കടലിൽ കായം കലക്കിയപ്പോലെ എന്നൊരു ചൊല്ലുണ്ട്.ഫലം കിട്ടാത്ത ഒരു പ്രവൃത്തിയെ സൂചിപ്പിക്കുന്നതിനാണ്. ഭൂമിയുടെ 71% ജലഭാഗത്ത് ഒരാൾ കുറച്ച് മാലിന്യം കലക്കിയെന്ന് വച്ച് ഒന്നും ആവില്ല.എന്നാൽ 780 കോടി ജനങ്ങൾ അങ്ങനെ ചിന്തിച്ചാൽ?
”The solution to pollution is dilution” ലോകത്താകമാനം പറയുന്ന ഒരു വാക്കാണിത്. മലിനീകരണം ഇല്ലാതാക്കാനുള്ള പോംവഴി അതിനെ നേർപ്പിക്കുക എന്നതാണ്. കടലിനെ അങ്ങനെ കരുതിയിരുന്നു.ഇപ്പോൾ നിയന്ത്രണമല്ലാതാവുകയും ചെയ്തു.
കടലിൽ എണ്ണ കലർന്നാൽ അതില്ലാതാക്കുന്നതിന് ചില മാർഗ്ഗങ്ങളുണ്ട്.എണ്ണ കുടിക്കുന്ന ബാക്ടീരിയകളായ Alcanivorax,Mythylocella Silvestris എന്നിവയെ എണ്ണ ചോർന്ന ഭാഗത്ത് നിക്ഷേപിക്കുന്നു.മറ്റൊന്ന് dry ice വിതറിയാൽ എണ്ണ ചെറുകട്ടകളായി മാറും ഇത് നീക്കം ചെയ്യാൻ എളുപ്പമാണ്. സോപ്പ് പൊടി വിതറിയും നീക്കം ചെയ്യാറുണ്ട്.എണ്ണ കലർന്ന ജലം വലിച്ചെടുത്ത് എണ്ണ മാറ്റി ജലം തിരികെ നിക്ഷേപിക്കാം.
ഫോട്ടോ കാറ്റലറ്റിക് ഓക്സിഡേഷൻ ,
ശുദ്ധീകരിക്കേണ്ട ജലത്തിലേക്ക് ഫോട്ടോ കാറ്റലിസ്റ്റുകളായ സിങ്ക് ഓക്സൈഡ്,സിർകോണിയം ഡയോക്സൈഡ് മുതലായവ ചേർത്ത ശേഷം അൾട്രാവയലറ്റ് ലൈറ്റ് കടത്തിവിടുമ്പോൾ ഫ്രീ റാഡിക്കൽ മെക്കാനിസം വഴി ജൈവ വിഘടനത്തിന് വിധേയമാകാത്ത പല രാസ മാലിന്യങ്ങളും വിഘടനത്തിന് വിധേയമാകും.
ഹാലോ ആൽക്കീനുകൾ,ആലി ഫാറ്റിക് ആൽക്കഹോളുകൾ ആരോമാറ്റിക് സംയുക്തങ്ങൾ, അമീനുകൾ,കാർബോക്സിലിക്ആസിഡുകൾ,കീടനാശിനികൾ എന്നിവ ഈ ക്രിയവഴി നീക്കാവുന്നതാണ്.
ഹൈഡ്രജൻ പെറോക്സൈഡ്, ഓസോൺ,ഫെന്റൻസിറി ഏജന്റ് എന്നിവ ഉപയോഗിച്ച് മലിനജലത്തിലെ മാലിന്യങ്ങളെ ഓക്സീകരണത്തിലൂടെ ഒഴിവാക്കാം.അൾട്രാസൗണ്ടിന്റെ സാന്നിധ്യത്തിൽ ഓസോണും ഹൈഡ്രജൻ പെറോക്സൈഡും ഒരുമിച്ച് ഉപയോഗിച്ചാൽ ഉൽപാദനം ത്വരിതപ്പെടുമെന്ന് മാത്രമല്ല കാർബണിക മാലിന്യങ്ങളെയും അകാർബണിക മാലിന്യങ്ങളെയും എളുപ്പത്തിൽ വിഘടിപ്പിച്ച് ഇല്ലാതാക്കാൻ സാധിക്കും.സാധാരണ ഉപയോഗിക്കുന്ന ഫോട്ടോ കാറ്റലറ്റിക് ഓക്സിഡേഷന്റെ ഒരു പരിമിതിയാണ് തുടർച്ചയായുള്ള ഉപയോഗം കൊണ്ട് കാറ്റലിസ്റ്റുകളുടെ ഉപരിതലത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടി അവയുടെ പ്രവർത്തന ശേഷി ഇല്ലാതാക്കുക എന്നത്.ഈ പരിമിതി മറികടക്കാൻ സഹായിക്കുന്ന ഒരു നൂതന മാർഗം ആണ് സോണോ ഫോട്ടോ കാറ്റലറ്റിക് ഓക്സിഡേഷൻ.ഇവിടെ അൾട്രാവയലറ്റ് രശ്മിയോടൊപ്പം അൾട്രാസോണിക് സൗണ്ടും ഉപയോഗിക്കുന്നത് കാരണം ഉണ്ടാവുന്ന പ്രക്ഷുബ്ധത മാലിന്യങ്ങളെ കാറ്റലിസ്റ്റ് ഉപരിതലത്തിൽനിന്ന് നീക്കാൻ സഹായിക്കും.ജൈവ വിഘടനത്തിന് വിധേയമാകാത്ത പല കീടനാശിനികളും ഇല്ലാതാക്കാൻ സൂക്ഷ്മജീവികൾ ആയ മൈക്കോബാക്റ്റീരിയം , സുഡോമോണസ്, നൊക്കാർഡിയ,ഫ്ലാവൊ ബാക്ടീരിയം തുടങ്ങിയ സൂക്ഷ്മജീവികളെ വൻതോതിൽ കൾച്ചർ ചെയ്ത് ഇറക്കിവിടുന്ന പ്രക്രിയകളും ഇന്ന് ലഭ്യമാണ്. മെർക്കുറി,ലെഡ്,കാഡ്മിയം തുടങ്ങിയ ഘനലോഹങ്ങളെ നിർവീര്യമാക്കാൻ സാധിക്കുന്ന ജനിതക ബാക്ടീരിയകളും ഇന്ന് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.