പ്രതിരോധ ചർച്ചകളിൽ ഏറ്റവും കൂടുതൽ ഉയർന്നു വരുന്ന പദങ്ങളിൽ ഒന്നാണ് ബ്ലു വാട്ടർ നേവി (Blue water navy ) എന്നത്. ഒരു രാജ്യത്തിന് വൻശക്തി പദവി അവകാശപ്പെടാൻ ആവശ്യമായ ഉപാധികളിൽ ഒന്നാണ് കരുത്തുറ്റ ഒരു ബ്ലു വാട്ടർ നേവി.
ലോകത്തെവിടെയും നാവിക മായി ഇടപെടാൻ കരുത്തുള്ള ഒരു നാവിക സേനക്കാണ് ഈ വിശേഷണം ചാർത്തി നൽകുന്നത്.
ഇന്ന് എല്ലാ നിരീക്ഷകരാലും അംഗീകരിക്കപ്പെടുന്ന ഒരേ ഒരു ബ്ലു വാട്ടർ നേവി US ഇന്റേതാണ്. അനേകം ആണവ അന്തർവാഹിനികളെയും പടക്കപ്പലുകളെയും വിന്യസിക്കുന്ന റഷ്യൻ, ചൈനീസ് നാവിക സേനകളെയും ഭൂരിഭാഗം പ്രതിരോധ നിരീക്ഷകരും ബ്ലൂ വാട്ടർ നാവികസേനകളായി കണക്കാക്കുന്നു.
പരിമിതമായ എണ്ണം ആണവ സബ്മറൈനുകണ്ടും പ്രവർ അക്ഷമമായ ലക്ഷണമൊത്ത വിമാനവാഹിനികളും ആധുനിക മായ ഡിസ്ട്രോയറുകളും വിന്യസിക്കുന്ന ഫ്രഞ്ച്, ബിട്ടീഷ് ഇന്ത്യൻ നാവിക സേനകളെയും ചിലരെങ്കിലും ബ്ലു വാട്ടർ നേവി കളായി കരുതുന്നു.
……
rishi das s
ചിത്രം – ഒരു US എയർ ക്രാഫ്റ്റ് കാര്യർ ടാസ്ക്ക് ഫോഴ്സ്. ചിത്രം കടപ്പാട് വിക്കിമീഡിയ കോമ്മൺസ്.