🇮🇳ഇന്ത്യയുടേയും അമേരിക്കയുടേയും സൈനിക താവളങ്ങളും സൗകര്യങ്ങളും പരസ്പരം ഉപയോഗിക്കുന്നതിനുള സൈനിക സഹകരണ കരാറാണ് ലെമോവ.Logistics Exchange Memorandum of Agreement(LEMOA).കര, നാവിക,വ്യോമസേന താവളങ്ങളും സംവിധാനങ്ങളും ഇതുവഴി പരസ്പരം ഉപയോഗിക്കാം.
🇮🇳 യുദ്ധക്കാലത്ത് കരസേനയുടെ വിവിധ വിഭാഗങ്ങൾ ഇന്ത്യൻ പ്രദേശം സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ ശ്രു രാജ്യത്ത് കയറി പിടിച്ചെടുക്കേണ്ട മൂന്ന് സേനാ ശാഖകളിൽ ഒന്നാണ് സുദർശൻ ചക്ര. മധ്യപ്രദേശിലെ ഭോപ്പാലാണ് ആസ്ഥാനം.
🇮🇳 മഹാരാഷ്ട്രയിലെ വാർധ ജില്ലയിലെ പുൽഗാവിലുള്ള സൈനിക ആയുധശാലയാണ് Central Ammunition Depot (CAD).7000 ഏക്കറിലധികം വ്യാപിച്ചു കിടക്കുന്ന ഇത് ഇന്ത്യയിലെ ഏറ്റവും വലുതും ഏഷ്യയിലെ രണ്ടാമത്തേതുമായ ആയുധപ്പുരയാണ്.
🇮🇳 കപ്പലുകൾ,മുങ്ങിക്കപ്പലുകൾ എന്നിവയ്ക്കെതിരെ വെള്ളത്തിലൂടെ പ്രയോഗിക്കാവുന്ന ഇന്ത്യ തദ്ദേശീയമായി നിർമിച്ച ടോർപിഡോയാണ് വരുണാസ്ത്ര. 8 m. നീളവും 53.3 cm. വ്യാസവും 1250 kg ഭാരവുമുള്ള വരുണാസ്ത്ര മണിക്കൂറിൽ 40 നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിക്കും.
🇮🇳 ശബ്ദാതിവേഗ ക്രൂസ് മിസൈലായ ബ്രഹ്മോസിനെ സുഖോയ് – 30 യുദ്ധവിമാനത്തിൽ ഘടിപ്പിച്ച് ഇന്ത്യ റെക്കോർഡ് നേടി. ബ്രഹ്മോസിന്റെ വ്യോമയാന പതിപ്പിന് 2500 kg ഭാരവും മണിക്കൂറിൽ 3600 km വേഗതയുമുണ്ട്. റഷ്യൻ യുദ്ധവിമാനമായ സുഖോയ് – 30 ന് 21.9 m. നീളവും മണിക്കൂറിൽ 2120 km വേഗതയുമുണ്ട്. ഇതിൽ ആവശ്യമായ മാറ്റം വരുത്തിയാണ് റഷ്യയും ഇന്ത്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ് ഘടിപ്പിച്ചത്.
🇮🇳 അമേരിക്കയിൽ നിന്ന് M 777 പീരങ്കികൾ 145 എണ്ണം 5000 കോടി രൂപയ്ക്ക് വാങ്ങാൻ 2016 ൽ തീരുമാനിച്ചിരുന്നു. കരസേനയുടെ പുതിയ വിഭാഗമായ മൗണ്ടൻ സ്ട്രൈക്ക് കോറിന് ഉപയോഗിക്കുവാനാണ്. ഹെലികോപ്റ്ററിൽ കൊണ്ട് പോകാൻ കഴിയുന്ന ഇവയ്ക്ക് 25 km ദൂരത്തിൽ വരെ നിറയൊഴിക്കാൻ സാധിക്കും.
🇮🇳 ബോഫേഴ്സ് തോക്കുകൾക്ക് പകരം ഉപയോഗിക്കാവുന്ന ധനുഷ് തോക്കുകൾ 38 km ദൂരം വരെ പ്രഹരശേഷിയുണ്ട്. (ചിത്രം).
🇮🇳 ഇന്ത്യൻ നാവിക സേനയുടെ ഭാഗമായിരുന്ന സീ ഹാരിയർ വിമാനങ്ങൾ 11 എണ്ണം ഡീ കമ്മീഷൻ ചെയ്തത് 2016 ലാണ്. ബ്രിട്ടീഷ് എയർ സ്പേസ് വികസിപ്പിച്ച സീ ഹാരിയർ വിമാനങ്ങൾ 1983 ലാണ് നാവികസേനയുടെ ഭാഗമാവുന്നത്. വൈറ്റ് ടൈഗേഴ്സ് എന്ന INAS 300(Indian Navel Air Squadron) ആണ് ഇത് ഉപയോഗിച്ചിരുന്നത്. സീ ഹാരിയറുകൾക്ക് പകരം വന്നത് മിഗ് – 29 ആണ് .
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.
പഴയത്