എയർബസും ബോയിംഗും കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം സിവിൽ ആവശ്യത്തിനുള്ള വിമാനങ്ങൾ നിർമ്മിക്കുന്നത് ബ്രസീലിയൻ എയ്റോസ്പേസ് കമ്പനിയായ എംബ്രയർ ആണ്.
അറുപതുകളുടെ അവസാനമാണ് ബ്രസീലിയൻ സർക്കാർ ഈ കമ്പനി തുടങ്ങിയത്. ചെറിയ വിമാനങ്ങളുടെ ലൈസെൻസ് പ്രൊഡക്ഷനിൽ തുടങ്ങി ഇപ്പോൾ ഇടത്തരം യാത്രാ വിമാനങ്ങളും ചരക്കു വിമാനങ്ങളും സൈനിക വിമാനങ്ങളും ഒക്കെ എംബ്രയർ നിർമ്മിക്കുന്നുണ്ട്. അനുകരണീയമായ ഒരു മാതൃകയാണ് എംബ്രയർ