അതിശക്തമായ എഞ്ചിനുകളിലൊന്നാണ് തീവണ്ടിയുടേത്.ആരാണ് അത് വികസിപ്പിച്ചത് ?
ഒരു സൈനിക റോക്കറ്റിൽ കയറുന്നതിനേക്കാൾ സാഹസികമാണ് ജോർജിന്റെ വണ്ടിയിൽ കയറുന്നത് എന്ന പരിഹാസത്തിന് മറുപടിയാണ് തന്റെ എഞ്ചിന് റോക്കറ്റ് എന്ന് പേരിട്ടത്.ജോർജ് സ്റ്റീഫൻസണിന്റെ തീവണ്ടി എഞ്ചിന്റെ പേരാണ് റോക്കറ്റ്.സിവിൽ / മെക്കാനിക്കൽ എഞ്ചിനീയറായിരുന്ന ജോർജ്
കൽക്കരി ഖനിയിൽ ജോലി ചെയ്തിരുന്ന കാലത്ത്,ഖനികളിൽ നിന്ന് കൽക്കരി കൊണ്ടുപോകുന്നതിന് നൂതന മാർഗങ്ങൾ തേടിയതിന്റെ ഭാഗമായാണ് പുതിയ എഞ്ചിൻ വികസിപ്പിച്ചെടുത്തത്.1814 ൽ പഫിങ് ബില്ലി എന്ന ആവി വണ്ടിയുമായാണ് അദ്ദേഹത്തിന്റെ തുടക്കം. ഖനികളിൽ ഭാരം വഹിക്കാനാണ് ഉദ്ദേശിച്ചിരുന്നത്.പിന്നീട് റോക്കറ്റ് എന്ന എഞ്ചിൻ രൂപകൽപ്പന ചെയ്തു.1829 ൽ ആവി എഞ്ചിനുമായുള്ള ഒരു മൽസരത്തിൽ റോക്കറ്റ് വിജയിക്കുകയും ചെയ്തു.20 മെട്രിക് ടൺ ഭാരമുള്ള വണ്ടിയെ രണ്ട് മണിക്കൂറിൽ 56 km ദൂരം വലിച്ച് നീക്കിയാണ് റോക്കറ്റ് വിജയിച്ചത്.1800 കളിൽ ആവി എഞ്ചിനുകൾ പലതരത്തിലുള്ളവ അക്കാലത്ത് ഉണ്ടായിരുന്നുവെങ്കിലും പ്രവർത്തനം പൂർണമായും തൃപ്തികരമായിരുന്നില്ല.1830 SEP 15 ന് റോക്കറ്റുപയോഗിച്ച് ആദ്യ യാത്രാവണ്ടിയും ഓടിക്കുകയുണ്ടായി.ആദ്യമായി തീവണ്ടി കണ്ടെത്തിയതിന്റെ പേര് റിച്ചാർഡ് ട്രെവിത്തിക്കിന്റെ പേരിലാണെങ്കിലും,റയിൽവേയുടെ പിതാവെന്നറിയപ്പെടുന്നത് ജോർജ് സ്റ്റീഫൻസണാണ് .
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.