ഇതുവരെ മനുഷ്യന് പെർഫെക്ഷൻ നേടിയെടുക്കാനവാത്ത ഒരു മേഘലയാണ് VSTOL യുദ്ധവിമാനങ്ങളുടേത്. എൺപതുകളുടെ അവസാനത്തിൽ ഈ മേഘലയിൽ USSR കാര്യമായ മുന്നേറ്റം നടത്തിയിരുന്നു. അതിന്റെ ഫലമായാണ് Yak – 141 എന്ന VSTOL യുദ്ധവിമാനം പിറവിയെടുത്തത്. സൂപ്പർ സോണിക്ക് വേഗതയും സാധാരണ CTOL യുദ്ധവിമാനങ്ങളോട് കിടന്നിൽക്കുന്ന ഫ്ലെറ്റ് കാരക്ക്റ്ററിസ്റ്റിക്സും Yak – 141 ന് ഉണ്ടായിരുന്നു. തൊണ്ണൂറുകളുടെ ആദ്യം USSR തകർന്നപ്പോൾ പിൻതുടർച്ചാ രാജ്യമായ റഷ്യക്ക് Yak – 141 പദ്ധതി മുന്നോട്ടു കൊണ്ടുപോകാനായില്ല.
വിചിത്രമെന്നു തോന്നാമെങ്കിലും Yak – 141 നെ വാങ്ങാൻ US മുന്നോട്ട് വന്നു. ഏകദേശം 400 മില്യൻ ഡോളറിന് 4 Yak – 141 VSTOL പോർവിമാനങ്ങൾ US ലോക്ക് ഹീഡ് മാർട്ടിൻ കമ്പനിയിലൂടെ വാങ്ങി.
വാങ്ങിയ Yak – 141 കളെ ലോക്ക് ഹീഡ് കമ്പനി പൊളിച്ചു നോക്കി റിവേഴ്സ് എഞ്ചിനീയറിംഗിലൂടെ അതിലെ ലിഫ്റ്റ് എഞ്ചിൻ , ത്രസ്റ്റ് എഞ്ചിൻ സംവിധാനവും അതിന്റെ നിയന്ത്രണവും വശത്താക്കി. പിന്നീട് ആ സംവിധാനങ്ങൾ അതേ പോലെ F-35 B ,VSTOL യുദ്ധവിമാനത്തിൽ പുനരവതരിച്ചു.
US ചെയ്തത് തികച്ചും ബുദ്ധിപൂർവ്വമായ കാര്യമായിരുന്നു. സ്വന്തമായി വികസിപ്പിക്കാൻ ശ്രമിച്ചിരുന്നുവെങ്കിൽ Yak – 141 നു സമാനമായ സാങ്കേതിക വിദ്യ വികസിപ്പിക്കാൻ പത്തിരട്ടി പണവും 15 വർഷവും വേണ്ടി വരുമായിരുന്നു.
……
ചിത്രം Yak – 141 : ചിത്രം കടപ്പാട്:https://theaviationgeekclub.com/video-gives-an…/amp/
…..
rishidas. s