B2 എന്ന സ്റ്റെൽത് ബോംബർ ആണ് ഇന്ന് പറക്കുന്ന വിമാനങ്ങളിലെ ഏറ്റവും ചെലവേറിയത് . രണ്ടു ബില്യൺ ഡോളർ ,ഏതാണ്ട് 15000 കോടി രൂപയാണ് ഒരു B2 വിന്റെ വില . B2 വിനും മുപ്പതു വര്‍ഷം മുൻപ് അമേരിക്ക പരീക്ഷിച്ച ഫ്ലയിങ് വിങ് ബോംബറായിരുന്നു YB 49 .അൻപതുകളി ലാണ് ഈ ഫ്ലയിങ് വിങ് ഡിസൈൻ പരീക്ഷിക്കപ്പെട്ടത് .നിയന്ത്രണ സംവിധാനങ്ങളിലെ പരിമിതികൾ മൂലം അൻപതുകളിൽ ഈ ബോംബർ പ്രാവർത്തികമാക്കി ഉപയോഗിക്കാനായില്ല . പിന്നീട് മുപ്പതു വര്‍ഷങ്ങള്‍ക്കുശേഷം B-2 വിലൂടെയാണ് അത് സാധ്യമായത്.
IMAGE COURTESY:https://en.wikipedia.org/wiki/Northrop_YB-49#/media/File:YB49-2_300.jpg