ഏറ്റവും വലിപ്പമുള്ള പറക്കും തത്തകളാണ് ഹയാസിന്ത് തത്തകൾ. പറക്കാൻ കഴിവില്ലാത്ത ന്യു സിലാന്റിലെ കാക്കപ്പോ കളെക്കാൾ ശരാശരി ശരീര ഭാരം കുറവാണെങ്കിലും കരുത്തിന്റെ കാര്യത്തിൽ തത്തകളിലെ ഒന്നാമനാണ് തെക്കെ അമേരിക്കയിലെ ഹയാസിന്ത് തത്തകൾ.
തരം കിട്ടിയാൻ തെങ്ങുകളിൽ നിന്ന് കരിക്ക് പറിച്ച് വിശപ്പു മാറ്റാൻ പോലും ഈ വമ്പൻ തത്തകൾക്കറിയാം. തെക്കെ അമേരിക്കയിലെ ചില പ്രദേശങ്ങളിൽ മാത്രമാണ് ഇപ്പോൾ സ്വാഭാവികമായി ഇവ നിലനിൽക്കുന്നതെങ്കിലും പല രാജ്യങ്ങളിലെയും മൃഗശാലകളിൽ ഇവ കാണപ്പെടുന്നു. നിലവിൽ ഏകദേശം 6000 ഹയാസിന്ത് തത്തകൾ ആമസോൺ മേഖലയിൽ ഉണ്ടെന്ന് അനുമാനിക്കപ്പെടുന്നു.
എൺപതു വർഷത്തിനുമേൽ പഴക്കമുള്ള വൻ വൃക്ഷങ്ങളിൽ മാത്രമേ ഈ വൻ തത്തകൾ കൂടുകൂട്ടാറുള്ളൂ. അത്തരം വൻ വൃക്ഷങ്ങൾ വിരളമായി വരുന്നതാണ് ഇവയുടെ നിലനിൽപ്പിന് പ്രശ്നമുണ്ടാക്കുന്ന പ്രധാന കാര്യം.
…….
image courtsey:https://commons.wikimedia.org/wiki/File:Anodorhynchus_hyacinthinus_-Disney_-Florida-8.jpg
rishidas