മുൻപ് ടേക് ഓഫ് ത്രസ്റ്റ് വർധിപ്പിക്കാനായി ജെറ്റ് എഞ്ചിനുകളിലേക്ക് വെള്ളം സ്പ്രേയ ചെയ്തിരുന്നു . എങ്ങനെ വെള്ളം അടിച്ചു പുക തുപ്പിയാണ് മുൻകാലങ്ങളിൽ പല വിമാനങ്ങളും പറന്നുയർന്നിരുന്നത് . എഞ്ചിനുകൾ പുരോഗതി നേടിയതോടെ ഇപ്പോൾ ഈ രീതി അധികം പിന്തുടരാറില്ല . പക്ഷെ പല ലോങ്ങ് റേൻജ് ബോംബർ വിമാനങ്ങളും നൈട്രൊജനൈസ് ചെയ്ത ഇന്ധനം ഉപയോഗിക്കുന്നതായി പറയപ്പെടുന്നു.
കുറച്ചു സമയം പ്രവർത്തിച്ചു നോർമൽ ഓപ്പറേറ്റിംഗ് ടെംപെറേച്ചറിൽ എത്തിയ കമ്പസ്ട്യൻ ചേമ്പറിലേക്ക് ജലം സ്പ്രേ ചെയ്താൽ ആ ജലം അപ്പോൾ തന്നെ നീരാവിയായി മാറി എക്സോസ്റ്റ് വാതകങ്ങളുടെ മാസ് വർധിപ്പിക്കും . ത്രസ്റ്റ് എക്സോസ്റ്റ് വാതകങ്ങളുടെ മാസ് നു ആനുപാതികമായതിനാൽ ത്രസ്റ്റും കൂടും . ജലം ടര്‍ബയിൻ ബ്ലേഡുകളുടെ താപനിലയിൽ നേരിയ കുറവ് വരുത്തുന്നതിനാൽ ടര്‍ബയിൻ നിന്നും കൂടുതൽ വേഗതയിൽ കറങ്ങാനും സാധിക്കും . അതും ത്രസ്റ്റ് കൂടാൻ കാരണമാകും
പക്ഷെ ഇത് കമ്പസ്ട്യൻഎഫിഷ്യൻസിയെ ബാധിക്കും . അതിനാലാണ് കനത്ത പുക പുറത്തു വരുന്നത് . മിക്കവാറും ഏതാനും മിനിട്ടു സമയത്തേക്ക് മാത്രമേ ഇത് ചെയ്യാറുള്ളൂ
===
RISHIDAS