ഒരു പ്രദേശത്തെ ജനങ്ങളെ കൂട്ടത്തോടെ ബാധിക്കുന്ന തരത്തിൽ സംക്രമിക്കുന്ന അഥവാ വ്യാപിക്കുന്ന രോഗങ്ങളെയാണ് സാംക്രമികരോഗങ്ങൾ എന്നു പറയുക(epidemics). ജനസംഖ്യയിൽ ഒരു ലക്ഷത്തിൽ നാനൂറിലധികം പേരെ ബാധിക്കുന്ന രോഗങ്ങൾ സാംക്രമിക രോഗത്തിന്റെ ഗണത്തിൽ പെടും.ഒരു പ്രദേശം കൂടാതെ സമീപ പ്രദേശങ്ങൾ ഉൾപ്പെടെ ഭൂഭാഗത്തെ ജനങ്ങളെയാകെ അതിവേഗം ബാധിക്കുന്ന രോഗങ്ങൾ pandemics വിഭാഗങ്ങത്തിൽ പെടും.കൊറോണ വൈറസ് മൂലം ജനസംഖ്യയിൽ ഏതാണ്ട് 20 ലക്ഷത്തിന് മുകളിൽ കുറവുണ്ടായി.അത് തുടർന്ന് കൊണ്ടിരിക്കുന്നു.
ഏറ്റവും കൂടുതൽ മനുഷ്യജീവൻ കവർന്നെടുത്ത സാംക്രമിക രോഗം ബ്ലാക്ക് ഡെത്ത് എന്നറിയപ്പെടുന്ന സംഭവമാണ്.1347 നും 1380 നും മധ്യ യൂറോപ്പിലും ഏഷ്യയിലുമായി പടർന്ന ബ്യൂബോണിക് പ്ലേഗ് ഏഴരക്കോടിയോളം ജീവൻ കവർന്നെടുത്തു.ആധുനിക യുഗത്തിന്റെ സംഭാവനയായ എയ്ഡ്സ് രോഗം മൂലം 1981 ൽ മരിച്ചവരുടെ എണ്ണം 2 കോടി18 ലക്ഷമാണ്.1918 നും 1920 നും ഇടയിൽ ഫ്ലൂ മൂലം മരണപ്പെട്ടത് 2 കോടി 16 ലക്ഷത്തോളം പേരാണ്.ഇന്ത്യയിൽ ബ്യൂബോണിക്ക് പ്ലേഗ് മൂലം 1896 നും 1948 നും ഇടയിൽ മരിച്ചവർ 1 കോടി 20 ലക്ഷം പേരാണ്.1914 നും 1915 നും ഇടയിൽ കിഴക്കൻ യൂറോപ്പിൽ ടൈഫസ് മൂലം മരിച്ചത് 30 ലക്ഷം പേർ.
വൈറസുകൾ എല്ലാം ഉപദ്രവകാരികളല്ലെങ്കിലും അവയിലൊന്നിന്റെ കയ്യിൽ ലോകം ഞെരിഞ്ഞമർന്നുകൊണ്ടിരിക്കുന്നു.ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന് 1937 ലാണ് കൊറോണ വൈറസ് കണ്ടെത്തുന്നത്.അന്ന് മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ രീതികളിൽ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുന്നുണ്ട്. സംഹാര താണ്ഡവം തുടങ്ങുന്നത് 82 വർഷങ്ങൾക്ക് ശേഷം 2019 ൽ.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.
പഴയത്