ലോകത്തിന്റെ നെറുകയില്‍ നോര്‍ത്ത് പോള്‍ തടാകം

ഉത്തര ധ്രുവം പതിയെപ്പതിയെ ഒരു തടാകമായി രൂപപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞാല്‍ ആഗോള താപനം ഒരു പ്രശ്നമല്ലാത്തവര്‍ക്ക് മാത്രമേ സന്തോഷിക്കാനാകുള്ളൂ. നാഷണല്‍ സയന്‍സ് ഫൌണ്ടേഷന്റെ ഫണ്ടിംഗിലൂടെ പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് പോള്‍ എന്‍വയോണ്‍മെന്റല്‍ ഒബ്സര്‍വേറ്ററി എന്ന റിസര്‍ച്ച് ഗ്രൂപ്പ് പ്രസിദ്ധീകരിച്ച വീഡിയോയിലാണ് ഉത്തര ധ്രുവത്തില്‍ രൂപപ്പെട്ട തടാകത്തിന്റെ ചിത്രമുള്ളത്.

2000 മുതല്‍ ഈ പരീക്ഷണ സംഘം ഉത്തര ധ്രുവം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ജൂലൈ 13 നാണ് ഇത്തരത്തിലൊരു തടാകം ഉത്തരധ്രുവത്തില്‍ രൂപപ്പെട്ടത്. ഉത്തരധ്രുവത്തില്‍ ഈ വര്‍ഷം അനുഭവപ്പെട്ട ഏറ്റവും താപനിലകൂടിയ ദിവസത്തിലാണിത് രൂപപ്പെട്ടത്. ഒരു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു ആ ദിവസത്തെ താപനില.
തടാകം രൂപപ്പെട്ടു എന്ന് പറഞ്ഞാല്‍ ഉത്തര ധ്രുവത്തിലെ ഐസ് മുഴുവന്‍ ഉരുകി എന്നല്ല. ഒരു ചെറിയ തടാകമാണ് രൂപപ്പെട്ടതെങ്കിലും 2002 മുതല്‍ എല്ലാ വര്‍ഷവും തുടര്‍ച്ചയായി ഇവിടെ തടാകം രൂപപ്പെടുന്നുണ്ട് എന്നുള്ളതാണ് പ്രധാന കാര്യം.
ആര്‍ട്ടിക് സമുദ്രത്തിനും രൂപപ്പെട്ട തടാകത്തിനും ഇടയില്‍ ഒരു പാളി മഞ്ഞ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ദിവസം തോറും ഈ മഞ്ഞ് പാളിയുടെ കനം കുറഞ്ഞ് വരുകയും അതി നനുസരിച്ച് പുതുതായി നിര്‍മ്മിക്കപ്പെട്ട തടാകത്തിന്‌ ആഴം കൂടുകയും ചെയ്യുന്നുണ്ട് എന്നുള്ളതാണ് ഭയപ്പെടുത്തുന്ന കാര്യം.

From : http://blivenews.com/

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

maxresdefault

ഒരു അഭിപ്രായം പറയൂ