New Articles

Operation Moked ഓര്‍ 6 ഡേ വാര്‍

1948 may 14 ഏതാണ്ട് 2 സഹസ്രബ്തോളം പ്രവാസം കഴിഞ്ഞ് രാജ്യം പുനസ്ഥാപിക്ക പെട്ട ശേഷം അവര്‍ നേരുടുന്ന മുന്നാമത്തെ യുദ്ധം അത് ആയിരുന്നു 6 day war അറബ് രാജ്യങ്ങളും ഇസ്രയേല്‍ തമ്മില്‍ നടന്ന മുന്നാമത്തെ യുദ്ധം ആയതുകൊണ്ട് ഇതിനു മുന്നത്തെ യുദ്ധം എന്നും ഒപ്പം ജൂണ്‍ മാസം നടന്നതുകൊണ്ട് ജൂണ്‍ യുദ്ധം എനും വിളിക്കപെടുന്നു മുന്‍പ് നടന്ന രണ്ട് യുദ്ധങ്ങളുടെയും വിധി തന്നെ ആയിരുന്നു ആര്‍ ദിന യുദ്ധത്തിനും .ഇസ്രായേലിന്റെ ഏകാപക്ഷിയമായ വിജയം തന്നെ മണി പവര്‍ മസില്‍ പവര്‍ പൊളിറ്റിക്കല്‍ പവര്‍ ഒപ്പം വെപ്പന് പവര്‍ ഇവ മതിയയിരികും ലോക രാജ്യങ്ങളെ ജയിക്കാന്‍ ഇതൊക്കെ മതിയാകും എന്നാല്‍ ഇതൊന്നും പോര ഇസ്രയേലിനെ ജയിക്കാന്‍ എന്ന് അവര്‍ മുന്നാമതും തെളിയിച്ച യുദ്ധമാണ് 6 ദിനയുദ്ധം

1967 jun 5 ന് ഇസ്രായേലിനെ മുച്ചൂടും നശിപ്പിക്കും എന്ന്‍ പറഞ്ഞു 5 ( Egypt,Syria,Jordan,Iraq, Lebanon)അറബ് രാജ്യങ്ങളും ഒപ്പം അവര്‍ക്ക് പിന്നില്‍ ഉറച്ച പിന്തുണയുമായി 8 ( Algeria, Kuwait,Libya,Morocco,Pakistan,PLO ,Sudan ,Tunisia )മുസ്ലിം രാജ്യങ്ങളും അവര്‍ തുടങ്ങിയ വെച്ച യുദ്ധം അവര്‍ക്ക് ഒരാഴ്ച്ചവട്ടം പോലും തികക്കാന്‍ കഴിയാതെ ഇസ്രയേലിന്‍റെ മുന്നില്‍ തോല്‍വി സമതിക്കേണ്ടി വന്നു.

ഒന്നും ,രണ്ടും യുദ്ധത്തിന്റെ തുടര്‍ച്ചയായിരുന്നു മുന്നാമത്തെ യുദ്ധവും. 1948 ല്‍ ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തെ തുടർന്ന് ബ്രിട്ടീഷ് ഭരണത്തിനു കീഴിലുണ്ടായിരുന്ന പ്രദേശം വിഭജിച്ച്‌ ഇസ്രയേലും പാലസ്തീനും രൂപീകരിക്കാനുള്ള തീരുമാനമായി. വിഭജനത്തിൽ ഓരോ യെഹൂദനും തങ്ങളുടെ ജിവനേക്കാള്‍ വിലകല്‍പ്പിക്കുന്ന പുണ്യസ്ഥലമായ ജറുസലേം ചങ്ക് പറിയുന്ന വേദനയോടു കൂടി വിട്ടു കൊടുത്തുകൊണ്ട് ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തെ അംഗീകരിച്ചു എങ്കിലും ജൂതന്മാരോടുള്ള അങ്ങേയറ്റത്തെ വെറുപ്പുകാരണം ഇസ്രായേലിനെ ഒരുതരത്തിലും അംഗീകരിക്കത്തില്ല എന്ന വാശി ഉണ്ടായിരുന്ന അറബ് രാജ്യങ്ങള്‍, ബ്രിട്ടീഷുകാർ പ്രദേശത്തു നിന്ന് പിൻവാങ്ങിയ ഉടനെ തന്നെ ജനിച്ചു വീണ പിഞ്ചുകുഞ്ഞിനെ ഉടനെ തന്നെ കഴുത്തു ഞെരിച്ചു കൊല്ലാന്‍ നോക്കുന്നതു പോലെ അറബ് രാജ്യങ്ങള്‍ ഇസ്രായേലിന് എതിരെ യുദ്ധം ചെയ്തു .എന്നാല്‍ അവര്‍ക്ക് ഇസ്രയേലിനെ ജയിക്കാന്‍ കഴിഞ്ഞില്ല. അന്നു മുതല്‍ ഇസ്രായേലിന്റെ അയല്‍ വക്കക്കാരായ ചുറ്റും ഉള്ള അറബ് രാജ്യങ്ങളുമായുള്ള ബന്ധം യോങ്കിപ്പൂര്‍ യുദ്ധം വരെ സുഗമമായിരുന്നില്ല .ചെറിയ ചെറിയ സംഘർഷങ്ങളുടെ വലിയ ഒരു പൊട്ടിത്തെറി ആയിരുന്നു 6 ദിന യുദ്ധം.

പെട്ടന്ന് യുദ്ധം പൊട്ടി പുറപ്പെടാന്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. എങ്കിലും അവയില്‍ ഒന്നാണ് ഇസ്രായേലിന് വലിയ വ്യോമ ആധിപത്യം ഉണ്ടായിരുന്ന മേഖലയില്‍ ഇസ്രയേലിനെ പോലും ഞെട്ടിച്ചു കൊണ്ട് ഏതാനും ചില സ്ഥലങ്ങളില്‍ നാശം വിതക്കാന്‍ Egyptian വ്യോമ സേനക്കു കഴിഞ്ഞു എന്നത് .എന്നാല്‍ ഇതിനോട് ഇസ്രയേല്‍ പ്രതികരിച്ചത് ഈജിപ്തിനെ ഞെട്ടിച്ചു കൊണ്ടാണ് .അവരുടെ കൈവശം ഉണ്ടായിരുന്ന ഗാസസ്ട്രിപ് സീനായ് മലയുടെ ഏതാനും പ്രദേശങ്ങള്‍ പിടിച്ചെടുത്തു .ചില പ്രാരംഭ പ്രതിരോധത്തിന് ശേഷം ഈജിപ്ഷ്യൻ നേതാവ് ജമാൽ അബ്ദു നാസർ സീനായി പാലായനത്തിന് ഉത്തരവിട്ടു.

തുടക്കം

1967 മേയ് 15 ഇസ്രായേല്‍ അവരുടെ രാജ്യം പുന സ്ഥപിച്ചതിന്റെ പത്തൊമ്പതാം വാര്‍ഷിക ആഘോഷങ്ങള്‍ നടക്കുന്നു. AD 70 ല്‍ ആണ് അവസാനമായി രാജ്യം നഷ്ടപെട്ടത് അന്ന് യെഹുദ ജനത ലോകമെങ്ങും പ്രവാസികളായി പോയതാണ് പിന്നിട് അവര്‍ക്ക് അവരുടെ രാജ്യം പിന്നിട് പുനഃ സ്ഥപിച്ചു കിട്ടിയത് നീണ്ട 1878 വര്‍ഷങ്ങള്‍ക്കു ശേഷം 1948 മെയ്‌ 15 ന് ആണ്.അതും ഒരുപാട് കഷപടിന്റെയും യാതനയുടെയും ഫലം മുള്ളും പറക്കലയുമായ കിടന്ന ഭുമി പുര്‍വ്വ പിതാക്കന്മാരായ അബ്രഹാമിന്റെയും ഇസഹക്കിന്റെയും യാക്കോബിന്റെയും സന്തതികള്‍ പൊന്നും വിലകൊടുതാണ് ആ ഭുമി വിലക്ക് വാങ്ങിയത് ഇസ്രയേല്‍ പത്തൊൻപതാം വാര്‍ഷികം ആഘോഷിക്കുന്ന അതേ ദിവസം തന്നെയാണ് 6 ദിന യുദ്ധത്തിന്റെ കൌണ്ട് ഡൌണ്‍ തുടങ്ങുന്നത് .

1967 മേയ് 15ൽ

ഇസ്രയേലിനെ ആക്രമിക്കുക ലക്ഷ്യത്തോടെ ഈജിപ്റ്റിന്റെ വന്‍ സൈന്യം ഗോലാന്‍ കുന്നുകളിലേക്ക്‌നിങ്ങി തുടങ്ങി.

1967 മേയ് 18

1956 ഡിസംബര്‍ മുതല്‍ ഗോലാന്‍ കുന്നുകളുടെ സംരക്ഷണ ചുമതല ഉണ്ടായിരുന്ന ഐക്യരാഷ്ട്രസേനാഘടകം അവിടെ തുടര്‍ന്നാല്‍ തങ്ങളുടെ ലക്ഷ്യത്തിനു വിഘാതം ആകും എന്ന് മനസിലാക്കിയ ഈജിപ്റ്റ് പ്രസിഡണ്ട്‌ Gamal Abdel Nasser ന്‍റെ ഓർഡറിനെ തുടര്‍ന്ന് ഈജിപ്റ്റ് ഫോറിന്‍ മിനിസ്റ്റര്‍ ആയ Mahmoud Riad UN Secretary-General ആയ U Thant ന് നിര്‍ദ്ദേശം നല്‍കി, ഐക്യരാഷ്ട്രസേനാഘടക സൈന്യത്തെ പിന്‍വലിക്കണം എന്ന്‍ . ലോകത്ത് ഇനി ഒരു യുദ്ധം ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ തുടങ്ങിയതാണ് ഐക്യരാഷ്ട്ര സംഘടന .ആ ലക്‌ഷ്യം നടപ്പാക്കാന്‍ ബാദ്ധ്യതപ്പെട്ട അതിന്റെ അമരക്കാരന്‍ Secretary-General ആയ U Thant തന്നെ കടക്കല്‍ കത്തി വെച്ചു .ഇസ്രയേല്‍ അക്രമിക്കപ്പെടും എന്ന് ഉറപ്പായിട്ടും , ഇസ്രായേലിനോട് യാതൊരു വിധ കുടിയാലോച്ചനയും നടത്താതെ ഐക്യരാഷ്ട്രസേനാഘടത്തെ പിന്‍ വലിക്കാനുള്ള ഈജിപ്റ്റിന്‍റെ അവശ്യം അംഗീകരിക്കാൻ 24 മണിക്കൂര്‍ പോലും തികച്ച് എടുത്തില്ല.

1967 മേയ് 19

നീണ്ട 10 വര്‍ഷവും 5 മാസവും ഗോലാന്‍ കുന്നുകളില്‍ പാറിക്കളിച്ച ഐക്യരാഷ്ട്രസേനാഘടകത്തിന്റെ പതാക മടക്കി കെട്ടി യാതൊരു വിധ കുടിയലോചനയും നടത്താതെ അവര്‍ അവിടെ നിന്നും പിന്‍ വാങ്ങി.
അതെ ദിവസം ഒരു അറബ് റേഡിയോ സംപ്രേക്ഷണം ചെയ്തതു

” ഇന്ന് മുതല്‍ ഇസ്രയേലിനെ സംരക്ഷിക്കാന്‍ ഒരു അന്താരാഷ്ട്ര സംഘടനയും ഇല്ല .ഞങ്ങൾ ഒരിക്കലും ക്ഷമിക്കുകയില്ല .നമ്മള്‍ ഇസ്രായേലിനു എതിരെ ഒരു പരാതിയും un നില്‍ നല്‍കിയില്ല. ഇസ്രയേലിനെതിരായി നമ്മൾ പ്രയോഗിക്കുന്ന ഒരേയൊരു മാർഗം യുദ്ധമാണ്, അത് സിയോണിസ്റ്റ് നിലനിൽപ്പിനെ നശിപ്പിക്കാൻ ഇടയാക്കും. അത് അവരുടെ സര്‍വ്വനാശത്തിലായിരിക്കും അവസാനിക്കുന്നത്‌.

1967 മേയ് 20

അങ്ങേയറ്റം ആത്മവിശ്വാസം ഉണ്ടായിരുന്ന സിറിയന്‍ പ്രതിരോധ മന്ത്രി Hafez Assad:ആവേശ ഭരിതനായി വിളിച്ചു പറഞ്ഞു

” നമ്മുടെ സൈന്യം ഇപ്പോഴേ പൂര്‍ണമായും തയ്യാര്‍ ആയി കഴിഞ്ഞു. ഇത് വെറും ഒരു കൈയേറ്റം ഒഴിപ്പിക്കല്‍ മാത്രമല്ല ,ഇത് ഒരു വിമോചന പ്രക്രിയയുടെ മുന്നോടിയാണ്. അറബ് മണ്ണില്‍ നിന്നും സിയോണിസ്റ്റുകളെ തുടച്ചു നിക്കുന്നതിനുവേണ്ടി ഉള്ള തുടക്കം. ഒരു കയ്യിലെ വിരലുകള്‍ പോലെ സിറിയൻ സൈന്യം, ഒന്നാണ് .ഞാൻ ഒരു സൈനികനെന്നതുപോലെ വിശ്വസിക്കുന്നു. നശീകരണ പോരാട്ടത്തിൽ കടന്നുവരാൻ സമയമായിരിക്കുന്നു”

1967 മേയ് 22

ടിറാന്‍ ജലസന്ധിയിലൂടെയുള്ള യിസ്രായേല്‍ കപ്പലുകളുടെ ഗതാഗതം തടസ്സപ്പെടുത്തി ഇസ്രായേലിലേക്ക് ഉള്ള എല്ലാ സപ്ലൈകളും തടഞ്ഞതായി ഈജിപ്ത് പ്രഖ്യാപിച്ചു.

1967 മേയ് 26

മിക്കവാറും എല്ലാ ദിവസവും ഇസ്രയേലിനെ നാസര്‍ വെല്ലുവിളിക്കുമായിരുന്നു അന്നത്തെ പ്രസ്താവന ” അറബ് ജനതയ്ക്ക് ഈ യുദ്ധം ആവശ്യമാണ്. ഞങളുടെ അടിസ്ഥാന ലക്‌ഷ്യം ഇസ്രായേലിന്റെ സര്‍വ്വനാശം ആണ് “.

അത്രക്ക് ഉണ്ടായിരുന്നു ആത്മവിശ്വാസം. അവരുടെ ആയുധബലവും ആള്‍ബലവും ഇസ്രയേലുമായി താരതമ്യം പോലും ചെയ്യാന്‍ കഴിയാത്ത വിധം ഉയര്‍ന്നതായിരുന്നു.

സൈനിക ശക്തി

സഖ്യ സേന

സൈനികര്‍ മൊത്തം 5,47,000
( ഈജിപ്ത്: 2,40,000+സിറിയ, ജോർദ്ദാൻ, ഇറാഖ്: 3,07,000)

ടാങ്കുകൾ- 2,504

യുദ്ധവിമാനങ്ങൾ -957

ഇസ്രയേല്‍

സൈനികര്‍ മൊത്തം 2,64,000
( ഇതില്‍ 50,000 മേ സൈനികരായി ഉള്ളു ബാക്കി 2,14,000വും റിസർവുകൾ ആണ് )
യുദ്ധവിമാനങ്ങൾ -300
ടാങ്കുകൾ -800

ഈ കണക്കു ആയിരുന്നു സഖ്യ സേനയുടെ അതമവിശ്വാസത്തിനു കാരണം.

1967 മേയ് -31

ഇറാഖ്‌ സേന ജോര്‍ദ്ദാനിലേക്ക് നീങ്ങിത്തുടങ്ങി

പലസ്തീന്‍ വിമോചന സംഘടനാ തലവന്‍ അഹമ്മദ്‌ ഷിക്കാരി അമ്മാനില്‍ പ്രസ്താവിച്ചു: “പലസ്തീന്‍ വിമോചന സേനക്ക് ആദ്യത്തെ വെടി പൊട്ടിക്കാന്‍ കഴിയും. ചിലപ്പോള്‍ അങ്ങനെയായിരിക്കാം സംഭവിക്കുന്നത്. അറബികള്‍ യിസ്രായേല്‍ പിടിക്കുകയാണെങ്കില്‍ അവശേഷിക്കുന്ന യെഹൂദരെ അവരവരുടെ ജന്മ നാടുകളിലേക്ക് പോകുന്നതിനു സഹായിക്കും. എന്‍റെ കണക്കനുസരിച്ച് അവരില്‍ ആരും അവശേഷിക്കുമെന്ന് തോന്നുന്നില്ല.” “ഇസ്രായേലിന്‍റെ കരള്‍ പറിച്ചെടുത്ത് ആകാശത്തിലെ പക്ഷികള്‍ക്ക്‌ ഭക്ഷണമാക്കാം.”

ഇതിന്റെ ഇടയില്‍ ബീച്ചില്‍ കളിച്ചു ഉല്ലസിക്കുന്ന ഇസ്രായേലി സൈനികരുടെ ചിത്രങ്ങള്‍ വിദേശ പത്രങ്ങളില്‍ പ്രത്യക്ഷപെട്ടു ഇതിലുടെ തങ്ങൾ നേരിടാന്‍ പോകുന്ന കൊടിയ വിപത്തിനെക്കുറിച്ച് തങ്ങള്‍ അജ്ഞരാണ് എന്ന ഒരു സന്ദേശം ഇതിലൂടെ അറബ് നേതൃത്വത്തിന് നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞു

ഏതു നിമിഷവും യുദ്ധം പൊട്ടി പുറപ്പെടാം. എതിരാളികള്‍ തങ്ങളേക്കാള്‍ എല്ലാ അര്‍ത്ഥത്തിലും അനേകമടങ്ങ്‌ ശക്തര്‍ ആണ് .അവരെ ജയിക്കാന്‍ തങ്ങളുടെ ആയുധബലം കൊണ്ടോ സൈനിക ബലം കൊണ്ടോ കഴിയില്ല .ഇസ്രായേല്‍ രാഷ്ട്രനേതാക്കള്‍ എല്ലാം തലപുകഞ്ഞാലോചിച്ചു. പണ്ട് അഞ്ച് കല്ലും ഒരു കവണയുമായി ആണ് വെറും ഒരു ഇടയചെക്കനായ ഇശ്ശായിയുടെ മകന്‍ ദാവിദ് മഹാ മല്ലനായ ഗോലിയാത്തിനെ വിഴ്ത്താന്‍ പോയത് അതില്‍ ഒറ്റ കല്ലേ ഉപയോഗിക്കേണ്ടി വന്നുള്ളു. ആ ഒറ്റ കല്ലുകൊണ്ട് ഗോലിയാത്തിനെ വിഴ്ത്തിയവർ‍ ആണ് നമ്മള്‍. അതാണ് നമ്മുടെ പാരമ്പര്യം സമാനമായ സാഹചര്യം തന്നെ ആണ് ഇപ്പോഴും .ശത്രു പ്രതീക്ഷിക്കാത്ത സമയത്ത് അപ്രതിക്ഷിതമായി മര്‍മ്മം നോക്കി അടിക്കുക. ഏതു കൊലകൊമ്പനും ഒന്ന് വിറക്കും, അത് വഴി പിടിച്ചു കയറുക.

ജൂണ്‍ 4

വൈകിട്ട് 4 ഇസ്രയേല്‍ കാബിനെറ്റ്‌ ചേര്‍ന്ന് പ്രതിരോധ മന്ത്രാലയത്തിന് സമ്പൂര്‍ണ്ണ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കി. യുദ്ധത്തിനു പേരും നല്‍കി Operation Moked

ജൂണ്‍ 5

07:15am

IAF കാമ്മണ്ടെര്‍ Major General Motti Hod ഒപെരറേന്‍ തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കി ഇസ്രയേല്‍ ആക്രമണം തുടങ്ങി വെച്ചത് ഇജിപ്റ്റിന്റെ തലച്ചോര്‍ എന്ന് പറയാവുന്ന റേഡിയോ സ്റ്റേഷനുകളെയാണ് കാരണംസേനകള്‍ക്ക് നിര്‍ദ്ദേശം സകല നിര്‍ദ്ദേശങ്ങളെയും കണ്ട്രോള്‍ ചെയ്യുന്ന റേഡിയോ സ്റ്റേഷനുകള്‍ ആണെല്ലോ .ആദ്യം അവിടെ തന്നെ ആക്രമിച്ചത് വഴി സേനകള്‍ക്ക് നല്‍കുന്ന ഓര്‍ഡറുകള്‍ ബ്ലോക്ക്‌ ചെയ്യാന്‍ കഴിഞ്ഞു. പിന്നിട് ഇസ്രയേല്‍ അവരുടെ യുദ്ധവിമാനങ്ങളെ ആണ് ലക്‌ഷ്യം വെച്ചത് അവരുടെ കൈയില്‍ ഉണ്ടായിരുന്ന സുചി,മിഗ്,അലിഷോന്‍ ,ടുപ്ലോഗ് എന്നീ ശ്രേണിയില്‍ ഉണ്ടായിരുന്ന 197 വിമാനങ്ങളെയും17 എയര്‍ ബെസുകളെയും 8 റഡാര്‍ സ്റ്റേഷനുകളെയും തകര്‍ത്ത് കളയാന്‍ വേണ്ടി വന്നത് ഏതാനും മിനിട്ടുകള്‍ ആണ്.

9:34am

രണ്ടാം ഘട്ടം ആക്രമണം ആരംഭിച്ചു. ഇത്തവണ ഈജിപ്റ്റിന്റെ 107 വിമാനങ്ങളെയും കുടി തകര്‍ത്ത് കളഞ്ഞാണ് IAF തിരികെവന്നത്

3:00 pm

അപ്പോഷേക്കും വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു തുടങ്ങി ഇസ്രയേല്‍ ആക്രമണത്തില്‍ .ഇജിപ്റ്റിന് വന്‍ നഷടമെന്നു അതോടെ കുടുതല്‍ വാര്‍ത്തകള്‍ പുറത്തു പോകാതിരിക്കാന്‍ ഇജിപ്ഷ്യന്‍ പ്രധിരോധ മന്ത്രി വാര്‍ത്ത സമ്മേളനം വിളിച്ച് ചേര്‍ത്ത് കര്‍ശന നിര്‍ദ്ദേശം നല്‍കി .ഒരു കാരണവശാലും ഇസ്രയേല്‍ തകെര്‍ത്തുകളഞ്ഞ വിമാനങ്ങളുടെ എണ്ണം പുറത്തു വിടരുത് എന്ന് .അപ്പോഴേക്കും അവയുടെ എണ്ണം 400 ആയിരുന്നു.

ടാള്‍, യോഫെ, ഏരിയല്‍ ഷാരോണ്‍ എന്നി ജെനറല്‍ മാര്‍ ആയിരുന്നു കരയുദ്ധത്തിന് ഇസ്രായേലിന്റെ 3 യുനിട്ടിനെ നയിച്ചത് അവര്‍ക്ക് അവിടെ 3 ലക്ഷ്യങ്ങള്‍ ആണ് ഉള്ളത് ഒന്നാമത്തേത് ഈജിപ്ഷ്യന്‍ സേനയുടെ ശക്തമായ രണ്ട് സ്ഥാനങ്ങള്‍ തകര്‍ക്കുക,രണ്ട് സൂയസ് തോടിനു കിഴക്ക് വശത്തുള്ള പര്‍വ്വത നിരകളില്‍ കൂടി ഒരു വിഭാഗം കവചിത സേന നുഴഞ്ഞുകയറി ഈജിപ്ഷ്യന്‍ സേനയുടെ രക്ഷാമാര്‍ഗ്ഗം അടയ്ക്കുക, മൂന്നാമതായി ശത്രു സൈന്യത്തെ നശിപ്പിക്കുക’യുദ്ധം തുടങ്ങുന്നതിനു മുന്‍പ്‌ ജനറല്‍ ടാല്‍ പടയാളികളോട് പറഞ്ഞു: “ഈജിപ്തുമായുള്ള ഈ യുദ്ധത്തില്‍ നാം ജയിക്കണമെങ്കില്‍ ആദ്യ സമരമുഖത്ത് തന്നെ നാം ജയിച്ചേ മതിയാകൂ. നമ്മുടെ യുദ്ധമുറയില്‍ പിന്മാറ്റം എന്നൊന്നില്ല. ഓരോ ലക്ഷ്യവും പിടിച്ചടക്കുക തന്നെ വേണം. ആള്‍നഷ്ടം നമുക്ക്‌ പ്രശ്നമേ അല്ല. നാം ജയിക്കണം, അല്ലെങ്കില്‍ നാം മരിക്കണം.”

അതെ ദിവസം രവിലെ 8:15 GOC ആയ Major General Yeshiahu Gabish ദക്ഷിണ മേഖല 3 ഡിവിഷന്‍ കാമെന്ടെര്‍ മാര്‍ക് കരയുദ്ധം ആരംഭിക്കാനുള്ള നിര്‍ദേശം ” Red sheet” എന്നാ കോഡ് ഭാക്ഷയില്‍ നല്‍കി അപ്പോള്‍ തന്നെ ഒരു കവചിത സേന കബിളിപ്പിക്കല്‍ മാര്‍ഗത്തിളുടെ സിനായുടെ പടിഞ്ഞാറെ ഭാഗം ലക്ഷ്യമാക്കി നിങ്ങി ജനറൽ ഇസ്രായേൽ ടാലിന് കിഴില്‍ ഉണ്ടായിരുന്ന ഉണ്ടായിരുന്ന 7സൈനിക യുണിറ്റും പാരച്യൂട്ട്‌ വിഭാഗവും വടക്കന്‍ മേഖലയിലെ റഫയെ കീഴടക്കിയതിനെ തുടർന്ന് എൽ-ആർറിഷിലേക്ക് ലക്ഷ്യമാക്കി നിങ്ങി ഈ ഭാഗത്തിന്റെ നിയന്ത്രണം ഏറ്റെടുത്തോടെ സൈന്യത്തിന് തടസങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോകാന്‍ കഴിഞ്ഞു ആന്ന് തന്നെ പ്ലാഡ ഫോര്‍മേഷന്‍ കമാൻഡർ ജെനറല്‍ ടാലിന് റിപ്പോര്‍ട്ട്‌ ചെയ്തു ഇന്ന് സിനായി മരുഭുമി പ്ലാഡ ഫോര്‍മേഷന്‍റെ ശക്തി തിരിച്ചറിയും ഇന്ന് നമ്മെ ബുട്ടിന്റെ ശക്തി കൊണ്ട് സിനായി കുലുങ്ങും

ജൂണ്‍ 6

യെരുശലേമിന് പിടിചെടുക്കുവനുള്ള യുദ്ധംആരംഭിച്ചു ജെറുശലേം ഓരോ യെഹുടന്റെയും വലിയ വികാരമാണ് യെരുസലേം ഓരോ യെഹൂദന്‍റെയും സ്വപ്നഭൂമിയാണ്. ലോകത്തിന്‍റെ ഏതൊരു കോണിലും നൂറ്റാണ്ടുകളായി പ്രവാസികളായി കഴിഞ്ഞ ഓരോ യെഹൂദനും കണ്ടുമുട്ടുമ്പോള്‍ പരസ്പരം അഭിവാദ്യം ചെയ്തിരുന്നതു ‘യെരുശലേമില്‍ സമാധാനമുണ്ടാകട്ടെ’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു. വിലാപമതിലില്‍ മുഖം ചേര്‍ത്ത് കരയുക എന്നത് ഓരോ യെഹുദന്റെയും സ്വപനമാണ് അതിനുവേണ്ടി നൂറ്റാണ്ടുകള്‍ കാത്തിരുന്ന ഒരു ജനതയുടെ കാത്തിരിപ്പ് അവസാനിക്കുകയാണ് ജനറല്‍ ഉസി നര്‍ക്കീസും അദ്ദേഹത്തിന്‍റെ കീഴിലുള്ള കവചിത സേനാനായകന്‍ കേണല്‍ യൂറി ബെന്‍ ആറി, പാരാട്രൂപ്പ്‌ സേനാനി കേണല്‍ മോറെക്കൊയ് ഗൂര്‍ എന്നിവര്‍ക്കായിരുന്നു ഇതിന്റെ ചുമതല .പുലർച്ചെ ആറു മണിയോടെ മേജർ ജനറൽ Mordechai Gur, കീഴിലുള്ള , പാരച്യൂട്ട്‌ വിഭാഗത്തെ Ammunition Hill പിടിച്ചു എടുക്കാനുള്ള തീവ്ര പോരാട്ടത്തിനായി അയച്ചു അന്നെ ദിവസം ജോര്‍ദാന്റെ 70 യുദ്ധവിമാനങ്ങള്‍ തകര്‍ത്തു എങ്കിലും ഇസ്രായേലിന തങ്ങളുടെ 21 പാരച്യൂട്ട്‌ ഭടന്‍ മാര്‍ കൊലചെയ്യപ്പെട്ടൂ ഡസന്‍ കണക്കിന് ഭടന്‍ മാര്‍ക്ക് പരുക്ക് എല്ക്കുകയും ചെയുതു എന്നിട്ടും അന്ന് സുര്യന്‍ അസ്തമികുന്നതിനു മുന്‍പ്‌ തന്നെ ജെറുസലേം വിഭാഗവുമായി ചേര്‍ന്ന് പുരാതന നഗരമായ ജെരുസേലേം ഇസ്രയേല്‍ സേന വളഞ്ഞു .തങ്ങളെ സമ്പത്തിച്ചു വിശുദ്ധവും പുരാതനവുമായ ദാവിദിന്റെ നഗരത്തോടുള്ള ബഹുമാനാര്‍ത്ഥം അവിടെ അവര്‍ ആയുധങ്ങള്‍ ഒന്നും ഉപയോഗിച്ചില്ല വൈകിട്ട്5:30 ഓടെ IDF ഗാസയെക്ക് വേണ്ടിയുള്ള പോരാട്ടം തുടങ്ങി മേജർ ജനറൽ ടാലിന്റെ കിഴില്‍ ഉള്ള 7-ആം ബറ്റാലിയന്‍ അങ്ങനെ ഗാസ കീഴടക്കി.

ജൂണ്‍ 7

അതിരാവിലത്തെ മണിക്കൂറുകള്‍ക്ക് ഉള്ളില്‍ല്‍ തന്നെ ജെര്സലെമിലേക്ക് ഉള്ളില്‍ പ്രവേശിക്കുന്ന സിംഹവാതില്‍ ഇസ്രയേലിനെ 55-ആം ബറ്റാലിയന്‍ കിഴടക്കി.അര മണിക്കുറിനു ഉള്ളളില്‍ തന്നെ ബറ്റാലിയന്‍ കാമ്മന്ടെര്‍ വികാരഭരിതനായി റിപ്പോര്‍ട്ട്‌ ചെയ്തു “The Temple Mt. is in Our Hands,”ഉടന്‍ തന്നെ വെസ്റ്റേൺ വാളിന് അഭിമുഖമായി ഇസ്രയേല്‍ അവരുട പതാക ഉയര്‍ത്തി ,ഇസ്രയേലിനെ സംമ്പന്തിച്ചു ഇത് അത്ര ചെറിയ കാര്യം ഒന്നും അല്ല. അത് കൊണ്ട് തന്നെ ചീഫ് മിലിട്ടറി റബ്ബി, മേജർ ജനറൽ ഷോളോ ഗോരൻ, നഗരത്തെ മോചിപ്പിച്ച എല്ലാ സേനകളുടെയും ഒപ്പം വെസ്റ്റേൺ വാൾസിൽ വൈകുന്നേരം പാട്ട് പാടി പ്രാർത്ഥന നടത്തി.അവര്‍ ചിലര്‍ പരസ്പരം കേട്ടിപിടിക്കുകയും ചിലര്‍ അര്‍പ്പുവിളിക്കുകയും ചിലര്‍ പോട്ടികരയുകയും ചെയ്തു വികാരം അവരെ അത്രമാത്രം ഭരിച്ചിരുന്നു‍ അതുവരെയുള്ളവര്‍ക്കെല്ലാം യെരുശലേം എന്നത് തലമുറതലമുറയായി പിതാക്കന്മാരില്‍ നിന്ന് കേട്ട നഗരത്തിന്‍റെ വിവരണം മാത്രമായിരുന്നു. എന്നാലോ ഇന്ന് 1967- ജൂണ്‍ ആറാം തിയ്യതി യെരുശലേം നഗരത്തിലേക്ക് കാലെടുത്തു വെച്ച ഇസ്രായേല്‍ സൈനികനും അഭിമാന നിമിഷമാണ് .ഇത് ഒരു ജനതയുടെ നൂറ്റാണ്ടുകളായുള്ള കാത്തിരിപ്പിന്‍റെ അത്മഭിഷ്കാരമായിരുന്നു! A.D.70-ല്‍ അവര്‍ക്ക്‌ നഷ്ടപ്പെട്ട നഗരം നീണ്ട 1878 വര്‍ഷങ്ങള്‍ക്ക് ശേഷം അവരുടെ കൈയില്‍ തിരിച്ചെത്തിയിരിക്കുന്നു. ഏതാനും മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തന്നെ , പ്രധാനമന്ത്രി ലെവി എശ്ക്കോൾ, പ്രതിരോധ മന്ത്രി മോശ് ദയാൻ, ജനറൽ സ്റ്റാഫ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഇറ്റ്ചക് റാബിൻ എന്നി പ്രമുഖര്‍ അവിടെ എത്തി ചേര്‍ന്നു അവരുടെ വരവിനെ തുടര്‍ന്ന് പ്രശസ്ത ഇസ്രായേൽ ഗായകൻ നോയിമി ഷേമറും ഇസ്രയെല്സേനയുടെ ബാന്‍ഡ് സെറ്റും ചേര്‍ന്ന് ഇസ്രായേലിന്റെ വികാരമായ “Jerusalem of Gold” എന്ന ഗാനം പടി അന്ന് വരെ ഇത് യെരുശലെമിനെ കുറിച്ചുള്ള വിലപ ഗാനാമയിരുന്നു ആ ഗാനത്തിന്റെ രാജയിതാവ് ആയിരുന്ന നോയിമി ഷേമര്‍ തന്നെ അതില്‍ നിന്നും നഷട്ത്തെ സുചിപ്പിക്കുന്ന “How have the wells of water dried out” ഉം “There is no command of the Temple Mt.” എന്നി വരികള്‍ മാറ്റി അവിടെ “The wells of water have returned” ഉം “A Shofar calls out on the Temple Mt.” ഈ വരികള്‍ എഴുതി ചേര്‍ത്തു

ഇതിനിടയിൽ തന്നെ വടക്കൻ ആക്സസ് വഴിയിലുടെ മുന്നോട്ട് നീങ്ങിയ സൈനികര്‍ സൂയസ് കനാലിൽ നിന്ന് 24 കിലോമീറ്റർ അകലെ റൊമാനിയയിൽ എത്തി. അവിടെ നിന്നും IDF സൈന്യം ജെബെല്‍ ലിവിനിൽ നിന്നും സെൻട്രൽ ആക്സസ് റൂട്ട് വഴി മുന്നോട്ട് നിങ്ങി ബിർ ചാമയും ബിർ ജഫഫയും കീഴടക്കി. ദക്ഷിണ ആക്സസ് റൂട്ട്, ബിർ ഹസ്ന, ബിർ തദാഹ് എന്നിവയും കിഴ്ടക്കിയ IDF സൈന്യം ഉച്ചതിരിഞ്ഞതോടെ മിഡ്വൈസ്സ് പാസിലേക്കുള്ള കിഴക്കൻ കവാടത്തില്‍ എത്തിച്ചേര്‍ന്നു.ഉച്ചകഴിഞ്ഞ് വൈകിട്ടോടെ ഇസ്രായേൽ നാവിക ടോപ്ടോ ഷാർം എൽ എൽ ഷീക്കിൽ എത്തി ചേര്‍ന്നു അടുത്ത ദിവസം രാവിലെ തന്നെ വടക്കൻ തെക്കൻ ഗാസ സ്ട്രിപ്പുകൾക്കുവേണ്ടി രണ്ട് വിഭാഗവും രണ്ട് സൈഡില്‍ നിന്നും പോരാട്ടം തുടങ്ങി . ഏതാണ്ട് 12 മണിയോടെ IDF രണ്ടു നഗരങ്ങളെയും നിയത്രണം ഏറ്റെടുത്തു .ഉച്ചകഴിഞ്ഞതോടെ ഈജിപ്ത പ്രസിഡന്റ് ഗാസയുടെ കിഴ്ടങ്ങലും അങ്ങികരിക്കേണ്ടി വന്നു

ഉച്ചയ്ക്ക് 2 മണിയോടെ ജോര്‍ദാന്റെ പടിഞ്ഞാറെ നഗരമായ നബുൽസിൽ ഉള്ള ആര്‍മി വിംഗിനെ പെട്ടെന്ന് ഉള്ള ചടുലമായ പോരട്ടത്തിളുടെ അതിന്റെയും നിയത്രണം കൈയിലാക്കി . വൈകിട്ടോടെ നബുൽസ് മയേര്‍ കീഴടങ്ങൽ അംഗീകരിച്ചു .ജോര്‍ദാന്‍ ആര്‍മിയുടെ ആത്മവിശ്വാസം തകര്‍ത്ത് തരിപ്പണമാക്കിയ ഇസ്രയേല്‍ കവചിത സേന രാമല്ല, യെരീഹോ, ബേത്ത്ലെഹെം എന്നി പ്രദേശങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്തു. ആ രാത്രിയിൽ, ലബാനോൻ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ചീഫ് ജനറൽ സ്റ്റാഫും യുദ്ധത്തിൽ പങ്കെടുക്കണമോ വേണ്ടയോ എന്ന് ആലോചിക്കാന്‍ ഒരു അടിയന്തര യോഗം വിളിച്ചുചേർത്തു.ആ യോഗത്തില്‍ ഈജിപ്ഷ്യൻ സേനയെ സഹായിക്കാന്‍ തങ്ങളുടെ സേനയെ വിട്ടുകൊടുക്കാന്‍ ഉള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ചു. എന്നാല്‍ ജനറൽ സ്റ്റാഫ് ഈ നിര്‍ദ്ദേശത്തോട് വിയോജിച്ചു. കാരണം ഇപ്പോഴത്തെ ഇസ്രയേലിൻറെ പിന്നില്‍ ഉള്ളത് മഹാ ശക്തി ആണ് ആ അസാധാരണമായ ശക്തിയുടെ മുന്നില്‍ തങ്ങളുടെ 12,000 വരുന്ന സൈനികരെ ഏതാനും മിനിട്ടുകള്‍ അല്ലെങ്കില്‍ കുടിപോയ ഏതാനും മണിക്കുരുകള്‍ക്ക് ഉള്ളില്‍ ഇയ്യാംപാറ്റകളെ പോലെ എരിഞ്ഞു ഇല്ലാതായി തീരാന്‍ വിട്ടുകൊടുകരുത് എന്ന് പറഞ്ഞു .ഈ നിര്‍ദ്ദേശം ശരി എന്ന് തോന്നിയ പ്രധാനമന്ത്രി ഇ നിര്‍ദ്ദേശത്തെ അംഗീകരിച്ച തുടര്‍ന്ന് പ്രധാനമന്ത്രി ലെബനോന് ഈ യുദ്ധത്തില്‍ പങ്കെടുക്കണ്ട എന്ന് അറിയിച്ചു

ജൂണ്‍ 8

രാത്രിയിലെ പെട്ടന്നുള്ള ചാടുലമായ മുന്നേറ്റത്തെ തുടര്‍ന്ന് സൂയസ് കനാലിന്റെ നിയന്ത്രണവും കൈയിലാക്കി പുറം രാജ്യങ്ങളിലേക്കുള്ള എല്ലാ പാസുകളും അടച്ചു. ആ ദിവസം ഈജിപ്റ്റിന് വലിയ രക്തച്ചൊരിച്ചിൽ നിറഞ്ഞ ദിവസം ആയിരുന്നു. അവരുടെ അനേകം ആര്‍മി വിങ്ങുകള്‍ അവര്‍ക്ക് നഷ്ടപ്പെട്ടു .ഈജിപ്ഷ്യൻ സേന അക്ഷരാര്‍ഥത്തില്‍ മരുഭൂമിയുടെ ഹൃദയത്തിൽ കുടുങ്ങി എല്ലാ സപ്ലൈയും മുറിഞ്ഞതോടെ ആയിരക്കണക്കിന് വരുന്ന സൈനികര്‍ ഭക്ഷണവും വെള്ളവും വെടിക്കോപ്പുകളും കിട്ടാതെ മരുഭൂമിയുടെ ആഴങ്ങളില്‍ അകപെട്ടു.അന്ന് 600 ടാങ്കുകൾ ആണ് IDF നശിപ്പിച്ച കളഞ്ഞത് ഒപ്പം 100 ടാങ്കുകള്‍ പിടിച്ചെടുക്കുകയും ചെയ്തു .ഏകദേശം 10,000 ഈജിപ്ഷ്യൻ സൈനികരെ കൊന്ന് തള്ളി 3000 സൈനികരെ കിഴടക്കുകയും ചെയ്തു. അന്ന് സീനായി മരുഭുമിയില്‍ IDF ന് 275സൈനികരുടെ ജിവന്‍ നഷപെട്ടു 800 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു അവരുടെ 61 ടാങ്കുകള്‍ക്കു കേടുപറ്റുകയും ചെയ്തു .കനത്ത നഷ്ടത്തെ തുടര്‍ന്ന് രാത്രി 09:30 ന് ഈജിപ്തുകാർ സീനായിൽ അവരുടെ വെടിനിർത്തല്‍ കരാർ പ്രഖ്യാപിച്ചു.

ജൂണ്‍ 9

എട്ടാം തിയതി വൈകിട്ടു സിറിയുടെ ഉത്തരദിക്കിനെ ആക്രമിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ഇസ്രയേല്‍ ഒരു കാബിനറ്റ് യോഗം വിളിച്ചു ചേര്‍ത്തിരുന്നു. എന്നാല്‍ സോവിയറ്റ് ഇടപെടല്‍ ഉണ്ടാകുമെന്ന ആശങ്കയെ തുടര്‍ന്ന് പ്രതിരോധമന്ത്രി ഈ നിര്‍ദ്ദേശത്തോട് വിയോജിച്ചു.മറ്റ് പ്രദേശങ്ങളിൽ ഉള്ള ദൗത്യങ്ങള്‍ നിര്‍ത്തിവെച്ച് ഇസ്രയേല്‍ വ്യോമസേന സിറിയുടെ ഗോലാൻ കുന്നുകളിള്‍ പിടിച്ചെടുക്കാനുള്ള പോരാട്ടം ആരംഭിച്ചു.പിറ്റേന്ന് രാവിലെ അയതോടുകുടി തലേദിവസത്തെ തന്റെ നിലപാട് പ്രതിരോധ മന്ത്രി മാറ്റുകയും ഉത്തരദിക്കിനെ ആക്രമിക്കാന്‍ ഓര്‍ഡര്‍ നല്‍കുകയും ചെയ്തു തുടക്കത്തില്‍ അവിടെ ഉണ്ടായിരുന്ന സേനയെ അങ്ങോട്ട് അയച്ചു .ഹുല വാലിയിലെ സേന സിറിയുടെ ഗോവൻ-ന്യൂത്ര പ്രദേശം ആക്രമിച്ചു പിടിച്ചെടുത്തു.ജോർദാൻ താഴ്വരയില്‍ നിന്നുള്ള ഒരു സേന ട്യൂബിക് പ്രദേശത്തെ ആക്രമിക്കാൻ പോയി. എന്നാല്‍ സിറിയയുടെ കനത്ത ഷെല്ലിംങ്ങിനെ തുടര്‍ന്ന് അവര്‍ അവിടെ നിന്നും പിന്‍വാങ്ങി

ഇതിനിടെ സീനായില്‍ ഉണ്ടായിരുന്ന എട്ടാം സൈനികവ്യൂഹവും ഗോലനി സൈനികവ്യൂഹവും പ്രധാനപ്പെട്ട മറ്റൊരു സൈനിക മുന്നേറ്റത്തിനായി തയാറെടുത്തു .കെഫർ സലേദിനോട് ചേർന്ന ഗിവാത്ത് ഹാമിൽ നിന്നും എട്ടാംസൈനിക വ്യുഹം സെരൂ ലക്ഷ്യമാക്കി നിങ്ങി തുടങ്ങി. ഈ യുദ്ധത്തിനിടെ, കെലയുടെ ദിശയിലേക്കാണ് ഒരു ബറ്റാലിയന്‍ നിങ്ങിയത്. ഇവിടെയും സിറിയ കനത്ത പ്രതിരോധമാണ് സൃഷ്ടിച്ചത്. ഒടുവില്‍ യുദ്ധം അവസാനിച്ചപ്പോഴേക്കും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആകെ രണ്ടു ടാങ്കുകൾ മാത്രമേ കേളയിലെത്തിക്കാന്‍ IDF ന് കഴിഞ്ഞുള്ളു. എട്ടാം തിയതിക്ക് ശേഷം ഗോലാനി സൈനികവ്യുഹം നടത്തിയ ഭീകരമായ കനത്ത പോരാട്ടത്തെ തുടര്‍ന്ന് തെൽ അസസിയത്ത്, ടെൽ ഫഹർ എന്നി മേഖലകള്‍കുടി കിഴടക്കി IDF അവരുടെ പോസ്റ്റുകൾ ഉയർത്തി. 9ന് രാത്രി ബനിയാസ് മേഖലയിലേക്ക് നീങ്ങിയ സേന ജൂൺ 10 ന് രാവിലെ അതും പിടിച്ചെടുത്തു നിയന്ത്രണത്തില്‍ ആക്കി .37-ആം സൈനിക വ്യുഹം ഗോനെൻ മേഖലയിലെ ഉയർന്ന പ്രദേശത്തേ താവളങ്ങള്‍ കിഴ്ട്ക്കാന്‍ അങ്ങോട്ട് നിങ്ങി. അവിടെ ഉണ്ടായിരുന്ന സിറിയൻ താവളങ്ങൾ പിടിച്ചെടുത്തു.ആ രാത്രിയില്‍ തന്നെ 45ആം സൈനിക വ്യുഹം തെൽ ഹമാരയും പിടിച്ചെടുത്തു.

അതുവരെ യിസ്രായേലിന്‍റെ യാതൊരു പരാതികളും പരിഗണിക്കാതിരുന്ന ഐക്യരാഷ്ട്രസഭ പെട്ടന്നുണര്‍ന്നു! ഇസ്രായേലിനോട് വെടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തവണ വെടി നിര്‍ത്തല്‍ സോപാധികമായിരിക്കണം എന്ന് യിസ്രായേല്‍ ശഠിച്ചു. വെടി നിര്‍ത്തണമെങ്കില്‍ ഇസ്രായേലിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അറബികള്‍ അംഗീകരിക്കണം എന്നായിരുന്നു അവരുടെ പ്രധാന വ്യവസ്ഥ. ഇത്രെയും കനത്ത നഷ്ടങ്ങള്‍ നേരിട്ടിട്ടും ഇസ്രായേലിനെ അംഗീകരിക്കാന്‍ അറബി രാഷ്ട്രങ്ങള്‍ വിസമ്മതിച്ചതിനാല്‍ യുദ്ധം തുടര്‍ന്നു .

തെക്കന്‍ ഗോലാന്‍ പിടിച്ചടക്കാന്‍ വേണ്ട ചുമതലയറ്റ് നടത്തിയത് പെലറ്റ് ഡിവിഷന്‍ ആയിരുന്നു. 80 പാരച്യൂട്ട് സേന ടോഫിക് കീഴടക്കിയതിന് തൊട്ടു പുറകേ തന്നെ അടുത്ത സേന കനത്ത പോരാട്ടം നടക്കുന്ന ബട്മിയാ ജംങ്ഷനിലേക്ക് കൊടുങ്കാറ്റ് പോലെ ചീറിയടിച്ചു. കനത്ത ആക്രമണത്തില്‍ ശത്രുക്കള്‍ ഈയാംപാറ്റകളേപ്പോലെ ചിതറിത്തെറിച്ചു. ഏതാനും സമയത്തിന് ഉള്ളില്‍ സമയത്തിനുളളില്‍ ബട്മാ ജൂതന്‍മാര്‍ കൈപ്പിടിയിലൊതുക്കി. അതേസമയത്ത് തന്നെ കൂടുതല്‍ വരുന്ന സൈന്യം അതീവ ജാഗ്രതയോടെ ഹാമാ റോഡിലൂടെ സഞ്ജരിക്കാന്‍ ആരംഭിച്ചു.

സിറിയന്‍ പ്രവിശ്യയില്‍ ചേര്‍ന്നൊഴുകുന്ന ഗലീലിക്കടലിന്‍റെ ലവണ തീരം മുതല്‍ ജേക്കബ് ഡ്രോട്ട് ബ്രിഡ്ജ് വരെയുളള ഭാഗത്തെ നിയന്ത്രണം കുടി ഇസ്രായേലിന്‍റെ കൈയ്യി പിടിയില്‍ ഒതുങ്ങി എന്നറിഞ്ഞ സഖ്യകക്ഷികള്‍ അക്ഷരാര്‍ത്ഥത്തില്‍ കിടിലം കൊണ്ടു. അന്ന് തന്നെ ഉച്ചകഴിഞതോടെ പത്താം ബറ്റാലിയന്‍ കുന്നിന്‍ മുകളിലേക്ക് ഇരബിക്കയറി. രാത്രിയോടെ ചുഷിയ നോക്കി മുന്നേറ്റം നടത്തി.ഇസ്രയേലിന്‍റെ ബുദ്ധിപരമായതും ചടുലവും ചിട്ടയോടെയുമുളള മുന്നേറ്റത്ത അതിജീവിക്കാനാവാതെ ശത്രക്കുളുടെ പ്രതിരോധത്തിന്‍റെ മുനകള്‍ ഒന്നൊന്നായ് ഒടിയുന്നത് ലോകം ഒരബരപ്പോടെയും ഞെട്ടലോടെയും ആണ് കണ്ടത്. ആനയെ മറിച്ചിട്ട കുഞനുറുബിന്‍റെ കഥ ലോകം കേട്ടിട്ടേ ഉണ്ടായിരുന്നോള്ള് എന്നാല്‍ അത് ലോകജനതയ്ക്ക് അത് എങ്ങനെ എന്ന് കാണിച്ചുകൊടുത്തു

ഇസ്രായേലി സേന ശക്തമായി മുന്നേറുന്നു എന്ന് കണ്ട് പെട്ടെന്ന് തന്നെ സുഡാനില്‍ യു.എന്‍.സമ്മേളനം വിളിച്ചു കൂട്ടി വെടി നിര്‍ത്തല്‍ ആവശ്യപ്പെട്ടു. എന്നുമാത്രമല്ല, Resolution-242 പാസ്സാക്കുകയും ചെയ്തു. അതിന്‍റെ സാരം ജൂൺ 10 വൈകുന്നേരം 6.30 നോടുകുടി വെടി നിര്‍ത്തല്‍ കരാര്‍ നിലവില്‍ വരും എന്നും അതിനുശേഷം പിടിച്ചെടുക്കുന്ന സ്ഥലങ്ങളില്‍ നിന്നും ഇസ്രായേല്‍ പിന്മാറണം എന്നതായിരുന്നു. ജൂൺ 10, ശനിയാഴ്ച വൈകുന്നേരം 6.30 ഓടുകൂടി കരാർ നിലവിൽ വരുമെന്ന വിവരം അറിഞ്ഞ സൈനികര്‍ തങ്ങള്‍ക്കുള്ള സമയം കുറവാണു എന്നറിഞ്ഞ് വർദ്ധിത വീര്യത്തോടെ പോരാടി. വൈകിട്ട് 4.30ന് ബോട്ട്മിയില്‍ ഹെലികോപ്റ്ററിൽ വന്ന് ഇറങ്ങിയ 45ആം സേന 5.15 നോടുകുടി വെടിനിർത്തൽ തുടങ്ങാൻ കൃത്യം 1 മണിക്കൂർ ശേഷിക്കെ മസ്സാടയും ഹെർമൻ സ്ലോപും പിടിച്ചെടുത്തു 6 ഡേ വാര്‍ അവസാനിപ്പിച്ചു.ഇന്നു പുരോഗമന ലോകരാജ്യങ്ങളിലെ സൈനികര്‍ക്ക് ഉള്ള പാഠപുസ്തകമാണ് 6 day war

ഈ യുദ്ധത്തിന്റെ പരാജയം മായിക്കാന്‍ വേണ്ടി ഈജിപ്റ്റും സിറിയയും ചേര്‍ന്ന് 6 വര്‍ഷത്തിനു ശേഷം അപ്രതീക്ഷിതമായി ഇസ്രായേലിന്റെ യോങ്കിപ്പൂര്‍ വ്രത നാളില്‍ ഇസ്രയേലിനെ രണ്ട് സൈഡില്‍ നിന്നും ഒരേസമയം ആക്രമിച്ചു. ആദ്യത്തെ 2 ദിവസം അക്രമത്തില്‍ പകച്ചുപോയ ഇസ്രയേലിനെ ലോകം മുഴുവന്‍ എഴുതി തള്ളി. എന്നാല്‍ മൂന്നാം ദിവസം ഇസ്രായേല്‍ മഹാശക്തിയോടെ തരിച്ചു വന്നു. നാണക്കേടു മായിക്കാന്‍ ഇറങ്ങിയ ഈജിപ്റ്റിനും സിറിയക്കും അതിനെക്കാള്‍ വലിയ നാണക്കേടോടെ ആ യുദ്ധം അവസാനിപ്പികേണ്ടി വന്നു. അതിന് ശേഷം ഈ 2 രാജ്യങ്ങളും നേരിട്ട് ഇസ്രായേലിനു എതിരെ യുദ്ധം നടത്തിട്ടില്ല.

Shiju Thomas
Follow me
Shiju Thomas
Follow me

Latest posts by Shiju Thomas (see all)

ഒരു അഭിപ്രായം പറയൂMessage Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers