ഈജിപ്തില്‍ പിരമിഡുകള്‍ പണിയുമ്പോള്‍ ഇവിടെ മാമത്തുകള്‍ ഉണ്ടായിരുന്നു !

മാമത്തുകള്‍  എന്ന്  കേള്‍ക്കുമ്പോള്‍ നീളന്‍  കൊമ്പുകളും രോമാവൃതമായ  ശരീരവും ഹിമയുഗവും  ഒക്കെ  നമ്മുടെ മനസ്സില്‍  കടന്നു  വരും . പതിനായിരക്കണക്കിന്  മുന്‍പുള്ള ഭൂമിയാവും  നാം  അപ്പോള്‍  സങ്കല്‍പ്പിക്കുക . പക്ഷെ ഒറ്റപ്പെട്ടു  കിടക്കുന്ന  ചില  ദ്വീപുകളില്‍  പ്രകൃതി  ചിലപ്പോള്‍  ചില  രഹസ്യങ്ങള്‍ ഒളിപ്പിച്ച്  വെക്കും . മനുഷ്യസ്പര്‍ശം ഏല്‍ക്കാതെ  ദൂരെ മാറി  കിടക്കുന്ന  ഇത്തരം  ഭൂശകലങ്ങള്‍ എന്നും അത്ഭുതങ്ങളുടെ  കലവറയാണ് . ആസ്ത്രേല്യായും ന്യൂസിലാണ്ടും  മടഗാസ്ക്കറും ഒക്കെ  ഇതിനുദാഹരണങ്ങള്‍ ആണ് . ഇതാ  ഈ ഗണത്തിലേക്ക്   മറ്റൊരു  ദ്വീപ്  കൂടി . ഉത്തര ധ്രുവത്തിനടുത്ത്  റഷ്യന്‍  വന്‍കരയില്‍  നിന്നും  നൂറ്റിനാല്‍പ്പത്  കിലോമീറ്ററോളം  വടക്കുമാറി ആർടിക് സമുദ്രത്തിലുള്ള  തണുത്തുറഞ്ഞ  ഒരു മായാ  ലോകം ! Wrangel ദ്വീപ് . 7,600 km2 വിസ്തീർണ്ണം ഉള്ള ഈ വമ്പന്‍  ദ്വീപ്  നൂറ്റാണ്ടുകളോളം  ആധുനിക  മനുഷ്യന്  പിടികൊടുക്കാതെ  മറഞ്ഞിരിക്കുകയായിരുന്നു ! ഏകദേശം മൂവായിരം  കൊല്ലങ്ങൾക്ക് മുൻപ് ഭക്ഷണ കുറവ് കാരണവും കാലാവസ്ഥ വ്യതിയാനം മൂലവും അവസാന വൂളി മാമോത്ത് ഭൂമിയോട് വിട പറഞ്ഞത് റാൻഗൽ ദ്വീപിലെവിടെയോ ആയിരുന്നു! നീണ്ട പതിനെട്ടു  കൊല്ലങ്ങള്‍ ദ്വീപിനെ കുറിച്ച് പഠിച്ച , WWF സയന്റിസ്റ്റ്  ആയ Mikhail Stishov പറയുന്നതിങ്ങനെ  ആണ്

“When you go to Wrangel , you’re going back hundreds of thousands of years. It’s a place of ancient biodiversity, but it’s also very fragile.”

wrangel3

കണ്ടുപിടുത്തവും അവകാശവാദങ്ങളും !

1764 ല്‍ Sergeant Stepan Andreyev തന്‍റെ  യാത്രക്കിടയില്‍  ഈ  ദ്വീപ്  കാണുകയും  അവിടെ  പണ്ട്  മനുഷ്യന്‍  താമസിച്ചിരുന്നതായി റിപ്പോര്‍ട്ട്  ചെയ്യുകയും  ചെയ്തു . ഈ റിപ്പോര്‍ട്ട്  കാണാന്‍  ഇടയായ  Ferdinand von Wrangel (1797–1870) , ഇവിടേക്ക്  പുറപ്പെട്ടെങ്കിലും കനത്ത  മഞ്ഞും  മോശമായ  കാലാവസ്ഥയും  കാരണം ഇവിടെ  ഇറങ്ങാന്‍  കഴിഞ്ഞില്ല. Chukchi എസ്ക്കിമോകളുടെ ഇടയില്‍  പറഞ്ഞു കേട്ട ഒരു കഥയാണ്  ഈ പര്യവേഷകരെ  എല്ലാം സൈബീരിയാക്ക്  വടക്ക്  സാമാന്യം  വലിപ്പം ഉള്ള  ഒരു ദ്വീപ് ഉണ്ടാകാന്‍  സാധ്യത  ഉണ്ട്  എന്ന നിഗമനത്തില്‍  എത്തിച്ചത് . അവരുടെ  കഥ  അനുസരിച്ച്  Krachai എന്നൊരു  നേതാവും  അയാളുടെ  അനുയായികളും പണ്ടെങ്ങോ  ഉത്തരധ്രുവത്തില്‍ താമസമുറപ്പിക്കുവാന്‍ യാത്ര  തിരിച്ചിരുന്നു  . അവര്‍  ഇപ്പോഴും  അവിടെ എവിടെയോ  ഉണ്ട് എന്ന  വിശ്വാസം ഇവര്‍  ഇപ്പോഴും  വെച്ച്  പുലര്‍ത്തുന്നുണ്ട് . Stepan Andreyev കണ്ട  മനുഷ്യ  സാന്നിധ്യത്തിന്‍റെ  തെളിവുകള്‍  ഇവര്‍ ശേഷിപ്പിച്ചതാവാം  എന്നാണ്  ഇപ്പോള്‍  വിചാരിക്കുന്നത് .  1849 ല്‍ Henry Kellett എന്ന ബ്രിട്ടീഷുകാരന്‍ ഇതിനു അറുപത്  കിലോമീറ്റര്‍  കിഴക്ക്  മാറിയുള്ള   Herald ദ്വീപില്‍  ചെന്നിറങ്ങി . അവിടെ നിന്നും  നോക്കിയ  കെല്ലറ്റ്‌ , മഞ്ഞു  മൂടി കിടക്കുന്ന  മറ്റൊരു വലിയ  ദ്വീപ്  താന്‍  കണ്ടെതായി  റിപ്പോര്‍ട്ട്  ചെയ്തു . 1881 ല്‍  ജര്‍മ്മന്‍  തിമിംഗല വേട്ടക്കാരന്‍  ആയ Eduard Dallmann ഈ ദ്വീപില്‍ ചെന്നിറങ്ങിയതായി അവകാശപ്പെട്ടു . 1867 ല്‍ അമേരിക്കന്‍  തിമിംഗല വേട്ടക്കാരന്‍  ആയ  Thomas Long,  Wrangel ദ്വീപില്‍ ചെന്നിറങ്ങുകയും  ഈ സ്ഥലം അമേരിക്കയുടെതാണെന്ന്  അവകാശം ഉന്നയിക്കുകയും  ചെയ്തു . പിന്നീട്  പല അമേരിക്കന്‍  നാവികരും ഇതേ  പാത  പിന്തുടര്‍ന്നു .

17hk5rydtmfgvjpg

പക്ഷെ 1911 ല്‍ റഷ്യന്‍   പര്യവേഷക  നേതാവായ  Boris Vilkitsky തന്‍റെ  കൂട്ടരുമൊത്തു  ഇവിടെ  ചെല്ലുകയും  , ദ്വീപ്  എന്നന്നേക്കുമായി  റഷ്യന്‍  സാമ്രാജ്യത്തിലേക്ക്  ചേര്‍ക്കുകയും  ചെയ്തു . പക്ഷെ  ഈ ദ്വീപിനോടുള്ള  ലോക രാജ്യങ്ങളുടെ   ഭ്രമം അവിടം കൊണ്ട് തീര്‍ന്നില്ല ! കാനഡയും  , അമേരിക്കയും  ജപ്പാനും  ഇവിടെ തങ്ങളുടെ  ആളുകളെ  കൊണ്ട് താമസിപ്പിച്ച്  ദ്വീപ്  സ്വന്തമാക്കാന്‍  വരെ  ശ്രമിക്കുകയുണ്ടായി ! പക്ഷെ  1924 ല്‍ സോവിയറ്റ്  യൂണിയന്‍  ഇവരെയെല്ലാം  അവിടെ നിന്നും  ഒഴിപ്പിച്ചു ( ആ ദ്വീപില്‍ ജനിച്ച  ഒരു കുട്ടിയും അപ്പോള്‍  അവരുടെ കൂടെ ഉണ്ടായിരുന്നു !! ) പിന്നീട്  ചിലര്‍ കുറച്ചു  റെയിന്‍  ഡീയര്‍ മാനുകളെ ഇവടെ കുടിപാര്‍പ്പിക്കുവാന്‍  ശ്രമിച്ചു . ഇറച്ചി കയറ്റുമതി  ആയിരുന്നു ലക്‌ഷ്യം . അവസാനം  1976 ല്‍ ഇതൊരു  പരിസ്ഥിതി  സംരക്ഷണ  കേന്ദ്രമായി  പ്രഖ്യാപിക്കുകയും ഒന്നൊഴികെ  ബാക്കിയുള്ള  സെറ്റില്‍ മെന്റുകള്‍ ഒക്കെ  കുടിയോഴുപ്പിക്കുകയും മാനുകളെ  നിശേഷം  നശിപ്പിക്കുകയും ചെയ്തു . 2004 ല്‍  UNESCO ഈ പ്രദേശം World Heritage List ല്‍ ഉള്‍പ്പെടുത്തി .

മാമത്തുകളുടെ  അവസാന  തുരുത്ത് !
“When the pyramids were being built in Egypt, elephants walked around on Wrangel,”

Alexander Gruzdev

 

ചരിത്രാതീത കാലത്ത്  Wrangel ദ്വീപ് , ഏഷ്യന്‍  വന്‍കരയോട്  ചേര്‍ന്നായിരുന്നു  സ്ഥിതി  ചെയ്തിരുന്നത് . ആ സമയത്ത്  മാമത്തുകളുടെ  ഒരു ചെറു കൂട്ടം  ഇവിടെ എത്തി ചേര്‍ന്നിരിക്കാം എന്ന് അനുമാനിക്കുന്നു . പിന്നീട് വന്‍കരയില്‍ നിന്നും വേര്‍പെട്ട ഈ ഭൂവിഭാഗത്തില്‍ പിന്നീട്  ഒരു കാലത്ത്  ആയിരത്തോളം  മാമത്തുകള്‍ മേഞ്ഞു  നടന്നിരുന്നു  എന്നാണ്  ഈ ദ്വീപില്‍  നിന്നും ലഭിച്ച അനേകം ഫോസിലുകളില്‍  നിന്നും ഗവേഷകര്‍ ഊഹിക്കുന്നത്‌ . ഭൂമിയിലെ  മറ്റു മാമത്ത്  വര്‍ഗ്ഗങ്ങള്‍  ഒക്കെയും  നാമാവിശേഷമായിട്ടും വീണ്ടും ഒരു ആറായിരം  കൊല്ലങ്ങളോളം  ഈ ദ്വീപിലും സെയ്ന്റ് പോൾ ദ്വീപിലും (Saint Paul Island -Alaska) മാമത്തുകള്‍  അലഞ്ഞു തിരിഞ്ഞു  നടന്നിരുന്നു ! മനുഷ്യവാസം ഇല്ലാതെ ഒറ്റപ്പെട്ടു കിടന്നതിനാലും  ഭൂപ്രകൃതി  കാരണം മറ്റു  കാലാവസ്ഥാ വ്യതിയാനങ്ങള്‍  എല്ക്കാതിരുന്നതിനാലും  ആണ്  ഇങ്ങനെ സംഭവിച്ചത്  എന്ന്  കരുതപ്പെടുന്നു . 1900 വരെയും  ഈ മേഖലയില്‍  നടന്ന  മിക്ക  മനുഷ്യ പ്രയാണങ്ങളും  Wrangel ദ്വീപില്‍ എത്തിച്ചേരാതെ പരാജയമടയുകയായിരുനു . പലരും ദൂരെ നിന്നും  കണ്ടു മാത്രം  റിപ്പോര്‍ട്ട്  ചെയ്ത  ഈ ദ്വീപ്  കഴിഞ്ഞ  നൂറ്റാണ്ടിന്‍റെ  ആരംഭ കാലങ്ങളില്‍  പോലും  പലരും ഒരു മിത്ത്  മാത്രമായി  ആണ്  കണ്ടിരുന്നത്‌ .

wrangel-island-615

ധ്രുവക്കരടികളുടെ പ്രസവ വാര്‍ഡ്‌ !

ഇന്ന് UNESCO യുടെ World Heritage List ൽ പെട്ട ഇവിടെയാണ്‌ ഏറ്റവും കൂടുതൽ ധ്രുവ കരടികൾ പ്രസവ കാലം കഴിച്ചു കൂട്ടുവാൻ തിരഞ്ഞെടുക്കുന്നത് . “Polar bear maternity ward” എന്നാണ് ഈ ദ്വീപിനെ വിശേഷിപ്പിക്കുന്നത് ! (world’s largest denning ground for polar bears). ഏകദേശം  നാനൂറോളം അമ്മക്കരടികളെ ആണ്  ഓരോ  വര്‍ഷവും  ഈ ദ്വീപില്‍  ‘അഡ്മിറ്റ്‌ ” ചെയ്യുന്നത് ! ഇവ  കൂടാതെ  Pacific walruses (കടല്‍ പശു ) ഇവിടെ ധാരാളം ഉണ്ട് . ഏഷ്യയില്‍  snow goose (Chen caerulescens) കൂട് കൂട്ടുന്നത്‌  ഈ ദ്വീപില്‍  മാത്രമാണ് ! arctic foxes നെ ഇവിടെ കണ്ടതായും  റിപ്പോര്‍ട്ടുകള്‍  ഉണ്ട് . ഇത്രയേറെ  പ്രത്യേകതകള്‍  ഉള്ളത്  കൊണ്ടാവാം ( കൂട്ടത്തില്‍  പ്രകൃതി  വാതകവും ) ചില  അമേരിക്കന്‍ ദേശീയ വാദികള്‍ ഈ ദ്വീപിനു  അവകാശവാദം ചിലപ്പോഴൊക്കെ  ഉന്നയിക്കുന്നത് .

ജൂൾ വേണിന്റെ (Jules Verne) César Cascabel എന്ന നോവലിന്റെ പശ്ചാത്തലം ഈ ദ്വീപാണ് . muskox ന്‍റെ ചിത്രം ആണ് താഴെ കാണുന്നത് .

wrangel1

References

  1. http://ngm.nationalgeographic.com/2013/05/wrangel-island/sides-text
  2. http://www.britannica.com/place/Wrangel-Island
  3. http://io9.com/5896262/the-last-mammoths-died-out-just-3600-years-agobut-they-should-have-survived
  4. http://www.britannica.com/place/Wrangel-Island
Image