New Articles

രക്തം കുടിക്കുന്ന അണ്ണാന്‍ !

ഞെട്ടേണ്ട … കക്ഷി ഇവിടെ അല്ല . അങ്ങ് ബോര്‍ണിയോയില്‍ ആണ് . ഭാഗ്യം ! അവിടെ മാത്രമേ ഉള്ളൂ . ഇങ്ങേരുടെ ഏഴ് ഫോട്ടോകളും ഒരു വീഡിയോയും മാത്രമേ ഇപ്പോള്‍ നിലവില്‍ ഉള്ളൂ . ശരീര വലിപ്പം വെച്ച് നോക്കിയാല്‍ ഏറ്റവും വലിയ വാല്‍ ഉള്ള സസ്തനിയാണ് Tufted ground squirrel (Rheithrosciurus macrotis) എന്ന് പേരുള്ള ഈ അണ്ണാന്‍ . സത്യത്തില്‍ ഇത്രയുമേ ശാസ്ത്രഞ്ഞര്‍ക്ക് അറിയൂ . ബോര്‍ണിയോയിലെ ഇട തൂര്‍ന്ന മഴക്കാടുകള്‍ക്കിടയില്‍ ഈ പെരുംവാലനെ കണ്ടു പിടിക്കാന്‍ ഉള്ള പ്രയാസം ആണ് പ്രധാന കാരണം . നാട്ടുകാര്‍ പറയുന്ന കഥകള്‍ ശരിയാണോ എന്ന് ഇനിയും കണ്ടുപിടിക്കാനിരിക്കുന്നതേ ഉള്ളൂ . ചെറിയ മരക്കൊമ്പുകളില്‍ പതുങ്ങി ഇരിക്കുന്ന ഈ പെരുംവാലന്‍ അണ്ണാന്‍ , മാന്‍ പോലുള്ള മൃഗങ്ങള്‍ അടുത്ത് വരുമ്പോള്‍ ചാടി വീണ് കഴുത്തിലെ ഞരമ്പ് കടിച്ചു മുറിച്ചു അവിടെ തൂങ്ങി കിടന്ന് ചോരകുടിക്കും എന്നാണ് നാട്ടുകാര്‍ പറയുന്നത് . തീര്‍ന്നില്ല , രക്തം നഷ്ടപ്പെട്ടു തളര്‍ന്നു വീഴുന്ന ജീവിയുടെ ദേഹം കരണ്ട് തുളച്ച് കരളും ചങ്കും കൂടി ശാപ്പിട്ട ശേഷമേ ആശാന്‍ സ്ഥലം വിടുകയുള്ളൂ ! ചത്ത്‌ കിടക്കുന്ന ജീവികളുടെ ദേഹം കരണ്ട് തിന്നുന്ന സ്വഭാവം ഇവറ്റകള്‍ക്ക് കണ്ടേക്കാം എന്നും ബാക്കിയുള്ളവ വെറും ഭാവന മാത്രം ആണെന്നും ആണ് , ഗവേഷകരുടെ മതം . മോഷന്‍ സെന്‍സര്‍ ഉപയോഗിച്ച് താഴെക്കാണുന്ന ഫോട്ടോ പിടിച്ചത് RONA DENNIS ആണ്.

sn-squirrel (1)

 

Message Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers