New Articles

Monarch Butterfly - ചിത്രശലഭങ്ങളിലെ ദേശാടനക്കാരൻ

 

56,000 ഹെക്ടർ വനഭൂമി ചിത്രശലഭങ്ങൾക്കായി മാത്രം മാറ്റി വെച്ചിരിക്കുന്ന രാജ്യമാണ് മെക്സിക്കോ. Monarch Butterfly Biosphere Reserve എന്നാണ് ആ സുന്ദര ഭൂമിയുടെ പേര് . റോക്കി മല നിരകളുടെ കിഴക്കേ മൂലയിൽ നിന്നും 4,000 km താണ്ടി പറന്നെത്തുന്ന ഒന്നര ബില്യൻ മൊണാർക്ക് ചിത്രശലഭങ്ങൾക്ക്‌ വിന്റെർ സീസണിലെ ഒഴുവുകാല വസതിയാണിത് !

Monarch Butterfly

ചിത്ര ശലഭങ്ങളിലെ ഒരെഒരു ദേശാടനക്കാരനാണ് Monarch Butterfly. (annual north-south migrations like many bird species do). 1970 കളിൽ മാത്രമാണ് ഈ സ്ഥലത്തെക്കുറിച്ച് ശലഭ കൌതുകികൾ അറിയുന്നത് തന്നെ . ഇങ്ങോട്ട് , മെക്സിക്കൊയിലേക്ക് പറന്നു വരുന്നവർ അല്ല സീസണ്‍ കഴിഞ്ഞ് തിരിച്ച് റോക്കി മല നിരകളിലേക്ക് പോകുന്നത് എന്നതാണ് ഏറ്റവും രസകരം . ചിത്രശലഭങ്ങളുടെ ആയുസ്സ് വളരെ കുറവാണ് എന്നതാണ് ഇതിന് കാരണം . പക്ഷെ പൂർവികർ വന്ന വഴിയെ തന്നെ ആണ് കുട്ടികളും സഞ്ചരിക്കാറ് .

059914-butterflies-1

ഒക്ടോബർ മുതൽ മാർച് വരെ ഏകദേശം അഞ്ച് മാസകാലം ഇവർ Monarch Butterfly Biosphere Reserve ൽ കഴിച്ച് കൂട്ടും . ഈ റിസർവിൽ ഉള്ള 14 കോളനികളിൽ 5 എണ്ണം സന്ദർശകർക്ക് അടുത്ത് പോയി കാണാം . എല്ലാ ഫെബ്രുവരി മാസത്തിലും Festival de la Mariposa Monarca (Monarch Butterfly Festival) എന്ന കാർണിവൽ ഇവിടെ നടത്തപ്പെടുന്നുണ്ട് .

MARIPOSA

ഒരു അഭിപ്രായം പറയൂ



Message Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers