KIDNAP OF CHARLES AGUSTUS LINDBERG JUNIOR

Share the Knowledge
ലോകചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കിഡ്നാപ്പിങ്ങിന്റെ കഥ

1932 മാർച്ച് 1 നു ലോകത്തെ നടുക്കിയ ഒരു സംഭവം ഉണ്ടായി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഒരു ക്രൈം ആയിട്ടാണ് ആ സംഭവത്തെ പത്രങ്ങൾ വിശേഷിച്ചിപ്പിച്ചത്. ഉയിർപ്പിനു ശേഷം ഉണ്ടായ ഏറ്റവും വലിയ സംഭവം എന്നും ചില പത്രം ആ സംഭവത്തെ വിശേഷിപ്പിച്ചു ! . 20 മാസം പ്രായമുള്ള ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയതാണ് ആ സംഭവം. ആ കുട്ടിയുടെ പിതാവ് മറ്റാരുമായിരുന്നില്ല. ചാൾസ് അഗസ്റ്റസ് ലിൻഡ് ബർഗ് എന്നായിരുന്നു ആ മനുഷ്യന്റെ പേര്. 1927 മെയ് 20 നു ന്യൂയോർക്കിൽ നിന്ന് നിർത്താതെ വിമാനം പറത്തി 33 മണിക്കൂർ 30 മിനിട്ടുകൊണ്ട് മെയ് 21 നു പാരീസിലെത്തിച്ച ആദ്യത്തെ വൈമാനികനായിരുന്നു ആ മനുഷ്യൻ. രാജ്യത്തിന്റെ ഏറ്റവും ഉന്നതമായ പട്ടാള ബഹുമതിയായ Medal of Honor പോലും ചാൾസിന് ലഭിച്ചു.

Charles A. Lindbergh, Jr.

Charles A. Lindbergh, Jr

പത്രങ്ങളിൽ കുട്ടിയെ കുറിച്ച് വിശധമായ വിവരമുണ്ടായിരുന്നു. ചാൾസ് അഗസ്റ്റസ് ലിൻഡ് ബർഗ് ജൂനിയർ, 20 മാസം പ്രായം . ബ്ലോണ്ട് നിറമുള്ള ചുരുണ്ടമുടി , ഉയരം 29 ഇഞ്ച്, വിളറിയ നിറം , കവിളിനു നടുക്ക് മറുക് , ഒറ്റയുടുപ്പ് എന്നിവയായിരുന്നു പത്രങ്ങളിലെ വിശേഷം. 1932 മാർച്ച് 1 ചൊവ്വാഴ്ച സന്ധ്യാസമയം 8 നും 10 നും ഇടയിൽ ന്യൂ ജെഴ്സില്യിലുള്ള Hopewell Township ലുള്ള വീട്ടിൽ നിന്നും കാണാതായിരിക്കുന്നു ബെറ്റി ഗോ എന്ന ഫാമിലി നേഴ്സ് കുട്ടിയെ ബെഡ്ഡിൽ ഒരു ക്രിബ്ബിൽ ബ്ലാങ്കറ്റിൽ പുതച്ച് കിടത്തിയിരിക്കുകയായിരുന്നു. കുട്ടി ഉറക്കത്തിൽ നിരങ്ങി മാറാതിരിക്കാൻ രണ്ട് പിന്നു കൊണ്ട് ബ്ലാങ്കറ്റ് ഉറപ്പിച്ചിട്ടുണ്ടായിരുന്നു. എന്തോ ആവശ്യത്തിനു അവർ പുറത്തേക്ക് പോയി. രാത്രി 9.30 നു അടുക്കളയുടെ ഭാഗത്ത് എന്തോ തകർന്നു വീഴ്ന്ന ശബ്ദം കേട്ട പോലെ chaalsinu തോന്നി. 10 മണിയോട് കൂടി കുട്ടിയുടെ മുറിയിലെത്തിയ ബെറ്റി ഗോ ചാൾസ് ജൂനിയറിനെ ക്രിബ്ബിൽ കണ്ടില്ല. ബെറ്റി അന്നെ ലിൻഡ് ബർഗിനോട് കുട്ടിയെ അന്വേഷിച്ചു . എന്നാൽ കുട്ടി അന്നെയുടെ കൈയ്യിൽ കാണാഞ്ഞ് ബെറ്റി താഴത്തെ മുറിയിലുള്ള ലൈബ്രറിയിലേക്ക് പോയി. ചാല്സിനോട് കാര്യം പറഞ്ഞു. ചാൾസ് തിടുക്കത്തിൽ കുട്ടിയുടെ ബെഡ് റൂമിലേക്ക് പോയി. എന്നാൽ കുട്ടിയെ അവിടെ കാണാനില്ലായിരുന്നു. ചാൾസ് മുറി പരിശോധിച്ചപ്പോൾ ഒരു വെള്ളക്കളർ എൻവലപ് ജന്നലിനു സമീപത്തു നിന്ന് കിട്ടി. ആരെങ്കിലും അതിക്രമിച്ച് കടന്നിട്ടുണ്ടാവും എന്നു കരുതി ചാൾസ് തോക്കുമായി വീടിനു ചുറ്റും നീങ്ങി.

The morning after the kidnapping of the Lindbergh baby on March 1, 1932 Hopewell, N.J. police re-enact the crime with the extension ladder found under the nursery window. 3/2/32 Credit: The New York Times (Wide World Photos)

The morning after the kidnapping of the Lindbergh baby on March 1, 1932 Hopewell, N.J. police re-enact the crime with the extension ladder found under the nursery window.
3/2/32
Credit: The New York Times (Wide World Photos)

20 മിനിട്ടിനുള്ളിൽ പോലീസും പത്രക്കാരും കുടുംബ വക്കീലുമെല്ലം സ്ഥലത്തെത്തി രാത്രിയിൽ ഒരു ഫിംഗർ പ്രിന്റ് വിധഗ്ദ്ധനെത്തി. ലറ്റ റം കോണിയും പരിശോധിച്ചു. ഭാഗികമായി 400 ഫിംഗർ പ്രിന്റും ഫുട് പ്രിന്റും കണ്ടെത്തി. മുറിയിൽ നിന്ന് ഒരു ഫിംഗർ പ്രിന്റ് പോലും ലഭിച്ചില്ല .കുട്ടിയുടെ ഫിംഗർ പ്രിന്റ് മുറിയുടെ താഴത്ത് നിന്ന് കിട്ടി.കുട്ടിയെ തട്ടിക്കൊണ്ടു പോയവരുടെ എന്ന് കരുതുന്ന റാൻ സം ലറ്റർ ചാല്സും പോലീസും വായിച്ചു. ആ ലറ്റർ സ്പെല്ലിങ്ങ് തെറ്റും ഗ്രാമർ തെറ്റുമുള്ളതായിരുന്നു.
Dear Sir!
Have 50.000$ ready 25 000$ in
20$ bills 15000$ in 10$ bills and
10000$ in 5$ bills After 2–4 days
we will inform you were to deliver
the money.

We warn you for making
anyding public or for notify the Police
The child is in gut care.
Indication for all letters are
Singnature [Symbol to right]
and 3 hohls. 

Lindbergh_Kidnapping_Note
50000 ഡോളർ ആവശ്യപ്പെട്ടുള്ളതായിരുന്നു. 20, 10, 5 ഡോളറിലായി 25000 ഡോളറും 2-4 ദിവസം കഴിയുമ്പോൾ ബാക്കി തുക കൊടുക്കേണ്ട സ്ഥലവും പറയാമെന്നായിരുന്നു ലറ്ററിൽ. ആ ലറ്ററിലെ ഒപ്പിനൊരു പ്രത്യേകതയുണ്ടായിരുന്നു.പരസ്പരം ബന്ധിച്ചുകൊണ്ടുള്ള രണ്ട് നീല വൃ ത്തങ്ങൾക്കിടയിൽ ഒരു ചുവന്ന വൃ ത്തവും ചുവന്ന വൃത്തത്തിൽ നടുവിലായി ഒരു ഹോളും നീല വൃത്തങ്ങൾക്ക് പുറത്തായി ഓരോ ഹോളും ഉണ്ടായിരുന്നു. കിഡ്നാപ്പിന്റെ കഥ കാട്ടു തീ പോലെ പടർന്നു. പല തുറയിലുള്ളവർ ( പൊലീസിലെയും പട്ടാളത്തിലെയും ) സഹായത്തിനായി ലിൻഡ് ബർഗ് എസ്റ്റെറ്റി ലേക്ക് എത്തിക്കൊണ്ടിരുന്നു. ലിൻഡ് ബർഗ്ഗും പോലീസും മറ്റുള്ളവരും ഈ കിഡ്നാപ്പിന്റെ പിന്നിൽ ഓർഗനൈസ്ഡ് ക്രൈം സിണ്ടിക്കേറ്റു കളാണെന്നും വിചാരിച്ചു. ജർമ്മൻ ഭാഷ സംസാരിക്കുന്ന ആരോ ആണ് ആ ലറ്ററിന് പിന്നിലെന്ന് അവർ വിചാരിച്ചു. തന്റെ സ്വാധീനം ഉപയോഗിച്ച് ആ അന്വേഷണത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ ലിൻഡ് ബർഗ് ശ്രമിച്ചു. അവർ അധോലോകവുമായി ബന്ധമുള്ള മിക്കി റോസ്നേരുടെ സഹായം തേടി . രോസ്നേർ രണ്ടുപേരെ (Salvatore “Salvy” Spitale and Irving Bitz) മദ്ധ്യമ വരത്തികളായി അധോലോകവുമായി ബന്ധപ്പെടാൻ നിയോഗിച്ചു. പല അധോലോക രാജാക്കന്മാരും അവരുടെ സഹായം വാഗ്ദാനം ചെയ്തു . Al kaapon, Villi moretti,Jo adonis,Longi swilmaan എന്നിവരായിരുന്നു അവരിൽ പ്രമുഖർ . പ്രത്യേകിച്ചും Al kaappon ജയിലിൽ നിന്ന് സ്വതന്ത്രമാവുകയാണെങ്കിൽ തന്റെ സേവനം വളരെ ഗുണകരമായിരിക്കും എന്ന് പറഞ്ഞു . പക്ഷെ അധികൃതർ അവരുടെ സേവനത്തെ നിക്ഷേധിച്ചു..

An example of a 1928 series $10 Gold Certificate

An example of a 1928 series $10 Gold Certificate

കിഡ് നാപ്പിങ്ങിന്റെ പിറ്റേ ദിവസം U.S. President Herbert Hoover ന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. ഫെടെരൽ ഗവണ്മെന്റിന്റെ സഹായം അതിനു ആവശ്യമില്ലെന്ന് ഹൂവർ കരുതി. Bureau of Investigation (not yet called the FBI) കേസേറ്റെടുത്തു.the United States Coast Guard, U.S. Customs Service, U.S. Immigration സർവീസ്, Washington, D.C., police എന്നീ ഏജെന്സികൾ അവരുടെ സഹായം വേണ്ടി വന്നേക്കും എന്ന് പറഞ്ഞു. ന്യൂ ജേഴ്സി അധികൃതർ 25000 ഡോളർ കൂടി പ്രതിഫലം ഓഫർ ചെയ്തു. ലിൻഡ് ബർഗിന്റെ കുടുംബം 50000 ഡോളർ കൂടി വാഗ്ദാനം ചെയ്തു. ഈ സമയം ചാള്സ് ലിൻഡ് ബർഗ്റൌണ്ട് ഹിൽ എയർ പോർട്ടിലേക്ക് പറന്നു . എലിസബത്ത് ഐലണ്ടിലെ ഒരു ബോട്ടിൽ കുട്ടിയുണ്ട് എന്നതായിരുന്നു അതിനു കാരണം. കുറച്ചു ദിവസങ്ങൾക്ക് ശേഷം ചാൾസിന്റെ കുടുംബത്തിനു ഒരു എഴുത്ത് കിട്ടി. ബ്രൂക്ളിനിൽ പോസ്റ്റ് മാര്ക്ക് ചെയ്ത ആദ്യത്തെ എഴുത്തിലെ ഒപ്പോടുകൂടിയ ഒരെഴുത്തായിരുന്നു ഇതും. രണ്ടാമതും ബ്രൂക്ളിനിൽ പോസ്റ്റ് മാര്ക്ക് ചെയ്ത ഒരെഴുത്ത് കിട്ടി. മൂന്നാമതും ഒരെഴുത്ത് കിട്ടി. അതിൽ പോലീസ് കേസിൽ ഉൾപ്പെട്ടതുകാരണം കിഡ്നാപ്പിംഗ് തുക 70000 ഡോളർ ആക്കി ഉയർത്തി എന്നുള്ളതായിരുന്നു.

ഈ സമയം ബ്രോണ് ക്സിലെ അറിയപ്പെടുന്ന ഒരു റിട്ട യേർഡ് ടീച്ചറായ ജോണ് എഫ് കൊണ്ടൻ Bronx Home News നു ഒരു കത്തെഴുതി. ഒരു കത്തോലിക്ക പുരോഹിതന് കുട്ടിയെ കൈമാറിയാൽ 1000 ഡോളർ കൊടുക്കുമെന്നായിരുന്നു ആ ഓഫർ. കിഡ് നാപ്പേഴ്സിൽ നിന്ന് ജോണ് കൊണ്ടന് എഴുത്ത് കിട്ടി. കോണ്ടനാണ് ചാൾസിനും കിഡ് നാപ്പെഴ്സിനും ഇടയിലുള്ള മീഡിയെറ്റർ എന്ന് കിഡ്നാപ്പെഴ്സ് അധികാരപ്പെടുത്തി. പിന്നീട് വന്ന എഴുത്തിലെ നിർദേശങ്ങൾ അനുസരിച്ച് New York American ൽ കോണ്ടൻ ഒരു പരസ്യം ഇട്ടു.  ” പണം റെഡിയാണ് , ജാഫ്സി (“Money is Ready. Jafsie” ) എന്നായിരുന്നു ആ പരസ്യം.

Bruno Richard Hauptmann

Bruno Richard Hauptmann

പിന്നീടുള്ള നിർദേശത്തിനായി കോണ്ടൻ കാത്തുനിന്നു. ജാഫ്സിയും കിഡ് നാപ്പർമാറിൽ ഒരാളും Woodlawn Cemetery ൽ സന്ധ്യാ സമയത്ത് കണ്ടുമുട്ടി. കോണ്ടന്റെ വാക്കുകളിൽ പറഞ്ഞാൽ കിഡ് നാപ്പർ നിഴലുള്ള ഭാഗത്തുനിന്നതു കൊണ്ട് കോണ്ടനു അയാളുടെ മുഖം വ്യക്തമായി കാണാൻ സാധിച്ചില്ലെന്നും തന്നെ കാണാൻ വന്നയാളുടെ പേര് ജോണെന്നാണെന്നും കോ ണ്ടൻ പറഞ്ഞു. കോണ്ടനെ കാണാൻ വന്നയാൾ പറഞ്ഞത് സ്കാണ്ടി നെവിയക്കാരനാനെന്നും 3 ആണുങ്ങളും 2 പെണ്ണുങ്ങളും അടങ്ങുന്ന ഗാങ്ങാണെന്നും ചാൾസിന്റെ കുട്ടി ഒരു ബോട്ടിൽ സുരക്ഷിതനാണെന്നും പണം കിട്ടുന്നതുവരെ കുട്ടിയെ തിരിച്ചേൽപ്പിക്കാൻ പറ്റുകയില്ലെന്നും പറഞ്ഞു. കുട്ടി യഥാർത്ഥത്തിൽ അവരുടെ കൈയ്യിലുണ്ടോ എന്ന കോ ണ്ട ന്റെ ചോധ്യത്തിനു . കുട്ടി ജീവനോടെയുണ്ടെന്ന് കോണ്ടനെ കാണാൻ വന്നയാൾ ഉറപ്പുകൊടുത്തു. മാർച്ച് 16 നു കോണ്ട നു ഒരു പാഴ്സൽ കിട്ടി. അതിൽ കുട്ടി ധരിച്ചിരുന്ന ഉടുപ്പും ഒരു എഴുത്തും ഉണ്ടായിരുന്നു. കോ ണ്ടൻ ചാൾസ് ലിൻഡ് ബർഗ്ഗിനെ ഉടുപ്പ് കാണിച്ച് കുട്ടിയുടെതാണെന്നു ഉറപ്പു വരുത്തി. കോ ണ്ടൻ ഹോം ന്യൂസിൽ ഒരു പരസ്യം ഇട്ടു
” പണം റെഡി, പോലീസില്ല, രഹസ്യപ്പോലീസുകരും, ഞാനൊറ്റക്ക് വരും, അവസാനത്തെ സമയം പോലെ”( , “Money is ready. No cops. No secret service. I come alone, like last time.”).
കുട്ടിയെ കിഡ് നാപ്പ് ചെയ്തതിന്റെ ഒരു മാസത്തിനു ശേഷം ഏപ്രിൽ 1 നു കോ ണ്ട നു എഴുത്ത് കിട്ടി, പണം സ്വീകരിക്കാൻ തയ്യാറാണെന്ന് പറഞ്ഞ്. മോചന ദ്രവ്യം ഒരു പ്രത്യേക മരപ്പെട്ടിയിൽ പാക്ക് ചെയ്തു. തുകക്ക് പകരമുള്ള കുറച്ച് ഗോൾഡ് സർട്ടിഫിക്കട്ടുകളും അതിലുണ്ടായിരുന്നു. നോട്ടിന്റെ സീരിയൽ നമ്പർ രേഖപ്പെടുത്തിയിരുന്നു. പിന്നീട് കുറ്റവാളികളെ പിടിക്കാനുള്ള സൌകര്യത്തിനു വേണ്ടിയായിരുന്നു ഇതെല്ലം ചെയ്തത്. അതിന്റെ ക്രെഡിറ്റ് Frank J. Frank J. Wilson , Elmer Lincoln എന്നിവർക്ക് ലഭിച്ചു.  അടുത്ത ദിവസം വൈകുന്നേരം ഏപ്രിൽ 2 നു അജ്ഞാതനായ ഡ്രൈവറിൽ നിന്ന് കോണ്ട നു ഒരു കുറിപ്പ് കിട്ടി. കോ ണ്ടൻ ജോണിന് മോചനദ്രവ്യം കൈമാറി. 50000 ഡോളർ ഒപ്പിക്കാനേ പട്ടിയതുല്ല് എന്ന് കോ ണ്ടൻ പറഞ്ഞു. പണം കൈപ്പറ്റിയ ആൾ ഒരു കുറിപ്പ് കോ ണ്ട നു നല്കി. ആ കുറിപ്പ് പ്രകാരം രണ്ട് സ്ത്രീകളുടെ കൈയ്യിൽ കുട്ടി സുരക്ഷിതനായി ഉണ്ടെന്നും അവർ നിരപരാധികൾ ആണെന്നുമായിരുന്നു . മെയ് 12 നു വില്ല്യം അല്ലൻ എന്ന ട്രെക്ക് ഡ്രൈവർ ചാൾസിന്റെ വീട്ടീന്ന് 4.5 മൈലകലെയുള്ള മൌണ്ട് റോസ് എന്ന ചെറു ഗ്രാമത്തിനു സമീപം ഒരു മരക്കൂട്ടത്തിനടുത്തായി മൂത്രമൊഴി ക്കാനോ മറ്റോ വണ്ടി നിർത്തി. അയാൾ ഒരു കൊച്ചു കുട്ടിയുടെ മൃതശരീരം കണ്ടു. അയാൾ പോലീസിൽ .അറിയിച്ചു. പോലീസ് ട്രെന്ടനിലെ മോർഗിൽ ശരീരമെത്തിച്ചു. ചീഞ്ഞളിഞ്ഞ മൃതശരീരത്തിന്റെ തലയോട്ടി തകർക്കപ്പെട്ടിരുന്നു. മൃഗങ്ങൾ കടിച്ചുകീറിയ നിലയിലാരുരുന്നു മൃത ദേഹം. മൃതദേഹം കണ്ടയിടത്ത് ആരോ പെട്ടന്ന് അത് മറവു ചെയ്യാൻ ശ്രമിച്ചതിന്റെ തെളിവ് പോലീസ് കണ്ടെത്തി.

lindybaby25a-4-webകുട്ടിയുടെ വലതുകാലിന്റെ നീളക്കൂടുതലും ബെറ്റി ഗോ കുട്ടിക്ക് വേണ്ടി ഉണ്ടാക്കിയ ഷർട്ടിൽ നിന്നും ചാൾസും ബെറ്റി ഗോവും കുട്ടിയുടെ മൃത ശരീരം തിരിച്ചറിഞ്ഞു. കുട്ടിയെ നിർബന്ധപൂർവ്വം ചാൾസ് പെട്ടന്ന് അടക്കം ചെയ്തു. 1932 ജൂണിൽ പോലീസ് ചാൾസ് ലിൻഡ് ബർഗിന്റെ വിശ്വസ്തതയിലുള്ള ആരെങ്കിലും ഇതിന്റെ പിന്നിലുണ്ടെന്ന് സംശയിച്ചു. വയലറ്റ് ഷാർപ്പ് എന്ന ബ്രിട്ടീഷു കാരിയായ മോറോയുടെ വീട്ടു ജോലിക്കാരി സംശയത്തിന്റെ നിഴലിലായി. കിഡ് നാപ് നടന്ന സമയത്ത് എവിടെയായിരുന്നുവെന്ന ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധമായ ഉത്തരമാണ് വയലറ്റ് നൽകിയത്. അവൾ ആകെ പരവശയും സംശയാലുവുമായാണ് ചോദ്യം ചെയ്യലിൽ കാണപ്പെട്ടത്. 1932 ജൂണ് 10 നു വയലറ്റ് ആത്മഹത്യ ചെയ്തു. പൊട്ടാസ്യം സയനൈഡ് കലർന്ന ഒരു സിൽവർ പോളിഷ് കഴിച്ച് വയലറ്റ് ആത്മഹത്യ ചെയ്തു.പിന്നീട് വയലട്ടിന്റെ അലിബി സത്യമാണെന്ന് തെളിഞ്ഞു. ജോലി നഷ്ടപ്പെടുമെന്നുള്ള ഭയവും പോലീസിന്റെ നിഷ്ടൂരമായ ചോദ്യം ചെയ്യലിലും ആ പാവം പെണ്കുട്ടി ജീവന വെടിഞ്ഞു എന്ന് പറയുന്നതായിരിക്കും ശരി.

TheremainsofCharlesLindberghJrപിന്നീട് പോലീസ് കോ ണ്ടനു നേരെ തിരിഞ്ഞു. കോ ണ്ട ന്റെ വീട് പോലീസ് തിരഞ്ഞെങ്കിലും കുറ്റ കൃത്യവുമായി ബന്ധപ്പെടുത്താനുള്ള ഒരു തെളിവും കിട്ടിയില്ല. ആ സംഭവത്തിൽ ചാൾസ് ലിൻഡ് ബർഗ് കോണ്ട നൊപ്പം നിന്നു. കോ ണ്ട നും ജനങ്ങളുടെ മുന്നിൽ സംശയത്തിനു ഇരയായി. കോ ണ്ടൻ തന്റേതായ നിലയിൽ അന്വേക്ഷണം തുടർന്നു. പിന്നീട് 2 വർഷം സിമിത്തേരി ജോണിനെ കണ്ടുപിടിക്കാൻ കോ ണ്ടൻ പോലീസിനു തന്റെ സഹായം വാഗ്ദാനം ചെയ്തു. കോ ണ്ട ന്റെ ഈ പ്രകടനങ്ങൾ ഒരു ഹാസ്യനാടകമായിട്ടാണ് ജനങ്ങള് കണ്ടത്.ഒരിക്കൽ യാത്ര ചെയ്യുമ്പോൾ ഒരാളെ കണ്ട് സംശയിച്ച് ഡ്രൈവറോഡ് വണ്ടി നിർത്താൻ കൽപ്പിച്ച് വണ്ടിയിൽ നിന്നിറങ്ങി ഓടി. എന്നാൽ കോ ണ്ടൻ ലക്ഷ്യമിട്ട യാൾ രക്ഷപെട്ടു.
Liberty മാഗസിൻ ചാള്സ് ലിന്ദ് ബർഗ് കിഡ്നാപ്പിൽ കോ ണ്ട ന്റെ പങ്കിനെ ക്കുറിച്ച് “Jafsie Tells All” എന്ന ഒരു പരമ്പര തന്നെ പ്രസിദ്ധീകരിച്ചു. എന്നാൽ പോലീസിന്റെ അന്വേഷണത്തിൽ ഒരു പുരോഗതിയും ഉണ്ടായിരുന്നില്ല. അതുകൊണ്ട് പോലീസ് മോചന ദ്രവ്യമായി കൊടുത്ത പണം ട്രാക്ക് ചെയ്യാനുള്ള ശ്രമം തുടങ്ങി. പോലീസ് നോട്ടിന്റെ സീരിയൽ നമ്പറുള്ള 250000 ലഘുലേഖകൾ ന്യൂയോർക്ക് സിറ്റിയിൽ ബിസ്സിനസ്സുകാർക്ക് വിതരണം ചെയ്തു. ചില ഒഴിഞ്ഞ സ്ഥലങ്ങളിൽ നിന്നു കുറച്ച് നോട്ടുകൾ കണ്ടെത്തി. കുറച്ചെണ്ണം അകലെ ചിക്കാഗോയിൽ നിന്നും മിനിയാപോളിസിൽ നിന്നും കണ്ടെത്തി. പക്ഷെ, അത് ചിലവഴിച്ചവരെ കണ്ടെത്താൻ പോലീസിനു കഴിഞ്ഞില്ല. 1933 മെയ് 1 നു ചില ഗോൾഡ് സർട്ടിഫിക്കറ്റുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മാൻഹട്ടനിലെ ഒരു ബാങ്കിൽ 2980 ഡോളർ എക്സ് ചേഞ്ച് ചെയ്യാൻ കൊണ്ടുവന്നു. പക്ഷെ ബാങ്കിൽ തിരക്കായതുകാരണം അയാളെ ആരും ശ്രദ്ധിച്ചില്ല .എഴുതിക്കൊടുത്ത J. J. Faulkner. 537 West 149th Street in New York City. എന്നായിരുന്നു അഡ്രസ് . പോലീസ് അന്വേഷിച്ച് ചെന്നെങ്കിലും ഫോക്നർ എന്ന പേരിൽ വർഷങ്ങളായി അവിടെയെങ്ങും ആരും താമസിക്കുന്നില്ല എന്ന് മനസ്സിലാക്കി. എന്നാൽ. U.S. Treasury ജോലിക്കാർ 1913 ൽ ആ അഡ്രസിൽ താമസിച്ചിരുന്നതായി കണ്ടെത്തി. കല്യാണം കഴിഞ്ഞ് ജർമ്മൻകാരനായ ഒരാളോടൊപ്പം ഫോക്നർ പോയിയെന്ന് പോലീസ് മനസ്സിലാക്കി.പോലീസ് അവരെ തേടി കണ്ടുപിടിച്ചു.അവർ ആ കുറ്റ കൃത്യത്തിലെ പങ്ക് നിക്ഷേധിച്ചു.
30 മാസമായി ന്യൂയോർക്ക് പോലീസ് ഡി റ്റക്റ്റീവായ ജയിംസ് ജെ ഫിന്നും FBI Agent Thomas Sisk ഉം ലിൻഡ് ബർഗ് കേസ് അന്വേഷിക്കുന്നുണ്ടായിരുന്നു. ന്യൂയോർക്ക് നഗരത്തിലെ പല സ്ഥലങ്ങളിലും മോച്ചനദ്രവ്യത്തിൽ പെട്ട നോട്ടുകൾ ചിലവഴിക്കപ്പെടുന്നുണ്ടെന്നു അവർ മനസ്സിലാക്കി. ജയിംസ് ഫിൻ ഒരു മാപ്പുണ്ടാക്കി നോട്ടുകൾ കണ്ടെത്തുന്ന സ്ഥലം മാർക്ക് ചെയ്തു.Lexington Avenue subway റൂട്ടിലാണ് കൂടുതലും ചിലവഴിക്കപ്പെടുന്നതെന്ന് കണ്ടെത്തി. ഈ സബ് വേ ബന്ധപ്പെടുന്നത് East Bronx ഉം മാൻഹട്ടന്റെ കിഴക്കൻ പ്രദേശങ്ങളും ആയിട്ടാണെന്നു ഫിൻ കണ്ടെത്തി. ജർമ്മൻ കാരും ഓസ്ട്രിയ ക്കാരും സഹവർത്തിത്വതോടെ കഴിയുന്ന യോർക്ക് വില്ലയും അതിലുൾ പ്പെടുമെന്ന് കണ്ടെത്തി.

Composite Signature-Individual letters from the ransom notes

Composite Signature-Individual letters
from the ransom notes

1934 സെപ്റ്റെംബർ 18 നു മോച്ചനദ്രവ്യത്തിൽ പെട്ട ഒരു ഗോൾഡ് സർട്ടിഫിക്കട്ട് ജയിംസ് ഫിന്നിനും തോമസ് സിസ്കിനുമായി റഫർ ചെയ്തു. മൻഹട്ടനിലെ പാർക്ക് അവെന്യുവിലുള്ള Corn Exchange Bank ലുള്ള ഒരു ജോലിക്കാരനാണ് 10 ഡോളർ നോ ട്ട് കണ്ടെത്തിയത്. ആ നോട്ടിൽ ഒരു ന്യൂ യോക് ലൈസൻസ് നമ്പർ പ്ലേറ്റിന്റെ നമ്പരുണ്ടായിരുന്നു!. 4U-13-41-N.Y എന്ന നമ്പർ അന്വേഷിച്ച് പോലീസ് സമീപത്തുള്ള ഒരു ഗ്യാസ് സ്റ്റേഷനിലെത്തി. സ്റ്റേഷൻ മാനേജരായ Walter Lyle സംശയത്തിന്റെ പേരിൽ കുറിച്ചിട്ടതായിരുന്നു ആ നമ്പർ!  നോട്ടുകൊടുത്തയാളുടെ സംശയാസ്പദമായ പ്രകടനം കണ്ട് അതൊരു കള്ള നോട്ടാണെന്നു വാൾട്ടർ ലിലെ സംശയിച്ചു!. നോട്ടിൽ ആ നമ്പറയാൾ എഴുതിവച്ചു! ആ നമ്പർ പ്ലേറ്റി ന്റെയുടമ നീല ഡോഡ്ജ് കാറുള്ള 1279 East 222nd Street , Bronx ൽ താമസിക്കുന്ന Richard Hauptmann എന്നയാളായിരുന്നു . നാട്ടിൽ ക്രിമിനൽ റിക്കോർഡ് ഉള്ള ഒരു ജർമ്മൻ കുടിയേറ്റ ക്കാരനായിരുന്നു റിച്ചാർഡ് ഹോഫ്റ്റ് മാൻ . പോലീസ് ഹോഫ്റ്റ് മാനിനെ അറസ്റ്റ് ചെയ്തു. അപ്പോൾ അയാളുടെ കൈയ്യിൽ ഒരു 20 ഡോളർ ഗോൾഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നു. ഹോഫ്റ്റ് മാന്റെ ഗാരേജിൽ പോലീസ് തിരച്ചിൽ തുടങ്ങി. 14000 ഡോളർ കണ്ടെടുത്തു. മോച്ചനദ്രവ്യത്തിനു വേണ്ടിയുള്ള തിരച്ചിലിൽ ഹോഫ്റ്റ് മാന്റെ ഗാരേജ് കുത്തിമാന്തിയെന്നു പറയാം . ചോദ്യം ചെയ്യലിനൊപ്പം ഹോഫ്റ്റ് മാന് നേരെ മർദ്ധനമുറകളും അരങ്ങേറി. ഹോഫ്റ്റ് മാൻ പറഞ്ഞു ” തന്റെ മുമ്പത്തെ ബിസ്സിനസ് പാർട്ട്ണറായ Isidor Fisch തന്നതാനെന്നവകാശപ്പെട്ടു. 1934 മാര്ച് 29 നു ഇസിടോർ മരിച്ചുപോയിരുന്നു. ഇസിടോരിന്റെ മരണത്തിനുശേഷമാണ് ഇസിടോരിന്റെ ഷൂ ബോക്സിൽ പണമാണെന്ന് താനറിഞാതെന്നും ഹോഫ്റ്റ് മാൻ പറഞ്ഞു. തന്റെ വീട്ടിൽ കണ്ട പണം കിഡ് നാപുമായി ബന്ധപ്പെട്ടതാണെന്ന് തനിക്കറിയില്ലായിരുന്നുവെന്നും ആ കുറ്റകൃത്യവുമായി തനിക്കൊരു ബന്ധവും ഇല്ലെന്നും ഹോഫ്റ്റ് മാൻ തറപ്പിച്ച് പറഞ്ഞു.

9എന്നാൽ ഹോഫ്റ്റ് മാന്റെ വീട് പരിശോധനയിൽ കുറ്റ കൃത്യവുമായി ഹോഫ്റ്റ് മാന് ബന്ധം ഉണ്ടെന്നുള്ളതിനു കുറച്ചു തെളിവുകൾ കൂടി പോലീസിനു കിട്ടി. അതിലൊന്ന് ഒരു നോട്ടു ബുക്കിൽ വരച്ച ഒരു കോണിയുടെ സ്കെച്ച് ആയിരുന്നു. അതിനു ലിൻഡ് ബർഗിന്റെ വീടിന്റെ സമീപത്തു നിന്ന് കണ്ട കോണിയുടെ നിർമ്മാണവുമായി സാമ്യം ഉണ്ടായിരുന്നു. ജോണ് കോണ്ടന്റെ ടെലിഫോണ് നമ്പരും അഡ്രസ്സും ഒരു അലമാരയുടെ ഭിത്തിയിൽ എഴുതിയിരുന്നു. പിന്നെയൊരു പ്രധാന തെളിവ് ഒരു കഷണം തടിയായിരുന്നു. വിദഗ്ധ പരിശോധനയിൽ ക്രൈം സീനിൽ കണ്ട കോണിയുടെ തടിയുമായി കൃത്യമായ സാമ്യം അതിനു ഉണ്ടായിരുന്നു.
1934 സെപ്റ്റംബർ 24 നു ഭീക്ഷണിപ്പെടുത്തി പണം കൈക്കലാക്കാൻ ശ്രമിച്ചതിനു ഹോഫ്റ്റ് മാന്റെ പേരിൽ കുറ്റം ആരോപിക്കപ്പെട്ടു. 1943 ഒക്ടോബർ 8 നു ചാൾസ് ജൂനിയരെ കൊലപ്പെടുത്തിയതിന്റെ പേരിൽ ന്യൂ ജെഴ്സിയിലും
ഒക്ടോബർ 19 നു ഫ്ലെമിങ്ങ്ടനിലുള്ള ഹണ്ടർ ഡോണ് കൌണ്ടി ജയിലിലേക്ക് മാറ്റി . വധശിക്ഷക്ക് ചാർജ് ചെയ്യപ്പെട്ടങ്കിലും ഹോഫ്റ്റ് മാൻ കുറ്റം സമ്മതിച്ചില്ല.Hunterdon County Courthouse ൽ നടന്ന വിചാരണക്കോടതിയിലേക്ക് ജനം ഒഴുകിയെത്തി. ഹോട്ടൽ മുറികൾ തിങ്ങി നിറഞ്ഞു. ഹോഫ്റ്റ് മാന്റെ കൈപ്പടയുടെ സാമ്യം തെളിവായി സ്വീകരിച്ചു. 8 കൈപ്പട വിദഗ്ദ്ധന്മാർ (Albert S. Osborn, Elbridge W. Stein, John F. Tyrrell, Herbert J. Walter, Harry M. Cassidy, Wilmer T. Souder, Albert D. Osborn, and Clark Sellers) സാക്ഷിക്കൂട്ടിലെക്ക് വിളിക്കപ്പെട്ടു.ഹോഫ്റ്റ് മാന്റെ വീട്ടിൽ കണ്ട തടിയും ചാല്സിന്റെ വീട്ടിൽ കണ്ട കോണിയുടെ തടിയും ഫോറൻസിക് വിദഗ്ദ്ധനായ Arthur Koehler യും Forest Products Laboratory യും ഒന്ന് തന്നെയാണെന്ന് സ്ഥിരീകരിച്ചു.
ഹോഫ്റ്റ് മാന്റെ വീട്ടിൽ കണ്ട ജോണ് കോ ണ്ടന്റെ അഡ്രസ് പത്രത്തിൽ നിന്ന് കിട്ടിയതാണെന്ന് ഹോഫ്റ്റ് മാൻ പറഞ്ഞു. എന്നാൽ ഫോണ് നമ്പർ എവിടുന്നു കിട്ടി എന്ന ചോദ്യത്തിനു അതിനെക്കുറിച്ച് ഒരു വിശധീകരണവും തരാൻ സാധ്യമല്ല എന്ന് ഹോഫ്റ്റ് മാൻ പറഞ്ഞു. കോ ണ്ട നും ചാൾസ് ലിൻഡ് ബർഗ്ഗും ഹോഫ്റ്റ് മാൻ തന്നെയാണ് ” സിമിത്തേരി ജോണ് ” എന്ന് സാക്ഷ്യപ്പെടുത്തി . Amandus Hochmuth എന്നയാൾ ഹോഫ്റ്റ് മാനേ ചാല്സിന്റെ വീടിനു സമീപം കണ്ടുവെന്നും മൊഴികൊടുത്തു. അവസാന നിമിക്ഷം ഒരു കുറ്റ സമ്മതം കിട്ടുകയാണെങ്കിൽ വധശിക്ഷ ആജീവനാന്ത തടവ് ശിക്ഷയായി കുറയ്ക്കാം എന്ന് പറഞ്ഞെങ്കിലും ഹോഫ്റ്റ് മാൻ ആ ഓഫർ തള്ളിക്കളഞ്ഞു.

Lindbergh on the witness stand

Lindbergh on the witness stand

1936 ഏപ്രിൽ 3 നു വൈദ്യുത കസേരയുടെ സുഖം അറിഞ്ഞു ഹോഫ്റ്റ് മാൻ പരലോകം പൂകി.
പിന്നെ വിവാദങ്ങളുടെ ഒരു പെരുമഴ തന്നെയുണ്ടായി.ഹോഫ്റ്റ് മാൻ നിരപരാധിയാണെന്നായിരുന്നു അത്. കിഡ് നാപ്പുമായി ബന്ധപ്പെട്ടു പല പുസ്തകങ്ങളും (The Lindbergh Case(1987), The Ghosts of Hopewell (1999) , A Talent to Deceive , Hauptmann’s Ladder: A Step-by-Step Analysis of the Lindbergh Kidnapping, Robert Zorn’s 2012 book, Cemetery John ) ഇറങ്ങി. A Talent to Deceive by British investigative writer William Norris ന്റെ പുസ്തകത്തിൽ ഹോഫ്റ്റ് മാന്റെ നിരപരാധിത്വം മാത്രമല്ല ചാൾസ് ലിൻഡ് ബർഗ്ഗിന്റെ പങ്കാളിത്തവും വ്യക്തമാക്കിയിരുന്നു. കൊലയാളിയുടെ ഐടന്റിറ്റി ചാൾസ് മറച്ചുവക്കുകയാണ് ചെയ്തതെന്നുമായിരുന്നു അതിന്റെ ഉള്ളടക്കം . കൊലയാളി യഥാർതത്തിൽ ചാൾസ് ലിൻഡ് ബർഗ്ഗിന്റെ ബ്രദർ ഇൻ ലോ ആയ Dwight Morrow, Jr ആണ് അതിന്റെ പിന്നിലെന്നായിരുന്നു. എന്നാൽ ഇതിനു പ്രത്യേകിച്ച് ആധികാരികമായ തെളിവുകൾ ഒന്നും ഉണ്ടായിരുന്നില്ല.
പല സിനിമകൾക്കും ടിവി ഷോയ്ക്കും പുസ്തകങ്ങൾക്കും ഈ സംഭവം പ്രചോദനമായി. 1976 ൽ ഇറങ്ങിയ ടിവി മൂവിയായ The Lindbergh Kidnapping Case ൽ വിഖ്യാത നടനായ ആന്റണി ഹോപ് കിൻസ് ഹോഫ്റ്റ് മാന്റെ വേഷമിട്ടു. 2011 ൽ പ്രശസ്ത നടനായ ക്ലിന്റ് ഈസ്റ്റ് വുഡ് സംവിധാനം ചെയ്ത J. Edgar എന്ന ചിത്രത്തിന്റെ പ്രമേയവും ഈ സംഭവമായിരുന്നു.

Image