മോണ ലിസ മോഷ്ടിക്കപ്പെട്ടപ്പോൾ

Share the Knowledge

mona_lisa1

1911 ഓഗസ്റ്റ്‌ 21ന് പാരീസിലെ ലൂവെറിലുള്ള റിനയിസെൻസ് മ്യുസിയത്തിൽ സന്ദർശനം നടത്തുകയായിരുന്ന ഒരു കലാസ്വാദകൻ പെയിന്റിംങ്ങുകളുടെ ഇടയിൽ മോണ ലിസയുടെ ചിത്രമില്ലാത്തത് ശ്രദ്ധിച്ചു. സാധാരണ നല്ല വെളിച്ചത്തിൽ ഫോട്ടോ എടുക്കാനുംമറ്റുമായി ആ പെയിന്റിംഗ് പുറത്തേക്ക് കൊണ്ടുപോകാറുള്ളതുകൊണ്ട് അയാൾ അത് കാര്യമായി എടുത്തില്ല. എങ്കിലും എപ്പോഴാണ് ചിത്രം തിരിച്ചെത്തിക്കുക എന്ന് അവിടെ ഉണ്ടായിരുന്ന ഒരു ഗാർഡിനോട്‌ അന്യോഷിക്കുകയുണ്ടായി, മ്യുസിയം ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് അവിടെയെങ്ങും ചിത്രം ഇല്ലെന്നും അത് മോഷ്ടിക്കപ്പെട്ടിരിക്കുന്നെന്നും അവർ തിരിച്ചറിഞ്ഞത്. തുടർന്ന് വിപുലമായ അന്യോഷണം നടത്തപ്പെട്ടു. അക്കാലത്തു താരതമ്യേന അപ്രശസ്തനായിരുന്ന പാബ്ലോ പിക്കാസോ വരെ ചോദ്യം ചെയ്യപ്പെടുകയുണ്ടായി. ഈ അന്യോഷണങ്ങൾക്കൊന്നും ഒരു തുമ്പും കണ്ടെത്താൻ കഴിഞ്ഞില്ല. മോണ ലിസ എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടേക്കാം എന്ന് അധികൃതർ കരുതാനും തുടങ്ങി. രണ്ടു വർഷങ്ങൾക്കുശേഷം പെയിന്റിംഗ് കണ്ടെത്തുകയും ഇറ്റലിക്കാരനായ വിൻസെൻസോ പെറൂജിയ അറസ്റ്റ് ചെയ്യപെടുകയും ചെയ്തു. റിനൈസെൻസ് മ്യുസിയത്തിലെ നിർമാണപ്രവർത്തനങ്ങൾ നടത്തിയിരുന്ന തൊഴിലാളികളിലൊരാളായിരുന്നു പെറൂജിയ. മോണ ലിസയുടെ ചിത്രത്തിന് മുൻപിൽ ഒരു protective ഗ്ലാസ്‌ ഘടിപ്പിച്ചതും ഇയാളായിരുന്നു. മോഷണം നടത്തിയ ദിവസം പെറൂജിയ പണിയായുധങ്ങളുടെ ഇടയിൽ ഒളിച്ചിരിക്കുകയും തിരക്കൊഴിഞ്ഞപ്പോൾ മോണ ലിസയുടെ ചിത്രം ഭിത്തിയിൽ നിന്നും എടുത്ത് ജാക്കെറ്റിനിടയിൽ വെച്ച് ചുമ്മാ ഇറങ്ങിപോകുകയുമാണുണ്ടായത്. ഒരാളും അത് ശ്രദ്ധിച്ചുമില്ല. ഇറ്റാലിയൻ ദേശീയവാദിയായിരുന്ന പെറൂജിയ ചിത്രം മോഷ്ടിച്ചത് പണം ഉണ്ടാക്കാൻ മാത്രമായിരുന്നില്ല, രാഷ്ട്രീയമായ കാരണങ്ങളും അതിനുപിന്നിൽ ഉണ്ടായിരുന്നു. ലിയനാർഡോ ഡാവിഞ്ചിയുടെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ അസിസ്റ്റന്റ്‌ മോണ ലിസയുടെ ചിത്രം ഫ്രാൻസിലെ രാജാവിന് വിൽക്കുകയും പിന്നീട് തലമുറ തലമുറയായി അത് കൈമാറി വരുകയും ചെയ്തു ഫ്രഞ്ച് വിപ്ലവത്തിന്ശേഷം ഏതാനം നാൾ നെപ്പോളിയന്റെ കിടപ്പുമുറിയെയും മോണ ലിസ അലങ്കരിച്ചിരുന്നു. നൂറ്റാണ്ടുകളായി ഫ്രഞ്ച് ഉടമസ്ഥതയിൽ ആയിരുന്നെങ്കിലും ഇറ്റാലിയൻ ചിത്രകാരനാൽ രചിക്കപ്പെട്ട മോണ ലിസ ഇറ്റാലിയൻ ദേശീയ സ്വത്ത്‌ ആണെന്ന് അനേകം ഇറ്റലിക്കാർ വിശ്വസിച്ചിരുന്നു. ഒരു ഇറ്റാലിയൻ മ്യുസിയത്തിനു ചിത്രം വിലക്കുക എന്നതായിരുന്നു പെറൂജിയയുടെ പദ്ധതി, അങ്ങനെ ഫ്ലോറെൻസിലെ ഒരു ആർട്ട്‌ ഗാല്ലെറിയിൽ ചിത്രം വിൽക്കാൻ ശ്രമിക്കുകയും കടയുടമ പോലീസിനെ അറിയിച്ചതിനെതുടർന്ന് പെറൂജിയ പിടിയിലാകുകയും ചെയ്തു. തുടർന്ന് പെറൂജിയയെ ഇറ്റലിയിൽഎമ്പാടും ഒരു ദേശീയ ഹീറോ ആയി ഉയർത്തിക്കാട്ടപ്പെടുകയുണ്ടായി. തിരിച്ച് റിനൈസെൻസ് മ്യൂസിയതിലെത്തപ്പെട്ട മോണ ലിസ അതീവ സുരക്ഷിതത്വമുള്ള ഒരു display caseഇൽ സ്ഥാപിക്കപ്പെട്ടു. പിന്നീട് ഈ ചിത്രത്തിന് നേരെ ആസിഡും കല്ലുകളും എറിയപ്പെടുകയും സ്പ്രേ പെയിന്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടത്തപ്പെടുകയും ചെയ്തെങ്കിലും നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല.

വിൻസെൻസോ പെറൂജിയ

വിൻസെൻസോ പെറൂജിയ

 

Written By Blinkappan Shibu

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image