ലിയോപോൾഡ് രണ്ടാമൻ - ചരിത്രത്തിലെ ഏറ്റവും വലിയ ഭൂഉടമ

Share the Knowledge

11947899_420215891495498_7540149103208385482_o

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏതാണ്ട് യൂറോപ്പിന്റെ അത്ര വലിപ്പം വരുന്ന ഒരു ഭാഗത്തിന്റെ കൈവശാവകാശം 1885ൽ സ്വന്തമാക്കിയ ബെൽജിയൻ രാജാവ് ആയിരിക്കും ഒരുപക്ഷെ മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ private estateന്റെ ഉടമസ്ഥനായിരുന്ന വ്യക്തി.1885 നും 1908 നും ഇടയ്ക്ക്, ബെൽജിയത്തിലെ ലിയോപോൾഡ് രണ്ടാമൻ ഒരു ഉടമസ്ഥൻ എന്ന നിലയ്ക്ക് കൈയിൽ വെച്ചിരുന്നത് -(കേവലം ഒരു അഡ്മിനിസ്ട്രടരോ, ട്രസ്റ്റിയോ, കമ്പനി ഡയറക്ടറോ, കൊളോണിയൽ പ്രഭുവോ അല്ലെങ്കിൽ രാജാവ് തന്നെയൊ എന്ന നിലയ്ക്കല്ലാതെ സ്വന്തം personal capacityക്ക് അനുസരിച്ച്)- സെൻട്രൽ ആഫ്രിക്കയിലെ പത്തുലക്ഷത്തിലധികം ചതുരശ്ര മൈൽ വിസ്തീര്നം വരുന്ന കോന്ഗോ ഫ്രീ state എന്ന ( അതിന്റെ തലസ്ഥാനമായ Leopoldville ഉൾപ്പടെ )ഭൂവിഭാഗം ആയിരുന്നു. ബെൽജിയം ഒരിക്കലും ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയിൽ മറ്റു കൊളോണിയൽ ശക്തികളെപ്പോലെ ആഫ്രിക്കൻ ഭൂഖണ്ടതിനുവേണ്ടി കടിപിടി കൂടുന്നതിൽ താത്പര്യം കാണിച്ചിരുന്നില്ല,പക്ഷേ ആ കാലത്ത് റബ്ബറിന്റെ ആവശ്യകതയിലുണ്ടായ വൻ വര്ദ്ധനവ് (കോംഗോയിൽ അത് സമൃദ്ധിയായി ഉണ്ടായിരുന്നു)ലിയോപോൾഡിനെ സ്വന്തം നിലയ്ക്ക് ആ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നേടിയെടുക്കാൻ പ്രേരിപ്പിച്ചു. അതിനു വേണ്ടി 1876ൽ Association Internationale Africaine എന്ന ഒരു മനുഷ്യാവകാശ സംഘടന രൂപീകരിച്ചു, പക്ഷെ അത് ഒരു private holding കംപനി ആയിട്ടാണ് രജിസ്റ്റർ ചെയ്തത്. ഉൾനാടൻ ആഫ്രികയിൽ തദ്ദേശവാസികൾക്ക് സംരക്ഷണം നല്കുക, മനുഷ്യാവകാശപ്രവർത്തനങ്ങൾ നടത്തുക എന്നോക്കെആയിരുന്നു പ്രഖ്യാപിത ലക്ഷ്യങ്ങൾ. അതെന്തുതന്നെ ആയിരുന്നാലും ലിയോപോൾഡ് പലരോടും സ്വകാര്യമായി പറഞ്ഞിരുന്നത് “ആഫ്രിക്കൻ കേക്കിന്റെ” ഒരു നല്ല കഷ്ണം മുറിചെടുക്കാനാണെന്നായിരുന്നു.
ലിയോപോൾഡ് കോംഗോയിലെ പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്തുകൊണ്ട് വതോതിൽ ധനം സമ്പാദിച്ചു. ആനക്കൊമ്പും റബ്ബറും വൻതോതിൽ കയറ്റുമതി ചെയ്യപ്പെട്ടു. ഇവയുടെ ആവശ്യകത വർദ്ധിച്ചതോടെ തദ്ദേശവാസികളെകൊണ്ട് നിര്ബന്ധിത സേവനവും അടിമപ്പണിയും ചെയ്യാൻ ആരംഭിച്ചു. പ്രതീക്ഷിച്ച ഉദ്പാദനം നടക്കാതെ വരുമ്പോൾ കൂട്ടകൊലകളും അംഗവിഛെദങ്ങളും നടത്തിയാണ്ദ്ദേശവാസികളെ ശിക്ഷിചിരുന്നത്. പക്ഷെ പുറംലോകത്തിനു മുന്നിൽ congoയെ അക്കാലത്തെ ജനപ്രിയ പ്രസിധീകരണങ്ങളെല്ലാം ഒരു സ്വപ്നഭൂമിയായാണ് അവതരിപ്പിച്ചിരുന്നത്. സന്ദർശകർക്ക് കർശനവിലക്കുണ്ടായിരുന്ന അവിടേക്ക് ക്ഷണിക്കപ്പെട്ട അതിഥികളെയേ പ്രവേശിപ്പിചിരുന്നുള്ളൂ.എന്നാൽ എട്വാര്ദ് ദെനെ മൊറെൽ എന്ന ഷിപ്പിങ്ങ് ക്ലാർക്ക് congoയിലേക്കുള്ള കാർഗോകളിൽ ആയുധങ്ങളും വെടിക്കോപ്പുക്കളും യാദൃശ്ചികമായി കണ്ടെത്തിയതോടെ കഥ മാറി.കൂടുതൽ അന്വേഷണങ്ങൾ നടത്തിയ മോറെലിന് അവിടെ പ്രവർത്തിച്ചിരുന്ന സ്വകാര്യ സേനാംഗങ്ങളിൽനിന്ന് തന്നെ ഞെട്ടിപ്പിക്കുന്ന കഥകൾ കേൾക്കാൻ കഴിഞ്ഞു.മൊറെൽ ഏതാനം മിഷണറിമാരുടെ സഹായത്തോടെ അവിടുത്തെ ക്രൂരതകളുടെ ചിത്രങ്ങൾ പകർത്തുകയും പ്രസിധപ്പെടുതുകയും ചെയ്തു.വളരെ പെട്ടെന്നുതന്നെ ഇതു ജനങ്ങളും മാധ്യമങ്ങളും ഏറ്റെടുത്തെങ്കിലും ലിയോപോൾഡ് മാധ്യമങ്ങളെ കൈകൂലിയും അധികാരവും ഉപയോഗിച്ച് സ്വാധീനിക്കുകയും അതിക്രമങ്ങളെല്ലാം കെട്ടുകഥകളാണെന്ന വിധത്തിലുള്ള വാർത്തകൾ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു, തുടർന്ന് കാര്യങ്ങളുടെ നിജസ്ഥിതി അറിയാൻ ബെൽജിയൻ ഗവണ്മെന്റ് 2 പേരെ കോന്ഗോയിലേക്ക് അയച്ചു.എന്നാൽ മുന്കൂട്ടി തയ്യാറാക്കിയ ഒരു പ്രദേശവും അവിടുത്തെ സന്തുഷ്ട്ടരായ തൊഴിലാളികളെയും കാട്ടി ലിയോപോൾഡ് അവരെ തെറ്റിദ്ധരിപ്പിച്ചു. തിരിച്ചു യൂറോപിലെത്തിയ അവരില ഒരാൾ congo ഒരു സ്വപ്നഭൂമിയാണെന്ന് വിശേഷിപ്പിച്ചു പുസ്തകം വരെ എഴുതിക്കളഞ്ഞു.

11986455_420215914828829_6688346386404383471_n

ശേഖരിച്ച റബ്ബർ കുറഞ്ഞുപോയി എന്നാ കുറ്റത്തിന്, മുറിചെടുക്കപ്പെട്ട തന്റെ 5 വയസുകാരി മകളുടെ കൈകളിലേക്ക് നോക്കിയിരിക്കുന്ന ഒരു തൊഴിലാളി

ഇതിനെ തുടർന്ന് മൊറെൽ ലോകത്തിലെതന്നെ ആദ്യത്തെ international human rights campaignനു തുടക്കമിടുകയും കോന്ഗോയ്ക്ക് വേണ്ടി ആദ്യത്തെ NGO -congo reform association ആരംഭിക്കുകയും ചെയ്തു. യഥാർത്ഥ ചിത്രം മനസിലാക്കിയ mediaയും ജനങ്ങളും ലിയോപോൾഡിനെതിരെ തിരിയുകയും, തുടർന്ന് ലക്ഷക്കണക്കിന്‌ പൌണ്ട് നല്കി ബെൽജിയൻ ഗവണ്മെന്റ് congoയെ തങ്ങളുടെ രാജാവിന്റെ കൈയിൽനിന്ന് വാങ്ങുകയും ചെയ്തു.ലിയോപോൾഡിന്റെ അധീനതയിലായിരുന്ന കാലത്ത് 20ലക്ഷം മുതൽ ഒരു കോടി വരെ congolese തൊഴിലാളികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്.ലിയോപോൾഡിനെ വിമർശിച് mark twain എഴുതിയ “King Leopold’s Soliloquy” എന്ന പുസ്തകത്തിൽ, മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട congoയിലെ തൊഴിലാളികളുടെ ചിത്രങ്ങൾ എങ്ങനെയാണ് ഒരു പൊതുസമൂഹത്തെ സ്വാധീനിച്ചതു എന്ന് വ്യക്തമാക്കുന്നുണ്ട്. അതിൽ kodak cameraയെ മാത്രമേ എനിക്ക് സ്വാധീനിക്കാൻ പട്ടാതിരിന്നിട്ടുള്ളൂ എന്ന് ലിയോപോൾഡ് പറയുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

Punch_congo_rubber_cartoon

അടിക്കുറിപ്പ് (Dhanesh Mk)

കോംഗോയിലെ ഇന്നത്തെ അവസ്ഥ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന സമീപ കാല സൃഷ്ടിയാണ് അൻജൻ സുന്ദരം രചിച്ച “ദി സ്ട്രിങ്ങർ ” ( Anjan Sundaram- The Stringer). ലോകത്തു നടക്കുന്ന ഓരോ പുതിയ കണ്ടുപിടുത്തങ്ങളും കോംഗോളീസ് ജനതയ്ക്ക് സമ്മാനിച്ചത് ദുരിതങ്ങളായിരുന്നു. ഓട്ടോമൊബൈൽ റെവലൂഷൻ, റബറിന്റെ ആവശ്യം കുത്തനെ കൂട്ടി ( അതിനെപ്പറ്റി മനോഹരമായി എഴുതിയിട്ടുണ്ട് ). അതിനു ശേഷം മൊബൈൽ ഫോൺ നിർമ്മാണത്തിനാവശ്യമായ വെളുത്തീയത്തിന് (lead) ലോകവ്യാപകമായി ആവശ്യമേറിയപ്പോൾ വീണ്ടും കോംഗോ ജനതക്ക് അത്യധ്വാനത്തിന്റെ നാളുകൾ. കോംഗോയെപ്പറ്റി ഡിപ്ലോമാറ്റുകൾ പറയുന്ന ഈ കഥ കൂടെ കേൾക്കുക.
” ഭൂമി സൃഷ്ടിക്കുന്ന സമയത്ത് ദൈവം മേലെ ഇരുന്ന് ഓരോ ഭൂപ്രദേശത്തിനും ആവശ്യമായ പ്രകൃതി വിഭവങ്ങൾ വീതിച്ചു നൽകുകയായിരുന്നു. ഭൂമിയിൽ എല്ലായിടത്തും കൊടുത്തിട്ടും ദൈവത്തിന്റെ കൈയിൽ ഒരു പാട് ബാക്കി. അതു മുഴുവൻ ദൈവം ഒരിടത്തു കൊട്ടിയിട്ട് അടുത്ത പണി ക്കു പോയി. അതാണ് കോംഗോ ” 

റഫറന്‍സ്  >>> www.wsws.org/en/articles/1999/09/king-s06.html

Written By Blinkappan Shibu

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image