രാജേന്ദ്ര ചോളൻ

Share the Knowledge

തെക്ക് കിഴക്കൻ ഏഷ്യൻ (ശ്രീലങ്കയും ബംഗ്ലാദേശും ബർമയും ഇൻഡോനേഷ്യയും മലേഷ്യയും തായിലന്ടും മാൽദീവ്സും സിങ്കപൂരും ഉൾപ്പടെ) രാജ്യങ്ങളെ ഭരിച്ചിരുന്ന തമിഴ് രാജവംശമായ ചോലവംശത്തിലെ ചക്രവർത്തിയും കടൽ കടന്നു ഇന്ത്യൻ ഉപഭൂഖണ്ടതിനു പുറത്തു സാമ്രാജ്യ സ്ഥാപനം നടത്തിയ ഏക ഇന്ത്യൻ രാജാവും ആണ്  രാജേന്ദ്ര ചോളൻ

Domlur_chola_stone_art_10th_century,bangalore

തെക്കേ ഇന്ത്യയിൽ ഏറ്റവുമധികം കാലം നിലനിന്ന രാജവംശം ആയിരുന്നു ചോളർ. മഹാനായ അശോകചക്രവർത്തിയുടെ കാലത്തെ സ്തൂപങ്ങളിലും രേഖകളിലും ഈ രാജവംശത്തെക്കുറിച്ചു ഒരു സഖ്യകക്ഷി എന്ന നിലയിലുള്ള പരാമർശമുണ്ട്. മൌര്യ സാമ്രാജ്യം ഇന്ത്യൻ ഉപഭൂഖണ്ഡം മുഴുവൻ പടയോട്ടം നടത്തിയപ്പോഴും തെക്കേ അറ്റത്തെ ചോള സാമ്രാജ്യം മാത്രം കീഴടങ്ങാതെ നിന്നു. എന്തായാലും അതൊരു കരുത്തുറ്റ സാമ്രാജ്യമായി മാറിയത് AD 11ആം നൂറ്റാണ്ടോടുകൂടി മാത്രമായിരുന്നു. ആ കാലത്ത് രാജേന്ദ്ര ചോളൻ ചോളസാമ്രാജ്യത്തിന്റെ ചക്രവർത്തിയായി അധികാരമേറ്റു. അദ്ദേഹത്തിന്റെ പിതാവ് രാജരാജ ചോളൻ കേരളത്തിൽനിന്നുള്ള കൂലിപ്പടയാളികളുടെ സഹായത്തോടെ ശ്രീലങ്ക കീഴടക്കിയിരുന്നു. രാജെന്ദ്രചോളന്റെ ഭരണകാലത്ത് ചോളരാജവംശം ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ സാമ്രാജ്യമായി മാറി. അദ്ദേഹം തന്റെ രാജ്യാതിർത്തികൾ ഗംഗാനദിക്കു വടക്കോട്ട്‌ ദീർഘിപ്പിച്ചു. ഗംഗാതടം കീഴടക്കിയതിനുശേഷം അദ്ദേഹം ചാലൂക്യ, കലിങ്ക, പാല, കംബോജ സാമ്രാജ്യങ്ങളെ തന്റെ അധീനതയിലാക്കുകയും, ചന്ദ്ര സാമ്രാജ്യത്തെ കീഴടക്കി ബംഗ്ലാദേശ് പിടിച്ചെടുക്കുകയും ചെയ്തു. അതിനെതുടര്ന്നു അദ്ദേഹം തന്റെ രാജ്യതലസ്ഥാനം തന്ജാവൂരുനിന്നും ഗംഗയികൊണ്ടചോലാപുരതെക്ക് (ചിദംബരം) മാറ്റുകയും അവിടെ തന്റെ പിതാവ് രാജരാജ ചോളൻ പണികഴിപ്പിച്ച ബ്രഹദീശ്വര ക്ഷേത്രത്തിനു സമാനമായ ഒരു ശിവ ക്ഷേത്രം പണിയുകയും ചെയ്തു. സമുദ്രമാർഗമുല്ല വ്യാപാരങ്ങൾ ചോള സാമ്രാജ്യത്തിന്റെ ഒരു പ്രധാന വരുമാന മാര്ഗമായിരുന്നു. 11ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ സുമാത്രയും മലേഷ്യയും സിങ്ങപൂരും ഇന്ദൊനെഷിയയുടെ ഭാഗങ്ങളും ഉൾപ്പെട്ട ശ്രീവിജയ സാമ്രാജ്യം ചോളരുടെ കചവടക്കപ്പലുകളെ ആക്രമിച്ചു, തുടർന്ന് ചോളസാമ്രാജ്യത്തിന്റെ നാവികസേന അവരെ കീഴ്പ്പെടുത്തുകയും തെക്കുകിഴക്കൻ ഏഷ്യയിൽ പടയോട്ടം ആരംഭിക്കുകയും ചെയ്തു, tamralinga (thailand ) സാമ്രാജ്യത്തെ കീഴടക്കി ആ പ്രദേശങ്ങളെ ചോളദേശത്തോട് കൂട്ടിചെര്ക്കുകയും തമിഴ് വ്യാപാരസംഘങ്ങലായിരുന്ന മണിഗ്രാമം, അയ്യവോലെ, അയിന്നുരുവർ എന്നിവർക്ക് തെക്കുകിഴക്കാൻ ഏഷ്യയിൽ ഒരു കച്ചവട പാത തുറന്നുകൊടുത്ത്‌ വ്യാപാര മേഖലയിൽ അധീശത്വം ഉറപ്പിക്കുകയും ചെയ്തു.

11150793_420908434759577_2189347451883067148_n

രാജരാജ ചോളന്റെ പടയോട്ടങ്ങളിൽ ഭയചകിതരായ കംബോഡിയയിലെ ഖെമെർ രാജവംശം കീഴടങ്ങി ഒരു സാമന്ത രാജ്യവും സഖ്യകക്ഷിയുമായി മാറി. തന്റെ പടയോട്ടങ്ങളെക്കാൾ രാജരാജ ചോളൻ അറിയപ്പെടുക നാവിക ശക്തിയുടെ പേരിലാണ്. മധ്യകാലഘട്ടത്തിൽ naval warfareനെ പുതിയ ഒരു തലത്തിലേക്ക് ഉയർത്തിയ കരുത്തുറ്റ ഒരു നാവികസേനയായിരുന്നു ചോലരുടെത്. യുദ്ധ ഉദ്ദേശം മാത്രം ലക്ഷ്യമാക്കി പടക്കപ്പലുകൾ ഉണ്ടാക്കുന്നതിനു ആദ്യമായി തുടക്കമിട്ടത് ചോലരായിരുന്നു. അവര്ക്ക് ശത്രുക്കളുടെ കപ്പലുകളെ വഴിമാറ്റി കെണിയിൽ പെടുതാനായി കന്നികൾ (കന്യകകൾ) എന്നറിയപ്പെട്ടിരുന്ന trap shipകൾ ഉണ്ടായിരുന്നു. destroyersഉം supply shipകളും നാവികസേനയുടെ ഭാഗമായിരുന്നു. ആദ്യമായി ഒരു fleet system അവതരിപ്പിച്ചത് ചോലരാന്. 500മുതൽ 12 കപ്പലുകൾ വരെ ഉൾപ്പെടുന്ന വിവിധ fleetകൽ സൈന്യതിലുണ്ടായിരുന്നു. തങ്ങളുടെ കപ്പല്പടയെ തദ്ദെശിയവും ചൈനയിൽനിന്നു കടംകൊണ്ടാതുമായ ആയുധങ്ങൽകൊണ്ട് ശക്തിപെടുത്തി. catapultsഉം flamethrowersഉം അവരുടെ കപ്പലുകളുടെ ഭാഗമായിരുന്നു. തന്റെ നാവികസേനയുടെ പ്രശസ്തി ചൈനയിൽ വരെ എത്തിയുരുന്നതായി പുരാതന രേഖകളിൽ കാണാം, സൊങ്ങ് സാമ്രാജ്യം മലാക്ക കടലിടുക്കിലെ കൊള്ളക്കാരെ നേരിടാൻ രാജരാജ ചോലന്റെ സഹായം അഭ്യര്ധിക്കുക വരെ ചെയ്തു. ദക്ഷിണേന്ത്യൻ സാമ്രാജ്യമായി പോയതുകൊണ്ട് അവർ പാടപുസ്തകങ്ങളിലെ ഒരു പേജിൽ ഒതുങ്ങിപോയി, ഒരു പക്ഷെ ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങളിലായിരുന്നെങ്കിൽ DCയോ മാർവെൽ കോമിക്സോ ഇവരെക്കുറിച്ച് super hero കഥകൾ രചിചേനെ.

Written By Blinkappan Shibu

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image