തൊഴുകണ്ണി എന്ന കറങ്ങും ചെടി !

Share the Knowledge

മനുഷ്യന്റെ നേത്രങ്ങൾക്ക് കാണാവുന്ന രീതിയിൽ ചലിക്കുവാൻ സാധിക്കുന്ന ചെടികൾ ലോകത്ത് അധികമില്ല . “Rapid plant movement” എന്നാണ് ഈ ചലനത്തിന്റെ സാങ്കേതിക നാമം . ഡാർവിൻ തന്റെ അവസാന പുസ്തകമായ “The Power of Movement in Plants.” ൽ ഇത് സവിസ്തരം വിവരിച്ചിട്ടുണ്ട് . നമ്മുടെ തൊട്ടാവാടി ചെടി ഇതിന് നല്ലൊരു ഉദാഹരണമാണ് . എന്നാൽ നമ്മുടെ നാട്ടിൽ കാണുന്ന മറ്റൊരു ചെടിയാണ് തൊഴുകണ്ണി അഥവാ രാമനാമപ്പച്ച (Codariocalyx motorius) .

ഇതിന്റെ ചെറിയ ഇല തണ്ടുകൾ ഘടികാര സൂചി പോലെ വട്ടം കറങ്ങും ! ഇതിന്റെ തണ്ടുകളിൽ ഉള്ള മോട്ടോർ സെല്ലുകളിൽ (motor cells ) ജല കുമിളകൾ കയറ്റിയും ഇറക്കിയും ആണ് ചെടി ഈ ചലനം സാധ്യമാക്കുന്നത് . തൊഴുകണ്ണിയുടെ തണ്ടിലെ രണ്ട് ചെറിയ ഇലകളാണു് എപ്പോഴും വിടരുകയും, കൂമ്പുകയും ചെയ്തുകൊണ്ടിരിക്കുന്നത് . സത്യത്തിൽ സൂര്യ പ്രകാശത്തെ അനുഗമിച്ചാണ് തൊഴുകണ്ണിയുടെ ഇലകൾ കറങ്ങുന്നത് . കൂടുതൽ സൂര്യ പ്രകാശം ലഭിക്കാനുള്ള വഴിയാണിത് . ഇത് ശബ്ദതിനനുസരിച്ചും പ്രതികരിക്കാറുണ്ട് . ഇലകൾ ശബ്ദം കേട്ടാൽ തൊഴുകയ്യോടെ കൂമ്പും ! രാത്രിയിൽ പാമ്പ് ചീറ്റുന്നപോലുള്ള ശബ്ദം തൊഴുകണ്ണിയിൽ നിന്നും ഉണ്ടാകാറുണ്ടു്, എന്നാൽ ഇതിന് ശാസ്ത്രീയമായ തെളിവുകൾ ഇല്ല . ഇതിന്റെ വേരു് സിദ്ധവൈദ്യത്തിൽ വിഷചികിത്സയ്ക്കു് ഉപയോഗിക്കാറുണ്ടു്. മുറിവും ചതവും ഭേദമാക്കാൻ ഇതിന്റെ വേരു് അരച്ചെടുത്തും ഉപയോഗിക്കാറുണ്ടു്. Telegraph Plant എന്നാണ് ഇംഗ്ലീഷിൽ ഈ ചെടിയുടെ വിളിപ്പേര് . രാത്രിയിൽ ഇതിന്റെ ഇലകൾ താഴേക്കു തൂങ്ങി കിടക്കും .

Image

ഒരു അഭിപ്രായം പറയൂ