New Articles

പ്രെസ്റ്റെർ ജോണ്‍ എന്ന യുറോപ്യൻ മിത്തും ഇന്ത്യയും.

John Prester_AF .png.CROP.rtstoryvar-medium

മദ്ധ്യ കാലഘട്ടത്തിന്റെ തുടക്കത്തിൽ യുറോപ്യൻ ജനതയുടെ ഇടയിൽ പൌരസ്ത്യ നെസ്തോറിയൻ ക്രിസ്ത്യാനികൾ ഇന്ത്യയിലെ ജനങ്ങളെ മുഴുവൻ ക്രിസ്ത്യാനികളാക്കിമാറ്റി എന്ന ഒരു വിശ്വാസം നിലനിന്നിരുന്നു. നെസ്തോറിയൻസ് ഇന്ത്യയിൽ സമ്പത്തിലും സമൃദ്ധിയിലും സൈനികശേഷിയിലും റോമാ സാമ്രാജ്യത്തെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന ഒരു സാമ്രാജ്യം സ്ഥാപിച്ചിട്ടുണ്ട് എന്നവർ കരുതിപോന്നു. യേശുവിന്റെ പിറവിക്കഥകളിൽ പരാമർശിക്കപ്പെടുന്ന മൂന്നു പൂജരാജാക്കന്മാരിൽ ഒരാളുടെ പിൻ‌ഗാമിയായി കരുതപ്പെട്ട പ്രെസ്റ്റർ ജോൺ, വിശുദ്ധനും ഉദാരനിധിയുമായ ഒരു ഭരണാധികാരിയായി സങ്കല്പിക്കപ്പെട്ടു. വിചിത്രജീവികൾ നിറഞ്ഞ അദ്ദേഹത്തിന്റെ ധനികദേശത്തായിരുന്നു മാർ തോമാ ക്രിസ്ത്യാനികളുടെ പാത്രിയർക്കീസ് വാണിരുന്നതെന്നും വിശ്വസിക്കപ്പെട്ടുപോന്നു. എന്നാൽ ഇതിനു സ്ഥിരീകരണം നല്കുന്ന തെളിവുകൾ ഒന്നും ഇല്ലാതിരുന്നതുകൊണ്ട്‌ ഇതൊരു മിത്തായി അവശേഷിച്ചു. എന്നാൽ 12ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കിഴക്കുനിന്നുള്ള ഒരു മഹത്തായ ക്രിസ്ത്യൻ സാമ്രാജ്യത്തിന്റെ പ്രതിനിധികൾ അക്കാലത്തെ മാർപാപ്പയായിരുന്ന കാലിക്സ്ടസിനേയും ബൈസാന്റയിൻ ചക്രവർത്തിയേയും സന്ദർശിച്ചു എന്ന കിംവദന്തിയെതുടർന്ന് ആ മിത്തിന് വീണ്ടും ജീവൻ വെച്ചു. കിംവദന്തികൾ അനുസരിച്ച് ഈ ദൂതന്മാരെ അയച്ചത്, ഉണ്ണിയേശുവിന്റെ ജനന സമയത്ത് അദ്ദേഹത്തെ സന്ദർശിച്ച കിഴക്കുനിന്നുള്ള മൂന്ന് ജ്ഞാനികളിൽ ഒരാളുടെ പിന്മുറക്കാരനായ പ്രെസ്റ്റെർ ജോണ്‍ എന്ന ചക്രവർത്തിയായിരുന്നു. ഊഹാപോഹങ്ങൾ അനുസരിച്ച് പ്രെസ്റ്റെർ ജോണ്‍ ഇന്ത്യ കേന്ദ്രമാക്കി കരുത്തുറ്റ ഒരു സാമ്രാജ്യം ഭരിക്കുന്നുണ്ടെന്നും, സാധാരണ fairy talesഇൽ ഉള്ളതുപോലെ സ്വർണവും രത്നങ്ങളുംകൊണ്ട് സംമ്പന്നമായ നഗരങ്ങളും നെഞ്ചിൽ തലയുള്ള മനുഷ്യരും പട്ടി തലയുള്ള മനുഷ്യരും ആ രാജ്യത്തുണ്ടെന്നും യുറോപ്യന്മാർ കരുതി. അതുപോലെ പാശ്ചാത്യ മിത്തുകളായ അലെക്സാണ്ടെറുടെ ഗേറ്റും എദെൻ തോട്ടവും ഫൌണ്ടൻ ഓഫ് യൂത്തും ഇന്ത്യയിലാണെന്ന് അവർ വിശ്വസിച്ചിരുന്നു. പ്രെസ്റ്റെർ ജോണിനെയും അദ്ദേഹത്തിന്റെ സാമ്രാജ്യത്തെയും കുറിച്ചുള്ള കഥകൾ യുറോപ്പിൽ വ്യാപകമായതോടെ അദ്ദേഹം ബയിസന്റൈൻ ചക്രവർത്തിക്കെഴുതിയത് എന്നപേരിൽ ഏതാനം എഴുത്തുകളും യുറോപ്പിൽ പ്രചരിക്കാൻ തുടങ്ങി. വിവിധ ഭാഷകളിൽ യുറോപിലെങ്ങും പ്രചരിക്കപ്പെട്ട എഴുത്തുകളിൽ പ്രെസ്റ്റെർ ജോണിന്റെ സാമ്രാജ്യത്തെപ്പറ്റി അതിശയോക്തിപരമായി വിശേഷിപ്പിക്കപ്പെട്ടിരുന്നു. ഇന്ന് ഈ എഴുത്തുകളെല്ലാം വ്യാജമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും മദ്ധ്യകാല യുറോപിന് ഇത് പ്രെസ്റ്റെർ ജോണിന്റെ അസ്തിത്വം തെളിയിക്കുന്ന വിലപ്പെട്ട രേഖകളായിരുന്നു. കുരിശുയുദ്ധത്തിൽ ക്രിസ്ത്യൻ സേനയ്ക്ക് തിരിച്ചടി നേരിട്ടുകൊണ്ടിരുന്നപ്പോൾ 1221ൽ അക്രെയിലെ ബിഷപ്പ്, പോപ്പിനോട് പ്രെസ്റ്റെർ ജോണിന്റെ പുത്രൻ ഒരു വലിയ സേനയുമായി കുരിശുയുദ്ധ പോരാളികളെ സഹായിക്കാനായി വരുന്നുണ്ടെന്ന് അറിയിച്ചു. അവർ പേർഷ്യ കീഴടക്കി കഴിഞ്ഞെന്നും ബാഗ്ദാദിലേക്കുള്ള യാത്രയിലാണെന്നുമാണ് പോപ്പിനെ ധരിപ്പിച്ചത്.ഇതു കുരിശുയുദ്ധ പോരാളികളുടെ ആത്മവിശ്വാസം കൂട്ടാനുള്ള ഒരു അടവായിരുന്നു. എന്നാൽ ഈ സൈന്യം ഒരിക്കലും എത്തിച്ചേരാതിരുന്നതോടെ ടൈഗ്രിസിലും യുഫ്രെടീസിലും വെള്ളപ്പൊക്കം ഉണ്ടായതിനെതുടർന്നു അവർ തിരിച്ചുപോയി എന്ന പുതിയ കഥ അവതരിപ്പിക്കപ്പെട്ടു. ഈ കാലഘട്ടത്തിലാണ് ചെങ്കിസ് ഖാൻ കിഴക്കുനിന്നു യുറോപിലേക്ക് പടനയിച്ചെത്തുന്നത്, തെക്കൻ യുറോപിലെ ജനങ്ങൾ ചെങ്കിസ് ഖാനാണ് പ്രെസ്റ്റെർ ജോണെന്ന് ആദ്യം കരുതിയെങ്കിലും മംഗോൾ സേനയുടെ വടക്കൻ യുറോപിലെ കൊലവിളിയെക്കുറിച്ചറിഞ്ഞതോടെ വളരെ പെട്ടെന്നു തന്നെ അവരുടെ തെറ്റിധാരണകൾ മാറ്റപ്പെട്ടു.

mansa-musai

എന്തായാലും പിന്നീടുള്ള രണ്ടു നൂറ്റാണ്ടുകളിൽ യുറോപിലെ മംഗോൾ ഭരണാധികാരികളുടെ അടുക്കലെത്തുന്ന യുറോപ്യൻ ദൂതന്മാരെല്ലാം പ്രെസ്റ്റെർ ജോണിനെക്കുറിച്ച് അന്വേഷിച്ചിരുന്നു.14ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ പോർച്ചുഗീസുകാർ ഇന്ത്യയിലെത്തുകയും തുടർന്ന് സ്‌പെയിൻകാരും ഡച്ചുകാരും ഫ്രെഞ്ചുകാരും ഇന്ഗ്ലീഷുകാരും എത്തുകയും ഉപഭൂഖണ്ടത്തിൽ കോളനികൾ സ്ഥാപിക്കുകയും ചെയ്തു, പ്രെസ്റ്റെർ ജോണിന്റെ സാമ്രാജ്യം ഇന്ത്യയിൽ അല്ലെന്ന് മനസിലായെങ്കിലും ആ മിത്ത് ഉപേക്ഷിക്കാൻ അവർ തയ്യാറായില്ല. AD 4ആം നൂറ്റാണ്ടുമുതൽ സമ്പന്നമായ ക്രൈസ്തവ പാരമ്പര്യമുള്ള, ബൈബിളിൽ പരാമർശിക്കപ്പെടുന്ന ഷേബാ രാജ്ഞിയുടെ ദേശമെന്നു കരുതപ്പെടുന്ന എത്യോപ്യ ആവാം പ്രെസ്റ്റെർ ജോണിന്റെ സാമ്രാജ്യം എന്ന തരത്തിലുള്ള പുതിയ വ്യാഖ്യാനങ്ങൾ അവതരിപ്പിക്കപ്പെട്ടു. എത്യോപ്യ മാത്രമല്ല സുഡാനും മധ്യ ആഫ്രികയും കിഴക്കൻ ആഫ്രിക്കൻ തീരങ്ങളും ഉൾപ്പെടുന്ന ഒരു വിശാല സാമ്രാജ്യത്തെ ഹമ്മെറിക് എന്ന വലിയ നഗരം തലസ്ഥാനമാക്കിയാണ് പ്രെസ്റ്റെർ ജോണൊ അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാരോ ഭരിക്കുന്നത് എന്ന് മധ്യകാല യുറോപ്പിൽ പൊതുവെ കരുതപ്പെട്ടു. അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ സ്ഥാനം രേഖപ്പെടുത്തിയ മാപ്പുകൾ വരെ യുറോപ്പിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. കൂടുതൽ പര്യവേഷണങ്ങൾ നടത്തപ്പെടുകയും അതുവരെ അന്യമായിരുന്ന പ്രദേശങ്ങൾ കണ്ടെതപ്പെടുകയും ചെയ്തതോടെ 17ആം നൂറ്റാണ്ടോടെ പ്രെസ്റ്റെർ ജോണോ grand Christian empireഓ ഇല്ല എന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടു. ഇന്ന് ninja turtles പോലെ ഒരു കഥമാത്രമായി മാറി ഈ രാജാവും രാജ്യവും.

prester-john-legendary-christian-king-and-priest-of-the-middle-ages-pictured-here-with-his-page

Written By Blinkappan Shibu

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Message Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers