ഫ്രെഞ്ച് കൌണ്ടർ ടെററിസം ഓർഗനൈസേഷൻ

Share the Knowledge
THE GIGN

gign4-482x321

ലോകത്തെ ഏറ്റവും അധികം combat-experienced ആയിട്ടുള്ള കൌണ്ടർ ടെററിസം ഓർഗനൈസേഷനുകളിൽ ഒന്നാണ് ദി ഗ്രൂപ്പ് ഡി ഇന്റർവെന്ഷൻ ഡി ലാ ജെണ്ടാമെറി നാഷണലെ (GIGN or National Gendarmerie Intervention Group) എന്ന ഫ്രെഞ്ച് കമാണ്ടോ സംഘം. സ്കീ-മാസ്ക് ധരിച്ച ഈ കമാണ്ടോസ് ആണ്  357 മാഗ്നം റിവോൾവർ സൈഡ് ആം ആയി കൊണ്ടുനടക്കുന്ന ലോകത്തിലെ ഏക കൌണ്ടർ ടെററിസം ഫോഴ്സ്. 1972ലെ മ്യുനിച് ഒളിമ്പിക്സ് കൂട്ടകൊലയെ തുടർന്ന് രൂപീകരിക്കപ്പെട്ട GIGN കഴിഞ്ഞ 43 വര്ഷത്തിനിടെ 500ൽ അധികം ബന്ദികളെ മോചിപ്പിക്കുകയും ആയിരക്കണക്കിന് കൊടുംകുറ്റവാളികളെ പിടികൂടുകയും ചെയ്തു. GIGN അടിസ്ഥാനപരമായി ആളുകളെ അറസ്റ്റ് ചെയ്യാൻ അധികാരമുള്ള ഒരു സൈനിക വിഭാഗമാണ്. അമേരിക്കൻ കമാണ്ടോ ഫോര്സുകലായ NAVY-SEALSഉം SWATഉം RANGERSഉം ചെറിയ ആയുധങ്ങളുടെയും hand-to-hand combatഉം നടത്തുന്നത് GIGN ഒപ്പമാണ്. HALO-HAHO ട്രെയിനിംഗ് ഉൾപ്പെടെ അതികഠിനമായ പരിശീലനങ്ങൽക്കുശേഷമേ GIGNലേക്ക് തിരഞ്ഞെടുക്കപ്പെടുകയുള്ളൂ, 95% ആളുകളും പരിശീലനം പൂർത്തിയാകാറില്ല. കോംബാറ്റ് സ്കീയിംഗ് നടത്തുന്ന വളരെ അപൂർവം കമാണ്ടോ ഗ്രൂപുകളിൽ ഒന്നാണിവർ. 100 പേരുമായാണ് ഈ യുണിറ്റ് തുടക്കം കുറിച്ചതെങ്കിലും ഇന്നു 420ഓളം പേര് ഇതിൽ അംഗങ്ങളാണ്.MP5, HK അസ്സോൾട്ട് റൈഫിൾ,SPAS ഷോട്ട് ഗണ്ണുകൾ എന്നിവ ഉൾപ്പടെ അത്യാധുനിക ആയുധങ്ങളാണ് ഇവർ ഉപയോഗിക്കുന്നത്. ഒരു വർഷം ഏതാണ്ട് 60ൽ അധികം ഒപേറെഷനുകൾ ഇവർക്ക് നടത്തേണ്ടിവരാറുണ്ടെന്നാണ് കണക്ക്.

Gign_model

GIGN നടത്തിയ ചില ഒപേറെഷനുകൾ
1976ൽ ഫ്രെഞ്ച് കോളനിആയിരുന്ന ജിബൂട്ടിയിലെ സ്വാതന്ത്ര്യസമര പ്രക്ഷോഭകർ ഒരു സ്കൂൾ ബസ് തട്ടിയെടുക്കുകയും അതിലുണ്ടായിരുന്ന 30 വിദ്യാര്ധിനികളെ ബന്ദികളാക്കുകയും ചെയ്തു,തുടർന്ന് GIGN നടത്തിയ ഒപേറെഷനിൽ 5 പ്രക്ഷോഭകാരികളും ഒരു വിദ്യാര്ധിനിയും കൊല്ലപ്പെടുകയും ബാക്കി 29 പേരെ മോചിപ്പിക്കുകയും ചെയ്തു.  1979ൽ സൗദി വിമതർ മെക്കയിലെ ഗ്രാൻഡ്‌ മോസ്ക് കയ്യടക്കി തീർഥാടകരെ ബന്ദികൾ ആക്കിയപ്പോൾ സൗദി ഭരണകൂടം GIGNന്റെ സഹായം തേടി, തുടർന്ന് മൂന്നു പേരടങ്ങിയ ഒരു സംഘം എത്തുകയും കമാണ്ടോ ഒപേറെഷനുവേണ്ടി താത്കാലികമായി ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു( അമുസ്ലീങ്ങൾക്ക് മെക്കയിൽ പ്രവേശനമില്ല). തുടർന്ന് സൗദി, പാകിസ്ഥാൻ കമാണ്ടോകൾക്ക് ഒപ്പം നടത്തിയ ഒപേറെഷനിലൂടെ ഗ്രാൻഡ്‌ മോസ്ക് മോചിപ്പിക്കപ്പെട്ടു.(ഇരു ഭാഗത്തുമായി നാനൂറിനടുത്തു ആളുകൾ കൊല്ലപ്പെടുകയുണ്ടായി, ഈ സംഭവത്തെക്കുറിച്ച് ഇവിടെ മുൻപ് പോസ്റ്റുകൾ വന്നിട്ടുണ്ട്. 1988ൽ ഫ്രെഞ്ച് അധീനതയിലുള്ള ന്യൂ കലെദൊനിയ ദ്വീപിലെ കുറച്ചു പോലീസുകാരെ 30ഓളം വരുന്ന ആയുധധാരികൾ ബന്ദികളാകി ഒരു ഗുഹയിൽ അടച്ചു,തുടർന്ന് GIGN നടത്തിയ ആക്രമണത്തിൽ 19 തീവ്രവാദികൾ കൊല്ലപ്പെടുകയും 11 പേരെ പിടികൂടുകയുമുണ്ടായി, രണ്ടു കമാണ്ടോകൾക്കും ഈ ദൌത്യത്തിൽ ജീവൻ നഷ്ടപ്പെട്ടു.1994ൽ 220 യാത്രക്കാരുമായിപോയ എയർ ഫ്രാൻസിന്റെ വിമാനം അൾജീരിയൻ തീവ്രവാദികൾ തട്ടിയെടുക്കുകയും 3 യാത്രക്കാരെ കൊലപ്പെടുത്തുകയും ചെയ്തു, ഇന്ധനം നിറയ്ക്കാനായി മാര്സേയ് എയർപോർട്ടിൽ ഇറങ്ങിയ വിമാനതിനുള്ളിലേക്ക് കമാണ്ടോസ് എരച്ചുകയരുകയും 4 ഭീകരരെയും കൊലപ്പെടുത്തി യാത്രക്കാരെ രക്ഷപ്പെടുത്തുകയും ചെയ്തു. 2008ൽ Le ponant എന്ന ഫ്രെഞ്ച് ആഡംബര നൗക പിടിച്ചെടുത്ത സോമാലിയൻ കടൽക്കൊള്ളക്കാർ 30 ജോലിക്കാരെ ബന്ദികളാക്കി, ഷിപ്പിങ്ങ് കമ്പനി നല്കിയ മോചനദ്രവ്യം സ്വീകരിച്ചു തടവുകാരെ വിട്ടുകൊടുതതിനുശേഷം രക്ഷപെടുകയായിരുന്ന കൊള്ളക്കാരെ GIGN ആക്രമിച്ചു കീഴ്പെടുത്തുകയും മോചനദ്രവ്യം വീണ്ടെടുക്കുകയും ചെയ്തു. അടുത്തിടെ പാരീസിൽ ചാർലി ഹെബ്ടോ പത്രമോഫീസിന് നേരെ തീവ്രവാദി ആക്രമണമുണ്ടായപ്പോഴും ഭീകരരെ കൊലപ്പെടുത്തിയത് GIGN ആയിരുന്നു.

Written by Blinkappan Shibu

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image