സുബുതായി

Share the Knowledge
ചെങ്കിസ് ഖാന്റെ വലം കൈയും മംഗോൾ സേനയുടെ സൈന്യാധിപനും
Subutai Medieval Chinese drawing

Subutai
Medieval Chinese drawing

ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്തിന്റെ ഉടമയായിരുന്ന ചെങ്കിസ് ഖാന് എങ്ങനെയാണ് ഭൂമിയിലെ കരഭാഗത്തിന്റെ 16 ശതമാനത്തോളം തന്റെ അധീനതയിൽ ആക്കാൻ കഴിഞ്ഞത്? അദ്ദേഹത്തിന് സമർഥരായ, അച്ചടക്കമുള്ള,കൃത്യമായി എകൊപിപ്പിക്കപ്പെട്ട ഒരു സേനയുണ്ടായിരുന്നു, അതിലുപരിയായി ചെങ്കിസ് ഖാന്റെ യുദ്ധപ്പട്ടികൾ എന്നറിയപ്പെട്ടിരുന്ന ലോക ചരിത്രത്തിലെ ഏറ്റവും മികച്ച സൈനിക മേധാവികൾക്കൊപ്പം നിൽക്കുന്ന 4 ജെനെറൽമാരായിരുന്നു മംഗോൾ സേനയെ നയിച്ചിരുന്നത്. സുബുതായ്, ജെല്മേ,ജെബെ,കുബ്ലായി എന്നിവരായിരുന്നു അവർ. അതിൽ യുധതന്ത്രജ്ഞൻ ആയിരുന്ന സുബുതായ് ആയിരുന്നു ചെങ്കിസ് ഖാന്റെ പടയോട്ടങ്ങളുടെയെല്ലാം തലച്ചോറ്. അദ്ദേഹം ചെങ്കിസ് ഖാന്റെ കൊടിക്കീഴിൽ ലോകചരിത്രത്തിലെ മറ്റേതൊരു കമ്മാണ്ടെറും കീഴടക്കിയിട്ടുല്ലതിനേക്കാൾ ഏറെ പ്രദേശങ്ങൾ നേരിട്ടുള്ള ആക്രമണത്തിലൂടെ കീഴടക്കി. ( അലെക്സാന്ടെർ ചക്രവര്തിയോ, സെർസെക്സൊ ഇനി ചെങ്കിസ് ഖാൻ തന്നെയുമോ അതിലേറെ പ്രദേശങ്ങൾ നേരിട്ട് യുദ്ധം ചെയ്തു കീഴടക്കിയിട്ടില്ല). 200ഓളം യുദ്ധങ്ങളിൽ അദ്ദേഹം ചെങ്കിസ് ഖാനൊപ്പം പങ്കെടുത്തു. 65ഓളം നിർണായക യുദ്ധങ്ങൾ നേരിട്ട് നയിച്ചു( താൻ നേതൃത്വം കൊടുത്ത ഒരു പോരാട്ടവും തോറ്റിട്ടില്ല), റഷ്യയും ചൈനയും വടക്കുകിഴക്കൻ യുറോപും പേർഷ്യയുടെ പകുതിയോളവും ഉൾപ്പെടെ 32ഓളം രാജ്യങ്ങൾ അദ്ദേഹം ചെങ്കിസ് ഖാനുവേണ്ടി കീഴടക്കി. 1176ൽ ഒരു കൊല്ലന്റെ മകനായി ജനിച്ച സുബുതായ് 17ആം വയസിൽ ടെമുജിന്റെ (മംഗോളിയൻ ഏകീകരണത്തിന് മുന്പുള്ള ചെങ്കിസ് ഖാന്റെ പേര്) സേനയിൽ ചേര്ന്നു, മറ്റൊരു ജെനെറലും ഗ്രേറ്റ്‌ ഖാന്റെ സുഹൃത്തുമായിരുന്ന ജെല്മെ സുബുതായിയുടെ ജ്യേഷ്ട്ടനായിരുന്നു( ചെങ്കിസിന്റെ മറ്റൊരു ജെനെറലായിരുന്ന ജെബെ ആദ്യകാലങ്ങളിൽ അദ്ദേഹത്തിന്റെ ശത്രുവായിരുന്നു, ഒരിക്കൽ ചെങ്കിസിനു നേരെ അമ്ബെയ്തു മരണകരമാം വിധത്തിലുള്ള മുറിവ് ഏൽപ്പിക്കുകയും ചെയ്തിരുന്നു, അന്ന് ജെല്മെ ആയിരുന്നു ചെങ്കിസിന്റെ ജീവൻ രക്ഷിച്ചത്‌). സാധാരണ കുടുംബത്തിലാണ് ജനിച്ചതെങ്കിലും 10 വർഷത്തിനുള്ളിൽ സുബുതായി ഗ്രേറ്റ്‌ ഖാന്റെ ജെനെറൽമാരിൽ ഒരാളായി തീര്ന്നു. സൈനിക ഉപരോധങ്ങളിൽ ഉപയോഗിച്ചിരുന്ന സീജ് എഞ്ചിൻസ് സാധാരണ യുദ്ധങ്ങളിൽ ആദ്യമായി ആർടിലെറി ആയി ഉപയോഗിച്ച കമാണ്ടെർമാരിൽ ഒരാളായിരുന്നു സുബുതായി.

മോഹി യുദ്ധത്തിൽ(1241) മംഗോൾ സേനയെ ഒരു പാലം കടന്നു ഹന്ഗറിയിൽ കടക്കുന്നതില്നിന്നു ഹന്ഗേറിയൻ അസ്ത്ര സേന തടയുകയും മംഗോൾ സൈന്യത്തിൽ വൻ ആൾ നാശം ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് സുബുതായി അതുവരെ കോട്ടകൾ തകർക്കാൻ ഉപയോഗിച്ചിരുന്ന stone throwers ഹന്ഗേറിയൻ സേനയ്ക്ക് നേരെ പ്രയോഗിക്കുകയും സേനാ നീക്കം സുഗമമാക്കുകയും ചെയ്തു. ചൈനയിലെ Sun Tzu’s Art of Warൽ പറഞ്ഞിരുന്ന പല യുദ്ധതന്ത്രങ്ങളും അദ്ദേഹം ഫലപ്രദമായി നടപ്പാകിയിരുന്നു, അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ശത്രു സേനയെ വളയുമ്പോൾ ഒരു ചെറിയസ്ഥലം ഒഴിവാക്കിയിട്ടിരുന്നത്, ഇതു ശത്രുസൈന്യത്തെ മരണത്തെ മുന്നിൽകണ്ട് സർവശക്തിയുമെടുത്ത് യുദ്ധം ചെയ്യുന്നതിനുപകരം തങ്ങൾക്കു രക്ഷപെടാൻ വഴിയുണ്ട് എന്ന പ്രതീക്ഷയിൽ യുദ്ധം ചെയ്യിക്കുന്നതിനും അവർ രക്ഷപെട്ടു പോകുമ്പോൾ കശാപ്പ് ചെയ്യുന്നതിനും ഇടയാക്കിയിരുന്നു. ഹന്ഗറി കീഴടക്കാൻ നടത്തിയ യുദ്ധത്തിലൂടെ സുബുതായി 25% ഹന്ഗേറിയൻ ജനതയെ കൂട്ടക്കൊല ചെയ്ത. പോളിഷ്, ചെക്ക്, ജർമൻ സംയുക്തസേനയെ കീഴടക്കി സുബുതായി ഈ രാജ്യങ്ങളെല്ലാം മംഗോൾ സാമ്രാജ്യത്തോട് ചേർത്തു ( മംഗോൾ സൈന്യം എണ്ണത്തിൽ വളരെ കുറവായിരുന്നെങ്കിലും 65000ത്തോളം ശത്രു ഭടൻമാരെ കൊലപ്പെടുതിയപ്പോൾ മംഗോൾ സേനയ്ക്ക് സംഭവിച്ച ആൾനാശം 4000 മാത്രമായിരുന്നു). ഖ്വാരെസ്മിയാൻ സാമ്രാജ്യതിനെതിരെയും റഷ്യക്കെതിരെയുമുള്ള യുദ്ധങ്ങൾ നയിക്കാൻ ചെങ്കിസ് ഖാൻ ഏർപ്പെടുത്തിയത് സുബുതായിയെ ആയിരുന്നു. രണ്ടു യുദ്ധങ്ങളും വിജയിക്കുകയും ചെയ്തു. ഇന്നുവരെയുള്ള ലോക ചരിത്രത്തിൽ റഷ്യ കീഴടക്കിയ ഒരേയൊരു കമാണ്ടെർ സുബുതായ് ആണ്. വെറും 20000 വരുന്ന തന്റെ സേനയെ ഉപയോഗിച്ചാണ് സുബുതായി 80000ത്തോളം ഉള്ള റഷ്യൻ സേനയെ അവരുടെ നാട്ടിൽ പോയി നേരിട്ടത്, യുദ്ധം കഴിഞ്ഞപ്പോഴേക്കും റഷ്യൻ സേനയുടെ 80%ഓളം കൊല്ലപ്പെട്ടിരുന്നു, മംഗോൾ നിരയിലെ ആൾനാശം നാമമാത്രമായിരുന്നു. ചെങ്കിസ് ഖാന്റെ മരണത്തെ തുടർന്ന് സ്ഥാനമേറ്റെടുത്ത അദ്ദേഹത്തിന്റെ പുത്രൻ ഒഗെദെയി ഖാൻ യുറോപ് മുഴുവൻ കീഴടക്കാനായി പ്രത്യേകിച്ച് ഹോളി റോമൻ എമ്പയർ കീഴടക്കാനായി സുബുതായിയെ അയച്ചെങ്കിലും ഒഗെദെയി മരണപ്പെട്ടതിനെതുടർന്നു പടയോട്ടങ്ങൾ നിർത്തിവെച്ചു അദ്ദേഹത്തിന് പുതിയ ഖാനെ തിരഞ്ഞെടുക്കാനായി മന്ഗോളിയയിലേക്ക് മടങ്ങേണ്ടാതായി വന്നു, ഇല്ലെങ്കിൽ ഒരുപക്ഷെ യുറോപ് മുഴുവൻ മംഗോൾ സാമ്രാജ്യത്തിനു കീഴിലായേനെ. മറ്റു മംഗോൾ ജെനെറൽമാരിൽ നിന്ന് വ്യത്യസ്ഥമായി തന്റെ സൈനികരുടെ ജീവന് വില കൊടുത്തിരുന്ന സേനാധിപനായിരുന്നു സുബുതായി, യുദ്ധങ്ങളിൽ തന്റെ പക്ഷത്തെ ആൾനാശം കുറയ്ക്കാൻ ഉതകുന്ന തരത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ യുധതന്ത്രങ്ങളെല്ലാം. വൻതോതിൽ ചാരൻമാരെ ഉപയോഗിച്ചിരുന്ന അദ്ദേഹം ശത്രുവിനെ ശരിക്ക് മനസിലാക്കുകയും തുടർന്ന് അനേകം യുദ്ധമുഖങ്ങൾ തുറന്നു ഒരേസമയം ഇവിടെയെല്ലാം അപ്രതീക്ഷിതമായ ആക്രമണങ്ങൾ നടത്തുകയും പെട്ടെന്ന് പിന്വാങ്ങുകയും ചെയ്തിരുന്നു. തന്റെ 70ആം വയസിൽ ചൈനയിലെ സൊങ്ങ് സാമ്രാജ്യം കീഴടക്കിയതായിരുന്നു അദ്ദേഹത്തിന്റെ അവസാന യുദ്ധം. 1248ൽ തന്റെ 72ആം വയസിൽ അദ്ദേഹം മരണമടഞ്ഞു. അദ്ദേഹത്തിന്റെ മക്കളും കൊച്ചുമക്കളും അവസാനത്തെ ഗ്രേറ്റ്‌ ഖാൻ ആയിരുന്ന കുബ്ലൈ ഖാന്റെ സേനാധിപന്മാരായിരുന്നു.

Written by Blinkappan Shibu
Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image