കാറ്റൊയും ലിൻഡൻ ജോണസനും ടോയിലെറ്റ് രാഷ്ട്രീയവും

Share the Knowledge

BC ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റോമൻ സെനറ്ററും രാഷ്ട്രീയ നേതാവും ആയിരുന്നു കാറ്റോ. ജൂലിയസ് സീസറിന്റെ സമകാലികനായിരുന്ന അദ്ദേഹം തന്റെ നിശ്ചയദാർഡ്യത്തിന്റെയും ആർക്കും വഴങ്ങാത്ത വ്യക്തിത്വത്തിന്റെയും റോമൻ പാരമ്പര്യത്തോടും അതിന്റെ മൂല്യങ്ങളോടുമുള്ള അഭിനിവേശത്തിന്റെയും പേരില് പ്രശസ്തനായിരുന്നു. സ്റ്റോയിക് തത്വചിന്തയെ (വികാരങ്ങല്ക്ക് അടിപ്പെടാതെ ആത്മനിയന്ത്രണം പാലിച്ചു ജീവിക്കുന്ന ഒരു ജീവിതരീതി അല്ലെങ്കിൽ കാഴ്ചപ്പാട്) പിന്തുടര്ന്നിരുന്ന അദ്ദേഹം, പുരാതന റോമിലെ ഏറ്റവും മികച്ച സെനറ്റർമാരിൽ ഒരാളും ജൂലിയസ് സീസറിന്റെയും പോംപിയുടെയും രാഷ്ട്രീയ എതിരാളിയും ആയിരുന്നു. BC 58ൽ കാറ്റൊ ഈജിപ്ഷ്യൻ രാജാവായിരുന്ന ടോളെമി പന്ത്രണ്ടാമനുമായി ഒരു അഭിമുഖ സംഭാഷണത്തിന് ഏർപ്പാടുചെയ്തു. അക്കാലത്തു ഈജിപ്റ്റ്‌ ആഭ്യന്തര യുദ്ധങ്ങളും കിരീട പോരാട്ടങ്ങളും മൂലം തകര്ച്ചയിലായിരുന്നു. തന്റെ കീരീടം ഉറപ്പിക്കുന്നതിനു റോമൻ സെനറ്റിന്റെ സഹായം അഭ്യർഥിക്കുനതിനായിരുന്നു ടോളെമി കാറ്റൊയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചത്. മഹാനായ അലെക്സാണ്ടെർ ചക്രവർത്തിയുടെ ജെനെറലായിരുന്ന ടോളെമി സോട്ടെർ എന്ന മാസിഡോണിയൻ വംശജന്റെ പിന്തുടർച്ചക്കാരായിരുന്നു ഈജിപ്റ്റിലെ ടോളെമി രാജവംശം. റോമാക്കാർ അവരെ തങ്ങളേക്കാൾ താഴ്ന്ന വംശം ആയാണ് കണക്കാക്കിയിരുന്നത്. തടിച്ചവരും വിരൂപരും അലസരും പ്രകൃതിവിരുദ്ധബന്ധങ്ങളിൽ എര്പ്പെട്ടിരുന്നവരും എന്നായിരുന്നു ടോളെമിക് രാജവംശതെപ്പറ്റിയുള്ള റോമാക്കാരുടെ പൊതുവായ കാഴ്ചപ്പാട്. ടോളെമിയുടെ വലിയ വിമർശകൻകൂടിയായിരുന്ന കാറ്റോ അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപ് വയറിളകാനുള്ള മരുന്ന് കഴിക്കുകയും, ടോളെമിക്ക് തന്നെ കാണണമെങ്കിൽ തന്റെ ശൌച്യാലയത്തിൽ വരണമെന്ന് നിഷ്കർഷിക്കുകയും ചെയ്തു. പ്ലൂറ്റാർക് രേഖപ്പെടുതിയിരിക്കുന്നത് ടോളെമി തന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുമ്പോഴൊക്കെ കാറ്റോ അധോവായു വിട്ട് തടസപ്പെടുത്തിക്കൊണ്ടിരുന്നു എന്നാണു. സ്റ്റൊയിക് ചിന്താധാരയെ പിന്തുടർന്നിരുന്ന കാറ്റൊയ്ക്ക് അത്യാഡമ്ബരങ്ങളിൽ മുഴുകിയിരുന്ന ടോലെമിക് രാജവംശതോടുള്ള എതിർപ്പ് വളരെ വ്യക്തമായിരുന്നു. തന്റെ വിസർജ്യതെക്കാൾ വിലയില്ലാത്തവരയാണ് ടോളെമിക് രാജാക്കന്മാരെ താൻ കാണുന്നത് എന്ന് ഈജിപ്ഷ്യൻ രാജാവിനെ ബോധ്യപ്പെടുതുകയായിരുന്നു കാറ്റൊയുടെ ഈ പ്രകടനത്തിന്റെ ഉദ്ദേശം.

രണ്ടായിരം വര്ഷങ്ങള്ക്ക് ശേഷം മറ്റൊരു പ്രമുഖ രാഷ്ട്രീയക്കാരനും ഏതാണ്ട് സമാനമായ പ്രകടനങ്ങൾ നടത്തിയിരുന്നു. ജോണ്‍ എഫ് കെന്നെടിയുടെ വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് അമേരികൻ പ്രസിഡന്റ് ആയ ലിൻഡൻ ജോണ്‍സൻ കാറ്റൊയെപ്പോലെ നിശ്ചയദാർട്യമുള്ള ആർക്കുംവഴങ്ങാത്ത ഉറച്ച സ്വഭാവതിനുടമയായിരുന്നു. തന്റെ സഹപ്രവര്തകരുടെമേൽ അദ്ദേഹം ചെലുത്തിയിരുന്ന സ്വാധീനം ജോണ്‍സൻസ് ട്രീട്മെന്റ്റ് എന്ന പേരിൽ പ്രശസ്തമാണ്. തന്റെ അഥോറിറ്റെറിയൻ ശൈലിയിലുള്ള സംഭാഷണങ്ങളും അന്ഗവിക്ഷേപങ്ങളും കൊണ്ട് തന്റെ സഹപ്രവര്തകരെ അദ്ദേഹം സ്വാധീനിച്ചിരുന്നു. കാറ്റൊയെപോലെ ടോയിലറ്റിൽ വച്ച് ജോണ്‍സൻ ഔദ്യോഗിക മീറ്റിങ്ങുകൾ നടത്തിയിരുന്നു. സമയക്കുറവുകൊണ്ടാണ് ഇങ്ങനെചെയ്തിരുന്നത് എന്നാണ് ഔദ്യോഗിക ഭാഷ്യം. ഒട്ടും സുഖകരമല്ലാത്ത ഇത്തരം സാഹചര്യങ്ങളിൽ ജൊൻസനു സംഭാഷണം തന്റെ വരുതിക്ക് കൊണ്ടുവരുവാനും അതുവഴി വ്യക്തിയെ സ്വാധീനിക്കുവാനും കഴിഞ്ഞിരുന്നു. നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ആയിരുന്ന മക്ജോർജ് ബണ്ടി പ്രസിഡന്റുമായി മിക്കവാറും ചർച്ചകൾ നടത്തിയിരുന്നത് ടോയിലറ്റിൽ വച്ചായിരുന്നു. വിചിത്ര സ്വഭാവങ്ങൾ ഉണ്ടായിരുന്നെങ്കിലും കാറ്റൊയും ജോണ്‍സനും ഭരണകാര്യങ്ങളിൽ മികച്ചവരായിരുന്നു. ജോണ്‍സൻ പ്രെസിഡന്റായിരുന്നപ്പൊഴാണ് ഏതു തരത്തിലുള്ള വംശീയവിവേചനങ്ങളെയും നിയമവിരുധമാകിയതും എല്ലാവർക്കും തുല്യത ഉറപ്പാകിയതും, അദ്ദേഹം അമേരികൻ ആരോഗ്യപരിപാലന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരികയും ദാരിദ്ര്യ നിർമാർജന പദ്ധതികളിലൂടെ ലക്ഷക്കണക്കിന്‌ അമേരിക്കകാരെ ദാരിദ്ര രേഖയിൽ നിന്ന് ഉയർത്തുകയും ചെയ്തു. ജോണ്‍സന്റെ കാലത്താണ് അമേരിക വിയറ്റ്നാം യുദ്ധത്തിൽ ഇറങ്ങുന്നത്. റോമൻ സെനറ്റിനെ മറിച്ചിട്ട് ചക്രവര്തിയാകാനുള്ള ജൂലിയസ് സീസറുടെ ശ്രമങ്ങളെ ഏറ്റവും അധികം എതിർത്തവ്യക്തിയായിരുന്നു കാറ്റോ. ജനാധിപത്യത്തിനുവേണ്ടി നിലകൊണ്ട അഴിമതിരഹിതനും ധാർമിക മൂല്യങ്ങളെ ഉയര്തിപ്പിടിച്ചവനും ആയ നേതാവായിരുന്നു കേറ്റോ. ജൂലിയസ് സീസർ അധികാരതിലെത്തിയതിനെതുടർന്നു കാറ്റോ ആത്മഹത്യ ചെയ്തു.കാറ്റൊയുടെ പുത്രിയായിരുന്നു ജൂലിയസ് സീസറിന്റെ സുഹൃത്തും അദ്ദേഹത്തിന്റെ മേൽ അവസാനം കത്തിതാഴ്ത്തിയ ആളുമായ ബ്രൂടസിന്റെ ഭാര്യ.

ലിൻഡൻ ജോണ്‍സൻ

ലിൻഡൻ ജോണ്‍സൻ

 

Written by Blinkappan Shibu
Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image