റോമൻ നാനോ ടെക്നോളജി

Share the Knowledge

12088020_426206580896429_5696804259006796649_n

പുരാതന റോമിൽ നിന്ന് കണ്ടെടുത്തിട്ടുള്ള ഏറ്റവും വിലപ്പെട്ട പുരാവസ്തുക്കളിൽ ഒന്നായ ലൈകർഗസ് കപ്പ്‌ 1950കളിൽ ബ്രിട്ടീഷ്‌ മ്യുസിയം വാങ്ങുകയുണ്ടായി.1600 വര്ഷതിലധികം പഴക്കമുള്ള ഗ്ലാസിൽ നിർമിച്ച മനോഹരമായ ഒരു പാനപാത്രം ആണ് ലൈകർഗസ് കപ്പ്‌. ഗ്രീക്ക് മിതോളജിയിലെ ദൈവമായ ദയൊനീഷ്യസ്, മിത്തികൽ കിംഗ്‌ ആയ ലൈകർഗസിനെ ശിക്ഷിക്കുന്ന ഭാഗമാണ് കപ്പിൽ ആലേഖനം ചെയ്തിരിക്കുന്നത്. പുരാതന റോമൻ ജനത ഗ്ലാസ് നിർമാണത്തിൽ അഗ്രഗണ്യരായിരുന്നു, ഗ്ലാസ്‌ നിർമാണത്തിൽ ഇന്നു നിലവിലിരിക്കുന്ന പല ശൈലികളും സാങ്കേതികവിദ്യകളും അവര് ആവിഷ്കരിച്ചതാണ്.ലൈകർഗസ് കപ്പ്‌ പരമ്പരാഗത ഗ്ലാസ്‌ നിര്മാണ ശൈലികളിൽ നിന്നും വ്യത്യസ്തമായി നിർമിക്കപ്പെട്ടവയാണ്. പ്രകാശം പതിക്കുമ്പോൾ ഈ കപ്പ്‌ പച്ച നിറത്തിൽ നിന്നും തിളങ്ങുന്ന ചുവപ്പ് നിറമായി മാറും. അനേകം പഠനങ്ങൾ നടത്തിയിരുന്നെങ്കിലും പുരാവസ്തുഗവേഷകർക്കോ ശാസ്ത്രജ്ഞർകോ ഇതിന്റെ പിന്നിലെ രഹസ്യം പിടികിട്ടിയിരുന്നില്ല. 1990ൽ ഈ കപ്പിന്റെ ഒരു ചെറിയ കഷ്ണം ഉപയോഗിച്ച് വളരെ വിപുലമായ പഠനങ്ങൾ നടത്തപ്പെട്ടു, സ്വർണത്തിന്റെയും വെള്ളിയുടെയും ആയിരക്കണക്കിന് ചെരുതരികൾ ഈ ഗ്ലാസിൽ മിക്സ്‌ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഈ പഠനത്തിലൂടെ കണ്ടെതപ്പെട്ടു. ഓരോ സ്വർണ, വെള്ളി തരികളും 50നാനോ മീറ്ററിൽ കുറവ് മാത്രം വ്യാസമുള്ളവയായിരുന്നു (പൊടിയുപ്പിലെ ഒരു തരി ഇതിനേക്കാൾ ആയിരം മടങ്ങിലധികം വലിപ്പമുള്ളവയാണ്‌).

ഈ കപ്പിൽ പ്രകാശം പതിക്കുമ്പോൾ ലോഹതരികളിലെ ഇലെക്ട്രോണുകൾ vibrate ചെയ്യപ്പെടുകയും കാണുന്നയാളുടെ സ്ഥാനതിനനുസരിച്ചു നിറത്തിൽ വ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നു. ഇതു യാദൃശ്ചികമായി സംഭവിച്ച ഒരു കാര്യമായിരുന്നില്ല, കാരണം ഇതുപോലെയുള്ള അനേകം കപ്പുകൾ പുരാതന റോമിന്റെ പലഭാഗങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട് (പല കപ്പുകളുടെയും പൊട്ടിയ അവശിഷ്ടങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂ). റോമൻ ഗ്ലാസ്‌ നിർമാതാക്കൾക്ക് ഗ്ലാസ്സിനു light changing properties നല്കുന്ന ലോഹക്കൂട്ടുകളെക്കുറിച്ചും അവയുടെ സാന്ദ്രതയെക്കുറിച്ചും വ്യക്തമായ അറിവുണ്ടായിരുന്നു.ഇത്തരം ഗ്ലാസുകൾ അവർ നിർമ്മിച്ചത്‌ ന്യുട്ടന്റെ theory of colours വരുന്നതിനും 1300 വർഷങ്ങൾക്കുമുൻപ് മൈക്രോസ്കോപുകളുടെ അഭാവത്തിൽ ആറ്റോമിക് തിയറിയെക്കുറിച്ച് യാതൊരു അറിവും ഇല്ലാതെയായിരുന്നു. ഈ കപ്പ്‌ ചുവപ്പും പച്ചയും മാത്രമല്ല അതിനകത്ത് ഒഴിക്കപ്പെടുന്ന ദ്രാവകത്തിന്റെ സാന്ദ്രതയ്ക്കനുസരിച്ചു വ്യത്യസ്ത നിറങ്ങൾ കാണിക്കും. university of illinois ഈ കപ്പിലെ സാങ്കേതികവിദ്യയെ ആരോഗ്യപരിപാലന രംഗത്ത് ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട് അതുപോലെ അപകടകരമായ ദ്രാവകങ്ങൾ വിമാനങ്ങളിൽ കയറ്റുന്നത് കണ്ടെത്തുന്നതിലും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുണ്ട്.

Written by Blinkappan Shibu
Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image