New Articles

TYPHOID MARY

അയ്യോ പാവം മേരി….

മേരി പാവമായിരുന്നു….പഞ്ചപാവം….പക്ഷെ 3 പേരുടെ മരണത്തിനും 48 പേരെ മരണത്തിന്റെ വക്കിലെത്തിക്കാനും കാരണക്കാരിയായി ആ പാവം ! ഒരു സീരിയൽ കില്ലർ എന്ന് മേരിയെ വിളിക്കാൻ പറ്റുമോ എന്നറിയില്ല. എങ്ങനെയാണ് അവൾ ആ പാതകത്തിന് കാരണക്കാരിയായത് ?. 1869 സെപ്റ്റംബർ 23 നു അയർലെണ്ടിലെ കുക്ക്സ് ടൌണിൽ ആയിരുന്നു അവളുടെ ജനനം.
1883 ൽ 15- മത്തെ വയസ്സിൽ അമേരിക്കയിലേക്ക് മേരി ഒരു കുടിയേറ്റക്കാരിയായി എത്തി. അമ്മായീടേം അമ്മാവന്റെം കൂടെ താമസം തുടങ്ങി.പിന്നീടവൾ സമ്പന്നരായ വരുടെ വീടുകളിൽ ഒരു കുക്കായി ജോലിക്ക് പോകാൻ തുടങ്ങി.  1900 നും 1907 നും ഇടയിൽ ന്യൂയോർക്ക് സിറ്റിയിലെ 7 കുടുംബങ്ങളിൽ അവൾ ജോലിചെയ്തു.

15438999538_4c6f4ba3da

തുടക്കത്തിൽ Mamaroneck, New York ലെ ഒരു veettilaanu ജോലിക്ക് കയറിയത് . രണ്ട് ആഴ്ചക്കുള്ളിൽ ആ വീട്ടിലുള്ളവർ ടൈഫോയിടിന്റെ പിടിയിലമർന്നു 1901 ഇൽ മേരി മാൻഹട്ടന് നീങ്ങി. അവിടെ ഒരു അലക്കുകടക്കാരിയുടെ വീട്ടിൽ ജോലിക്ക് കയറി. ടൈഫോയിടും വയറിളക്കവും വന്ന് അലക്കുകടക്കാരി മൃതിയടഞ്ഞു!.മേരി മലോണ് പിന്നെ ജോലിക്ക് കയറിയത് ഒരു വക്കീലിന്റെ കൂടെയാണ്. ആ വീട്ടിലുള്ള 8 പേരിൽ 7 പേരും രോഗ ബാധിതരായി വീഴാൻ അധികസമയം എടുത്തില്ല !.
1906 ൽ ലോങ്ങ് ഐലന്റിലെ ഓയിസ്റ്റർ ബേയിൽ ജോലിക്ക് ചേർന്നു. ഒരു കുടുംബത്തിലെ 10 പേരെ മേരി ആശുപത്രിയിലാക്കി!. ന്യൂയോർക്കിലെ ഒരു ധനികനായ ബാങ്കർ ചാൾസ് ഹെന്റി വാറന്റെ കൂടെ മേരി കുക്കായി കൂടി. വാരാൻ വേനൽക്കാലത്ത് ഓയിസ്റ്റർ ബേയിൽ ഒരു വീട് വാടകക്കെടുത്തു. മേരി അങ്ങോട്ട് പോയി. ആഗസ്റ്റ് 27 നും സെപ്റ്റംബർ 3 നും ഇടയിൽ 11 പേരുള്ള കുടുംബത്തിലെ 3 പേര് ടൈഫോയിടിന്റെ പിടിയിൽ പെട്ടു. അക്കാലത്ത് ഓ യിസ്റ്റർ ബേയിൽ അതൊരസാധാരണ സംഭവമായിരുന്നു.3 ഡോക്ടർമാർ ആ സമയത്ത് ഓ യിസ്റ്റർ ബേയിൽ പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. മേരി മലോണെ മറ്റ് പലരും ജോലിക്ക് വിളിച്ചു. മേരി എവിടെ പോയോ അവിടെയൊക്കെ ആൾക്കാർ ടൈഫോയിടിന്റെ പിടിയിലായി!.  1906 ന്റെ അവസാനത്തോടെ ഒരു കുടുംബം ജോർജ് സോപർ എന്ന ടൈഫോയിഡ് റിസർച്ചറെ അന്വേഷണത്തിന് വച്ചു. 1907 ജൂണ് 15 നു ജോർജ് Journal of the American Medical Association ഇൽ തന്റെ റിസൽട്ട് പ്രസിദ്ധീകരിച്ചു. ജോർജ് ആ പകർച്ചവ്യാധിക്ക് കാരണം മേരിയാണെന്ന് വിശ്വസിച്ചു.

ജോർജിന്റെ റിപ്പോർട്ട് ഇങ്ങനെയായിരുന്നു.”  ആഗസ്റ്റ് 4 നു ആ കുടുംബം കുക്കിനെ മാറ്റിയിരുന്നു.അതിനു 3 ആഴ്ച മുമ്പ് ടൈഫോയിഡ് പടർന്നിരുന്നു .മേരി കുറച്ചുകാലമേ അവിടെ ജോലിക്ക് നിന്നിരുന്നുള്ളൂ. അവിടെ നിന്ന് മേരി മാറിയപ്പോഴേക്കും ടൈഫോയിഡ് പടർന്നിരുന്നു. 40 വയസ്സുള്ള ആരോഗ്യവദിയായ ഉയരവും വണ്ണവുമുള്ള ഒരു ഐറിഷ് കാരിയാണ് ഒരു കുക്കാണ് അതിന്റെ കാരണക്കാരി”.

A historical poster warning against acting like Typhoid Mary

A historical poster warning against acting like Typhoid Mary

പക്ഷെ ജോർജിനു മേരിയെ കണ്ടെത്താൻ കഴിഞ്ഞില്ല. അവൾ അഡ്രസ് കൊടുത്തിരുന്നില്ല. പാര്ക്ക് അവന്യൂവിലെ ഒരു പെന്റ് ഹൌസിൽ ടൈഫോയിഡ് പൊട്ടിപ്പുറപ്പെട്ടു. ജോർജ് മേരിയാണ് അവിടുത്തെ കുക്കെന്നു മനസ്സിലാക്കി. ആ വീട്ടിലെ രണ്ടു വേലക്കാർ ആശുപത്രിയിലായി. മകൾ മൃതിയടഞ്ഞു. ജോർജ് മേരിയെ സമീപിച്ചു.ടൈഫോയിഡ് പടർന്നു പിടിക്കുന്നതിൽ അവളുടെ പങ്ക് അന്വേഷിച്ചു. മേരിയുടെ മൂത്രത്തിന്റെയും മലത്തിന്റെയും സാമ്പിൾ ജോർജ് ആവശ്യപ്പെട്ടു. മേരി അത് ശക്തമായി എതിർത്തു. മേരിയുടെ തൊഴില ജീവിതത്തിന്റെ 5 വര്ഷത്തെ ചരിത്രം ജോർജ് തയ്യാറാക്കി. മേരി ജോലിക്ക് നിന്ന 8 കുടുംബങ്ങളിൽ 7 കുടുംബങ്ങളിലും ടൈഫോയിഡ് പടർന്നിരുന്നു എന്ന് ജോർജ് മനസ്സിലാക്കി. അടുത്ത മേരിയുമായുള്ള സന്ദർശനത്തിൽ ജോർജ് ഒരു ഡോക്ടറെ ഒപ്പം കൂട്ടി. എന്നാൽ അപ്പോഴും ജോർജിനു നിരാശനാവേണ്ടി വന്നു.

Dr. Baker

Dr. Baker

പിന്നീടുള്ള ഒരു സന്ദർശനത്തിൽ മേരി ആശുപത്രിയിൽ പോകാൻ തയ്യാറായി. ജോർജ് മേരിയെ കുറിച്ച് ഒരു പുസ്തകമെഴുതാമെന്നും അതിന്റെ റോയൽറ്റി മുഴുവൻ മേരിക്ക് കൊടുക്കാം എന്ന് പറഞ്ഞു. മേരി അതിഭയങ്കരമായ ദേഷ്യത്തിൽ അത് നിരസിച്ചു. ജോർജ് പോകുന്നതുവരെ ബാത്ത് റൂമിൽ കയറി കതകടച്ചിരുന്നു. അവസാനം New York City Health Department ഒരു ഡോക്ടറായ Sara Josephine Baker നെ മെരിയുമായി സംസാരിക്കാൻ ചുമതപ്പെടുത്തി. “എന്നെ നിയമം വെറുതെ കഷ്ടപ്പെടുത്തുകയാണ്. ഞാനൊരു തെറ്റും ചെയ്തിട്ടില്ല എന്നായിരുന്നു ” പാവം മേരിയുടെ മറുപടി.  കുറച്ചു ദിവസങ്ങൾക്ക് ശേഷം സാറ ജോസഫൈൻ പോലീസുകാരോടൊപ്പം വന്നു മേരിയെ ജോലിസ്ഥലത്ത് നിന്ന്കസ്ടടിയിലെടുത്തു മേരി മാധ്യമങ്ങളുടെ ശ്രദ്ധാപാത്രമായി. അവളെ എല്ലാവരും ടൈഫോയിഡ് മേരി എന്ന് വിളിച്ചു!.

Mary Mallon in a hospital bed during her first quarantine

Mary Mallon in a hospital bed during her first quarantine

1908 ൽ American Medical Association ന്റെ ഒരു ജേണലിൽ അവളെ വിശേഷിപ്പിച്ചത് ടൈഫോയിഡ് മേരി എന്നാണ്!.
തടവറയിൽ മേരി മലമൂത്രത്തിന്റെ സാമ്പിൾ കൊടുക്കാൻ നിർബന്ധിതയായി. ഡോക്ടര്മാരുടെ പരിശോധനയിൽ മേരിയുടെ പിത്താശയത്തിൽ ടൈഫോയിഡ് ബാക്ടീരിയയുടെ ഓർ സാന്നിദ്ധ്യം കണ്ടെത്തി. അധികാരികൾ ആ പാവത്തിന്റെ പിത്താശയം നീക്കം ചെയ്യാനുള്ള നിർദ്ദേശം കൊടുത്തു!. നമ്മുടെ പാവം മേരി എതിര്പ്പ് പ്രകടിപ്പിച്ചു. കാരണം അവൾ ആ രോഗമുണ്ടെന്ന് വിശ്വസിച്ചിരുന്നില്ല. മേരിക്ക് കുക്കായിട്ടുള്ള തൊഴിൽ നിർത്താൻ ഉദ്ദേശം ഇല്ലായിരുന്നു. ന്യൂയോർക്ക് സിറ്റി ഹെൽത്ത് ഇൻസ്പെക്ടർ മേരി ഒരു കാരിയർ ( രോഗം വഹിക്കുന്നവൾ ) ആണെന്ന് തീരുമാനിച്ചു. ഗ്രേറ്റർ ന്യൂയോർക്ക് ചാർട്ടറിന്റെ സെക്ഷൻ 1169, 1170 പ്രകാരം മേരിയെ നോര്ത്ത് ബ്രദർ ഐലണ്ടിലെ ഒരു ക്ലിനിക്കിലെ ഐസോലേഷൻ വാർഡിലേക്ക് 3 വർഷത്തേക്ക് മാറ്റി!. New York State Commissioner of Health ആയ Eugene H. Porter ന്റെ ശ്രമഫലമായി മേരി 1910 ഫെബ്രുവരി 19 നു സ്വതന്ത്രയായി. അതിനു ചില ഉപാധികൾ ഉണ്ടായിരുന്നു. അവൾ വേണ്ടത്ര വൃത്തി പാലിച്ചോളാമെന്നും കുക്കായിട്ടുള്ള തൊഴിൽ ഉപെക്ഷിക്കാമെന്നും സത്യവാങ്ങ്മൂലം കൊടുത്തു!. സ്വതന്ത്രയായ മേരി ഒരു അലക്കുകടയിൽ ജോലിക്കാരിയായി. എന്നാൽ ഒരു കുക്കിന്റെ വേതനത്തെക്കാൾ കുറവായിരുന്നു ആ ജോലിയിൽ നിന്ന് പാവം മേരിക്ക് ലഭിച്ചത്. മേരിയുടെ സഹികെട്ടു. അവൾ മേരി അലോണ് എന്ന പേരുമാറ്റി മേരി ബ്രൌണ് എന്ന പേര് സ്വീകരിച്ചു!. തന്റെ പഴയ തൊഴിലിലേക്ക് തിരിച്ചുപോയി.

phacttyphoid4

പിന്നീടുള്ള 5 വർഷം മേരി എവിടെയൊക്കെ വർക്ക് ചെയ്തോ അവിടെയൊക്കെ ടൈഫോയിഡ് പൊട്ടിപ്പുറപ്പെട്ടു!. പെട്ടന്ന് പെട്ടന്ന് ജോലിസ്ഥലം മാറിയിരുന്നതിനാൽ കാലമാടൻ ജോർജ് സോപറിനു അവളെ കണ്ടെത്താൻ കഴിഞ്ഞില്ല. 1915 ൽ ന്യൂയോർക്ക് സിറ്റിയിലെ Sloane Hospital for Women ൽ ടൈഫോയിഡ് പൊട്ടിപ്പുറപ്പെട്ടു. 25 പേരിൽ 2 പേരെ കാലൻ പിടികൂടി . ലോങ്ങ് ഐലന്ടിലുള്ള ഒരു സുഹൃത്തിനു ഭക്ഷണവുമായി വരുമ്പോൾ മേരി പോലീസിന്റെ പിടിയിലായി. 1915 മാർച്ച്27 നു മേരി നോർത്ത് ബ്രദർ ഐലൻഡിൽ വേണ്ടും എകാന്തവാസത്തിലായി. മേരി അപ്പോഴും തന്റെ പിത്താശയം നീക്കം ചെയ്യാൻ തയ്യാറായില്ല.  അവളൊരു ചെറിയ സെലിബ്രിറ്റിയായി. വല്ലപ്പോഴും പത്രക്കാർ അവളെ തേടിയെത്തി.

Mary’s awesome letter to the editor

Mary’s awesome letter to the editor

അവരോട് മേരിയിൽ നിന്ന് വെള്ളം പോലും വാങ്ങിയേക്കരുതെന്നു നിർദ്ദേശം ഉണ്ടായിരുന്നു . ഐലണ്ടിലെ ലബോറട്ടറിയിൽ ഒരു ടെക്നീഷ്യനായി അവൾക്ക് ജോലികിട്ടി. പക്ഷെ കുപ്പി കഴുകലായിരുന്നു പണി.  ജീവിതാവസാനംവരെ മേരി Riverside Hospital ൽ എകാന്തവാസത്തിലായിരുന്നു. അവളുടെ മരണത്തിനു 6 വർഷം മുമ്പ് പാവം മേരി ഒരു സ്ട്രോക്ക് വന്നു തളർന്നുപോയി.
1938 നവംബർ 11 നു ടൈഫോയിടിനെ തോൽപ്പിച്ച മേരിയെ ന്യുമോണിയ തോൽപ്പിച്ചു. 69- മത്തെ വയസ്സിൽ മേരി ഒരോർമ്മയായി മാറി. ഒട്ടോപ്സിയിൽ മേരിയുടെ പിത്താശയത്തിൽ ടൈഫോയിഡ് ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. Bronx ലെ Saint Raymond’s Cemetery ൽ മേരിയുടെ ചിതാഭസ്മം അടക്കം ചെയ്തു.
39-yr-old
മെഡിക്കൽ സയൻസിലെ ആദ്യത്തെ asymptomatic typhoid carrier മേരിയാനെന്നു വിശ്വസിക്കപ്പെടുന്നു. പിന്നെ മേരിയെപ്പോലുള്ള മറ്റു പലരും ഉണ്ടായി. ടോണി ലാബെല്ല എന്ന ഇട്ടളിയാൻ കുടിയേറ്റക്കാരൻ ( 5 മരണം ), ടൈഫോയിഡ് ജോണ് ( 2 മരണം ), അൽഫോൻസ് കോ റ്റിൽസ് എന്നിവരായിരുന്നു അവർ.

mallon-signature

 

Message Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers