New Articles

മാഫിയ കാലങ്ങളിലൂടെ........

 

മാഫിയ…..എല്ലാവർക്കും സുപരിചിതമായ പദം.ചില ചരിത്രകാരന്മാർ പറയുന്നു1812 ൽ ആണ് അതിന്റെ തുടക്കമെന്ന്. മറ്റു ചിലർ 1860 ൽ ആണെന്നും. വേറെ ചിലർ ഫ്രഞ്ച് ആൻഗ്ഗെവിൻസ്ന് എതിരെയായി 13 ആം നൂറ്റാണ്ടിൽ ഇറ്റലിയിൽ സ്ഥാപിക്കപ്പെട്ട ഒരു സംഘടനയാണ്‌ മാഫിയയെന്നും പറയുന്നു. മാഫിയ എന്ന പദം അറബി വാക്കായ MAFIOSI ൽ നിന്നാണെന്നും ഉണ്ടായതെന്നും പറയുന്നുണ്ട്. 1282 ൽ പലെർമോക്കാരിയായ ഒരു വേലക്കാരിയെ അവളുടെ കല്യാണ ദിവസം ഈസ്റ്റർ തിങ്കളാഴ്ച ഒരു ഫ്രഞ്ച്പട്ടാളക്കാരൻ ബലാൽസംഗം ചെയ്തു. കോപാകുലരായ ഒരു കൂട്ടം സിസിലിയക്കാർ ഫ്രഞ്ച് പട്ടാളക്കാരെ ആക്രമിച്ചു. ആ വാർത്ത‍ ഒരു കാട്ടു തീ പോലെ പടർന്നു. ആയിരക്കണക്കിനു ഫ്രെഞ്ചുകാർ ആ യുദ്ധത്തിൽ കൊല്ലപ്പെട്ടു. ഫ്രെഞ്ചുകാർക്കെതിരെയായി ഉയർന്ന മുദ്രാവാക്ക്യം ഇതായിരുന്നു.

“”Morte Alla Francia Italia Anela”( Death to the Frech is Italy’s cry!”). The word MAFIA was taken from the first letters of each words of the slogan. ബലാൽസംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ മാതാവ് തെരുവിലൂടെ ഉറക്കെ കരഞ്ഞുകൊണ്ട് ഓടി ma fia…ma fia..(എന്റെ മോളെ……എന്റെ മോളെ).

mafia_man_stencil_by_six_hundred

മാഫിയ…രഹസ്യ സ്വഭാവമുള്ള കുറ്റവാളികളുടെ ഒരു സംഘടന . ഇറ്റലിയിലെ ഒരു ദ്വീപായ സിസിലിയയിൽ ആരംഭിച്ചു തെക്കൻ ഇറ്റലിയിൽ സിസിലി, കലാബ്രിയ, നേപ്പില്സ്,അപുലിയ, വെനെറൊ എന്നീ സ്ഥലങ്ങളിൽ ഡ്രങ്ങെറ്റ, കമോറ, സാക്ര
കൊറോണ യൂനിറ്റ, മലാ ഡൽ ബ്രെന്റ എന്നീ പേരുകളിൽ അറിയപ്പെട്ടു.19-ആം നൂറ്റാണ്ടിന്റെ അവസാനംഅല്ലെങ്ങിൽ 20-ആം നൂറ്റാണ്ടിന്റെ തുടക്കം വളരെയധികം ഇറ്റലിക്കാർ തൊഴിൽ തേടി അമേരിക്കയിൽ എത്തി.അമേരിക്കയിൽ ഇറ്റാലിയൻ മാഫിയയുടെ തുടക്കം ലൂയിസിയനയിൽ ന്യൂ ഓർലിയൻസിൽ ആയിരുന്നു. മാഫിയ പെട്ടെന്ന് രാജ്യത്തിന്റെ എല്ലാസ്ഥലത്തും വ്യപിച്ചു. പട്ടിണിയും പരിവട്ടവും പെട്ടെന്നുള്ള ധനസംബാധനത്തിനു അവരെ കുറ്റക്രുത്യങ്ങളിലേക്ക്നയിച്ചു.അങ്ങനെ പല ക്രിമിനൽ ഗ്രൂപ്പുകളും ഉണ്ടായി.അവർ ബ്ലാക്ക്‌ ഹാൻഡ്‌ എന്നറിയപ്പെട്ടു . 1920-കളിൽ അമേരിക്കയിൽ മദ്ധ്യ നിര്മ്മാണം നിയമ വിരുദ്ധമായി. പല ഗ്രൂപുകളും കാനഡയിൽ നിന്ന് മദ്യം  വാങ്ങി അമേരിക്കയിൽ വില്പ്പന തുടങ്ങി .ലക്ഷക്കണക്കിന്‌ വരുമാനമുള്ള ഒരു വ്യവസായമായി അത് മാറി.ഈ സമയം ന്യൂയോര്ക്കിലുള്ള പല ഗ്രൂപ്പുകലുടെയും നേതാക്കന്മാർ ഒരുമിച്ചു ജോലി ചെയ്താലുള്ള നെട്ടത്തെപ്പറ്റി തി രിച്ചറിഞ്ഞു. അമേരിക്കയിൽ മാഫിയ LA COSA NOSTRA എന്നറിയപ്പെട്ടു, പുതുതായി സൃഷ്ട്ടിക്കപ്പെട്ട ന്യൂയോര്ക്ക് മാഫിയയുടെ നേതാവകുവാൻ വേണ്ടി GIUSEPPE MASSERIA യും SALVATORE MARANZANO യും ശ്രമിച്ചു. CASTELLAMARES WAR എന്നാ പേരില് ഒരു ഗാങ്ങ് വാർ പൊട്ടിപ്പുറപ്പെട്ടു. രണ്ടു ഭാഗത്തും പലരും കൊല ചെയ്യപ്പെട്ടു. ഗിസപ്പേ മസേരിയയുടെ കീഴിലുള്ള ലക്കി ലൂസിയനോയുടെ സഹായത്താൽ മറന്സനോയുടെ കൊലയാളികൾ ഗിസപ്പേ മാസരിയയെ ഒരു റസ്റ്റൊരെന്റിൽ വച്ചു വെടിവച്ചു കൊന്നു . ന്യൂയോര്ക്ക് മാഫിയയുടെ നേതാവ് മറന്സാണോ ആയി . മറന്സാനോയും ലക്കിയും അമേരിക്കയിലെ മാഫിയ മെംബെരുമാരുടെ ഒരു യോഗം വിളിച്ചു കൂട്ടി. മറന്സാണോ ന്യൂയോര്ക്കിലെ ഗാങ്ങുകളെ ഏകോപിച്ചു ഒറ്റ സങ്കടനയാക്കി. അത് LA COSA NOSTRA എന്നറിയപ്പെട്ടു. മറന്സാണോ ഈ സങ്കടനയെ അഞ്ചു കുടുംബങ്ങളായി വിഭജിച്ചു. ഓരോ നേതാവിനെയും നിശ്ചയിച്ചു എല്ലാവരുടെയും നേതാവായി മറന്സനോയും മാറി .കാരണം കൂടാതെ കൊല്ലരുതെന്നും പുറത്തുള്ളവരോട് മാഫിയയെക്കുരിച്ച് പറയരുതെന്നും നിഷ്കര്ശിച്ചു . മാഫിയയുടെ നേതാവായ മറന്സനോയുടെ അധികാര ഭാവത്തിൽ അഞ്ചു കുടുംബങ്ങളുടെയും നേതാക്കന്മാർ അത്രുപ്തരായി. പ്രത്യേകിച്ചും ലക്കി ലൂസിയാനോ. മറന്സാണോ കാര്യങ്ങൾ തിരിച്ചറിഞ്ഞു. ലക്കിയും കൂട്ടാളികളെയും കൊല്ലുവാൻ തീരുമാനിച്ചു.എന്നാൽ ബുദ്ധിമാനായ ലക്കിയുടെയും സുഹൃത്തായ മേയർ ലാൻസ്കിയുടെയും ഓർഡർ അനുസരിച്ചു പോലിസ് വേഷ ധാരികളായ കുറച്ചു പേര് മറന്സാനോയെ വധിച്ചു. ലക്കി ന്യൂയോര്ക്ക് മാഫിയയുടെ തലവനായി. തന്റെ നിയന്ത്രനത്തിലല്ലാതെ അഞ്ചു കുടുംബങ്ങളെയും ബിസ്സിനസ്സ് കാര്യങ്ങളിൽ സഹായിച്ചു. അയാള് സ്വയം വിളിച്ചു …ബോസ്സ് ഓഫ്‌ ബോസ്സസ് (CAPO DI TUTTI CAPI)

Charles_Lucky_Luciano_(Excelsior_Hotel,_Rome)

Charles_Lucky_Luciano_(Excelsior_Hotel,_Rome)

അമേരിക്കയിൽ നിന്ന് പുറത്താക്കപ്പെട്ട ലക്കി ലൂസിയനോയുടെ നേത്രത്വത്തിൽ ക്യൂബയിൽ ഹാവന്നയിൽ 1946 HOTEL NACIONAL ൽ വച്ചു അമേരിക്കാൻ മാഫിയയുടെയും കൊസനോസ്ട്രയുടെയം ഒരു സമ്മേളനം നടന്നു. HAVANNA CONFERENCE എന്നാ പേരില് അത് പ്രസിധ്ധമായി .ആ ചർച്ചയിൽ മയക്കുമരുന്ന് വ്യാപാരം ഒരു പ്രധാന വിഷയമായി. വിട്ടു നിന്നാൽ മറ്റു സംങ്കടനകൾ സക്തി പ്രാപിക്കുമെന്നും കൊസനോസ്ടയുടെ പ്രസക്തി നഷ്ടപ്പെടുമെന്നും അഭിപ്രായം ഉയര്ന്നു.കോടിക്കണക്കിനു രൂപയുടെ ആ വ്യവസായത്തിലേക്ക് അമേരിക്കാൻ മാഫിയയും കൊസനോസ്ട്രയും പിടിമുറുക്കി. മാഫിയ പോലെ സമാനമായ പല സങ്കടനകൾ .റഷ്യയിൽ വോറി….ജപ്പാനിൽ യക്കൂസ ….ഏഷ്യൻ രാജ്യങ്ങളിൽ ട്രയാട്, ടോന്ഗ്….ഫ്രാൻസിൽ ഫ്രഞ്ച് കോര്സിക്കാൻ ഗാങ്ങായ യൂനികൊർസ്….മെക്സിക്കൊ , കൊളമ്പിയ എന്നിവടങ്ങളിൽ കാർട്ടൽ എന്നാ പേരിലും മാഫിയ അറിയപ്പെട്ടു. കമ്മ്യൂണിസത്തിന്റെ പതനം , സോവിയറ്റ്‌ റഷ്യയുടെ വികാടനം ,രാഷ്ട്രീയമായ അന്തച്ച്ചിദ്രം …ലക്ഷക്കണക്കിന്‌ റഷ്യൻ യഹൂദന്മാർ അമേരിക്കയിലേക്ക് കുടിയേറി…..കൂടെ കൂളിക്കൊലയാളികളും വ്യഭിചാരിനികളും .രാജ്യാന്തര ആയുധ കള്ളക്ക ടത്തും പ്രോസ്ടിട്യൂഷനും ലോകം മുഴുവൻ വ്യാപിക്കുന്നു. ഇന്ത്യയിൽ ആദ്യകാലങ്ങളിൽ ത്ഗ്ഗുകളും ചമ്പൽ കൊള്ളക്കാരും ആധിപത്യം ഉറപ്പിക്കുന്നു.1940 കളിൽ മദ്യക്കടത്ത്തിലൂടെ അഫ്ഗാൻ കാരനായ കരിം ലാലാ ആദ്യ ഡോണ്‍ ആയി.പിന്നെ തമിഴരായ ഹാജി മസ്താനും വരതരാജമുതലിയാരും . കാലത്തിന്റെ കുത്തൊഴുക്കിൽ ദാവൂദ് ഇബ്രാഹിം,ചോട്ടാ രാജൻ, ചോട്ടാ ഷക്കീൽ , അബു സലിം ,അരുണ്‍ ഗാവലി തുടങ്ങിയവരും . കാലങ്ങൾ പിന്നെയും കഴിഞ്ഞു. കാറ്റിന് പോലും ചോരയുടെ ഗന്ധമുള്ള ആ ലോകത്തേക്ക് …..ആ തീജ്വാലയിലേക്ക്……

68339f18c914fbda6e04f4bd29d97fe6

Message Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers