ലക്കി ലൂസ്യണോ - മാഫിയ ഗോഡ് ഫാദർ

Share the Knowledge

header

അമേരിക്കയുടെ ഏറ്റവും ശ്രദ്ധേയനായ ഇറ്റാലിയൻ-അമേരിക്കാൻ ഗാങ്ങ്സ്റ്റെർ. ഒരു ഒര്ഗനൈസേട്‌ ക്രൈം സിണ്ടിക്കേറ്റ് സ്ഥാപിക്കാൻ മുൻകൈ എടുത്തയാൾ. ചാര്ള്സ് ലക്കി ല്യൂസ്യാണോ സിസിലിയിൽ പലെര്മോക്ക് സമീപം സാൽവടോർ ലുക്കിനിയായിൽ 1897- ല് ജനിച്ചു. 1906-ല് അമേരിക്കയിൽ എത്തി. 1907-ല് 10 വയസ്സുള്ളപ്പോൾ കടയില നിന്ന് സാധനങ്ങൾ മോഷ്ടിക്കുമ്പോൾ അറെസ്റ്റിലായി. ആ പ്രായത്തിൽ തന്നെ ഭീക്ഷണിപ്പെടുത്തി പണം പിടുങ്ങുന്ന ജോലിയിൽ ഏർപ്പെട്ടു.സ്ക്കൂളിൽ പോകുന്ന യഹൂദ കുട്ടികളായിരുന്നു പ്രധാന ഇരകൾ.പണം കൊടുക്കാത്ത കുട്ടികളെ ഉപദ്രവിക്കുക ലക്കി ല്യൂസ്യാണോ പതിവാക്കി. എന്നാൽ ഒരിക്കൽ മേയര് ലാൻസ്കി എന്നാ മെലിഞ്ഞ പയ്യനെ ലക്കി ആക്രമിച്ചു. മേയറും മോശക്കാരനായിരുന്നില്ല .അവനും അതേ നാണയത്തിൽ തിരിച്ചടിച്ചു .ആ സംഭവത്തോടെ അവർ സുഹൃത്തുക്കളായി.അമേരിക്കയിൽ നിന്ന് ലക്കിയെ നാടുകടത്തുന്നതുവരെ ആ സൌഹൃദം നീണ്ടുനിന്നു.20 വയസ്സ് പ്രായത്തിൽ തന്നെ ലക്കി 5 പോയിന്റ്സ് ഗാങ്ങിൽ പര് അങ്ങമായി . പല കൊലപാതകങ്ങളിലും പോലിസ് സംശ യിക്കപ്പെടുന്നവരുടെ ലിസ്റ്റിലായി. ചുരുങ്ങിയ കാലംകൊണ്ട് അധോലോക സന്കാങ്ങ ൾക്കിടയിൽ ആ യുവാവ് കുപ്രസിധ്ധനായി . 1920 കളിൽ മദ്യനിരോധനത്തെ ത്തുടർന്നു ലക്കി മെയെർ ലാൻസ്കിയും ലാൻസ്കിയുടെ പങ്കാളിയായ ബഞ്ചമിൻ ബഗ്സി സീഗലുമായി മദ്യക്കടത്ത് തുടങ്ങി. ആ ബിസിനസ്സിൽ ജോ അഡോണിസ് , വിടോ ജെനോവീസ് ,ഫ്രാങ്ക് കൊസ്റെല്ലോ എന്നിവരുമായി പരിചയത്തിലായി.1920 കളുടെ അവസാനം ലക്കി ഗിസപ്പേ മസ്സെരിയയുടെ ക്രൈം ഫാമിലിയിൽ പ്രധാനിയായി.സിസിളിയാൻ മാഫിയയുടെ രീതിയോട് ലക്കിക്ക് താല്പ്പര്യം ഇല്ലായിരുന്നു. സിസിലിയക്കാരല്ലാത്ത മറ്റ് ഗാങ്ങുകളോട് മസ്സേറിയ വിരോധം വച്ചു പുലര്ത്തിയിരുന്നു.1928 കളിൽ സാൽവടോർ മറന്സാനോയുടെ നേതൃത്വത്തിൽ ഒരു മാഫിയ ഗാങ്ങ് പെട്ടെന്ന് വളർന്നുവന്നു. കാസ്റ്റെല്ലമെരെസ് വാർ എന്നപേരിൽ ഒരു ഗാങ് വാർ പൊട്ടിപ്പുറപ്പെട്ടു. രണ്ടുവർഷംകൊണ്ട് ഇരുവശത്തും ഡസൻ കണക്കിന് ഗാങ്ങ്സ്റ്റെർമാർ കൊല്ലപ്പെട്ടു.

 

ആ പ്രശ്നം പരിഹരിക്കുവാൻ ലക്കി ശ്രമിച്ചു.അതേസമയം ലക്കി മറുവശത്തുള്ള മരൻസാനൊയുമായി ബന്ധം ഉറപ്പിച്ചു. ഇരുവശ ത്തുമുള്ള ചെറുപ്പക്കാരായ കുറ്റവാളികൾ ഒരു നേതാവ് മറ്റൊരു നേതാവിനെ കൊല്ലുവാനായി കാത്തിരുന്നു.അവശേഷിക്കുന്ന നേതാവിനെ വധിക്കുവാനായി ഒരു രണ്ടാംനിര സഖ്യവും തയ്യാറായി.ആ സന്ഖത്തിന്റെ നേതാവായി ലക്കി മാറി.1931-ല് ആ ഗാങ്ങ് വാർ മറന്സാനോക്ക് അനുകൂലമായി.എന്നാൽ അപ്പോഴും മസ്സേറിയ ശക്തനായിരുന്നു. കൂടുതൽ കാത്തിരിക്കാൻ ലക്കി തയ്യാറായിരുന്നില്ല.രണ്ടു ഭാഗത്തും അയാള് സഹായം തേടിയിരുന്നു. കോണി ഐലന്ഡ് രസ്റ്റൊരന്റിൽ ഗിസപ്പേ മസ്സെരിയയെ ലക്കി ക്ഷണിച്ചു അതിനു മുമ്പേതന്നെ ലക്കി പദ്ധധി ഒരുക്കിയിരുന്നു. ഷാർപ്പ്‌ ഷൂട്ടരായ ബഗ്സിയെ അപ്പോഴേക്കും മെയെർ ലങ്സ്കി ഒരുക്കിയിരുന്നു. അതോടൊപ്പം മറ്റു മൂന്നുപേരെ ലക്കിയും.കൊലപാതകസംഗം രേസ്റ്റൊരെന്റിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുതന്നെ വളരെ വിദഗ്ദ്ധമായി മറ്റൊരു മുറിയിലേക്ക് ലക്കി ഒഴിവായി.മസ്സേറിയ കൊല്ലപ്പെട്ടു. മസ്സെരിയയുടെ വധത്തോടെ ലക്കിയെ മറന്സാണോ രണ്ടാമനായി അവരോധിച്ചു. അമേരിക്കയിലെ മൊത്തം മാഫിയയുടെ തലവനാകുകയായിരുന്നു മസ്സെരിയയുടെ ലക്‌ഷ്യം.

Charles_Lucky_Luciano_(Excelsior_Hotel,_Rome)

Charles_Lucky_Luciano_(Excelsior_Hotel,_Rome)

ചിക്കാഗോയിലെ മഫിയ്ത്തലവനായ അൽ കപ്പോനിനെയും ന്യൂർക്കിൽ ലക്കിയേയും ഒഴിവാക്കേണ്ടത് മറന്സാനോയുടെ ആവശ്യമായിരുന്നു. ലക്കിക്ക് തന്റേതായ പദ്ധധി ഉണ്ടെന്നു മറന്സാണോ മനസ്സിലാക്കി യിരുന്നു.പക്ഷെ മറന്സാണോ താമസിച്ചു പോയിരുന്നു. മറന്സാനോയുടെ ഉള്ളിലിരുപ്പ് ലക്കിയും മനസ്സിലാക്കി യിരുന്നു. മറന്സാണോ ലക്കിയോടും വിട്ടോ ജെനോവീസിനോടും തന്റെ ഓഫീസിലെത്താൻ നിര്ദേശിച്ചു. ഐരിഷ്കാരനായ മാഡ് ഡോഗ് കോൾ എന്നാ കൊലയാളിയെ ഓഫീസിൽ വച്ചോ അല്ലെങ്കിൽ പുറത്തേക്ക് പോകുമ്പോഴോ കൊല്ലുവാനായി ഏർപ്പാടാക്കി. എന്നാൽ മറന്സനോയുടെ ഓഫീസിൽ മാഡ് ഡോഗ് കോൾ എത്തുന്നതിനു മുമ്പുതന്നെ ലക്കിയുടെയും ലാൻസ്കിയുടെയും പോലിസ് വേഷധാരികലായ
നാലുകൊലയാളികൾ മറന്സാനോയെ വെടിവച്ചും കുത്തിയും കൊലപ്പെടുത്തി. സന്ഖടിത കുട്ടകൃത്യങ്ങൾക്കായി പഴയ മാഫിയ എകൊപ്പിക്കപ്പെട്ടു ഒരു പുതിയ നാഷണൽ ക്രൈം സിണ്ടിക്കറ്റ് നിലവിൽ വന്നു. ആ സിണ്ടിക്കെടിന്റെ ഡയരക്ടര്മാരായി ലാൻസ്കി,ജോ അഡോണിസ്,ഡച്ച് ഷുൽറ്റ്സ്, ലൂയിസ് ലെപ്കെ ഫ്രാങ്ക് കസ്റ്റെല്ലോ തുടങ്ങിയ പ്രമുകരായ അധോലോക നേതാക്കന്മാർ ഭരണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അവരുടെ ബോസ്സായി ലക്കിയും .

Luciano_in_Rome

Luciano_in_Rome

1935 ല് തോമസ്‌ ഇ ഡെവൈ( Thomas E Dewei) ന്യൂയോർക്കിൽ മാൻഹട്ടനിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി ചാർജെടുത്തു . ഡെവൈ അധോലോകത്തിനെതിരെയും തെറ്റുകാരായ രാഷ്ട്രീയക്കാർക്കുമെതിരെ ശക്തമായ നടപടി തുടങ്ങി . 60 ലെരെപ്പേരെ അയാള് പേർസണൽ സ്റ്റാഫായി എടുത്തു. ന്യൂയോര്ക്ക് മേയറായ ഫിയോരെള്ള എച്ച് ഗ്വാർടിയ( Fiorella H Guardia) 63 പോലീസുധ്യോഗസ്തരെ അയാളുടെ സഹായത്തിനായി തിരഞ്ഞെടുത്തു. ഡെവൈയുടെ പ്രവർത്തനങ്ങളിൽ ഏറ്റവും വിഷമിച്ചത് ഡച്ച് ഷുൽറ്റ്സ് (Dutch Shults)ആയിരുന്നു. ഡെവൈ തമാനി ഹാളിലെ രാഷ്ട്രീയക്കാരെയും അധോലോകത്തെയും അയാള് സൂഷ്മമായി നിരീക്ഷിച്ചു . ടെലിഫോണ്‍ സന്ദേശങ്ങൾ വ്യാപകമായി ടാപ്പ്‌ ചെയ്യപ്പെട്ടു. ഡെവേയുടെ പ്രവര്ത്തനം പൊതുവെ അധോലോകത്തിനെതിരെയായിരുന്നു. ഭീഷണിപ്പെടുത്തി പണംവാങ്ങുന്നതിനെതിരെയും നമ്പർ ഗയിമിനെതിരെയും വേശ്യാവൃത്തിക്കെതിരേം അയാള് ആഞ്ഞടിച്ചു .ലക്കിയും ഡച്ചും വിഷമിച്ചു. ഡച്ച് ഡവേയെ കൊല്ലാൻ തീരുമാനിച്ചു.ഭ്രാന്തമായ ഡച്ചിന്റെ ആ പ്രവര്ത്തി കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് ലക്കി പറഞ്ഞു.ക്രൈം സിണ്ടിക്കേട്ടിന്റെ ബോർഡ്‌ മീറ്റിങ്ങിൽ നിന്ന് ഡച്ച് ഒരു കൊടുങ്കാറ്റുപോലെ പുരത്തെക്കുപോയി.ഡച്ചിന്റെ കാര്യത്തിനു തീരുമാനമായി. ക്രൈം സിണ്ടിക്കെട്റ്റ് ഡച്ചിന്റെ മരണ വാറന്റ് കുറിച്ചു. 1935 ഒക്ടോബർ 23, ന്യൂ ജഴ്സിയിലെ നെവാർക്ക്‌ എന്നാ സ്ഥലത്തുള്ള ഡച്ചിന്റെ പ്രിയപ്പെട്ട താവളമായ പാലസ് ചോപ് ആന്റ് ടാവേനിൽ (Palace Chop $ Tavern) വച്ച് ഡച്ചിന് വെടിയേറ്റു.പിറ്റെദിവസം ആശുപത്രിയില വച്ച് ഡച്ച് മരണമടഞ്ഞു.

8375291_orig

1936 ല് നിർബന്ധ വേശ്യവൃത്തി യുടെപെരിൽ ഡെവൈ ലക്കിയിൽ കുറ്റം ആരംഭിച്ചു . 30-50 വർഷത്തേക്കുള്ള കേട്ട് കേൾവിയില്ലാത്ത ശിക്ഷ ലക്കിക്ക് ലഭിച്ചു.എന്നാൽ 1942 ഫെബ്രുവരി 11 നു ഹട്സൻ നദിയിൽ നോർമണ്ടി ( S.S. NORMANDI PARA TROOPPER ) കത്തിയെരിഞ്ഞു. ആ അട്ടിമറി പ്രവർത്തനത്തിൽ അമേരിക്കൻ ഗവന്മെന്റ് തരിച്ചുപോയി. രണ്ടാം ലോകമഹായുദ്ധ കാലമായതിനാൽ കപ്പൽ ഡോക്കുകൾ സുരക്ഷിതമല്ലെന്നു അവർ തിരിച്ചറിഞ്ഞു.ഇന്റെല്ലിജെൻസിനൊ പോലീസിനോ ഡോക്കിലെ അട്ടിമറി പ്രവര്ത്തനം തടയുക സാധ്യമല്ലെന്ന് ഗവണ്മെന്റിനു മനസ്സിലായി. രണ്ടാം ലോകമഹായുദ്ധകാലമായതിനാൽ നോർമണ്ടി കത്തിയെരിഞ്ഞത് അട്ടിമറി ആണെന്നാണ് കരുതിയത്. ഡോക്കുകളുടെ സംരക്ഷണത്തിനായി അധോലോകത്തിന്റെ സഹായം തേടേണ്ട ഗതികേടിലായി ഗവന്മെന്റ്!. നേവി ഫുൾട്ടൻ ഫിഷ്‌ മാർക്കെറ്റിലെ ഡോണായ ജോസഫ്‌ ” സോക്ക്സ് ” ലാൻസയുടെ (Joeph” Socks” Lanza) സഹായം തേടി. താനൊരു ചെറിയ മീനാനെന്നും മെയെർ ലാന്സ്കിയെയോ ഫ്രാങ്ക് കൊസ്റ്റെല്ലോയെയോ കാണുകയായിരിക്കും നല്ലതെന്ന് ജോസഫ്‌ പറഞ്ഞു.മേയെറും കൊസ്റ്റെല്ലോയും ലക്കിയാണ് കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്നു നേവിയെ അറിയിച്ചു.ഡാനെമെരോ (Dannemero) ജയിലിലെ ലക്കിയുടെ ജീവിതം അസഹനീയമാണന്നും സിംഗ് സിംഗ് പ്രിസനിലേക്ക് മാറ്റണമെന്നും അവർ ആവശ്യപ്പെട്ടു. ഏറ്റവും സൌകര്യപ്രദമായ ഗ്രൈറ്റ് മെടോ പ്രിസനിലേക്ക് (Great Meadow Prison) ലക്കിയെ മാറ്റി.ഡോക്ക് സുരക്ഷക്കായി എല്ലാ സഹായവും ലക്കി വാഗ്ദാനം നല്കി.രണ്ടാം ലോക മഹായുദ്ധത്തിനു ശേക്ഷം 1946 ല് ഗവണ്മെന്റിനു ചെയ്ത സഹായത്തിന്റെ പേരില് ലക്കിയെ സ്വതന്ത്രനാക്കുകയും ഇറ്റലിയിലേക്ക് നാടുകടത്തുകയും ചെയ്തു. മൂന്നു ദശാബ്ധങ്ങൾക്ക് ശേഷം നോർമണ്ടി കത്ത്തിയെരിഞ്ഞതിനു പിന്നിലുള്ള കഥ ലോകം അറിഞ്ഞു. മാഫിയക്ക് ഗുണകരമായ ആ പ്ലോട്ടിന് പിന്നിൽ ആദ്യം പ്രവർത്തിച്ചത് നിഷ്ടൂരനായ കൊലയാളി ആൽബെർട്ട് അനസ്തെഷ്യയും സഹോദരനായ ടഫ്‌ ടോണി അനസ്തെഷ്യയും ആയിരുന്നു.ല്യൂസിയനോയുടെ ക്രൈം ഫാമിലിയിൽ പ്രധാനിയായ കൊസ്റ്റെല്ലോയോടു അവർ നോർമണ്ടി കത്തിക്കുവാനുള്ള പദ്ധധി പറഞ്ഞു. ആ കാര്യം ഡാന്നെമെരോ പ്രിസനിൽ വച്ച് കൊസ്റ്റെല്ലോ ലക്കിയോടു കാര്യങ്ങൾ അവതരിപ്പിച്ചു. ആ സുന്ദരമായ പദ്ധധിക്ക് ലക്കി സമ്മതം മൂളി. ജർമ്മൻ വുൾഫ് പാക്ക് അന്തർവാഹിനികൾക്ക് ടാർഗെറ്റ് ചെയ്യാൻ കഴിയുന്നതിനെക്കാൾ വേഗതയുള്ള ആ പാരാ ട്രൂപ്പർ കപ്പലിന് ആല്ബര്ട്ട് അനസ്തേഷ്യ തീയിട്ടു. ലക്കി സ്വതന്ത്രനവുകയും ചെയ്തു. നാടുകടത്തപ്പെട്ട ലക്കി ക്യൂബയിലേക്ക് നുഴഞ്ഞു കയറി .അവിടെനിന്നു അമേരിക്കാൻ മാഫിയയെ നിയന്ത്രിച്ചു. തനിക്കുവേണ്ടി ഗിസപ്പേ മസ്സെരിയയുടെ വധം നിർവ്വഹിച്ച ബെഗ്സി സീഗലിന്റെ(Bugsy Seigel) വധത്തിനും ലക്കി സമ്മതം മൂളി. ലാസ് വേഗസിൽ ക്രൈം സിണ്ടിക്കേട്ടിനുവേണ്ടി ഫ്ലെമിങ്ഗോ എന്ന പേരില് ഒരു കാസിനോ ആരംഭിച്ചു. അതിന്റെ നിർമ്മാണച്ചുമതല ബെഗ്സിയിലായിരുന്നു. അതിന്റെ ഭീമമായ നിർമ്മാണച്ചിലവുകാരണം തുടക്കതിലത് നഷ്ടത്തിലാണ് കലാശിച്ചത്. വെപ്പാട്ടിയായ വര്ജീനിയ ഹില്ലിന്റെ (Virginia Hill) നിക്ക് നെയിമായ ഫ്ലെമിങ്ഗോ എന്ന പേരാണ് ആ കാസിനോക്ക് ബെഗ്സി നല്കിയത്. ലോകപ്രസസ്ഥ ഹോളിവുഡ് താരങ്ങള്പോലും അതിന്റെ ഉൽക്കാടനത്തിനുന്ടായിരുന്നെങ്കിൽ പോലും ഒരു സാമ്പത്തിക ദുരന്തത്തിലാണ് അത് കലാശിച്ചത്. ഫ്ലെമിങ്ങോയുടെ കണ്‍സ്ട്രക്ഷൻ ഫണ്ട് ബെഗ്സി അടിവലിച്ചു എന്നായിരുന്നു അവരുടെ വിശ്വാസം. 1946 ലെ ഹാവന്ന കോണ്‍ഫെറൻസിൽ നാഷണൽ ക്രൈം സിണ്ടിക്കെട്റ്റ് ബെഗ്സിയുടെ മരണ വാറന്റ് പാസ്സാക്കി. 1947 ജൂണ്‍ 20 ലോകപ്രശസ്തയായ വിര്ജീനിയ ഹില്ലിന്റെ ബെവേര്ളി ഹില്ലിലെ കൊട്ടാര സദൃശമായ ലിവിങ്ങ് റൂമിൽ വച്ച് ബെഗ്സി വെടിയേറ്റ് കൊല്ലപ്പെട്ടു .

68339f18c914fbda6e04f4bd29d97fe6

ആ വധത്തിന്റെ (ബെഗ്സിയുടെ) ഉത്തരവാദിത്വം ബെഗ്സിയുടെ ആജീവനാന്ത സുഹൃത്തുക്കളായ ലക്കിയും ലാൻസ്കിയും നിക്ഷേധിച്ചു .ചിലരുടെ ചിന്ത മിക്കി മൗസ് മാഫിയയുടെ തലവനായ ജാക്ക് ട്രാഗ്നയാണ്( Jack Dragna) ആ കൃത്യം നിർവഹിച്ചതെന്നാണ്‌ . എന്നാൽ ലാൻസ്കിയുടെ ടയരക്റ്റ് ഓർഡർ പ്രകാരം ബെഗ്സിയുടെ വധം നിർവഹിച്ചത്‌ ഫ്രാങ്കി കാർബോയാനെന്നും (Frankie Carbo) പറയപ്പെടുന്നു.1957 ആൽബെർട്ട് അനസ്തേഷ്യയുടെ വധത്തെത്തുടർന്ന് നിർബന്ധിത റിട്ടയർമെന്റിനു ഫ്രാങ്ക് കൊസ്റ്റെല്ലോ നിർബന്ധിതനായി. അതോടെ ലൂസ്യാനോയുടെ സ്വാധീനം ക്ഷയിക്കാൻ തുടങ്ങി. കൊസ്റ്റെല്ലോയുടെ റിട്ടയറിനു കാരണക്കാരനായ വിറ്റോ ജെനോവീസ് ( Vito Genovees) ലൂസ്യാനോയെ വധിക്കുവാൻ പദ്ധതി ഒരുക്കി. വിറ്റോ തന്നെയാണ് ആൽബെർട്ടിന്റെ വധത്തിന്റെ കാരണക്കാരനും. പക്ഷെ അപ്പോഴും ലക്കി ശക്തനായിരുന്ന ലക്കി കൊസ്റ്റെല്ലോയുടെയും ലാൻസ്കിയുടെയും കാർലോ ഗംബിനോയുടെയും (Carlo Gambino) സഹായത്താൽ വിറ്റോയെ അതിസമർതമായി ഒരു മയക്കുമരുന്ന് കേസിൽ കുടുക്കി.വിറ്റോയും 24 അനുയായികളും പിടിയിലായി. 1959 ല് വിറ്റോ 15 വർഷത്തേക്ക് ശിക്ഷിക്കപ്പെട്ടു. അവസാനകാലത്ത് ലക്കിയും ലാൻസ്കിയും തമ്മിലുള്ള ബന്ധം വഷളായി.അതിനുകാരണം മാഫിയ സിണ്ടിക്കറ്റിൽ നിന്ന് വേണ്ട വരുമാനം കിട്ടുന്നില്ലായെന്നുള്ളതായിരുന്നു . 1962 ല് നേപ്പിൾസ് എയർപോർട്ടിൽ വച്ച് ലക്കി ഹാർട്ട് അറ്റാക്ക് വന്നു മരിച്ചു. മരണശേഷം ന്യൂയോര്ക്കിലെ സെൻ ജോണ്‍സ് സിമിത്തേരിയിൽ അന്ത്യാഭിലാഷം പോലെ ലക്കിക്ക് അടക്കം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു.

Image