New Articles

എബോള വൈറസ് രോഗബാധ

എബോള ഭീതി മുതലെടുത്ത് ഇനി ഉള്ള ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ വ്യാജ വാര്‍ത്ത പ്രച്ചരിപ്പിക്കപ്പെടുന്നത് ഈ രോഗവും ആയി ചേര്‍ത്തു ആയിരിക്കും എന്ന് തോന്നുന്നു.അതിനാല്‍ എബോള യെ കുറിച്ച് ചില വസ്തുതകള്‍…

20140802_MAM900

എബോള വൈറസ് രോഗബാധ

ആഫ്രിക്കയില്‍ ഉടലെടുത്ത എബോള വൈറസ് ഡിസീസ് (മുന്‍പ് എബോള ഹെമോരെജിക് ഫീവര്‍ എന്ന് അറിയപ്പെട്ടിരുന്നു) എന്ന വൈറസ് രോഗം ഒരിക്കല്‍ കൂടി പകര്‍ച്ചവ്യാധി ആയി പടര്‍ന്നു പിടിക്കുന്നു.ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ഇരുപതിനായിരത്തോളം പേരെ ആഫ്രിക്കയില്‍ ഈ രോഗം ബാധിച്ചു കഴിഞ്ഞിരിക്കുന്നു.നാളിതുവരെ ഉണ്ടായതില്‍ ഏറ്റവും വലിയ എബോള രോഗപ്പകര്‍ച്ച ആണ് ഈ വര്‍ഷത്തേത് എന്ന് കണക്കാക്കപ്പെടുന്നു.ഇത്തവണത്തെ പകര്‍ച്ചവ്യാധി സംക്രമണത്തെ നിയന്ത്രണവിധേയമാക്കാന്‍ ഇനിയും മാസങ്ങള്‍ വേണ്ടി വരും എന്നാണു ലോകാരോഗ്യസംഘടനയുടെ നിഗമനം.

Ebola_Outbreak_Map_(ongoing)

എന്താണ് എബോള വൈറസ് ഡിസീസ്?

ഫിലോവൈറസ് ഗണത്തില്‍ പെടുന്ന അഞ്ചു തരം വൈറസുകള്‍ ആണ് എബോള ഉണ്ടാക്കുന്നത്‌.ഇതില്‍ നാല് സ്പീഷിസ് വൈറസുകളെ മനുഷ്യന് രോഗം ഉണ്ടാക്കുന്നുള്ളൂ(ഒന്ന് മൃഗങ്ങളില്‍ മാത്രം രോഗം ഉണ്ടാക്കുന്നു).

എബോള – ചില വസ്തുതകള്‍ 

  • എബോള രോഗബാധ ഗുരുതരവും മാരകവും ആയ ഒരു രോഗാവസ്ഥ ആണ്.
  • മരണ നിരക്ക് പലപ്പോളും അമ്പതു ശതമാനത്തിനും മുകളില്‍ ആണ്.ചില സന്ദര്‍ഭങ്ങളില്‍ 90% വരെ ഉയര്‍ന്നിട്ടുണ്ട്.
  • ഈ രോഗം പൊട്ടിപ്പുറപ്പെട്ടത് മദ്ധ്യ പാശ്ചാത്യ ആഫ്രിക്കയില്‍ മഴക്കാടുകള്‍ക്ക് സമീപം ഉള്ള ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ആണ്.
  • 1976 ലാണ് രോഗം ആദ്യമായി മനുഷനില്‍ തിരിച്ചറിയപെടുന്നത്,കോംഗോയില്‍ എബോള നദിയുടെ സാമീപ്യത്തില്‍ ആയിരുന്നു ആദ്യം ഈ പകര്‍ച്ചവ്യാധി ബാധ കണ്ടെത്തിയതെന്നതിനാല്‍  ആണ് ഈ രോഗത്തിന് ആ പേര് കിട്ടിയത്.
  • മൃഗങ്ങളില്‍  ആദ്യം കാണപ്പെട്ട ഈ  രോഗ ബാധ അവയില്‍ നിന്ന് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും സംക്രമിക്കുക ആയിരുന്നു.
  • ചിലതരം വൗവാലുകള്‍,ചിമ്പാന്‍സി,ഗോറില്ല,macaque കുരങ്ങുകള്‍,പന്നികള്‍  തുടങ്ങിയ മൃഗങ്ങളിലാണ് രോഗം കാണപ്പെട്ടിട്ടുള്ളത്.

Symptoms_of_ebola

എന്താണ് രോഗ ലക്ഷണങ്ങള്‍?

 രോഗാണു ഉള്ളില്‍ കടന്നു കഴിഞ്ഞാല്‍ 2 മുതല്‍ 21 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. പെട്ടന്ന്ഉണ്ടാവുന്ന പനി,കലശലായ ക്ഷീണം,പേശികള്‍ക്ക് വേദന,തലവേദന,തൊണ്ട വേദന എന്നിവയില്‍ തുടങ്ങി ച്ഛര്‍ദ്ദില്‍,വയറിളക്കം എന്നിവയും കാണപ്പെടാം. രോഗം മൂര്ച്ചിക്കുമ്പോള്‍ വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനത്തെയും മോശമായി രോഗം ബാധിക്കുന്നു,ചിലപ്പോള്‍ ആന്തരിക/ബാഹ്യ രക്തസ്രാവം വരെ ഉണ്ടാവാം. ലാബ്‌ പരിശോധനകളില്‍ – ശ്വേത രക്താനുക്കളുടെയും പ്ലെട്ട്ലെറ്റ് കളുടെയും കുറവും ,ലിവര്‍ എന്‍സൈംകള്‍ ഉയരുന്നതായും കാണപ്പെടാം.

Ebola-Proteins_0

എങ്ങനെ ആണ് രോഗം പകരുന്നത്?

ശരീര സ്രവങ്ങളിലൂടെ ആണ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പകരുന്നത്.അതായത് രോഗബാധിതര്‍ ആയവരുടെ രക്തം,മറ്റു സ്രവങ്ങള്‍ എന്നിവയും ആയി സമ്പര്‍ക്കത്തില്‍ വരുന്നതിനെ തുടര്‍ന്നാണ്‌(ത്വക്കിലും ശ്ലെഷ്മസ്തരത്തിലും ഉണ്ടാവുന്ന മുറിവുകളിലൂടെയും മറ്റും) രോഗം പകരുന്നത്. രോഗികളെ പരിചരിക്കുമ്പോഴും മരിച്ച ആളുടെ ശവ ശരീരം കൈ കാര്യം ചെയ്യുന്ന അവസരത്തിലും ശ്രദ്ധിച്ചില്ലെങ്കില്‍ രോഗപ്പകര്‍ച്ച ഉണ്ടാവാം.

രോഗ നിര്‍ണ്ണയം എങ്ങനെ?

എബോള സ്ഥിരീകരിക്കുന്നതിനു  മുന്‍പ് ഇതേ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്ന മറ്റു രോഗങ്ങള്‍ (മലേറിയ,ടൈഫോയിഡ്,എലിപ്പനി,മറ്റു viral haemorrhagic fevers,ഹെപ്പടിടിസ് തുടങ്ങിയവ)അല്ല ഇതെന്ന് ഉറപ്പാക്കേണ്ടതുണ്ട്.  രക്ത പരിശോധനയിലൂടെ രക്തത്തിലെ വൈറസിന്റെ സാന്നിധ്യം തെളിയിക്കുന്ന ലാബ്‌ പരിശോധനകള്‍  മുഖേന ആണ് എബോള രോഗബാധ ഉറപ്പിക്കുന്നത്.

EbolaCycle

രോഗ ചികിത്സ

നിലവില്‍ രോഗവിമുക്തിക്കായി നിശ്ചിത  മറുമരുന്നോ വാക്സിനോ  എബോളയ്ക്ക് എതിരെ ഇല്ല.അതീവ ഗുരുതരാവസ്ഥയില്‍ ഉള്ള രോഗികള്‍ക്ക് തീവ്രപരിചരണം തന്നെ നല്‍കേണ്ടി വരും.പൊതുവില്‍ ഉള്ള  supportive ചികിത്സകള്‍ ആണ് എബോള രോഗികള്‍ക്ക് നല്‍കുന്നത്.ഉദാ: നിര്ജ്ജലീകരണം നേരിടുന്ന രോഗികള്‍കള്‍ക്ക് ഓറൽ റീഹൈഡ്രേഷൻ ചികിത്സ അല്ലെങ്കില്‍ Intra Venous Fluids ചികിത്സ.

രോഗ നിയന്ത്രണം

രോഗം സ്ഥിരീകരിച്ചാല്‍ രോഗിയെ മറ്റുള്ളവരില്‍ നിന്ന് മാറ്റി പാർപ്പിക്കുകയാണ് രോഗപ്പകര്‍ച്ച തടയുക ആണ് രോഗനിയന്ത്രണത്തിനുള്ള പ്രധാന മാര്‍ഗ്ഗം.ഒരു പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടാല്‍ ആ പരിസരം quarantine ചെയ്യുക ആണ് നിയന്ത്രിക്കാന്‍ ഉള്ള ഒരു മാര്‍ഗ്ഗം.വായുവിലൂടെ പകരുന്ന രോഗം അല്ലാത്തതിനാല്‍ ഇമ്മാതിരി നടപടികള്‍ കൊണ്ട് പകര്‍ച്ചവ്യാധി കൂടുതല്‍ പ്രദേശത്തേക്ക് പടരുന്നത്‌ തടയാന്‍ കഴിയുമെന്നതാണ് ചരിത്രം.രോഗിയെ പരിചരിക്കുന്നവരായ ബന്ധുക്കള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആണ് രോഗ ബാധയ്ക്കുള്ള സാധ്യത കൂടുതല്‍ എന്നതിനാല്‍ ഇവര്‍  പ്രത്യേക വ്യക്തിഗത പ്രതിരോധ നടപടികള്‍ എടുക്കേണ്ടതാണ്.ഉദാ:മാസ്ക്,കൈകാലുറകള്‍,ഫേസ് ഷീല്‍ഡ്,ഗൌണ്‍ തുടങ്ങിയവയുടെ ഉപയോഗം.Safe Injection procedures എന്ന് വിശേഷിപ്പിക്കുന്ന നടപടികള്‍ ,അതായത് ഇന്ജെക്ഷന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കര്‍ശനമായി അണുവിമുക്തമാക്കുകയും ഇന്‍ജെക്ഷന്‍ പ്രക്രിയയ്ക്ക് ഇടയില്‍ രോഗാണുപ്പകര്‍ച്ച ഉണ്ടാവുന്ന സാദ്ധ്യതകള്‍ ഒഴിവാക്കാനും ഉള്ള നടപടികള്‍ കര്‍ശനമായും പാലിക്കുന്നത് എബോലയുടെ വ്യാപനം തടയുന്നു.കയ്യുകള്‍ നിരന്തരം  സോപ്പോ അണുനാശിനികളോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുന്നതും രോഗപ്പകര്‍ച്ചയുടെ സാധ്യത കുറയ്ക്കും.രോഗപ്പകര്‍ച്ച തടയാനായി എബോള ബാധിച്ചു മരിച്ചവരുടെ മൃതശരീരം അടക്കം ചെയ്യാതെ ദഹിപ്പിക്കാനുള്ള നടപടികളാണ് പല രാജ്യങ്ങളും കൈക്കൊള്ളുന്നത്.നാളിതു വരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും വ്യാപകമായ പകര്‍ച്ചവ്യാധി ആണ് ഈ പ്രാവശ്യം ഉണ്ടായിട്ടുളത് ആയതിനാല്‍ തന്നെ മറ്റു ഭൂഖണ്ഡങ്ങളിലേക്ക് ഈ രോഗം പടരുമോ എന്ന ആശങ്കയില്‍ ആണ് ആരോഗ്യ സംവിധാനങ്ങള്‍.രോഗബാധ ഉള്ള സ്ഥലങ്ങളില്‍ നിന്ന് യാത്ര ചെയ്തു വരുന്നവരെ എയര്‍പോര്‍ട്ടില്‍ വെച്ച് തന്നെ പരിശോധനകള്‍ക്ക് വിധേയമാക്കി അഥവാ സമാന ലക്ഷണങ്ങള്‍ കണ്ടാല്‍ രോഗ നിര്‍ണ്ണയം നടത്തുന്നത് വരെ മാറ്റി പാര്‍പ്പിച്ചു മേല്‍ നടപടികള്‍ കൈക്കൊള്ളുക ആണ് ചെയ്യുന്നത്.

140905112204-02-ebola-0904-super-169

Message Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers