തല പോയാലും ഞാൻ മറക്കില്ല !!

Share the Knowledge

ഇങ്ങനെ പലവട്ടം നാം പറഞ്ഞിട്ടുണ്ടെങ്കിലും തല പോയ്ക്കഴിഞ്ഞാൽ നമ്മെ നമ്മളോ മറ്റുള്ളവർ പോലുമോ ഒർക്കില്ലന്നു നമ്മുക്കറിയാം . പക്ഷെ ഞെട്ടരുത് ! പ്ലനേറിയൻ (planarian) എന്ന കുഞ്ഞൻ വിരക്ക് അതും പറ്റും !!

planarian

ഒരിഞ്ച് വലിപ്പമുള്ള ഇവൻ ശുദ്ധ ജലത്തിലും ഉപ്പു വെള്ളത്തിലും ജീവിക്കും . ഇതിൽ ഒരെണ്ണത്തിനെ എടുത്തു മൂന്നായി മുറിക്കുക . അതായത് , തല , വാല് , ഒരു നടു കഷ്ണം . ഇനി ഒരു രണ്ടാഴ്ച ആശാനെ ഒരു കുപ്പിയിലിട്ടു നിരീക്ഷിക്കുക . ഈ മൂന്ന് കഷണങ്ങളും വളർന്നു തലയും വാലുമുള്ള മൂന്ന് ഫുൾ പ്ലാനേറിയൻമ്മാരായി മാറിയിട്ടുണ്ടാവും ! അതല്ല അത്ഭുതം ! ഈ മൂന്നു പുതിയ വിരകളും പഴയ വിര കൊല്ലപ്പെടുന്നതിനു മുൻപ് എന്ത് കാര്യമാണോ ചെയ്തു കൊണ്ടിരുന്നത് അത് വീണ്ടും പുനരാരംഭിക്കുകയും ചെയ്യും !!

 

ബയോളജിസ്റ്റായ Alejandro Sanchez Alvarado പരീക്ഷിച്ചറിഞ്ഞ കാര്യമാണിത് . അതായത് ഓർമ്മകൾ തലയിൽ അല്ലാതെ മറ്റു ശരീര ഭാഗങ്ങളിലും സൂക്ഷികാമെന്നും , അതിന്റെ കോപ്പി എടുത്തു മറ്റു പല ഭാഗങ്ങളിലും വെക്കാമെന്നും ആണ് ഈ പ്ലാനെറിയൻ വിര നമ്മെ പഠിപ്പിക്കുന്നത്‌ .

 

33_10PlanarianAnatomy-L-1024x837

Image

ഒരു അഭിപ്രായം പറയൂ