New Articles

പ്രകൃതിയെ അനുകരിയ്ക്കുക

Namibian Desert

ഒരൊറ്റ മേഘം പോലുമില്ലാത്ത ആകാശം ! നോക്കെത്താ ദൂരത്ത്‌ പൊങ്ങിയും താണും കിടക്കുന്ന ചുവന്ന മണൽക്കൂനകൾ … അതിനുമപ്പുറം വരണ്ട് വിണ്ടു കീറിയ കളിമണ്‍ സമതലങ്ങൾ ….. ഇതിനിടയിൽ ദാഹിച്ചു വലഞ്ഞു നടക്കുന്ന ഓറിക്സ് ആന്റിലോപ്പുകൾ ! ……. ഇതാണ് ഭൂമിയിലെ ഏറ്റവും പഴക്കമേറിയ മരുഭൂമിയായ നമീബ് ഡെസേർട്ട് . ഈ മണൽ സാമ്രാജ്യത്തിന്റെ കേന്ദ്രമാണ് Sossusvlei (sometimes written Sossus Vlei). ഇരുമ്പിന്റെ സാന്നിധ്യം കൂടുതലുള്ള ചുവന്ന മണൽ കുന്നുകൾ (Red Sand Dunes) ആണ് ഈ പ്രദേശം നിറയെ .

നമീബിയയിലെ Namib-Naukluft National Park ൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത് . ലോകത്തിലെ ഏറ്റവും വലിയ മണൽ കുന്നുകളാണ് ഇവിടെ ഉള്ളത് . വർഷങ്ങൾ കൂടുമ്പോൾ മാത്രം നീരൊഴുക്കുള്ള , Tsauchab നദിയുടെ വൃഷ്ടി പ്രദേശമാണ് ഇത് . 32.000 km² ആണ് Sossusvlei പ്രദേശത്തിന്റെ വ്യാപ്തി . ഇവിടെയുള്ള Big Daddy എന്ന മണൽക്കൂനക്ക് 380 മീറ്റർ ഉയരം ഉണ്ട് .

Namib Desert beetle (Stenocara gracilipes)

Namib Desert beetle (Stenocara gracilipes)

Namib Desert beetle (Stenocara gracilipes)

നമീബ് മരുഭൂമിയിൽ മാത്രം ഉള്ള ഈ വണ്ട്‌ നമ്മുടെ സവിശേഷ ശ്രദ്ധ ആകർഷിക്കും . ഒരു തുള്ളി വെള്ളമില്ലാത്ത നമീബ് മരുഭൂമിയിൽ ആവശ്യത്തിൽ കൂടുതൽ വെള്ളം കുടിച്ചാണ് ഇത് ജീവിക്കുന്നത് ! മരുഭൂമിയിൽ പുലർച്ചെയുള്ള കോട മഞ്ഞിൽ നിന്നാണ് ഇഷ്ടൻ ജലം ശേഖരിക്കുന്നത് . അതിരാവിലെ 45 ഡിഗ്രിയിൽ മാനത്തേക്ക് നോക്കി തലയും കുത്തി ഒരു  കിടപ്പാണ് . പുലർച്ചെയുള്ള കാറ്റിൽ , മഞ്ഞു കണങ്ങൾ , വണ്ടിന്റെ പ്രത്യേകം രൂപകല്പ്പന ചെയ്ത ചിറകുകളിൽ തട്ടി , 15-20 µm വ്യാസമുള്ള ചെറു ജല കണങ്ങൾ ആയി മാറുന്നു .

ഈ തുള്ളി അവിടെ തന്നെ പറ്റി പിടിച്ചിരിക്കുകയും പുതുതായി രൂപമെടുക്കുന്ന ചെറു കണങ്ങളോട് ചേരുകയും ചെയ്യും . അങ്ങിനെ സാവധാനം ഇത് 5 mm വ്യാസമുള്ള ഒരു ജല തുള്ളിയായി മാറുകയും , തന്നെ ഒഴുകി ,  വണ്ടിന്റെ വായിൽ തന്നെ വന്ന് വീഴുകയും ചെയ്യും ! എങ്ങിനെയുണ്ട് ??? ഏതായാലും NBD Nano എന്ന കമ്പനി ഈ വിദ്യ ഉപയോഗിച്ച് വായുവില്‍ നിന്നും ജലം ഉണ്ടാക്കാന്‍ തുടങ്ങി കഴിഞ്ഞു !

ഓര്‍ക്കിഡ് ചെടികളും മറ്റും വേറൊരു രീതിയില്‍ പ്രയോഗിക്കുന്ന , ശൂന്യതയില്‍ നിന്നും ജലം നിര്‍മ്മിക്കുന്ന ഈവിദ്യ മനുഷ്യന് ഗുണകരമാകുന്ന രീതിയില്‍ വികസിപ്പിച്ചെടുക്കുവാന്‍ പലരും ശ്രമിച്ചിട്ടുണ്ട് . രാത്രിയില്‍ മരുഭൂമിയിലെ ഈര്‍പ്പം നിറഞ്ഞ കാറ്റില്‍ നിന്നും തുണിയുടെ സഹായത്തോടെ ജലം വലിച്ചെടുത്ത്‌, പിഴിഞ്ഞ് ഉപയോഗിക്കുന്ന രീതി പണ്ട്മുതലേ മനുഷ്യന്‍ ചെയ്തുതുടങ്ങിയിരുന്നു. സാങ്കേതിക വിദ്യയ്ക്കായി പ്രകൃതിയെ അനുകരിക്കുന്ന ഈഏര്‍പ്പാടിനെ ബയോമിമിക്രി ( Biomimicry or Biomimetics ) എന്നാണ് പറയുക. ആസ്ത്രേലിയന്‍ കമ്പനി ആയ Fontus ആണ് നമീബിയന്‍ വണ്ടിനെ അനുകരിക്കുന്നതില്‍ വാണിജ്യപരമായി ആദ്യം വിജയിച്ചത്.

തനിയെ നിറയുന്ന വാട്ടര്‍ബോട്ടില്‍

fontus-water-bottle
സൈക്കിള്‍ ബാറില്‍ ഘടിപ്പിക്കുന്ന രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ബോട്ടിലിന്റെ പിറക് ഭാഗത്ത്‌ hydrophilic (water-attracting) , hydrophobic (water-repellent) പദാര്‍ഥങ്ങള്‍ കൊണ്ടുള്ള അറകള്‍ ആണ് ഉള്ളത് സൈക്കിളിന്‍റെ ഓട്ടത്തിനിടയില്‍ ഈര്‍പ്പം ഉള്ള (Humid Air ) വായു ഇതിനുള്ളില്‍ കടക്കുകയും സാന്ദ്രീകരണം (condensation) സംഭവിച്ച് ജലം വേര്‍പെടുകയും ചെയ്യും. പിന്നീട്ചെറിയ അരിപ്പകളില്‍ കൂടി കയറിയിറങ്ങുന്ന ജലത്തിലെ പൊടിയും മറ്റും നീക്കം ചെയ്യപ്പെട്ട് നമ്മുക്ക് കുടിയ്ക്കാന്‍ പരുവത്തില്‍ ശുദ്ധജലം ബോട്ടിലില്‍ നിറയുകയും ചെയ്യും! ഒരുമണിക്കൂര്‍ കൊണ്ട്അരലിറ്റര്‍ജലം വരെ ഇങ്ങനെ ശേഖരിക്കാനാവും. അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഈവാട്ടര്‍ബോട്ടില്‍ വലിയ തോതില്‍ ഉത്പ്പാദിപ്പിക്കുവാന്‍ ആസ്ത്രേലിയന്‍ സര്‍ക്കാര്‍ തന്നെ സാമ്പത്തിക സഹായം Fontus കമ്പനിക്കു വാഗ്ദാനം ചെയ്തിട്ടുണ്ട് .

airo2

സ്വയംനിറയുന്ന വാട്ടര്‍ ടാങ്ക്

Warka Water എന്നാണ് ഇതിന്‍റെ പേര്‍ (by Italian firm Architecture and Vision) . 10 m ഓളം ഉയരത്തില്‍ മുളംകമ്പ് കൊണ്ട് നിര്‍മ്മിക്കുന്ന ഈസിസ്റ്റം അക്ഷരാര്‍ത്ഥത്തില്‍ നമീബിയന്‍ വണ്ടിന്റെ അനുകരണമാണ്. ഈര്‍പ്പം നിറഞ്ഞ കാലാവസ്ഥയില്‍ പ്രതിദിനം 100 ലിറ്റര്‍ ജലം വരെ ശേഖരിക്കുവാന്‍ ഇതിനു കഴിയും . ആറു ലക്ഷത്തോളം രൂപയാണ് ഇതിന്‍റെ നിര്‍മ്മാണ ചിലവ്.

warka_water-2

ഇത്തരത്തില്‍ പ്രകൃതിയെയും ജീവികളെയും അനുകരിച്ച് നിര്‍മ്മിച്ച്‌കൊണ്ടിരിക്കുന്ന അനേകം പ്രോജക്റ്റുകള്‍ ഇപ്പോള്‍ നിലവില്‍ ഉണ്ട് . ചില രാജ്യങ്ങളില്‍സാന്ദ്രീകരണ ഉപകരണങ്ങള്‍ (condensation devices ) വീടിന്റെമേല്‍ക്കൂരയില്‍ ഘടിപ്പിച്ച് ജലം കൊയ്തെടുക്കുന്ന രീതി ഇപ്പോള്‍തന്നെ നിലവില്‍ ഉണ്ട് . പക്ഷെ ചെറിയതോതില്‍ മാത്രമാണ് ഇതില്‍നിന്നും ജലം ലഭ്യമാകുന്നത് .

warka_water-3

  • Humpback തിമിംഗലങ്ങളുടെ ചിറകുകളെ ( flippers ) അനുകരിച്ച് ആണ് കനേഡിയന്‍ കമ്പനി ആയ Whalepower തങ്ങളുടെ വിന്‍ഡ് ടര്‍ബൈയിനുകളുടെ പങ്കകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

_56322798_t6120352-researcher_with_model_whale_flipper-spl

  • മുട്ടയുടെ ഓവല്‍ ആകൃതി അനുകരിച്ചു പള്ളികളുടെയും വമ്പന്‍ കെട്ടിടങ്ങളുടെയും കമാനങ്ങള്‍ നിര്‍മ്മിക്കുന്നു.

ഇത്തരം അനേകം ഉദാഹരണങ്ങള്‍ നമ്മുടെ മുന്‍പില്‍ ഉണ്ട് .

കൂടുതല്‍ വായനയ്ക്ക്

  1. http://www.gizmag.com/fontus-airo-ryde-self-filling-wate…/…/
  2. http://fontus.at/products/
  3. http://www.bbc.com/news/technology-20465982

ഒരു അഭിപ്രായം പറയൂMessage Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers