ജോർജ് സ്റ്റിന്നെയ് ജൂനിയർ

Share the Knowledge
The youngest person executed in the United States

 

വെറും പതിനാല് വര്‍ഷങ്ങള്‍ മാത്രം  ജീവിക്കാൻ കഴിഞ്ഞ ഹതഭാഗ്യനായ ഒരു ആഫ്രിക്കൻ – അമേരിക്കൻ ആണ്‍കുട്ടി . അമേരിക്കൻ വര്‍ണ്ണവെറിയുടെ  ഉദാഹരണമെന്നും വിമർശകർ .അമേരിക്കന്‍  ചരിത്രത്തില്‍  ഇരുപതാം  നൂറ്റാണ്ടില്‍  വധ ശിക്ഷക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി .വൈദ്യുത കസേര ആണ് വിധി നടപ്പാക്കാൻ ഉപയോഗിച്ചത് .

1944 മാര്‍ച്ചിലെ  ഒരു പകലാണ്‌ ജോർജിനെയും സഹോദരനെയും പോലിസ് വീട്ടിൽനിന്നും അറസ്റ്റു ചെയ്യുന്നത് . Betty June Binnicker (11) ,  Mary Emma Thames(8)  എന്നീ രണ്ടു പെണ്‍കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്  . ഈ രണ്ടു കുട്ടികളും ജോര്‍ജിന്‍റെ സ്ഥലത്തിനടുത്തുള്ള ചതുപ്പിൽ മരണപ്പെട്ടു കിടക്കുന്നത് കണ്ടുപിടിച്ചിരുന്നു.  രണ്ടുപേരും വളരെ ക്രൂരമയ രീതിയിൽ ആണ്  വധിക്കപ്പെട്ടിരുന്നത് .  തലയിൽ ഇരുമ്പു വടി കൊണ്ട് അടിച്ച രീതിയിൽ മുറിവുകള്‍ ഉണ്ടായിരുന്നു . ഇതിൽ ജോർജ് പിടിക്കപ്പെടാൻ കാരണം ഈ പെണ്‍കുട്ടികളെ അവസാനമായി കണ്ടത് അവനാണ് എന്നുള്ള  മൊഴിയുടെ ബലത്തിലാണ് . ബലാൽസംഗ ശ്രമത്തിനിടെ കൊലപാതകം നടന്നു എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ .

കൊല്ലപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാള്‍ ആയ Betty June Binnicker (11)

കൊല്ലപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാള്‍ ആയ Betty June Binnicker (11)

അറസ്റ്റോട് കൂടി  ജോര്‍ജിന്‍റെ  അച്ഛന്റെ ജോലി നഷ്ടമായി.  കമ്പനി വീട്ടിൽനിന്നു മാറി കൊടുക്കേണ്ടിയും വന്നു  .വെള്ളക്കാരിൽ നിന്നുള്ള ഭിഷണിയും ഉണ്ടായിരുന്നു  എന്ന് പറയപ്പെടുന്നു .വിചാരണയിൽ കുറ്റം അവന്റെ മേൽ നിസംശയം  ആരോപിക്കപ്പെട്ടു . ഒരു സാക്ഷി പോലും ഇല്ലാതിരുന്നതിനാല്‍ തെളിവുകളും  കുറവായിരുന്നു . വിചാരണ സമയത്ത് വെള്ളക്കാർക്കു മാത്രമേ ആ  സ്ഥലത്തേക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളൂ .ഒന്ന് രണ്ടു മണിക്കൂര്‍ വിചാരണ … എന്നിട്ട് 10 മിനിട്ട് കൊണ്ട് വിധി !!  . ജഡ്ജി വിധിച്ചത് ഇലക്ട്രിക് ചെയര്‍ !!!

Geroge Stinney Jr., third from left, is seen in this 1944 newspaper photo entering South Carolina's death house at the state prison in Columbia

Geroge Stinney Jr., third from left, is seen in this 1944 newspaper photo entering South Carolina’s death house at the state prison in Columbia

വിധി നടപ്പിലാക്കിയത്‌  (Columbia penitentiary)  1944 ജൂണ്‍ പതിനാറ്   വൈകുന്നേരം 7:30 ന് ആയിരുന്നു  (ഏതാണ്ട് 83 ദിവസത്തിന് ശേഷം) . അതിനും ബുദ്ധിമുട്ടുകളുണ്ടായിരുന്നു . കുട്ടികള്‍ക്ക് പറ്റിയ വൈദ്യുത കസേര ഉണ്ടായിരുന്നില്ല . അടിയില്‍ പുസ്തകങ്ങള്‍ തിരുകി വെച്ചാണ് ഉയരം അട്ജസ്റ്റ്  ചെയ്തത് .  വളരെ കഷ്ട്ടപ്പെട്ടാണ്  ഇലക്ട്രോഡുകള്‍ അവന്റെ കയ്യിലും കാലിലും പിടിപ്പിച്ചത് . മുഖചട്ട യും വലുതായിരുന്നു.  വിധി കാണുവാന്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ പിതാക്കന്മ്മാര്‍ ഉള്‍പ്പടെ നാല്‍പ്പതോളം ആളുകള്‍ ഉണ്ടായിരുന്നു . ഷോക്ക് കൊടുത്തപ്പോൾ തന്നെ മുഖ ചട്ട ഇളകിപ്പോയി എന്ന് പറയപ്പെടുന്നു ..ഏതായാലും 4 മിനിട്ട്  ! …….. ആ  പിഞ്ചു ദേഹം കണ്ണ് തള്ളി നാവു തുറിച്ചു ജീവൻ അറ്റു .

ജോര്‍ജിന്‍റെ സഹോദരി Amie Ruffner 2014 ല്‍ കേസിന്‍റെ പുനര്‍ വിചാരണ വേളയില്‍

ജോര്‍ജിന്‍റെ സഹോദരി Amie Ruffner 2014 ല്‍ കേസിന്‍റെ പുനര്‍ വിചാരണ വേളയില്‍

” ഞാനല്ല അത് ചെയ്തത്” ………” ഞാൻ ചെയ്യാത്ത തെറ്റിന് എന്തിനെന്നെ കൊല്ലുന്നു? ”  എന്ന് അവൻ പല പ്രാവശ്യം പറഞ്ഞിരുന്നതായി സഹ തടവുകാര്‍ ഓര്‍ക്കുന്നു  . ഈവർഷം ആദ്യം ഈ കേസ് പുനര്‍വിചാരണ ചെയ്യപ്പെട്ടു.  അന്നത്തെ വിധിയിൽ ജോർജ് ന്റെ കുടുംബം തൃപ്തരല്ല . ജോർജ് നിരപരാധി ആയിരുന്നിരിക്കാം എന്നാണ്  ഇപ്പോള്‍ പറയപ്പെടുന്നത്‌ .

Image