കള്ളൻ പൊലീസായ കഥ..... .

Share the Knowledge
Eugène François Vidocq ( Father of Modern Criminology)

slide_2

പോലീസ് കള്ളനായ കഥകൾ നമ്മൾ പലരും കേട്ടിട്ടുണ്ട്. അതിൽ ഏറ്റവും പ്രശസ്തൻ ജോ പിസ്റ്റൻ ( ഡോണി ബ്രാസ്കോ – സിനിമ കാണുക ) എന്ന അണ്ടർ കവർ ഏജന്റാണ്. അമേരിക്കയിൽ മാഫിയക്ക് ഏറ്റവും കൂടുതൽ ക്ഷീണം ഉണ്ടാക്കിയ അണ്ടർ കവർ എജന്റ്റ്. പിന്നെ നമ്മുടെ നാട്ടിലെ പോലീസുകാരായ ചില ക്രിമിനലുകൾ. എന്നാൽ ഒരു കള്ളൻ പൊലീസായ കഥ നിങ്ങൾ കേട്ടിട്ടുണ്ടോ?.
ഒരു സാധാരണ കള്ളനല്ല, ലോകപ്രശസ്തരായ പല എഴുത്തുകാരും (വിക്ടർ ഹ്യൂഗോ, എഡ്ഗാർ അല്ലൻ പോ, ബൽസാക്ക് ) ആ കള്ളനെ കഥാപാത്ര സൃഷ്ടിക്കായി സ്വീകരിച്ചു എന്നുള്ളതാണ് സത്യം!. ആ കള്ളന്റെ പ്രശസ്തി അതിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ആ കള്ളൻ തന്നെയായിരുന്നു ലോകത്തിലെ ആദ്യത്തെ പ്രൈവറ്റ് ഡിറ്റക്ടീവ് ഏജെൻസിയുടെ സ്ഥാപകനും!. Modern Criminology യുടെ പിതാവ് എന്നും അയാൾ അറിയപ്പെടുന്നു. സംഭവബഹുലമായ ആ മനുഷ്യന്റെ ജീവിതത്തിലേക്ക് നമുക്ക് ഒന്നു എത്തിനോക്കാം.
ആ മനുഷ്യന്റെ പേര് യൂജിൻ ഫ്രാങ്കോയിസ് വിഡോക് എന്നായിരുന്നു. 1775 ജൂലൈ 24 നു ഒരു ബേക്കർ ആയ Nicolas Joseph François Vidocq ന്റെയും ഭാര്യ Henriette Françoise Vidocq ന്റെയും മൂന്നാമത്തെ മകനായി Rue du Mirroir-de-Venise ൽ Arras എന്ന സ്ഥലത്ത് കുരുത്തം കെട്ട യൂജിൻ പിറന്നു. യൂജിന്റെ ചെറുപ്പകാലത്തെപ്പറ്റി കുറച്ച് അറിവുകളെ ഉള്ളു. യൂജിന്റെ പിതാവ് വിദ്യാ സമ്പന്നനും ധനികനുമായിരുന്നു. ചോളം കച്ചവടമായിരുന്നു അയാളുടെ തൊഴിൽ. യൂജിന് 2 ചേട്ടന്മാരും 2 അനിയന്മാരും 2 അനിയത്തിമാരുമുണ്ടായിരുന്നു. മൂത്ത ചേട്ടന്മാരിൽ ഒരാൾ യൂജിന്റെ ജനനത്തിനു മുമ്പുതന്നെ മരിച്ചുപോയിരുന്നു. യൂജിന്റെ കൌമാരകാലം സംഭവബഹുലമായിരുന്നു. ആരെയും ഭയമില്ലാത്ത കുശാഗ്ര ബുദ്ധിക്കാരനും സമർത്ഥനുമായ ഒരു റൌഡിയും മടിയനുമായിരുന്നു യൂജിൻ!. കൂടുതൽ സമയവും ആയോധന ക്ലാസുകളിൽ പങ്കെടുക്കുകയായിരുന്നു യൂജിൻ ചെയ്തിരുന്നത്. അരാസിൽ ഒരു വാൾപ്പയറ്റുകാരൻ എന്ന നിലയിൽ യൂജിൻ പ്രശസ്തനായിരുന്നു. ഇരട്ടപ്പേര് le Vautrin (കാട്ടുപന്നി) എന്നായിരുന്നു!  വട്ടച്ചിലവിനുള്ള പൈസ ഇപ്പോഴത്തെ കുരുത്തം കെട്ട പിള്ളേരെപ്പോലെ ചെറു മോഷണങ്ങളിൽ നിന്നും ഉണ്ടാക്കി യൂജിൻ സായൂജ്യമടഞ്ഞു. 13 വയസ്സായപ്പോൾ വീട്ടിൽനിന്ന് രണ്ട് വെള്ളിപ്പാത്രങ്ങൾ യൂജിൻ അടിച്ചു മാറ്റി!. അത് വിറ്റ് ഒറ്റദിവസം കൊണ്ട് ചിലവാക്കി തീർത്തു!. മോഷണത്തിനു മൂന്നു ദിവസത്തിനു ശേഷം യൂജിനെ പോലീസ് അറസ്റ്റ് ചെയ്ത് ബോടെട്സ് എന്ന ലോക്കൽ ജയിലാക്കി. എന്നാൽ 10 ദിവസത്തിനു ശേഷം ഒരുകാര്യം അറിഞ്ഞ പാവം യൂജിന്റെ ഹൃദയം പൊട്ടി!. യൂജിനെ ഒരു പാഠം പഠിപ്പിക്കാൻ തന്തയായ നിക്കോളാസ് ജോസഫ്‌ അറേഞ്ച് ചെയ്തതായിരുന്നു ആ അറസ്റ്റ്! 14 ദിവസത്തിനു ശേഷം യൂജിൻ പുറംലോകം കണ്ടു. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്നുപറഞ്ഞതുപോലെ യൂജിന്റെ സ്വഭാവത്തിന് ഒരു മാറ്റവും ഉണ്ടായില്ല. 14 വയസ്സായപ്പോൾ തന്തപ്പടിയുടെ ബേക്കറിയിൽ നിന്നും നല്ലൊരു തുക യൂജിൻ അടിച്ചുമാറ്റി ഓസ്‌ട്ടെണ്ട് എന്ന സ്ഥലത്തേക്ക് പോയി. അവിടുന്ന് അമേരിക്കക്ക് പോവുകയായിരുന്നു യൂജിന്റെ ലക്‌ഷ്യം. പക്ഷെ കുരുത്തം കെട്ട യൂജിൻ ഒരു രാത്രിയിൽ അവിടെ എങ്ങനെയോ കബളിപ്പിക്കപ്പെട്ട് അഞ്ചുപൈസക്ക് ഗതിയില്ലാത്തവനായി.  ജീവിക്കാനായി യൂജിൻ നഗരങ്ങൾ തോറും വിനോദ പ്രകടനങ്ങൾ നടത്തുന്ന ഒരു പറ്റം ആൾക്കാരുടെ കൂടെ കൂടി. അടിയും ഇടിയും കൊണ്ട് വശംകെട്ട യൂജിന് പ്രമോഷനായി. പച്ചമാംസം തിന്നുന്ന ഒരു കരീബിയൻ നരഭോജിയുടെ വേഷമായിരുന്നു അത്!. ആ പരിപാടി അത്ര ദഹിക്കാത്തത് കാരണം യൂജിൻ ഒരു പറ്റം പാവകളിക്കാരുടെ കൂടെ കൂടി. എന്നാൽ അവിടുന്നും യൂജിൻ പുറത്താക്കപ്പെട്ടു. അതിന്റെ കാരണം മുതലാളിയുടെ ഭാര്യയുമായിട്ടുള്ള പഞ്ചാരയടിയായിരുന്നു! പിന്നെ വീടുതോറും നടന്നു കച്ചവടം നടത്തുന്ന ഒരു കച്ചവടക്കാരനായി യൂജിൻ മാറി. അങ്ങനെ ഒടുവിൽ യൂജിൻ അരാസിലെത്തി. വീട്ടിലെത്തിയ കുഞ്ഞാടിന് കുടുംബം മാപ്പുകൊടുത്തു.

1791 മാർച്ച് 10 നു യൂജിൻ Bourbon Regiment ൽ ചേർന്നു. അവിടെ കറതീർന്ന ഒരു വാൾപ്പയറ്റുകാരനെന്ന നിലയിൽ പ്രശസ്തനായി. 6 മാസത്തിനുള്ളിൽ 15 പേരെ യൂജിൻ വെല്ലുവിളിച്ചു. രണ്ട്പേര് യൂജിന്റെ കൈയ്യാൽ മരിച്ചു. എന്നാൽ ഒരു യഥാർത്ഥ പടയാളി എന്ന നിലയിൽ 14 ദിവസമേ യൂജിന് ജയിലിൽ കിടക്കേണ്ടി വന്നതുള്ളൂ. എന്നാൽ 2 ആഴ്ച സമയം കൊണ്ട് ഒരു തടവുപുള്ളിയെ വിജയകരമായി രക്ഷപെടാൻ സഹായിച്ചു! 1792 ഏപ്രിൽ 20 നു ഫ്രാൻസ് ഓസ്ട്രിയയുമായി യുദ്ധം പ്രഖ്യാപിച്ചു. യൂജിൻ First Coalition ൽ (ഫ്രഞ്ച് വിപ്ലവുമായി ബന്ധപ്പെട്ട വിപ്ലവകാരികളുടെ യുദ്ധം) പങ്കെടുത്തു. 1792 സെപ്റ്റംബറിൽ നടന്ന Valmy യുദ്ധത്തിലും (The Battle of Valmy was the first major victory by the army of France during the Revolutionary Wars that followed the French Revolution. The action took place on 20 September 1792 as Prussian troops commanded by the Duke of Brunswick attempted to march on Paris. ) യൂജിൻ പങ്കെടുത്തു.. 1792 നവംബർ 1 നു ഗ്രനേഡിയെഴ്സിന്റെ (ബോംബ്‌ ഏറുകാർ) കോർപ്പറൽ ആയി പ്രമോഷൻ കിട്ടി. പ്രമോഷൻ സെറിമണി നടക്കുന്നതിനിടയിൽ ഒരു സുപ്പീരിയർ ഒഫീസറിനെ യൂജിൻ വെല്ലുവിളിച്ചു!. ഓഫീസർ അത് നിരസിച്ചു. യൂജിൻ മേലധികാരിക്കിട്ടു വേണ്ടത് കൊടുത്തു!. സുപ്പീരിയറിനെ ആക്രമിക്കുക എന്നുള്ളത് മരണശിക്ഷ അർഹിക്കുന്ന ഒരു കുറ്റമായിരുന്നു. യൂജിൻ ഒളിച്ചോടി 11th Chasseurs ൽ തന്റെ കാര്യങ്ങൾ മറച്ചുവച്ച് ചേർന്നു.

1792 നവംബർ 6 നു General Dumouriez കീഴിൽ ബൽജിയത്തിൽ ഉള്ള ജമാപ്പസ് യുദ്ധത്തിൽ ( റെവലൂഷനറി ഫ്രാൻസും ഹോളി റോമൻ സാമ്രാജ്യവുമായി നടന്ന യുദ്ധം) യൂജിൻ പങ്കെടുത്തു. 1793 ഏപ്രിലിൽ യൂജിൻ ഒളിച്ചോടിയവനാണെന്നു തിരിച്ചറിഞ്ഞു. യൂജിൻ മറ്റൊരാൾക്കൊപ്പം വീണ്ടും ഒളിച്ചോടി. എന്നാൽ കുറച്ച് ആഴ്ചകൾക്ക് ശേഷം ഒരു സുഹൃത്തായ Chasseur-captain നൊപ്പം ക്യാമ്പിൽ തിരിച്ചെത്തി. അയാളുടെ മധ്യസ്ഥതയിൽ വീണ്ടും പടയാളിയായി. ഒടുവിൽ യൂജിൻ ആർമിയിൽ നിന്നും രാജിവച്ചു. പതിനെട്ടാമത്തെ വയസ്സിൽ യൂജിൻ അരാസിൽ തിരിച്ചെത്തി. അപ്പോഴേക്കും വേറൊരു കാര്യത്തിലും യൂജിൻ പേരെടുത്തു കഴിഞ്ഞിരുന്നു. ഒരു പെണ്ണു പിടുത്തക്കാരൻ എന്ന നിലയിൽ! പലപ്പോഴും യൂജിന്റെ പ്രലോഭനങ്ങൾ ഇടിയിലാണ് കലാശിച്ചത്. 1794 ജനുവരി 9 മുതൽ 1795 ജനുവരി 21 വരെ യൂജിൻ വീണ്ടും ബോടെറ്റ് തടവറയിലായി. പത്തൊമ്പതാമത്തെ വയസ്സിൽ യൂജിൻ തന്നെക്കാൾ 5 ദിവസം മൂപ്പുള്ള Anne Marie Louise Chevalier നെ വിവാഹം ചെയ്തു. അന്നെ ഗർഭിണിയാണെന്ന് നാടകം കളിച്ചു. തുടക്കത്തിൽ തന്നെ അവരുടെ വിവാഹ ജീവിതം തകരാറിൽ ആയിരുന്നു. Pierre Laurent Vallain എന്നോരാളുമായി ചേർന്നു ഭാര്യ തന്നെ വഞ്ചിക്കുകയാണെന്ന് മനസ്സിലാക്കിയ യൂജിൻ വീണ്ടും പട്ടാളത്തിൽ ചേരാൻ പോയി. 1805 ൽ ഡൈവോഴ്സ് നടക്കുന്നതുവരെ അന്നെയെ യൂജിൻ പിന്നെ കണ്ടില്ല. യൂജിൻ ആർമിയിൽ അധികകാലം നിന്നില്ല.

1794 ൽ അധികസമയവും ബ്രസ്സൽസിൽ ആയിരുന്നു. അവിടെ കുറ്റവാളികളുടെ ഒരു ഒളിവുകേന്ദ്രത്തിൽ ചില്ലറ തട്ടിപ്പുകളുമായി കൂടി. ഒരു ദിവസം പോലീസ് യൂജിനെ ചോദ്യം ചെയ്യാൻ പിടിച്ചു. എന്നാൽ ഒളിച്ചോട്ടക്കാരനായതിനാൽ യൂജിന്റെ കൈയ്യിൽ വേണ്ട പേപ്പറുകളൊന്നും ഉണ്ടായിരുന്നില്ല. തിരിച്ചറിയൽ രേഖകൾ ചോദിച്ച പോലീസിനോട് ലില്ലെയിലുള്ള മോൻസിയോർ റൂസ്സോ ആണെന്ന് പറഞ്ഞു യൂജിൻ രക്ഷപെട്ടു. 1795 ൽ യൂജിൻ റൂസ്സോ എന്ന പേരിൽ വീണ്ടും ആർമിയിൽ ചേർന്നു!. ചസ്യൂസേഴ്സിന്റെ ഒരു ല്യൂട്ടനന്റ്റ് ആയി. പിന്നീട് ഹുസ്സാർ സൈനികരുടെ ക്യാപ്റ്റനായി. ഈ സമയം ബ്രസ്സൽസിലെ ധനികയായ ഒരു വിധവയെ യൂജിൻ കണ്ടുമുട്ടി. അവൾ യൂജിനിൽ അനുരക്തയായി. യൂജിന്റെ കൂടെയുള്ള ഗൂഡാലോചനക്കാരൻ ഫ്രഞ്ച് വിപ്ലവം കാരണം ഓടി രക്ഷപെട്ട ഉന്നത കുല ജാതനായ ഒരു യുവാവാണ് യൂജിനെന്നും അവരെ ധരിപ്പിച്ചു. എന്നാൽ കല്യാണത്തിനു മുമ്പ് യൂജിൻ സത്യാവസ്ഥ ആ സ്ത്രീയെ അറിയിച്ചു. പിന്നീട് നഗരം വിട്ടു. അല്ലൊരു തുക ആ സ്ത്രീ യൂജിന് സമ്മാനിച്ചു.

1795 മാർച്ചിൽ യൂജിൻ പാരീസിലെത്തി. അവിടെയാ തുക മുഴുവൻ പെണ്ണ് പിടിച്ച് തീർത്തു!. പിന്നീട് യൂജിൻ ബോഹീമിയാൻ ജിപ്സികളുടെ കൂടെ ചേർന്നു. Francine Longuet എന്ന ഒരു പെണ്ണുമായി പ്രണയത്തിലായ യൂജിൻ ജിപ്സിക്കൂട്ടം വിട്ടു. എന്നാൽ അവൾ ഒരു പട്ടാളക്കാരനുമായി ചേർന്നു യൂജിനെ വഞ്ചിച്ചു. രണ്ടുപേരെയും യൂജിൻ പൊതിരെ ചതച്ചു!. പട്ടാളക്കാരൻ കേസുകൊടുത്തു. യൂജിൻ ലില്ലെയിലെ Tour Saint-Pierre ൽ 3 മാസം തടവിലായി. അപ്പോൾ യൂജിന് 20 വയസ് പ്രായമായിരുന്നു.
തടവുജീവിതവുമായി യൂജിൻ പൊരുത്തപ്പെട്ടു. യൂജിൻ ഒരു കൂട്ടം ആൾക്കാരുമായി പരിചയത്തിലായി. അതിലൊരാൾ മോഷണത്തിന് 6 വർഷത്തെ ശിക്ഷ കിട്ടിയ സെബാസ്റ്റ്യൻ ബോയിടെൽ എന്ന കള്ളനായിരുന്നു. എന്നാൽ ബോയിടെൽ പെട്ടന്ന് തന്നെ ജയിലിൽ നിന്ന് സ്വതന്ത്രനായി. അടുത്ത ദിവസം ഒരു ഇൻസ്പെക്ടർ ബോയിടെലിനെ വിടാനുള്ള മാപ്പപേക്ഷ കൃത്രിമമായി തയ്യാറാക്കിയതാണെ ന്നു കണ്ടെത്തി. വിവാദം നിറഞ്ഞ ആ സംഭവത്തിനു പിന്നിൽ കൂടെയുള്ള രണ്ടുപേരുടെ മേൽ യൂജിൻ പഴിചാരി. എന്നാലവർ ആ ഫോർജെറിയുടെ പിന്നിൽ യൂജിനാനെന്നു വെളിപ്പെടുത്തി. അതുകൊണ്ട് 3 മാസം കഴിഞ്ഞിട്ടും യൂജിന് തടവറയിൽ നിന്ന് സ്വതന്ത്രനാവാൻ പറ്റിയില്ല. എന്നാൽ യൂജിൻ ഫ്രാൻസിന്റെ സഹായത്തോടെ പലപ്രാവശ്യം രക്ഷപെട്ടു. എന്നാൽ ഉടനെ തന്നെ പിടിയിലാവുകയും ചെയ്തു.

Basically a day in the life of Inspector Vidocq.

Basically a day in the life of Inspector Vidocq.

പിന്നൊരിക്കൽ ഫ്രാൻസിനെ കൊലപ്പെടുത്താൻ ശമിച്ചു എന്നതിന്റെ പേരിൽ യൂജിനെ പോലീസ് അറസ്റ്റു ചെയ്തു. ഫ്രാൻസിന്റെ ശരീരത്തിൽ കണ്ട മുറിവുകളായിരുന്നു അതിനു കാരണം. എന്നാൽ ആ മുറിവുകൾ താൻ സ്വയം സൃഷ്ടിച്ചതാണെന്നു ഫ്രാൻസിൻ മൊഴികൊടുത്തു. അങ്ങനെ യൂജിൻ രക്ഷപെട്ടു. എന്നാൽ ഫ്രാൻസിൻ യൂജിനെ രക്ഷപെടാൻ ശ്രമിച്ചതിന്റെ പേരിൽ അറസ്റ്റിലായി. 6 മാസത്തെ ശിക്ഷ ലഭിച്ച് ഫ്രാൻസിൻ തടവറയിലായി . യൂജിന്റെ ഫോർജെറി കേസിന്റെ വിചാരണ തുടങ്ങി . 1796 ഡിസംബർ 27 നു 8 വർഷത്തെ കഠിന തടവിനു മറ്റൊരാളോടൊപ്പം യൂജിൻ ശിക്ഷിക്കപ്പെട്ടു. Douai ലെ തടവറയിൽ യൂജിൻ പല രീതിയിലും കഷ്ടപ്പെട്ടു.  Bicêtre ലെ തടവറയിൽ നിന്നും ബ്രെസ്ടിലുള്ള Bagne തടവറയിലെക്ക് മാറ്റുന്നതും പ്രതീക്ഷിച്ച് കുറച്ചു മാസങ്ങൾ യൂജിൻ കഴിച്ചുകൂടി . കൂടെയുള്ള ഒരാൾ സവറ്റെ എന്ന ആയോധനകല യൂജിനെ പഠിപ്പിച്ചു. അത് പിന്നീട് യൂജിന് ഗുണം ചെയ്തു.

1797 ഒക്ടോബർ 3 നു രക്ഷപെടാൻ യൂജിൻ ഒരു ശ്രമം നടത്തി. അത് പരാജയപ്പെട്ടു 8 ദിവസം ഒരു ഇരുട്ടറയിൽ കിടക്കേണ്ട ഗതികേടിലായി യൂജിൻ. നവംബർ 21 നു യൂജിനെ ബ്രെസ്റ്റിലെ തടവറയിലെത്തിച്ചു. 1798 ഫെബ്രുവരി 28 നു ഒരു നാവികന്റെ വേഷത്തിൽ രക്ഷപെട്ടു. എന്നാൽ കുറച്ചു ദിവസത്തിനു ശേഷം യൂജിൻ തിരിച്ചറിയൽ പേപ്പറുകൾ ഇല്ലാത്തതിന്റെ പേരിൽ പിടിയിലായി. രക്ഷപെട്ട ഒരു കുറ്റവാളിയാണ് യൂജിനെന്നു പോലീസ് അറിഞ്ഞില്ല. തന്റെ പേര് അഗസ്റ്റസ് ടുവാൾ എന്ന് യൂജിൻ പറഞ്ഞു. പോലീസ് യൂജിനെ തടവറയിലുള്ള ഒരു ഹോ സ്പിറ്റലിലാക്കി. എന്നാൽ ഒരു കന്യാസ്ത്രിയുടെ ലോഹ അടിച്ചുമാറ്റി വേഷം മാറ്റി യൂജിൻ രഷപെട്ടു! ചോലെറ്റ് എന്ന സ്ഥലത്ത് കന്നുകാലികളെ കൊണ്ടുപോകുന്ന ഒരു പണി യൂജിന് കിട്ടി. പാരീസ്, അരാസ്, ബ്രെസ്സല്സ്, ആൻസർ വഴി യൂജിൻ റോട്ടർ ഡാമിൽ എത്തി. ഒരു ഡച്ച് കപ്പലിൽ സൈനികനായി.  വീണ്ടും യൂജിൻ അറസ്റ്റു ചെയ്യപ്പെട്ടു. Douai ലെത്തിച്ചു. അവിടെ അയാൾ യൂജിനാനെന്നു സ്ഥിരീകരിക്കപ്പെട്ടു. 1799 ആഗസ്റ്റ്‌ 29 നു ടൂലോനിലെ ബാഗ്നെ ജയിലിൽ യൂജിനെ മാറ്റി. ഒരു ജയിൽ ചാട്ടം പരാജയപ്പെട്ടങ്കിലും 1800 മാർച്ച് 6 നു ഒരു വ്യഭിചാരിണിയുടെ സഹായത്തോടെ യൂജിൻ വീണ്ടും രക്ഷപെട്ടു!. അരാസിൽ യൂജിൻ തിരിച്ചെത്തി. അതിനു മുമ്പ് യൂജിന്റെ പിതാവ് 1799 ൽ മരിച്ചിരുന്നു. 6 മാസത്തോളം യൂജിൻ വീട്ടിൽ ഒളിച്ചിരുന്നു. എന്നാൽ കണ്ടുപിടിക്കും എന്നായപ്പോൾ വീണ്ടും ഓട്ടം തുടങ്ങി!.

1902 ൽ Rouen എന്ന സ്ഥലത്തെത്തി. ഒരു ഓസ്ട്രിയ ക്കാരന്റെ ഐടന്റിടിയിൽ ഒരു വിധവയോടൊപ്പം താമസം തുടങ്ങി. ഒരു ബിസ്സിനസ് കാരനായി വളർന്നു അമ്മയേയും അവിടെ കൊണ്ട് വന്നു താമസിപ്പിച്ചു. എന്നാൽ വീണ്ടും യൂജിന്റെ അസ്ഥിത്വം വെളിയിലായി, അറസ്റ്റിലായി. യൂജിനെ Louvres എത്തിച്ചു. ഇത്തവണ മരണ ശിക്ഷയായിരിക്കും എന്ന് യൂജിൻ മനസ്സിലാക്കി. ഒരു Procurator-General നു പണം കൊടുത്ത് യൂജിൻ കേസിന് അപ്പീൽ പോയി. പുനർ വിചാരണക്കായി വീണ്ടും 5 മാസം കാത്തു. ഈ സമയം യൂജിന്റെ ആദ്യ ഭാര്യ ലൂയിസ് ഷെവലിയർ യൂജിനുമായി ബന്ധപ്പെട്ടു. വിവാഹ മോചനമായിരുന്നു അവളുടെ ആവശ്യം.
വീണ്ടും യൂജിൻ ജയിൽ ചാടാൻ തീരുമാനിച്ചു!. 1805 നവംബർ 28 നു ആരുടേയും ശ്രദ്ധയിൽ പെടാതെ ഒരു ജന്നലിലൂടെ അടുത്തുള്ള Scarpe നദിയിൽ ചാടി യൂജിൻ രഷപെട്ടു!. പിന്നെ 4 വർഷം യൂജിന് ഓട്ടം തന്നെയായിരുന്നു പണി!. കുറച്ചു സമയം യൂജിൻ പാരീസിൽ ചിലവഴിച്ചു. അവിടെ César Herbaux ന്റെ വധശിഷ യൂജിൻ കണ്ടു. യൂജിനെതിരെ പണ്ട് ഫോർജെറി കേസിൽ മൊഴി കൊടുത്ത സഹതാടവുകരനായിരുന്നു അയാൾ. അത് യൂജിന്റെ ജീവിതത്തിൽ ഒരു പുനർ വിചിന്തനത്തിന് കാരണമായി. പിന്നെ അന്നെറ്റ് എന്ന സ്ത്രീയോടും അമ്മയോടും ഒപ്പം യൂജിൻ കാലങ്ങൾ തള്ളി നീക്കി. പക്ഷെ അയാളുടെ ഭൂതകാലം പിന്നെയും വെളിവാക്കപ്പെട്ടുകൊണ്ടിരുന്നു. ഒരു കച്ചവടക്കാരനാകാൻ യൂജിൻ ശ്രമിച്ചെങ്കിലും ആദ്യത്തെ ഭാര്യ യൂജിനെ കണ്ട് പണത്തിനു വേണ്ടി ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങി. അതോടൊപ്പം പരിചയമുള്ള പഴയ കുറ്റവാളികൾ മോഷണ മുതലുകൾ ഒളിപ്പിക്കാനും യൂജിന്റെ സഹായം തേടി. 1809 ജൂലൈ 1 നു യൂജിൻ വീണ്ടും അറസ്റ്റിലായി.

യൂജിൻ പോലീസിനു ഒരു ഇൻ ഫോർമറായി തന്റെ സേവനം വാഗ്ദാനം ചെയ്തു. ആ വാഗ്ദാനം പോലീസ് സ്വീകരിച്ചു. ജൂലൈ 20 നു യൂജിൻ Bicêtre ജയിലിലായി. അവിടെ പോലീസിന്റെ ചാരനായി ജോലി തുടങ്ങി. ഒക്ടോബർ 28 നു La Force Prison ൽ തടവുപുള്ളികളുടെ മേൽ കൃത്രിമ പേപ്പറുകളുടെ സഹായത്തൽ സ്വാധീനം നേടി. പാരീസ് പോലീസ് ചീഫായ ജീൻ ഹെൻറിയുമായി അന്നെട്ടിന്റെ സഹായത്തോടെ ബന്ധപ്പെട്ടു പല കുറ്റ കൃത്യങ്ങളും തെളിയിച്ചു. 21 മാസത്തെ ചാരപ്പണിക്ക്‌ ശേഷം ഹെൻറിയുടെ റെക്കമേന്റെഷനിൽ യൂജിൻ മോചിതനായി. 1811 മാർച്ച് 25 നു ഒരു ജയിൽ ചാട്ടത്തിന്റെ രീതിയിൽ ആണ് അത് പോലീസ് ആസൂത്രണം ചെയ്തത്! യഥാർത്ഥത്തിൽ യൂജിൻ അപ്പോഴും സ്വതന്ത്രനായിരുന്നില്ല. ഹെൻറിയോടു അനുസരണയുള്ളവനായി അയാള് നിന്നു. സീക്രട്ട് ഏജെന്റായി പാരീസ് പോലീസിനു വേണ്ടി വർക്ക് ചെയ്തുകൊണ്ടിരുന്നു. അതെ സമയം യൂജിൻ തന്റെ ക്രിമിനൽ പശ്ചാത്തലം വേണ്ടരീതിയിൽ അധോലോകത്തിന്റെ വിശ്വാസം നേടാൻ വിനിയോഗിച്ചു. എന്നാൽ ചില അപരാധങ്ങളും യൂജിൻ ചെയ്തു. തന്റെ പങ്കാളികളെ ചിലസമയം അയാൾ അറസ്റ്റ് ചെയ്തു!. എന്നാൽ കുറ്റവാളികൾ യൂജിനെ സംശയിച്ചുതുടങ്ങി. യൂജിൻ വേഷം മാറിയും മറ്റു പേരിലും വർക്ക് ചെയ്തു അവരുടെ സംശയം ഒഴിവാക്കി.

1037814

1811 നു യൂജിൻ ഒരു സെക്യൂരിറ്റി ബ്രിഗേഡ് (Brigade de la Sûreté ) സ്ഥാപിച്ചു. പോലീസ് ആ പൗര സേനയുടെ മൂല്യം തിരിച്ചറിഞ്ഞു. 1812 ൽ ഔദ്യോകികമായി പോലീസിന്റെ കീഴിലുള്ള ഒരു സേനയായി അതിനെ അംഗീകരിച്ചു . 1813 ഡിസംബർ 17 നു നെപ്പോളിയൻ ബോണപ്പാർട്ട് ഒരു അനുശാസനത്തിൽ ഒപ്പുവച്ചു. സെക്യൂരിറ്റി ബ്രിഗേഡ് ഒരു സ്റ്റേറ്റ് പോലീസ് സെക്യൂരിറ്റി ഫോഴ്സ് ആയി മാറി!. അത് Sûreté Nationale എന്നറിയപ്പെട്ടു. സുറെറ്റിന്റെ തുടക്കത്തിൽ 8 പേരും പിന്നീട് 12 പേരും ജോലിക്കാരായി ഉണ്ടായിരുന്നു. 1823 ൽ 20 ജോലിക്കാരായി അത് ഉയർന്നു. ഒരു വർഷ ത്തിനു ശേഷം 28 സീക്രട്ട് എജെന്റുമാരുടെ ഒരു സംഘമായി അത് മാറി. എന്നാൽ വേറെ 8 പേരും രഹസ്യമായി യൂജിന് വേണ്ടി വർക്ക് ചെയ്തു. അവർക്ക് ശമ്പളം ഉണ്ടായിരുന്നില്ല!. അതിനു പകരം ചൂതാട്ട കേന്ദ്രങ്ങൾക്കുള്ള ലൈസൻസ്‌ ലഭിച്ചു! യൂജിന്റെ സബോർഡിനെറ്റ്സിൽ മിക്കവാറും യൂജിനെപ്പോലെതന്നെ മുൻ കുറ്റവാളികളായിരുന്നു. യൂജിൻ കുറ്റവാളികളെ തടവറയിൽ നിന്ന് വാടക്കെടുത്തിരുന്നു!. അതിലൊരാളായ Coco Lacour, യൂജിന്റെ പിൻഗാമിയായി മാറി. യൂജിൻ തന്റെ ജോലിക്കാരെ വ്യക്തിപരമായി തന്നെ ട്രെയിൻ ചെയ്തു. ഏത് ജോലിക്കും അനുശ്രുതമായി അവരെ വേഷം മാറാൻ പഠിപ്പിച്ചു. യൂജിൻ ഒറ്റക്ക് പിച്ചക്കാരനായും മറ്റ് വേഷങ്ങളിലും കുറ്റവാളികളെ വേട്ടയാടി. ഒരിക്കൽ താൻ മരിച്ചതായിപോലും യൂജിൻ കഥയുണ്ടാക്കി!

 

1820 ആയപ്പോഴേക്കും പാരീസിലെ കുറ്റ കുറ്റകൃത്യത്തിന്റെ നിരക്ക് യൂജിന്റെ പ്രവർത്തനം മൂലം കുറഞ്ഞു. യൂജിന്റെ വാർഷികവരുമാനം 5000 ഫ്രാങ്കായിരുന്നു. പണത്തിനു വേണ്ടി പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്റർ ആയും യൂജിൻ വർക്ക് ചെയ്തു. യൂജിൻ ഒരു പോലീസ് അധികാരിയാ ണെങ്കിൽ പോലും പിടികിട്ടേണ്ട ഒരു കുറ്റവാളിയായിരുന്നു. 1817 മാർച്ച് 26 നു King Louis XVIII ഔധ്യോകികമായി മാപ്പുകൊടുത്തു. 1822 ൽ യൂജിൻ Jeanne-Victoire Guérin നെ വിവാഹം ചെയ്തു. 1822 ൽ Honoré de Balzac എന്ന പ്രശസ്ത എഴുത്തുകാരനുമായി യൂജിൻ സൌഹൃദത്തിലായി. ബെൽസാക്ക് പല കഥകളിലും യൂജിനെ മോഡലാക്കി. 1824 ൽ യൂജിന്റെ ഭാര്യയും അമ്മയും മരണമടഞ്ഞു. ആ വർഷം തന്നെ King Louis XVIII മരിച്ചു. പിന്നീട് Charles X അധികാരത്തിൽ വന്നു. യൂജിന്റെ പഴയ പോലീസ് മേധാവി ഹെൻറി റിട്ടയറായി. പരിസോറ്റ് എന്നയാളും അതിനു ശേഷം Marc Duplessis എന്നയാൾ അധികാരത്തിൽ വന്നു. യൂജിനും മാർക്ക് ദുപ്ലെസിസും തമ്മിലുള്ള സ്പർദ്ധ വർദ്ധിച്ചു. പല കാര്യങ്ങളിലും മാർക്ക് യൂജിനെ കുറ്റപ്പെടുത്തി. 2 ഔദ്യോകിക മുന്നറിയിപ്പ് യൂജിന് കിട്ടി. 1827 ജൂണ്‍ 20 നു മനം മടുത്ത് 52- മത്തെ വയസ്സിൽ യൂജിൻ ജോലി രാജി വച്ചു. ആ സമയം യൂജിൻ സമ്പന്നനായിരുന്നു. 1830 ജനുവരി 28 നു പാരീസിലെ Saint-Mandé എന്ന ചെറു പട്ടണത്തിൽ വച്ച് യൂജിൻ കസിനായ Fleuride Maniez നെ വിവാഹം ചെയ്തു. ഒരു പേപ്പർ ഫാക്ടറി യൂജിൻ സ്ഥാപിച്ചു. പക്ഷെ യൂജിൻ തൊഴിലാളികളായി വച്ചത് സ്വതന്ത്രരായ കുറ്റവാളികളെയായിരുന്നു അതിൽ ആണും പെണ്ണും ഉൾപ്പെട്ടിരുന്നു. അതൊരു വലിയ വിവാധത്തിലും പ്രശ്നങ്ങളിലുമാണ് കലാശിച്ചത്. കുറഞ്ഞ പണിക്കൂലിയിലാണ് യൂജിൻ സാധനങ്ങൾ നിർമ്മിക്കുന്നതെന്നും അതിനാൽ അതിൽ രേഖപ്പെടുത്തിയ വില നല്കുകയില്ലെന്നും ഉപഭോക്താക്കൾ വാശിപിടിച്ചു. അധിക കാലം യൂജിന് കച്ചവടം നീണ്ടു പോയില്ല. യൂജിൻ ബാങ്കിന്റെ കടക്കെണിയിലായി. കുറച്ചു കാലം പാരീസിൽ നിന്ന് യൂജിൻ മാറിനിന്ന സമയത്ത് ദുപ്ലെസിസ് രാജിവച്ചു. 1830 ലെ July Revolution ( രണ്ടാം ഫ്രഞ്ച് വിപ്ലവം ) നെ തുടർന്ന് Charles X പുറത്തായി. ഫോന്റെൻ ബ്ലീയുവിൽ നടന്ന ഒരു ഭാവനഭേദനത്തെ കുറിച്ച് പോലീസിനു കുറച്ച് വിവരങ്ങൾ നല്കി. 8 പേരുടെ അറസ്റ്റിൽ അത് കലാശിച്ചു. പുതിയ പോലീസ് പ്രിഫക്ട്ടായ ഹെൻറി ഗിസ്കെറ്റ് യൂജിനെ വീണ്ടും സുറെറ്റിന്റെ മേധാവിയായി നിയമിച്ചു.

1832 ൽ ഒരു കോളറ പടർന്നു പിടിച്ചു. General Jean Maximilien Lamarque മരിച്ചു. 1832 ജൂണ്‍ 5 നു ശവസംസ്കാര സമയത്ത് ഒരു വിപ്ലവം പൊട്ടി പുറപ്പെട്ടു. “Citizen King” Louis-Philippe I ന്റെ കിരീടത്തിനു അത് ഭീക്ഷണിയായി. യൂജിനും കൂട്ടരും ക്രൂരമായി അവരെ അടിച്ച് ഒതുക്കി. ഇതിനെ പോലീസ് അനുകൂലിച്ചിരുന്നില്ല. എതിരാളികൾ യൂജിനെതിരായി. മുമ്പ് നടന്ന ഭവനഭേദനം യൂജിൻ തന്റെ പുനസ്ഥാപനത്തിനായി ആസൂത്രണം ചെയ്തതാണെന്ന് അവർ പറഞ്ഞു. എന്നാൽ യൂജിന്റെ പങ്കാളിത്തം അവർക്ക് തെളിയിക്കാൻ സാധിച്ചില്ല. കൂടുതൽ ആൾക്കാർ യൂജിനെതിരെ മുന്നോട്ടു വന്നു. യൂജിന്റെ ജോലിക്കാർ മുൻ കുറ്റവാളികളാണെന്നും അവരുടെ സാക്ഷ്യത്തിന് വിശ്വസ്തതയില്ലെന്നും അവർ പറഞ്ഞു. 1832 നവംബര് 15 നു ഗത്യന്തരമില്ലാതെ യൂജിൻ രാജി വച്ചു. ആ ദിവസം തന്നെ സുരെട്ടിന്റെ പ്രവർത്തനം നിലച്ചു. പിന്നീട് കുറ്റകൃത്യ പശ്ചാത്തലം ഇല്ലാത്തവരെ വച്ച് അത് വീണ്ടും ഉടലെടുത്തു. യൂജിന്റെ പിൻഗാമി Pierre Allard എന്നയാളായിരുന്നു. 1833 ൽ യൂജിൻ Le bureau des renseignements (“Office of Information”) സ്ഥാപിച്ചു. അത് ലോകത്തിലെ ആദ്യത്തെ പ്രൈവറ്റ് ഡിറ്റക്ടീവ് ഏജെൻസി ആയിരുന്നു. അതിലും കുറ്റവാളികളെ തന്നെയാണ് യൂജിൻ ജോലിക്ക് എടുത്തത്. പോലീസുമായി യൂജിൻ നിരന്തര കലഹത്തിലായി. 1837 നവംബര് 28 നു യൂജിന്റെ ഓഫീസ് സേർച്ച് ചെയ്തു 3500 നു മുകളിൽ ഫയലുകളും മറ്റ് രേഖകളും പോലീസ് കണ്ടുകെട്ടി. ക്രിസ്തുമസ്സും ന്യൂ ഇയറും യൂജിൻ ജയിലിൽ കഴിച്ചു കൂട്ടി. പ്രധാനമായും 3 ചാർജുകളാണ്‌ യൂജിനിൽ ആരോപിക്കപ്പെട്ടത്. വഞ്ചനയിലൂടെ പണം സമ്പാധിച്ചതും ജനങ്ങളെ പറ്റിച്ചതിനും പൊതുപരിപാടികളിൽ പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ച തുമായിരുന്നു അത്. 3 കേസുകളും തള്ളിപ്പോയി.1838 ൽ യൂജിൻ വീണ്ടും സ്വതന്ത്രനായി. യൂജിന്റെ സ്ഥാപനം വളർന്നു. പിന്നെയും യൂജിൻ അറസ്റ്റ്കൾക്ക് വിധേയനായി. അവസാന കാലങ്ങളിൽ ബുദ്ധി പരമല്ലാത്ത നിക്ഷേപങ്ങളിലൂടെ യൂജിന്റെ സമ്പാദ്യം നഷ്ടപ്പെട്ടു. വലതു കൈ ഒടിഞ്ഞു വേദനയും പേറി നടക്കേണ്ട അവസ്ഥയിലായി. വാടക വീടുകളിലായി താമസം.

1857 മെയ് 11 നു പാരീസിലെ വീട്ടിൽ ഡോക്ടറുടെയും വക്കീലിന്റെയും ഒരു പുരോഹിതന്റെയും സാന്നിധ്യത്തിൽ യൂജിൻ ഇഹലോകവാസം വെടിഞ്ഞു.. യൂജിന്റെ ശരീരം Saint-Denys du Saint-Sacrement ൽ അടക്കം ചെയ്തു.

Image