കടല്‍ വിഴുങ്ങിയ ഐതിഹാസിക നഗരം - ഹെറാക്ളിയോണ്‍

Share the Knowledge

ഈജിപ്ത്തിന്‍റെ  മെഡിറ്ററേനിയന്‍  തീരത്തുള്ള  അബുകിര്‍ ഉള്‍ക്കടല്‍ (Abū Qīr Bay) ഒരു  ചരിത്രാന്വേഷിയെ സംബന്ധിച്ചടുത്തോളം   അത്ഭുതങ്ങളുടെ കലവറയാണ് !  മെഡിറ്ററേനിയന്‍ കടലിലേക്കുള്ള നൈല്‍ നദിയുടെ അനേകം മുഖങ്ങളില്‍ ഒന്നായ റോസറ്റ (Rosetta) ക്കും പുരാതന നഗരമായ അലക്സാണ്ട്രിയക്കും ഇടയില്‍ ആണ്   അനേകം തുരുത്തുകള്‍ നിറഞ്ഞ അബുകിര്‍ ഉള്‍ക്കടല്‍ സ്ഥിതി ചെയ്യുന്നത് . പുരാതന കാലത്തെ അനേകം കടല്‍ യുദ്ധങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്നതല്ല അബുകിര്‍ ഉള്‍ക്കടല്‍ നമ്മുക്ക് ഒരു അത്ഭുതമായി  തോന്നുന്നത് .അതി പുരാതനങ്ങളായ മൂന്ന്    ഈജിപ്ഷ്യന്‍  മഹാനഗരങ്ങളെ അപ്പാടെ വിഴുങ്ങിയ കടല്‍ വ്യാളിയാണ്  ഈ ഉള്‍ക്കടല്‍ ! കനോപസ് ( Canopus),  മെനൌതിസ്  ( Menouthis) പിന്നെ ഹെറാക്ളിയോണ്‍ ( Herakleion–Thonis)  എന്നിവയാണ്  ആ ഭാഗ്യംകെട്ട നഗരങ്ങള്‍ !

Heracleion disappeared beneath the Mediterranean around 1,200 years ago Photo: Franck Goddio/Hilti Foundation, graphic: Yann Bernard

Heracleion disappeared beneath the Mediterranean around 1,200 years ago Photo: Franck Goddio/Hilti Foundation, graphic: Yann Bernard

രണ്ടായിരമാണ്ടിന്റെ തുടക്കം ….  പ്രശസ്ത ചരിത്ര ഗവേഷകനും , മുങ്ങല്‍ വിദഗ്ദനും ആയ ഫ്രാങ്ക് ഗോഡിയോയും  ( Franck Goddio) സംഘവും അബുകിര്‍ ഉള്‍ക്കടലില്‍ പര്യവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു . ലക്ഷ്യം, 1798 ല്‍ ബ്രിട്ടനും ഫ്രാന്‍സും തമ്മില്‍ ഈ ഉള്‍ക്കടലില്‍ വെച്ചു  നടന്ന  നടന്ന നൈല്‍ യുദ്ധത്തില്‍ (The Battle of the Nile—Napoleon’s lost fleet from the battle against Admiral Nelson ) മുങ്ങിപ്പോയ ഫ്രഞ്ച് പടക്കപ്പലുകളുടെ അവശിഷ്ടങ്ങള്‍ കണ്ടുപിടിക്കുക ! കാര്യം നടന്നു … കപ്പലുകള്‍ കിട്ടി … ഒന്നും രണ്ടുമല്ല  ഏതാണ്ട് അറുപത്തി നാലെണ്ണം !  ഇതില്‍ ഫ്രഞ്ച് -ബ്രിട്ടീഷ് കപ്പലുകള്‍ അല്ലാത്തവയും ഉണ്ടായിരുന്നു . അവയെ ചുറ്റിപ്പറ്റി വീണ്ടും മുങ്ങി നോക്കിയപ്പോള്‍ ചിലത്  പുരാതന  ഗ്രീക്ക് കച്ചവട കപ്പലുകള്‍ ആണെന്ന് ബോധ്യമായി . അങ്ങിനെയെങ്കില്‍  ഇവിടെ ഒരു പുരാതന തുരമുഖമോ മറ്റോ  ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന്  ഗോഡിയോ ഊഹിച്ചു . പിന്നെ കപ്പലുകള്‍ക്കിടയില്‍ ആയി അന്വേഷണം  ! അവസാനം തീരത്ത് നിന്നും  ഏകദേശം നാല്കി -അഞ്ച്   കിലോ മീറ്ററുകള്‍  അകലെ;  അതുവരെ മോഡേണ്‍  മനുഷ്യന് പിടികൊടുക്കാതെ ഒളിഞ്ഞു കിടന്നിരുന്ന ഒരു നഗരം ഗോഡിയോയുടെയും സഹപ്രവര്‍ത്തകരുടെയും മുന്നില്‍ തെളിഞ്ഞു വന്നു . അനേകം ശില്‍പ്പങ്ങള്‍ …. പുരാതന ഈജിപ്ഷ്യന്‍  ദേവന്മ്മാരുടെ വിഗ്രഹങ്ങള്‍ ….. പാത്രങ്ങള്‍ … പണി ആയുധങ്ങള്‍ ….. ക്ഷേത്രാവശിഷ്ടങ്ങള്‍ …. ചില അപൂര്‍വ്വ ലിഖിതങ്ങള്‍  ….അങ്ങിനെ ഓരോന്നായി  സമുദ്രത്തില്‍ നിന്നും ഉയര്‍ന്നു വന്നുകൊണ്ടിരുന്നു .

Before bringing it to the surface, archaeologists Franck Goddio and his team inspect the colossal red granite statue of a pharaoh of over 5 metres height, weighing 5.5 tons, and shattered into 5 fragments. It was found close to the great temple of sunken Heracleion

അങ്ങിനെ കിട്ടിയ ഒരു ശിലാ ലിഖിതം വായിച്ചെടുത്തപ്പോള്‍ ആണ്  അന്നുവരെ വെറും മിത്ത് മാത്രം ആണെന്ന് കരുതിയിരുന്ന ഹെറാക്ളിയോണ്‍  എന്ന തുറമുഖ നഗരം ആയിരുന്നു അതെന്ന്   ലോകത്തിന് മനസ്സില്‍ ആയത് !  ദേവന്മ്മാരുടെയും മനുഷ്യരുടെയും കഥകള്‍ പരസ്പ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന  ഗ്രീക്ക് -ഈജിപ്ഷ്യന്‍  കഥകളില്‍ നിന്നും  യാഥാര്‍ത്ഥ്യം ഏത് സത്യം ഏത്  എന്ന്  മനുഷ്യര്‍ക്ക്‌  തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടാണ് . സംഭവങ്ങളില്‍  അതിശയോക്തി കലര്‍ന്നിട്ടുണ്ടെങ്കിലും  കഥകളില്‍ പറയുന്ന നഗരങ്ങള്‍ യാഥാര്‍ത്ഥ്യം തന്നെ ആയിരുന്നു എന്ന് ട്രോയ് പോലുള്ള നഗരങ്ങളുടെ അവശിഷ്ടങ്ങള്‍ തുര്‍ക്കിയില്‍ നിന്നും കണ്ടെടുത്തപ്പോള്‍  ചരിത്രകാരന്‍മ്മാര്‍ക്ക്  ബോധ്യപ്പെട്ടത് ആണ് . ഹെറോഡോട്ടസിന്‍റെ പരാമര്‍ശങ്ങളിലും , ഹോമറിന്റെ ഇലിയഡിലും  പിന്നെ വിരലില്‍ എണ്ണാവുന്ന ചില ശിലാഫലകങ്ങളിലും മാത്രം കാണപ്പെട്ട ഹെറാക്ളിയോണ്‍ എന്ന നഗരം  വെറും മിത്ത് മാത്രമായി ഗവേഷകര്‍ മറന്നു കളഞ്ഞതായിരുന്നു . ഈ നഗരത്തെ തിരിച്ചറിയാന്‍ തടസ്സമായ മറ്റൊരു  പ്രധാന കാരണം ഹെറാക്ളിയോണ്‍ നഗരത്തിന് മറ്റൊരു പേര് കൂടി ഉണ്ടായിരുന്നു എന്നതാണ് ! നഗരത്തിന്‍റെ ഗ്രീക്ക് നാമം ഹെറാക്ളിയോണ്‍ എന്നായിരുന്നു എങ്കില്‍ ഈജിപ്ഷ്യന്‍ പേര്  തോണിസ് (Thonis) എന്നായിരുന്നു .  ഈ രണ്ടു പേരുകളും ഒരുമിച്ചു തന്നെ ഗോഡിയോക്കും  സംഘത്തിനും കിട്ടിയ ഫലകങ്ങളില്‍ ഉണ്ടായിരുന്നതാണ്  എല്ലാ സംശയങ്ങള്‍ക്കും അറുതി വരുത്തിയത് .  ക്രിസ്തുവിനു മുന്‍പ് എട്ടാം നൂറ്റാണ്ടില്‍ നിലവില്‍ വന്ന ഈ തീര നഗരം ക്രിസ്തുവിന് ശേഷം മൂന്നോ അല്ലെങ്കില്‍   അഞ്ചോ  നൂറ്റാണ്ടില്‍ അത്ഞാതങ്ങളായ  കാരണങ്ങളാല്‍  മെഡിറ്ററേനിയനില്‍  മുങ്ങി പോവുകയായിരുന്നു .

Canopus_menouthis_herakleion

മിത്തുകള്‍

ഇലിയഡിലെ  കാമുകീകാമുകന്മാരായ  ഹെലനും പാരിസും  ക്രൂദ്ധനായ മെനലാസിന്‍റെ  കൈകളില്‍ നിന്നും രക്ഷപെടാന്‍ ഹെറാക്ളിയോണ്‍ ദ്വീപ് നഗരത്തില്‍  വന്നു താമസിച്ചിരുന്നു . അതിനും മുന്‍പ് ഹെലന്‍ മെനലാസിന്‍റെ കൂടെ ആയിരുന്നപ്പോള്‍  അവരും ഇവിടെ വന്നു  താമസിച്ചിരുന്നതായി  മഹാകവി ഹോമര്‍ പാടുന്നു . റോമന്‍ വീരസിംഹം ആയിരുന്ന  ഹെര്‍ക്കുലീസ്  ഇവിടെ കാലു കുത്തിയാതായും  അദ്ദേഹം ഇവിടെ ഒരു ക്ഷേത്രം നിര്‍മ്മിച്ചതായും ആണ്  അടുത്ത കഥ . ഹെര്‍ക്കുലീസിന്റെ  ഗ്രീക്ക് പേരായ ഹെരാക്ളിസില്‍ (Heracles) നിന്നും ആണ് നഗരത്തിന് പേര് ലഭിച്ചത് .

Franck Goddio and his team watch the rise to the surface of a colossal statue of red granite (5.4 m) representing the god Hapy, symbol of abundance and fertility and god of the Nile flood which stood in front of the temple of Heracleion. Never before has the statue of a god of this size been discovered in Egypt, which indicates Hapy’s importance for the Canopic branch, the largest and most important of the Nile branches at that time.

{ Warning ! Off topic >>>>  ഹെര്‍ക്കുലീസ്  പേര്‍ഷ്യസിന്‍റെ ( Remember the film “Clash of the Titans”) great-grandson ആണ് . ഹെറോഡോട്ടസ് പറയുന്നത്  പേര്‍ഷ്യക്ക്  ആ പേര് ലഭിച്ചത് പേര്‍ഷ്യസില്‍ നിന്നാണ് എന്നാണ് . ഈ രണ്ടുപേരുടെയും  പിതാവ് സീയുസ് തന്നെ ആയതിനാല്‍ മുതുമുത്തച്ചനും  പേരക്കുട്ടിയും അര്‍ദ്ധസഹോദരന്മ്മാര്‍ കൂടി ആണ് !! }.

Aerial view of the colossal triad of 5-metre high red granite statues of a pharaoh, his queen and the god Hapy, dating from the 4th century BC, which stood in front of the great temple of Heracleion. They are placed on a pontoon barge together with the 17 fragments of an over 5-metre high 2nd century BC red granite stele in reassembly; the workers on the pontoon provide a notion of the dimensions of these objects.

രേഖകള്‍

പുരാതന ചരിത്രകാരന്മ്മാരായ   Diodorus ,  Strabo , Herodotus എന്നിവര്‍ ഹെറാക്ളിയോണ്‍ എന്ന തുറമുഖ നഗരത്തെ പറ്റി രേഖപ്പെടുത്തിയിട്ടുണ്ട് .പുരാതന  ഈജിപ്ഷ്യന്‍ ശിലാഫലകമായ  Stele of Naukratis’ ല്‍ (Twin steles of Decree of Nectanebo I)  തോണിസിനെ കുറിച്ച്  പരാമര്‍ശമുണ്ട്  . ഗ്രീക്കിലും ഈജിപ്ഷ്യനിലും ഉള്ള ദ്വിഭാഷ ലിഖിതമായ Decree of Canopus ആണ് ഈ നഗരത്തെ പേരെടുത്ത് പരാമര്‍ശിക്കുന്ന മറ്റൊരു പുരാതന രേഖ .

Franck Goddio with the intact engraved Thonis-Heracleion stele of 1.90 m height, commissioned by Nectanebo I (378-362 BC) and almost identical to the Naukratis stele in the Egyptian Museum in Cairo. Its text names the site where it was erected: Thonis.

നിര്‍മ്മാണവും ഘടനയും

നൈല്‍ മെഡിറ്ററേനിയനുമായി  കൂട്ടി മുട്ടുന്ന ഇവിടം  അനേകം  ചെറു ദ്വീപുകളും,തുരുത്തുകളും,  കൈവഴികളും, കനാലുകളും  ഉള്ള ഒരു   ഡെല്‍റ്റആണ്  (നമ്മുടെ സുന്ദര്‍ബാന്‍സ്  പോലെ അല്ലെങ്കില്‍ ഏകദേശം കൊച്ചി പോലെ  ) . അതില്‍ പല ദ്വീപുകളിലായി ചിതറിയാണ്  ഹെറാക്ളിയോണ്‍ നഗരം സ്ഥിതി ചെയ്തിരുന്നത് . പ്രധാന ദ്വീപില്‍ ഈജിപ്ഷ്യന്‍ ചന്ദ്രദേവന്‍ ആയിരുന്ന Khonsou വിന്റെ ഒരു വലിയ ക്ഷേത്രം ഉണ്ടായിരുന്നു .  ചുറ്റുമുള്ള ചെറു ദ്വീപുകളില്‍ ആളുകള്‍ താമസിക്കുകയും കച്ചവടം ചെയ്യുകയും ചെയ്തു പോന്നിരുന്നു . ഗ്രീസില്‍ നിന്നുമുള്ള അനേകം കച്ചവട കപ്പലുകള്‍ സദാസമയവും ഇവിടെ ഉണ്ടായിരുന്നു .

One of the finest finds in Abukir Bay is the remarkable dark stone statue of a 3rd century Ptolemaic queen, very probably Cleopatra II or Cleopatra III, wearing the tunic of the goddess Isis.

One of the finest finds in Abukir Bay is the remarkable dark stone statue of a 3rd century Ptolemaic queen, very probably Cleopatra II or Cleopatra III, wearing the tunic of the goddess Isis.

തിരോധാനം

നൈലിന്റെ അഴിമുഖത്ത്  ഉണ്ടായിരുന്ന  ഹെറാക്ളിയോണ്‍ ഉള്‍പ്പടെ മൂന്ന് നഗരങ്ങള്‍ കടലിനടിയില്‍ ആയത് എങ്ങിനെ എന്നതിന്  ഏകാഭിപ്രായം ഇതുവരെ ഉരുത്തിരിഞ്ഞിട്ടില്ല . ബലം കുറഞ്ഞ പൂഴിയില്‍  നില നിന്നിരുന്ന ദ്വീപുകള്‍ നൈലില്‍ ഉണ്ടായ ഏതോ കൂറ്റന്‍ ജലപ്രളയ കാലത്ത്  തകര്‍ന്നു പോയതാവാം എന്നാണ്  ഭൂരിഭാഗം പേരും ചിന്തിക്കുന്നത് . കൂട്ടത്തില്‍ ഭൂകമ്പവും സുനാമിയും കൂടി ചേരുമ്പോള്‍  ഉണ്ടായ  അണ്‍ബാലന്‍സിംഗ്  മറ്റൊരു കാരണം ആവാം .  എന്തായാലും ഇപ്പോഴും  കടലില്‍ നിന്നും കിട്ടിക്കൊണ്ടിരിക്കുന്ന  പുരാവസ്തുക്കള്‍ എല്ലാം കൂടി ചേര്‍ത്ത് ചിന്തിക്കുമ്പോള്‍  സമീപ ഭാവിയില്‍ തന്നെ ഇതിനൊരു ഉത്തരം ഗവേഷകര്‍ക്ക്‌ തരാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കാം .

582ed48020

Click here for interactive map

നോട്ട് : Heraklion എന്ന പേരില്‍ ഒരു ഗ്രീക്ക് നഗരം ഇപ്പോള്‍ നിലവില്‍ ഉണ്ട് . 

References

  1. http://www.telegraph.co.uk/news/earth/environment/archaeology/10022628/Lost-city-of-Heracleion-gives-up-its-secrets.html
  2. http://www.franckgoddio.org/projects/sunken-civilizations/heracleion.html
  3. http://www.franckgoddio.org/projects/sunken-civilizations/heracleion.html
  4. http://www.thehumanvoyage.com/blog/category/underwater%20archaeology%20with%20franck%20goddio

WATCH: Colossal Sunken Statues Of Thonis-Heracleion

Image