ഇത് ഡാലിയാ കൊണ്ടുള്ള റാലിയാ !!

Share the Knowledge

21275624835_cff05c00d3_b

ഹോളണ്ടിലെ Zundert ല്‍ 1936 മുതല്‍ നടക്കുന്ന വ്യത്യസ്തമായ ഒരു പുഷ്പോത്സവം ആണ് Bloemencorso Zundert . ഡാലിയ പുഷ്പ്പങ്ങള്‍ കൊണ്ട് അലങ്കരിച്ച കൂറ്റന്‍ രൂപങ്ങളുടെ പരേഡ് ആണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത . ഇത്തരത്തില്‍ ലോകത്തിലെ ഏറ്റവും വലിയ പരേഡ് ആണ് ഇതെന്നാണ് സംഘാടകര്‍ പറയുന്നത് . എല്ലാ വര്‍ഷവും സെപ്റ്റംബറിലെ ആദ്യ ഞായര്‍ ആണ് പരേഡ് നടത്തപ്പെടുക . പല ഗ്രൂപ്പുകളില്‍ (ഹാംലെറ്റ് ) ആയി തിരിഞ്ഞ് , മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇത്തരം കൂറ്റന്‍ കട്ട്ഔട്ട്‌ കളുടെ നിര്‍മ്മാണം തുടങ്ങും . ഇതൊരു മത്സരം കൂടി ആയതിനാല്‍ ആബാലവൃദ്ധം ജനങ്ങളും വാശിയോടെ ആണ് ഓരോ വര്‍ഷവും ഇതില്‍ പങ്കെടുക്കുന്നത് . ഏകദേശം 20,000 യൂറോ വരെ ഇത്തരം ഒരു രൂപത്തിന് നിര്‍മ്മാണ ചെലവ് ഉണ്ട് . !

x

2002 ലെ വിന്നര്‍ പ്ലോട്ട് അയ “Mothers’ offspring” ആണ് ചിത്രത്തില്‍ . കടുവയുടെ നിറമുള്ള ഭാഗങ്ങള്‍ എല്ലാം തന്നെ ഡാലിയ പുഷ്പ്പങ്ങള്‍ ആണ് എന്ന് ഓര്‍ക്കുക !!

Image