New Articles

മനുഷ്യനെ തിന്നുന്നത് കുറ്റമാണോ ?

“സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല” . (യോഹന്നാന്‍  15:13 )

ഇംഗ്ലീഷ് പായ്ക്കപ്പലായ മിഗ്നോനെറ്റ് 19430 കിലോ ഭാരവും 52 അടി നീളവുമുള്ള ഒരു യാത്രക്കപ്പലായിരുന്നു. 1867 ൽ ആണ് അതിന്റെ നിർമ്മാണം പൂർത്തിയായത് . ഒരു ഓസ്ട്രേലിയക്കാരൻ വക്കീലായ ജോണ്‍ ഹെന്രി വാണ്ട് ഒരു വിശ്രമക്കപ്പലായി കണ്ട് അത് വാങ്ങി. ചെറിയ കപ്പലായ അത് 24000 കിലോമീറ്റർ അകലെയുള്ള ഓസ്ട്രേലിയയിൽ എത്തിക്കാനായി അനുയോജ്യരായ കപ്പൽ ജോലിക്കാരെ കണ്ടെത്താൻ ജോണ്‍ ശ്രമം തുടങ്ങി. 1884 മെയ് 19 നു സതാംപ്ടനിൽ നിന്ന് സിഡ്നി ലക്ഷ്യമാക്കി ആ ചെറു നൗക നീങ്ങി. ക്യാപ്റ്റൻ ടോം ഡുഡ്ലെ, എഡ്വിൻ സ്റ്റീഫൻസ്, എഡ്മണ്ട് ബ്രൂക്സ്, ക്യാബിൻ ബോയിയായ റിച്ചാർഡ് പാർക്കർ എന്നീ 4 പേരായിരുന്നു അതിലെ ജോലിക്കാർ. പാർക്കർ 17 വയസ്സുള്ള പരിചയസമ്പത്ത് ഇല്ലാത്ത ഒരു നാവികനായിരുന്നു. ആ നൗക ജൂലൈ 5 നു കേപ് ഓഫ് ഗുഡ് ഹോപ്‌ മുനമ്പിനു വടക്ക് പടിഞ്ഞാറ് 2600 കിലോമീറ്റർ എത്തിയപ്പോൾ ഒരു കാറ്റിൽ പെട്ടു. എന്നാൽ അത് അത്ര അപകടകാരിയായിരുന്നില്ല.

is-eating-people-wrong-great-legal-cases-and-how-they-shaped-the-world_2014005

ടോം ഡുഡ്ലെ പായ് താഴ്ത്താൻ നിർദ്ദേശം കൊടുത്തു ആ പണി പൂർത്തിയായപ്പോൾ എല്ലാവർക്കും ഉറങ്ങാൻ അനുവാദം കൊടുത്തു. പാർക്കർ താഴെ തട്ടിലേക്ക് ചായ ഉണ്ടാക്കാൻ നീങ്ങി. അതിശക്തമായ ഒരു തിരമാലയിൽ കപ്പലിന്റെ ഒരുവശം തകർന്നു. മിഗ്നോനെടിന്റെ നാശം തിരിച്ചറിഞ്ഞ ക്യാപ്റ്റൻ ടോം കപ്പലിലുള്ള 13 അടി നീളമുള്ള ഒരു ലൈഫ് ബോട്ട് താഴെയിറക്കാൻ നിർദ്ദേശിച്ചു. പക്ഷെ ആ ബോട്ടിന്റെ അവസ്ഥയും പരിതാപകരമായിരുന്നു. അതിന്റെ തറക്ക് കാൽ ഇഞ്ച്‌ കനമേ യുണ്ടായിരുന്നുള്ളൂ!. 5 മിനിട്ടിനുള്ളിൽ മിഗ്നോനെറ്റ് കടലിന്റെ അഗാധതയിൽ മറഞ്ഞു. അത്യാവശ്യം കടൽ യാത്രക്കുള്ള ഉപകരണങ്ങളും 2 ടിൻ മുള്ളങ്കിയുമായി ആ നാലുപേർ ആ ലൈഫ് ബോട്ടിൽ യാത്ര തുടർന്നു. ഒരു സാധാരണ കാലാവസ്ഥയിൽ മിഗ്നോനെടിന്റെ ദുരന്തം മറ്റ് പല ധാരണകളും പിന്നീട് ശ്രുഷ്ടിച്ചിരുന്നു. ടോം ആ ചെറിയ നൗകയെ നിയന്ത്രിച്ച് മുന്നോട്ടു നീങ്ങി. ആദ്യരാത്രിയിൽ അവർ പങ്കായം ഉപയോഗിച്ച് ഒരു സ്രാവിനെ നേരിട്ടു. അവർ അടുത്ത കരയായ സെന്റ്‌ ഹെലീനക്കോ അല്ലെങ്കിൽ റ്റ്രിസ്റ്റൻ ഡാ കുൻഹക്കോ 1100 കിലോമീറ്റർ അരികിലെത്തി.

ടോം ആദ്യ ടിന്നിലെ മുള്ളങ്കി 5 കഷണം വീതം ഓരോരുത്തർക്കും വീതിച്ചു. രണ്ടുദിവസം കൊണ്ട് അത് തീർന്നു ( ജൂലൈ 7). ജൂലൈ 9 നു ടോം ഒരു കടലാമയെ കണ്ടു. സ്റ്റീഫൻസൻ അതിനെ വലിച്ച് ബോട്ടിലിട്ടു. അവർ കടൽ വെള്ളം കുടിക്കാൻ മടിച്ചിരുന്നു. അന്ന് ലോകവ്യാപകമായി അത് ശരീരത്തിനു ദോഷം ചെയ്യുമെന്നു അറിയാമായിരുന്നു. അതുകൊണ്ട് അവർ കടലാമയെ കൊന്നു രക്തം കുടിച്ചു. എന്നാൽ കടൽ വെള്ളം പറ്റി രക്തം കുടിക്കാൻ പറ്റാതായി. പിന്നീട് അത് നാലായി വീതിച്ചു. ഓരോരുത്തർക്കും ഒന്നര കിലോയടുത്ത് മാംസം കിട്ടി. കടലാമയുടെ എല്ലിൻ കഷണം വരെ അവർ തിന്നു തീർത്തു!. ജൂലൈ 15 ഓ 17 ഓ ആയപ്പോൾ രണ്ടാമത്തെ ടിൻ മുള്ളങ്കിയും തീർന്നു. അവർക്ക് വേണ്ട രീതിയിൽ മഴവെള്ളം സംഭരിക്കാൻ കഴിഞ്ഞിരുന്നില്ല. ജൂലൈ 13 ആയപ്പോഴേക്കും സ്വന്തം മൂത്രം കുടിക്കേണ്ട അവസ്ഥയിലായി അവർ!.

ജൂലൈ 20 ആയപ്പോഴേക്കും പാർക്കറിന്റെ ആരോഗ്യനില വഷളായി. പുള്ളിക്കാരൻ ഇടക്ക് കടൽ വെള്ളം കുടിക്കുന്നുണ്ടായിരുന്നു. സ്റ്റീഫൻസനിന്റെ കാര്യവും മെച്ചമായിരുന്നില്ല. പുള്ളിക്കാരനും കടൽ വെള്ളം പരീക്ഷിക്കുന്നുണ്ടായിരുന്നു. ജൂലൈ 16 നോ 17 നോ ഒരു ചോദ്യം ഉരുത്തിരിഞ്ഞു. ആരുടെയെങ്കിലും ജീവൻ മറ്റുള്ളവരുടെ ജീവനായി ബലികൊടുക്കുക എന്നുള്ളതായിരുന്നു അത്! ജൂലൈ 21 ആയപ്പോൾ ആ ചിന്ത വളർന്നു പന്തലിച്ചു. അങ്ങനെ അതിനൊരു പരിഹാരമായി. 23 ഓ 24 ഓ ആയപ്പോൾ പാർക്കർ ഒരു കോമ സ്റ്റേജിലായിരുന്നു. ടോം ഒരാൾ മരിക്കേണ്ടതിന്റെ ആവശ്യം പറഞ്ഞു. പക്ഷെ ബ്രൂക്സ് എതിർപ്പ് പറഞ്ഞു. അന്ന് രാത്രി ടോം സ്റ്റീഫൻസിനോട്‌ പാർക്കർ മരിച്ചു കൊണ്ടിരിക്കുകയാണെന്നും സ്റ്റീഫൻസിനും തനിക്കും ഭാര്യയും കുടുംബവും ഉണ്ടെന്നുള്ള കാര്യം ഓർമ്മിപ്പിച്ചു. അവർ രാവിലത്തേക്ക് ആ കാര്യം തീരുമാനിക്കാം എന്ന് പറഞ്ഞു പിരിഞ്ഞു.

പിറ്റേ ദിവസം അരികിലെങ്ങും രക്ഷ സഹായം ഇല്ല എന്ന് മനസ്സിലാക്കി ടോമും സ്റ്റീഫൻസും നിശബ്ദമായി പാർക്കർ കൊല്ലപ്പെടേണ്ടതിലേക്കായി അടയാളം നൽകി. ഒരു സാധാരണ മരണത്തെക്കാൾ നല്ലത് പാർക്കറെ കൊല്ലുന്നതിന്റെ ആവശ്യം ആ രക്തം അവർക്ക് ഉപയോഗിക്കാം എന്നുള്ളതായിരുന്നു!. അതിനെ അനുകൂലിക്കുകയോ എതിർക്കുകയോ ബ്രൂക്സ് ചെയ്തില്ല!. ടോം ഒരു പ്രാർത്ഥന ആരംഭിച്ചു. സ്റ്റീഫൻസ് പാർക്കറിന്റെ കാലുകളിൽ പിടുത്തമിട്ടു. പാർക്കർ കുതറിയെങ്കിലോ എന്ന് കരുതിയായിരുന്നു അത്. പാർക്കറിന്റെ കഴുത്തിലെ ജുഗുലാർ ഞരമ്പിൽ പേനാക്കത്തിയിറക്കി പാർക്കറിനെ അവർ കൊലപ്പെടുത്തി!. അവർ പാർക്കരെ ഭക്ഷിച്ചു തുടങ്ങി. ടോമും ബ്രൂക്സും ആണ് അതിൽ മുന്തിയ ഭാഗവും ഭക്ഷിച്ചത്. സ്റ്റീഫൻസ് വളരെ കുറച്ചും. അവസാനം അവർ കുറച്ച് മഴവെള്ളം സംഭരിച്ചു.

12347982_871940806256837_3936694048524179456_n

പിന്നീട് ആ സംഭവത്തെ പറ്റി ടോം പറഞ്ഞു” ഞാൻ ഒരിക്കലും മറക്കില്ല അത്. ഞാനും എന്റെ സഹപ്രവർത്തകരും ഭയാനകമായ ആ ഭക്ഷണത്തിനു വേണ്ടി ഭ്രാന്ത് പിടിച്ച ചെന്നായ്ക്കളെപ്പോലെയായിരുന്നു”. അവസാനം ജൂലൈ 29 നു അവർ ഒരു കപ്പൽ കണ്ടു . ജർമ്മൻ കപ്പലായ മോണ്ടെസുമ അവരെ കണ്ടെത്തി ഹാം ബർഗ്ഗിലേക്കുള്ള യാത്രയിൽ സെപ്റ്റംബർ 6 ശനിയാഴ്ച ഫാൾ മൌത്തിൽ അവരെ എത്തിച്ചു. അവർ കസ്റ്റംസ് ഹൌസിൽ എത്തി കപ്പൽ നഷ്ടപ്പെട്ട വിവരവും ബാക്കിനടന്ന സംഭവങ്ങളും സത്യസന്ധമായി വിവരിച്ചു . കടലിന്റെ നിയമം (Custom of the Sea ) അവരെ സംരക്ഷിക്കുമെന്ന് അവർ കരുതി. ഹാർബർ പോലീസ് സെർജന്റായ ജെയിംസ് ലാവർട്ടി അവരെ ചോദ്യം ചെയ്തു. എന്ത് കാരണത്താലാണ് പാർക്കറെ കൊലപ്പെടുത്തിയതെന്ന് ചോദിച്ചു. പേനാ കത്തി കണ്ടെടുത്തു. ആ കത്തി തിരിച്ചു കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു.

വിവരങ്ങൾ Board of Trade നും ലണ്ടനിലെ Registrar General of shipping നും ടെലിഗ്രാഫ് ചെയ്തു.Registrar General of shipping അവരെ കസ്ടടിയിൽ വയ്ക്കാൻ നിര്ധേഷിച്ചു. അതെ സമയം ടോമും, ബ്രൂക്സും, സ്റ്റീഫൻസും അവരുടെ കുടുംബത്തില എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നു .Board of Trade നടപടികള ഒന്നും എടുക്കണ്ട എന്ന് നിര്ധേഷിച്ചു. എന്നാൽ അവർ Home Office ൽ വിവരം അറിയിച്ചു. എന്നാൽ ആഴ്ച അവസാനമായിരുന്നതിനാൽ Home Office അവധിയായിരുന്നു. അതെ സമയം ജെയിംസ് ലാവർട്ടി അവരെ അറസ്റ്റ് ചെയ്യാനുള്ള മാർഗ്ഗങ്ങൾ നോക്കി. ഫാൾ മൌത്തിലെ മേയറായ ഹെന്രി ലിഡികോട്ടിൽ നിന്ന് അവരെ അറസ്റ്റ് ചെയ്യാനുള്ള അനുമതി കരസ്ഥമാക്കി. സെപ്റ്റംബർ 8 തിങ്കളാഴ്ച അവരെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി. അവർക്കെതിരെയുള്ള കുറ്റങ്ങൾ തള്ളിക്കളയുമെന്നു ടോം കരുതി. Harry Tilly എന്നാ സോളിസിറ്റർ മൂവർക്കും വേണ്ടി കോടതിയിൽ ഹാജരായി ജാമ്യത്തിന് വേണ്ടി അപേക്ഷിച്ചു. ജാമ്യം ലഭിക്കാതെ അവർ വീണ്ടും പോലീസ് സ്റ്റേഷനിൽ ആയി. സെപ്റ്റംബർ 11 നു അവരെ വീണ്ടും കോടതിയിൽ ഹാജരാക്കി. പൊതുജനാഭിപ്രായം കപ്പൽ അപകടത്തിൽ നിന്ന് രക്ഷപെട്ടവരോടൊപ്പം ആയിരുന്നു. അവിടെ കോടതിയിൽ നടന്ന ഒരു സംഭവം എല്ലാവരെയും അതിശയിപ്പിച്ചു. പാർക്കറിന്റെ സഹോദരനായ ഡാനിയൽ അവരെ മൂവരെയും സമീപിച്ച് കൈ കൊടുത്ത് തന്റെ അനുഭാവം അർപ്പിച്ചു!.

ആ കേസ് സെപ്റ്റംബർ 18 നു മാറ്റി. ഇത്തവണ ഹാരി റ്റില്ലി ജമ്മ്യം നേടിയെടുക്കുന്നതിൽ വിജയിച്ചു. അവർ മൂവരും വീട്ടിലേക്ക് തിരിച്ചു. പക്ഷെ അപ്പോഴേക്കും ആ സംഭവം ബ്രിട്ടനും കടന്നു ലോകം മുഴുവനുള്ള മാധ്യമ ശ്രദ്ധ പിടിച്ചു പറ്റി.
William Otto Adolph Julius Danckwerts എന്ന ഒരു ബാരിസ്ടറുടെ സേവനം കോടതി തേടി. കപ്പൽ അപകടങ്ങളെ കുറിച്ച് നല്ല അറിവുള്ള വ്യക്തി ആയിരുന്നു വില്ല്യം. പക്ഷെ പൊതുജനവികാരം മൂവർക്കൊപ്പമാണെന്നു അയാള് തിരിച്ചറിഞ്ഞു. ബ്രൂക്സിനു എതിരെ ഒരു കുറ്റവും വില്ല്യം കണ്ടില്ല. ബ്രൂക്സിനെ വെറുതെ വിടണമെന്നും ഒരു സാക്ഷിയായി വിചാരണക്ക് വിളിക്കണമെന്നും വില്ല്യം പറഞ്ഞു. നവംബര് 3 നു Exeter ലെ കോടതിയിൽ Baron Huddleston മുന്നിൽ വിചാരണക്കായി ടോമിനെയും സ്റ്റീഫൻസിനെയും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി Arthur Charles QC യും ടോമിനും കൂട്ടർക്കും വേണ്ടി Arthur J. H. Collins QC യും ഹാജരായി (QC is Queens Counsel and KC is Kings Counsel). കോളിന്സിനു വേണ്ടി ജനം പണപ്പിരിവ് നടത്തി!.

ടോമും സ്റ്റീഫൻസും കുറ്റസമ്മതം നടത്തിയില്ല. ചാൾസ് പ്രോസിക്യൂഷൻ തുടങ്ങി. വാദത്തിനിടയിൽ മാനസികനില തെറ്റിയതുകൊണ്ടാണെന്നുള്ള കാര്യം ചാൾസ് എതിർത്തു. അതിനു ഉപോദ്ബലകമായി പാർക്കറിനെ കൊല്ലുന്നതിനു മുമ്പ് ടോമിന്റെ പ്രാർത്ഥനയുടെ കാര്യം പറഞ്ഞു. ആ സമയത്ത് ടോം പൂർണമായും ബോധവാനായിരുന്നുവെന്നു അറിയിച്ചു. ലണ്ടനിലെ Royal Courts of Justice ലേക്ക് നവംബർ 25 നു കേസ് മാറ്റി.രണ്ടുപേരുടെയും ജാമ്യം നീട്ടിക്കൊടുത്തു.

അതിജീവനത്തിന്റെ ഭാഗമായി സ്വന്തം വംശത്തെ, മനുഷ്യരെ, ഭക്ഷണമാക്കുന്ന രീതിക്ക് പറയുന്ന പേരാണ് “Anthropofagia”.

ആ കേസ് പിന്നെ ഡിസംബർ 4 നു Queen’s Bench Division ൽ Lord Chief Justice Lord Coleridge ന്റെ മുന്നിലെത്തി. കോളെറിഡ്ജ് അവരെ ഹോളോവേ തടവറയിലെക്ക് അയച്ചു. ഡിസംബർ 9 ചൊവ്വാഴ്ച അവരുടെ വിധി നിശ്ചയിച്ചു. അവർക്ക് വധശിക്ഷ ലഭിച്ചു. അതോടൊപ്പം ദയാവായ്പ്പിനുള്ള അവകാശവും നിർദ്ദേശിച്ചു. ജനരോഷത്തെ ഭയന്നാണെന്ന് പറയാം ഡിസംബർ 12 നു ടോമിനെയും സ്റ്റീഫൻസിനെയും 6 maasaththe thadavinu വിധിച്ചു. 1885 മെയ് 20, ഏകദേശം 7 മണിയോടെ ടോമും സ്റ്റീഫൻസും തടവറയിൽ നിന്ന് വെളിയിൽ വന്നു സ്വതന്ത്ര വായു ശ്വസിച്ചു..

പിന്നെ കടലുമായി ബന്ധപ്പെട്ട പല കഥകളിലും റിച്ചാർഡ് പാർക്കർ കഥാപാത്രമായി. അടുത്ത കാലത്ത് വന്ന ലൈഫ് ഓഫ് പൈ എന്ന ചിത്രത്തിലെ കടുവയുടെ പേരും റിച്ചാർഡ് പാർക്കർ എന്നായിരുന്നു.

 Trivia: ഈ സംഭവം നടക്കുന്നതിന് എകദേശം 46 വർഷം മുന്നേ Edgar Allan Poe എന്ന അമേരിക്കൽ നോവലിസ്റ്റ് The Narrative of Arthur Gorden Pym of Nantucket എന്ന നോവലിൽ സമാനമായൊരു സംഭവം വിവരിച്ചിരുന്നു. ആ കഥയിലും ഭക്ഷണമാകേണ്ടി വന്ന കഥാപാത്രത്തിന്റെ പേര് റിച്ചാഡ് പാർക്കർ എന്നായിരുന്നു ! 
Message Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers