ആത്മഹത്യാ വനം

Share the Knowledge
Aokigahara Forest, Japan

 

ലോകത്തിൽ ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്ന പ്രത്യേക സ്ഥലങ്ങൾ എടുത്താൽ രണ്ടാമത്തെ അല്ലെങ്കിൽ മൂന്നാമത്തെ സ്ഥാനം ജപ്പാനിലെ ഫുജി പർവ്വതത്തിന്റെ അടിവാരത്തിലുള്ള അയോകിഗഹാര വനം ( Aokigahara Forest ) . എപ്പോഴും ഇരുണ്ട അന്തരീഷമുള്ള ഇട തൂർന്ന ഒരു വനപ്രദേശം ആണിത്. സൂര്യപ്രകാശം പോലും കടത്തി വിടില്ലാത്തത് പോലുള്ള വനപ്രദേശം. 35 സ്ക്വയർ കിലോമീറ്റർ വ്യാപിച്ചു കിടക്കുന്നതാണ് ഈ വനപ്രദേശം . അവിടുത്തെ ആത്മഹത്യ നിരക്ക് എടുത്താൽ രണ്ടാം സ്ഥാനം ഈ പ്രദേശത്തിനാണ് എന്നും പറയുന്നു. ഈ വനപ്രദേശത്തെ ക്കുറിച്ച് നൂറ്റാണ്ടുകളായി കഥ കലുള്ളതാണ്. ” അസ്വസ്ഥമായ മനസ്സുമായി ആ വനത്തിൽ കയറുന്നവരെ പൈശാചിക ശക്തികൾ പ്രേരിപ്പിച്ച് അവരുടെ തന്നെ ജീവനെടുപ്പിക്കുമെന്നാണ്!. പോലീസ് അത് തടയാനായി എല്ലായിടത്തും ബോർഡുകൾ വച്ചിട്ടുണ്ട്.അതിലെ വാചകം ഇങ്ങനെയാണ്.” നിങ്ങളുടെ ജീവിതം മാതാപിതാക്കന്മാരിൽ നിന്നുള്ള ഏറ്റവും അമൂല്യമായ സമ്മാനമാണ്. മരിക്കാൻ തീരുമാനിക്കുന്നതിനുമുമ്പ് പോലീസുമായി കൻസൽട്ടു ചെയ്യുക” ( “Your life is a precious gift from your parents,” and “Please consult the police before you decide to die!”) . വർഷത്തിൽ ഒരമ്പത് മൃതദേഹമെങ്കിലും അവിടുന്ന് വനജീവനക്കാർ കണ്ടെടുക്കാറുണ്ട്!. പലതും കാണാതെ പോകാറുമുണ്ടെന്ന് അവർ പറയുന്നു. സാധാരണ ഗതിയിൽ കണ്ടെത്തുന്ന മൃതദേഹം ലോക്കൽ സ്റ്റേഷനിൽ എത്തിക്കുകയാണ് പതിവ്. മരിച്ചയാളെ ഒറ്റക്ക് അവശേഷിപ്പിക്കുന്നത് നിർഭാഗ്യമായി കരുതി ജീവനക്കാർ രാത്രി ഉറക്കമിളച്ച് നിൽക്കാറുണ്ട്. മൃതദേഹം സ്വയം ചലിക്കാറുണ്ടെന്നും രാത്രിമുഴുവാൻ അലറിക്കരഞ്ഞുകൊണ്ടിരിക്കുമെന്നും പറയുന്നു!. അതൊരു ജോലിയല്ലെങ്കിൽ കൂടി അതിനുവേണ്ടി നാട്ടുകാർ ക്യൂ നിൽക്കുകയാണ്. ചരിത്രപരമായി ജാപ്പാനീസ് മിത്തോളജി പ്രകാരം പിശാചുക്കളുടെ ഒരു കേന്ദ്രമാണ് ഈ വനം!. 2002 ൽ 78 ഉം, 2003 ൽ 105 ഉം, 2004 ൽ 108 ഉം, മൃതദേഹങ്ങൾ ഇവിടെനിന്നു കണ്ടെത്തിയിരുന്നു. 2010 ൽ 200 ൽ ഏറെ ആത്മഹത്യാ ശ്രമങ്ങളാണ് അവിടെ നടന്നത്. ആത്മഹത്യാ ശ്രമങ്ങളിൽ കൂടുതലും തൂങ്ങിച്ചാവലും ഡ്രഗ് ഓവർ ഡോസുമാണ്. ഒരു ടൂറിസ്റ്റ് കേന്ദ്രമാണിത്.

Image