സീസറിന്റെ ഭാര്യ സംശയത്തിനു അതീതയായിരിക്കണം!

The Bona Dea Scandal
“my wife ought not even to be under suspicion.” This gave rise to a proverb, sometimes expressed: “Caesar’s wife must be above suspicion.”

റോമിന്റെ ഐശ്വര്യത്തിന്റെയും നെരിപ്പോടിന്റെയും ദേവതയായിട്ടാണ് വെസ്ടയെ കരുതുന്നത്. വെസ്ടയുടെ കന്യകകളായ പുരോഹിതമാർ vestal virgins എന്നറിയപ്പെട്ടു. റോമിന്റെ ഭരണഭരമായ കാര്യങ്ങളിൽ പോലും അനിഷേധ്യമായ സ്ഥാനം അവർക്കുണ്ടായിരുന്നു. ഉന്നതകുലജാതരിൽ നിന്ന് മാത്രമേ അവരെ തിരഞ്ഞെടുത്തിരുന്നത്. വധശിഷക്ക് അർഹനായ ഒരു കുറ്റവാളിയെ പോലും ഒരു സ്പർശനം കൊണ്ട് മോചിപ്പിക്കുവാനുള്ള അധികാരം അവർക്കുണ്ടായിരുന്നു!. അവരുടെ വാക്കുകൾ ചോദ്യം ചെയ്യപ്പെടുകയോ അവിശ്വസിക്കുകയോ ചെയ്യപ്പെട്ടിരുന്നില്ല. വധശിഷക്ക് വിധിക്കപ്പെട്ട ഒരു കുറ്റവാളി വഴിയിൽ ഒരു വെസ്ടൽ പുരോഹിതയെ കണ്ടാൽ പോലും സ്വയമേ സ്വതന്ത്രനാവുമായിരുന്നു!. കന്യകാത്വം നഷ്ടപ്പെടുന്ന പുരോഹിതയെ ജീവനോടെ കുഴിച്ചു മൂടുകയാണ് പതിവ്!.

12360066_870353826415535_1648914610704117575_n

പുരാതന റോമിന്റെ ചരിത്രം ലൈംഗികതയുടെയും അപവാദങ്ങളുടെയും ഒരു ആകത്തുകയാണ്.
ഓരോ വർഷവും കന്യകകളായ പുരോഹിതകളും ( Vestal Virgins ) ഉന്നതകുലജാതരായ സ്ത്രീകളും ചേർന്ന് നടത്തുന്ന മതപരമായ ഒരു രഹസ്യ ചടങ്ങ് ആയിരുന്നു ബോണ ഡീ ഉത്സവം ( Bona Dea Festival ). ആചാരപരമായി പോണ്ടിഫെക്സ് മാക്സിമസിൽ ( Pontifex Maximus ) ൽ വച്ചാണ് അത് നടത്തിവന്നിരുന്നത്. ഒരു രാഷ്ട്രീയ കാര്യാലയം എന്നുള്ളതിനേക്കാൾ ഒരു മത കാര്യാലയം ആയിരുന്നു പോണ്ടിഫെക്സ് മാക്സിമസ്.  Catilinarian conspiracy ( റോമൻ ജനാധിപത്യ ഭരണത്തെ പുറത്താക്കാൻ Lucius Sergius Catilina യുടെ നേതൃത്വത്തിൽ അരങ്ങേറിയ ഒരു ഉപജാപം ) യെ തുടർന്ന് പോണ്ടിഫെക്സ് മാക്സിമസ് നടത്തിവന്നിരുന്നത് ജൂലിയസ് സീസർ ആയിരുന്നു. അവിടെ വച്ചാണ് ബോണ ഡീ ചടങ്ങ് ഉദ്ദേശിചിരുന്നത്.  ആണുങ്ങൾക്കോ ആണ്‍ മൃഗങ്ങൾക്കുപോലുമോ അങ്ങോട്ട്‌ പ്രവേശനം ഉണ്ടായിരുന്നില്ല!. അന്ന് സന്ധ്യക്ക് നടക്കുന്ന ആ ചടങ്ങിൽ സീസർ ഉണ്ടായിരുന്നില്ല. ക്വിന്റസ് പോമ്പിയസ് റൂഫസിന്റെ മകളും റോമൻ ഡിക്റെറ്റർ ലൂഷ്യസ് കൊർനെലിയസ് സുള്ളയുടെ കൊച്ചുമകളും സീസറുടെ രണ്ടാമത്തെ ഭാര്യയുമായ പോമ്പിയ ആയിരുന്നു ആ ചടങ്ങിന്റെ ആതിഥേയ.

സീസറിന്റെ ബഹുമാന്യ അമ്മയായ ഒറേലിയക്ക് ആയിരുന്നു ആ ചടങ്ങിന്റെ നടത്തിപ്പ് ചുമതല. ആ ചടങ്ങിൽ ഒറേലിയയുടെ ശ്രദ്ധക്ക് ഒരു സ്ത്രീ കാരണമായി. അവരുടെ വസ്ത്രധാരണ രീതിയും ഉയരക്കൂടുതലും പ്രത്യേക ശബ്ദവും ആയിരുന്നു അതിനു കാരണം. എല്ലാ അതിഥികളെയും ഒറേലിയക്ക് നേരിട്ട് അറിയാമായിരുന്നു. എന്നാൽ ഈ വ്യക്തിയെ ഓർത്തെടുക്കാൻ അവർക്ക് കഴിഞ്ഞില്ല. ഒറേലിയ ഒരു വേലക്കാരിയോട് സംശയിക്കപ്പെടുന്ന വ്യക്തിയിൽ ഒരു കണ്ണ് വേണമെന്നുപറഞ്ഞു. വേലക്കാരിയുടെ ആകർഷണീയമായ ശബ്ധത്തിൽ സംശയിക്കപ്പെട്ടയാളുടെ നിയന്ത്രണം പോയി !. അയാൾ ഒരു ആണാണെന്നു തിരിച്ചറിയപ്പെട്ടു. ആ മനുഷ്യൻ അവിടുന്ന് രക്ഷപെട്ടു. എന്നാൽ പൂർണമായും ആ ആളെ തിരിച്ചറിയാൻ സാധിച്ചില്ല. ഒരു കിംവദന്തി റോം മുഴുവൻ പടർന്നു. എന്നാൽ രക്ഷപെട്ട ആ മനുഷ്യനെക്കുറിച്ച് റോ മിലുള്ളവർക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല. അത് പബ്ലിയസ് ക്ലോഡിയസ് പൽചർ ആണെന്ന് എല്ലാവരും വിശ്വസിച്ചു!.

അതിനെ പറ്റി മറ്റൊരു കഥ ഇങ്ങനെയായിരുന്നു, പോമ്പിയയും പബ്ലിയസ് ക്ലോടിയസും തമ്മിൽ ഒരു ബന്ധമുണ്ടായിരുന്നുവെന്നും അവൾ പബ്ലിയസ് ക്ലോടിയസിനെ അങ്ങോട്ടേക്ക് ഒളിച്ചു കടത്തിയതാനെന്നും ആയിരുന്നു അത്. അതൊരു സംഭ്രമിപ്പിക്കുന്ന കുറ്റാരോപണം ആയിരുന്നു. ഒരു ആദരവ് കുറവ് യാഥാസ്ഥിതികരായ റോമാക്കാരിൽ ഉണ്ടായി. അതിനു പ്രതികരണം എന്ന രീതിയിൽ തന്നെ ന്യായീകരിച്ച് ജൂലിയസ് സീസർ പോമ്പിയയുമായുള്ള വിവാഹബന്ധം വേർപെടുത്തി. എന്നാൽ പോമ്പിയക്ക് ഇക്കാര്യത്തിൽ എന്തെങ്കിലും പങ്കാളിത്തം ഉണ്ടോ ഇല്ലയോ എന്നറിയില്ല. ഊഹാപോഹങ്ങളും സംശയങ്ങളും മാത്രമേ ഇക്കാര്യത്തിൽ എല്ലാവർക്കും ഉണ്ടായിരുന്നുള്ളൂ. പോമ്പിയയെ സമർത്ഥമായി ഒഴിവാക്കുന്നതിനുള്ള ഒരു വഴിയായി സീസർ ആ കാര്യം കണ്ടതാണെന്നും പറയപ്പെടുന്നു. രാഷ്ട്രീയപരമായ ഉന്നമനത്തിനാണ് ജൂലിയസ് സീസർ പോമ്പിയയെ വിവാഹം കഴിച്ചത്.
ക്ലോഡിയസിനെ ദേവാലയ ധ്വംസനത്തിനു വിചാരണക്കായി ഹാജരാക്കി. ക്ലോടിയസിനെ സഹായിക്കാൻ തനിക്ക് ഒന്നും അറിയില്ല എന്ന് ജൂലിയസ് സീസർ പറഞ്ഞു!.  ഒന്നും അറിയില്ലെങ്കിൽ എന്തിനാണ് പോമ്പിയയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതെന്നു ചോദ്യം ഉയർന്നപ്പോൾ ജൂലിയസ് സീസർ പറഞ്ഞു ”

“സീസറിന്റെ ഭാര്യ സംശയത്തിനു അതീതയായിരിക്കണമെന്ന്!”

വിചാരണ സമയത്ത് ക്ലോഡിയസ് പ്രതിരോധിക്കാനായി താനാ സമയത്ത് നഗരത്തിൽ ഇല്ലായിരുന്നുവെന്നും മറ്റൊരാളോടൊപ്പം ആയിരുന്നുവെന്നും തെളിവ് നിരത്തി. എന്നാൽ കോണ്സ്ലായ സിസെറോ ക്ലോഡിയസിന്റെ വാദമുഖങ്ങളെ തകർത്തു. എന്നാൽ ന്യായാധിപന്മാരെ സ്വാധീനിച്ച് ശിഷയിൽ നിന്ന് ക്ലോഡിയസ് രക്ഷപെട്ടു. സിസേറോയുടെ കഷ്ടകാലം തുടങ്ങി എന്ന് പറയാം. അയാള് ശക്തനായ ഒരു ശത്രുവിനെയാണ് ആ സംഭവത്തിൽ സമ്പാധിച്ചത്.  3 വർഷങ്ങൾക്കു ശേഷം സിസേറോയുടെ പുറത്താകലിന് ക്ലോഡിയസ് കാരണക്കാരനായി. കാറ്റിലൈൻ ഉപജാപത്തിൽ പെട്ട നാലുപേരെ വിചാരണ കൂടാതെ സിസെറോ കൊലചെയ്തിരുന്നു. ആ ഉപജാപം ഒതുക്കിയത്തിനു Pater Patriae എന്ന ബഹുമതിപോലും സിസേറോക്ക് ലഭിച്ചതാണ്. കുപ്രസിദ്ധമായ Tullianum എന്ന റോമൻ ജയിലിൽ വച്ച് ആ നാലുപേരെ കഴുത്ത് ഞെരിച്ച് കൊല്ലുകയാനുണ്ടായത്. ക്ലോഡിയസ് സിസേറോയെ കുടുക്കാനായി പുതിയൊരു നിയമം കൊണ്ടുവന്നു. വിചാരണകൂടാതെ ഒരു റോമൻ പൗരനെ വധിച്ചാൽ അയാളെ നാടുകടത്തണമെന്നായിരുന്നു ആ നിയമം. സിസെറോ senatus consultum ultimum എന്ന നിയമം തന്നെ സംരക്ഷിക്കുമെന്ന് കരുതി. സിസെറോ കൊണ്സലുമാരുടെയും സെനട്ടർമാരുടെയും സഹായം തേടി. പ്രത്യേകിച്ചും പോമ്പിയുടെ. എന്നാൽ അത് വൈകിയതിനാൽ സിസെറോ ഒളിച്ചോടി. ക്ലോഡിയസ് മറ്റൊരു ബില്ലിന് നിർദ്ദേശം വച്ചു. ഇറ്റലിയുടെ 650 കില്ലോമീറ്ററിനുള്ളിൽ സിസേറോക്ക് പ്രവേശിക്കാനുള്ള വിലക്കും വസ്തുവകകൾ പിടിച്ച് എടുക്കാനുമുള്ളത്!. സിസേരോയുടെ പലാട്ടിനിലുള്ള വീട് ക്ലോടിയസിന്റെ ആൾക്കാർ നശിപ്പിച്ചു. ആ സ്ഥലം ക്ലോഡിയസ് ലേലത്തിനു വച്ചു. സിസേറോയുടെ നാശത്തിനുള്ളത് എല്ലാം ക്ലോഡിയസ് ചെയ്തു. എന്നാൽ റോമൻ സെനറ്റ് സിസേരോയെ തിരിച്ചു വിളിച്ചു. August 5, 57 BC യിൽ സിസെറോ തിരിച്ച് ഇറ്റലിയിൽ എത്തി. ക്ലോഡിയസ് രാഷ്ട്രീയത്തിലേക്ക് പുനപ്രവേശനത്തിന് ശ്രമിച്ചെങ്കിലും ജൂലിയസ് സീസർ അവതരിപ്പിച്ച ഒരു ബില്ലിനെതിരെ ക്ലോഡിയസ് ശ്രമിച്ചെങ്കിലും അത് പരാജയത്തിൽ കലാശിച്ചു. ത്രികഷി സഖ്യത്തിലെ (ജൂലിയസ് സീസർ, പോമ്പി, മാർക്കസ് ലിസ്സിനിയാസ് ക്രാസ്സസ്) ക്രാസ്സസ്സിന്റെ സഹായത്താൽ പോമ്പിക്കെതിരെ വരെ ക്ലോഡിയസ് തിരിഞ്ഞിട്ടുണ്ട്. സിസേറോയുടെ തിരിച്ചുവരവിന് കാരണമായ ബില്ലിനെതിരെയായി റോമയുടെ തെരുവിൽ ക്ലോടിയസ്സിന്റെ അനുയ്യായികൾ അക്രമം വരെ അഴിച്ചു വിട്ടു. പോമ്പി മിലോയെന്നും സെസ്ടിയാസ് എന്നും പേരുള്ള രണ്ട റ്റ്രിബ്യൂനുകലെ ക്ലോടിയസിന്റെ തെമ്മാടികളെ ഒതുക്കുവാനായി ഏർപ്പെടുത്തി. അവർ തെരുവിൽ നിന്ന് ക്ലോടിയസിനെ എതിർക്കാനായി സംഘടിപ്പിച്ചു. ആ തമ്മിൽ തല്ലു BC 57 ന്റെ പകുതിവരെ നീണ്ടു. പിന്നീടത് ഒതുങ്ങിപ്പോയി . ഒടുവിൽ സിസേരോക്ക് എതിരെയുള്ള ബിൽ പാസ്സായി. അങ്ങനെയാണ് സിസെറോ ഇറ്റലിയിൽ തിരിച്ചെത്തിയത് .  BC 53 ലെ ഇലക്ഷനിൽ മിലോ കൊണ്സൽഷിപ്പിന്റെ പ്രതിനിധിയായും ക്ലോഡിയസ് പ്രയോറ്റർഷിപ്പ് പ്രധിനിധിയായും നിന്നു. ക്ലോടിയസിന്റെയും മിലോയുടെയും തെമ്മാടികൾ റോമിലെ തെരുവീഥികളിൽ പരസ്പരം അക്രമം അഴിച്ചു വിട്ടു. രണ്ടു പ്രാവശ്യം ഇലക്ഷൻ മുടങ്ങി!

Julius-Caesar
52 BC ജനുവരി 18 , തന്റെ ചില താവളങ്ങൾ സന്ദർശിച്ച് ആപ്പിയാൻ പാതയിലൂടെ റോമിലേക്ക് തിരിച്ചു വരുമ്പോൾ മറ്റൊരു പാതയിലൂടെ വരുന്ന മിലോയെ കണ്ടു. 30 പേരടങ്ങുന്ന ഒരു ചെറിയ അടിമ സൈന്യം മാത്രമേ ക്ലോടിയസിനോപ്പം ഉണ്ടായിരുന്നുള്ളൂ. സാധാരണ ഗതിയിൽ അയാളുടെ ഭാര്യ ഒപ്പമുണ്ടാവേണ്ടതായിരുന്നു. ഇല്ലാത്തതു കാരണമായിരിക്കാം ആ ചെറിയ സൈന്യവുമായി ക്ലോഡിയസ് യാത്ര തിരിച്ചത്. എന്നാൽ മിലോയോടൊപ്പം ഭാര്യ ഉണ്ടായിരുന്നു. അവരോടൊപ്പം യുദ്ധവീരന്മാരായ ഗ്ലാഡിയേറ്റർമാർ അനുഗമിച്ചിരുന്നു. ആ രണ്ടു സംഘങ്ങളും പരസ്പരം കുഴപ്പങ്ങളില്ലാതെ കടന്നുപോയി. എന്നാൽ അവസാനം കടന്നുപോയ വാഹനങ്ങളിൽ നിന്നുള്ളവർ ചെറിയ അടിപിടി തുടങ്ങി. തിരിഞ്ഞു നോക്കിയ ക്ലോടിയസിനു മിലോയുടെ ഒരു ഗ്ലാഡിയേറ്റർമാരിൽ നിന്നുള്ള കുന്തമെറിൽ മുറിവേറ്റു. അയാളെ അടുത്തുള്ള ഒരു സത്രത്തിൽ കൊണ്ടുവന്നു. അയാളുടെ അടിമകൾ കൊല്ലപ്പെടുകയോ ഓടിപ്പോവുകയോ ചെയ്തു എന്ന് പറയപ്പെടുന്നു. മരിച്ച ഒരാലെക്കാലും അപകടകാരി ജീവിച്ചിരിക്കുന്ന ഒരു രാഷ്ട്രീയ ശത്രുവാണെന്ന് മിലോ തിരിച്ചറിഞ്ഞു. മുറിവേറ്റ ക്ലോടിയസിനെ മിലോയുടെ ഗ്ലാടിയെട്ടര്മാർ കൊലപ്പെടുത്തി. പിന്നീട് ക്ലോടിയസിന്റെ ശരീരം കണ്ടെത്തിയ ഒരു രോമാക്കാരാൻ ആ ശരീരം റോമിലേക്ക് തിരിച്ചയച്ചു. ക്ലോടിയസിന്റ്റ് ഭാര്യയുടെയും രണ്ടു റ്റ്രിബ്യൂനിന്റെയും നേതൃത്വത്തിൽ കുറച്ച് അനുയായികൾ Curia Hostilia ( സെനറ്റ് മന്ദിരം) ക്ലോടിയസിന്റെ ചിതയോരുക്കുവാനായി ഉപയോഗിച്ചു . അത് ആ മന്ദിരത്തിന്റെ തകർച്ചക്ക് കാരണമായി. അത് കത്തി നശിച്ചു. മിലോക്ക് എതിരെ പ്രശ്നങ്ങൾ ആളിക്കത്തി. അയാളും വിചാരണ ചെയ്യപ്പെട്ടു. മിലോക്ക് വേണ്ടി ശക്തമായി സിസെറോ വാദി ച്ചെങ്കിലും അത് പരാജയപ്പെട്ടു. മിലോയുടെ അഭാവത്തിൽ വിധി എതിരായി. മിലോ മർസെയിലെക്ക് ഒളിച്ചോടി. BC 48 ൽ സീസരിനെതിരായി മിലോ മാർക്കസ് സീലിയസ് റൂഫസിന്റെ കൂടെ കൂടി. കോമ്പ്സ നഗരം ഉപരോധിക്കുന്നതിനിടയിൽ ലുക്കാനിയയിൽ വച്ച് മിലോ നഗരഭിത്തിക്ക് മുകളിൽ നിന്നുള്ള ഒരു കല്ലേറ് ഏറ്റ് കൊല്ലപ്പെട്ടു. ഏകദേശം സീസറിന്റെ ഭാര്യ സംശയത്തിനു അതീതയായിരിക്കണം എന്നത് എന്താണെന്നും പിന്നീട് നടന്ന കാര്യങ്ങളും മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു.

Image