അലാസ്കയിലെ അഴിമുഖം !

Share the Knowledge

‘the place where two oceans meet’ എന്ന പേരിൽ ആണ് ഈ ഫോട്ടോ സോഷ്യൽ മീഡിയകളിൽ പ്രശസ്തം ആയത് . ക്യാപ്ഷനിൽ കുറച്ച് പിശകുണ്ടെങ്കിലും സംഗതി സത്യമാണ് ! വടക്കെ അമേരിക്കയിലെ ഗൾഫ്‌ ഓഫ് അലാസ്കയാണ് സ്ഥലം . കടലിൽ രണ്ട് തരം ജലം കൂടിക്കലരാതെ നില്ക്കുന്നത് അത്ഭുതകരമായ കാഴ്ച്ച തന്നെ ആണ് . ഫോട്ടോ ഗ്രാഫർ ആയ Kent Smith , 2010 ജൂലൈയിൽ ഒരു ക്രൂയിസ് കപ്പലിൽ നിന്നും എടുത്ത ചിത്രമാണ് ഇവിടെ കാണുന്നത് . ലൈറ്റ് നീല നിറത്തിൽ കാണുന്നത് ആണ് അലാസ്കൻ ഉൾക്കടലിലെ സമുദ്ര ജലം.  കറുപ്പ് കലർന്ന ഡാർക്ക് നീലയിൽ കാണുന്ന ജലം പ്രശസ്തമായ കോപ്പർ നദിയിൽ നിന്നും ബഹിർഗമിക്കുന്നത് ആണ് . കൊപ്പരിന്റെ  അംശം ധാരാളം ഉള്ളത് കൊണ്ടാണ് ജലത്തിന് ഈ നിറം ഉള്ളത് . അലാസ്കയിലെ കോപ്പർ ഗ്ലേസിയറിൽ നിന്നും ഉത്ഭവിക്കുന്ന കോപ്പർ നദി ധാരാളം കോപ്പർ സെടിമെന്റുകളും സാൽമണ്‍ മീനുകളുമായി പസഫിക്‌ സമുദ്രത്തിൽ പതിക്കുന്നത് ഇവിടെയാണ്‌ .

സാന്ദ്രതയിൽ ഉള്ള വ്യത്യാസം കാരണം സംജാതമാകുന്ന സർഫസ് ടെൻഷൻ അഥവാ പ്രതലബലം ആണ് തല്ക്കാലത്തേക്ക് എങ്കിലും ഈ രണ്ടു വ്യത്യസ്ഥ ജലങ്ങളെ കൂടിക്കലരാതെ തടയുന്നത് . പക്ഷെ ഇത് തല്കാലത്തേക്ക് മാത്രമാണ് . കുറച്ചു കഴിയുമ്പോൾ ഇത് കൂടിക്കലരുക തന്നെ ചെയ്യും ! കോപ്പർ നദിയിൽ നിന്നുമുള്ള ഒഴുക്ക് കുറയുമ്പോൾ ആണ് ഈ അപൂർവ ദൃശ്യം ക്യാമറയിൽ പകർത്താൻ കഴിയുക . നമ്മുടെ പല അഴിമുഖങ്ങളിലും ഇത്തരം ദ്രിശ്യങ്ങൾ കാണുവാൻ സാധിക്കും .

Image

ഒരു അഭിപ്രായം പറയൂ