ചന്ദ്രനും മനുഷ്യനും !

Share the Knowledge

കുറച്ച്  രസകരമായ വസ്തുതകൾ കേട്ടോളൂ !! ഇതുവരെ ആകെ 32 പേരെ ആണ് ചാന്ദ്ര യാത്രക്കായി തിരഞ്ഞെടുത്തത് . അതിൽ 24 പേർ ഭൂമിയുടെ ഭ്രമണ പഥം വിട്ട് പുറത്തേക്ക് പറന്നു . ഇതിൽ 9 പേർ ചന്ദ്ര പേടകങ്ങൾ ഡ്രൈവ് ചെയ്തിട്ടുണ്ട് . 24 ൽ പന്ത്രണ്ട് പേർ മാത്രമാണ് ചന്ദ്രനിൽ കാല് കുത്തിയിട്ടുള്ളത് ! ഇതിൽ 6 പേർ ചന്ദ്ര ഉപരിതലത്തിൽ വാഹനം ഓടിച്ചിട്ടുണ്ട് ( lunar rover ). മൂന്ന് പേർ ചന്ദ്രനിലേക്ക് രണ്ട് തവണ പറന്നിട്ടുണ്ട് . പക്ഷെ ഒരാള് പോലും രണ്ടാം തവണ ചന്ദ്രനിൽ കാല് കുത്തിയിട്ടില്ല . ചന്ദ്രനിലേക്ക് പറന്ന 24 പേർ മാത്രമാണ് ചന്ദ്രന്റെ മറു വശം ( dark side of the Moon ) കണ്ടിട്ടുള്ളത് . ഭൂമിയല്ലാത്ത മറ്റൊരു ലോകത്ത് കാല് കുത്തിയിട്ടുള്ള ആ പന്ത്രണ്ട് പേർ ഇവർ ആണ് …..

 1. Neil A. Armstrong (in chronological order)
 2. Edwin E. „Buzz” Aldrin
 3. Charles P. Conrad
 4. Alan L. Bean
 5. Alan B. Shepard
 6. Edgar D. Mitchell
 7. David R. Scott
 8. James B. Irwin
 9. John W. Young
 10. Charles M. Duke
 11. Eugene A. Cernan
 12. Harrison H. Schmitt

ഇതിൽ Harrison Schmitt ആണ് അവസാനമായി ചന്ദ്രനിൽ നടന്ന ആൾ . പക്ഷെ അവസാനം ചന്ദ്രനിൽ നിന്നും പോന്നത്  Eugene A. Cernan ആണ്. പന്ത്രണ്ട് പേരിൽ ഏറ്റവും പ്രായ കുറവ്  Charles M. Duke നും (36) പ്രായ കൂടുതൽ Alan Shepard നും (47) ആയിരുന്നു .

 

Image

ഒരു അഭിപ്രായം പറയൂ