ലോഗോ (Emblem)വന്ന വഴി

Share the Knowledge

ലോകത്തിൽ ഏറ്റവും അധികം ശ്രദ്ധിക്കപെടുന്ന ലോഗോകൾ വാഹന നിർമാതാകളുടെതാണ് . ലോകത്തില പ്രമുഖ വാഹന നിർമാണ കമ്പനികളുടെ ലോഗോയുടെ ചരിത്രത്തിലേക് ഒരു എത്തി നോട്ടം.

  1. മേർസിഡസ് ബെൻസ്.

1909 ൽ ഗോട്ട്ലീബ് ഡെയിംലറാണ് കരയിലും കടലിലും ആകാശത്തും ആധിപത്യം സ്ഥാപിക്കുന്ന കമ്പനി എന്ന ആശയം വച്ച്‌ ത്രീ പോയിന്റഡ് സ്റ്റാർ എന്ന ലോഗോയ്ക്ക് രൂപം കൊടുത്തത്. ഗോട്ട്ലീബും വിൽഹം മേബാക്കും ചേർന്നാണ്‌ കമ്പനി സ്ഥാപിച്ചത്(1886, ജർമ്മനി) . ഇത് ( Three pointed star) ഇന്ന് ലോകത്തിൽ ഏറ്റവും അധികം ആളുകൾ ആരാധിക്കുന്ന ലോഗോകളിൽ ഒന്നാണ് .

  1. ബി.എം.ഡബ്ലയു.

    1916 ൽ ജർമ്മനിയിലെ ബവേറിയ പ്രവിശ്യയിലാണ് ബവെറിയൻ മോട്ടോർ വർക്സ്‌ എന്ന B.M.W ന്റെ ജനനം. ലോഗോ വൃത്താ കൃതിയിലുള്ള കറുത്ത വട്ടത്തിന് നടുവിൽ നീല വെള്ള കളങ്ങൾ. ബവേറിയയുടെ പതാക വെള്ള നീല നിറത്തിലുളളതാണ് . അതിൽ നിന്നും കടംകൊണ്ടതാണീ നിറങ്ങൾ എന്ന് ഒരു അഭിപ്രായം. കൂടാതെ ഒന്നാം ലോക മഹായുദ്ധകാലത്ത് വിമാന എഞ്ചി നുകൾ നിർമിച്ചു കൊണ്ടാണ് B.M.W ശ്രദ്ധിക്കപെട്ടത് . അക്കാലത്ത് ജർമൻ വിമാനങ്ങളുടെ പ്രൊപ്പെല്ലറുകൾ വെള്ള,നീല നിറങ്ങളിലാണ് പെയിന്റ് ചെയ്തിരുന്നത് . പ്രൊപ്പെല്ലർ കറങ്ങുമ്പോൾ ഇപ്പോൾ കാണുന്ന രീതിയിൽ കളങ്ങൾ സൃഷ്ടി ക്കപ്പെട്ടിരുന്നത്രേ. ഇതാണ് മറ്റൊരഭി പ്രായം. B.M.W ലോഗോ ഇന്നു ലോകത്തിൽ പെർഫോമൻസിന്റെ പര്യായമാണ്.

  2. ഔഡി

ഔഡി, ഡി.കെ.ഡബ്ലിയു, ഗോൾഫ്‌ , വാണ്ടറർ എന്നീ കമ്പനികൾ 1932 ൽ ലയിച്ചാണ് ഓഡി കമ്പനിക്കു രൂപം കൊടുത്തത് . കേൾക്കുക, ശ്രദ്ധിക്കുക എന്നൊക്കെയാണ് ഓഡിക്ക് ലാറ്റിൻ ഭാഷയിൽ അർഥം. ഓഡി ലോഗോയിലെ നാല് വളയങ്ങൾ ആ പഴയ നാല് കമ്പനികളെയാണ് സൂചിപ്പിക്കുന്നത്‌.

unknown

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ