New Articles

Leidenfrost effect -പഴുത്തു ഉരുകിയ ഈയത്തിൽ വിരൽ മുക്കാമോ ??

 

മുകളിലെ ചോദ്യത്തിന്റെ ഉത്തരം അതെ എന്നാണ് !  അത് മനസ്സിലാക്കാൻ ആദ്യം ലെയ്ടൻ ഫ്രോസ്റ്റ് പ്രഭാവം ( Leidenfrost effect ) എന്താണെന്ന് നോക്കാം . നമ്മുടെ അടുക്കളയിലെ ഫ്രയിംഗ് പാൻ കഴുകിയ ശേഷം തുടക്കാതെ ഒന്ന് നല്ലത് പോലെ ചൂടാക്കൂ . പാനിലെ വെള്ളം മുഴുവൻ നിമിഷ നേരം കൊണ്ട് ആവിയായി പോകുന്നത് കാണാം . അതിൽ അത്ഭുതം ഒന്നും തന്നെയില്ല . പാൻ നല്ലത് പോലെ ചൂടായ ശേഷം , രണ്ടു തുള്ളി വെള്ളം ഒന്നൊഴിച്ച് നോക്കൂ . നമ്മൾ വിചാരിക്കുന്നത് പോലെ അത്ര വേഗം അത് ആവിയായി പോകുന്നില്ല എന്ന് കാണാം ! സത്യത്തിൽ ആ തുള്ളികൾ ആദ്യത്തേതിനേക്കാൾ വേഗത്തിൽ ആവിയായി പോകേണ്ടതല്ലേ ??

ഇതാണ് , ലെയ്ടൻ ഫ്രോസ്റ്റ് പ്രഭാവം. ഒരു ദ്രാവകം , അതിന്റെ തിള നിലയെക്കാൾ (Boiling point) കൂടുതൽ ചൂടുള്ള ഒരു ഖര പദാർത്ഥവുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ , ഇവ രണ്ടിനും ഇടയിൽ വായുവിന്റെ ഒരു കവചം ഉണ്ടാവുകയും , അത് ദ്രാവകം പെട്ടന്ന് ആവിയായി പോകുന്നത് തടയുകയും ചെയ്യും .

800px-Leidenfrost_droplet.svg

ജലതുള്ളികൾക്കും ഫ്രയിംഗ് പാനിനും ഇടയിൽ നില നിൽക്കുന്ന വായുവാണ് തുള്ളികൾ പെട്ടന്ന് ആവിയായി പോകുന്നത് തടയുന്നത് . ഇനി തിളച്ച ഈയത്തിൽ കയ്യിടാൻ വരട്ടെ . ആദ്യം കൈ നന്നായി തണുത്ത ജലത്തിൽ മുക്കുക . എല്ലായിടവും നന്നായി നനഞ്ഞു എന്ന് ബോധ്യമായാൽ ധൈര്യമായി ഈയത്തിൽ കയ്യിടാം . മുൻപ് പറഞ്ഞ Leidenfrost വെള്ള തുള്ളികളും തന്മൂലം ഉണ്ടാകുന്ന വായുവിന്റെ ആവരണങ്ങളും നിങ്ങളുടെ കയ്യിൽ ഉണ്ടാവുകയും , കുറച്ചു നേരത്തേക്ക് അത് നമ്മുടെ കൈ പൊള്ളൽ ഏല്ക്കാതെ സംരക്ഷിക്കുകയും ചെയ്യും . എന്ന് വെച്ചാൽ കൈ ഉടൻ തന്നെ തിരിച്ചെടുക്കണം എന്നർത്ഥം !

 

ഒരു അഭിപ്രായം പറയൂ



Message Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers