ഞാട്ടിക്കല്ല്

Share the Knowledge

ഞാട്ടിക്കല്ല് – കോഴിക്കോട് ജില്ലയിലെ നിരക്കുനി എന്ന സ്ഥലത്തിനടുത്തുള്ള വെള്ളച്ചാൽ എന്ന പ്രദേശത്താണ് ഞാട്ടിക്കല്ല് സ്ഥിതി ചെയ്യുന്നത്.ഏകദേശം ഒരു പത്ത് പന്ത്രണ്ട് ആൾ പൊക്കത്തിൽ മണ്ണിൽ കുത്തി നിർത്തിയതുപോലുള്ള ഒറ്റ പാറകല്ലാണ് ഇത്. ഒരു കുന്നിന്റെ ചരുവിലായി അൽപ്പം ചരിഞ്ഞ് സ്ഥിതി ചെയ്യുന്ന ഈ പാറയുടെ മുകൾ ഭാഗത്ത് വണ്ണം കൂടുതലും താഴേയ്ക്ക് വണ്ണം കുറഞ്ഞു ആയിട്ടാണ് ഉള്ളത്. പരിസര പ്രദേശത്ത് ഇതേ പ്രകൃതമുള്ള കല്ലുകൾ ഒന്നും തന്നെയില്ല എന്നു മാത്രമല്ല തട്ടുതട്ടായി തിരിച്ച് തെങ്ങും കവുങ്ങും എല്ലാം കൃഷി ചെയ്യുന്ന സ്ഥലവുമാണ്. archaeology വിഭാഗം ഈ സ്ഥലവും കല്ലുമെല്ലാം വിശദമായി പരിശോധിച്ചിരുന്നു.

അവരുടെ അഭിപ്രായത്തിൽ പുരാതന കാലംമുതൽക്കെ തന്നെ കല്ല് അവിടെ ഭൂമിയുടെ അടിയിലായി ഉണ്ടാകാമെന്നും ചുറ്റുമുള്ള മണ്ണ് കാലക്രണെ ഒലിച്ചു പോവുകയും കല്ല് അനാവൃതമാകുകയും ചെയ്തതായിരിക്കണം എന്നാണ്. മാത്രമല്ല മരങ്ങളുടെയൊക്കെ തായ് വേര് പോലെ കല്ലിന്റെ അടിഭാഗത്ത് ഭൂമിക്ക് അടിലേക്കായി കല്ലിന്റെ ഭാഗം ഉണ്ടായിരിക്കണം.അതിനാലായിരിക്കണം ഇത്രയും കാലമായിട്ടും കല്ല് സ്ഥാനചലനം സംഭവിക്കാതെ സ്ഥിതി ചെയ്യുന്നത്. എന്തൊക്കെയായാലും പ്രദേശവാസികൾക്ക് ഞാട്ടിക്കല്ല് ദൈവമാണ്.ദിവസവും അവർ അവിടെ വിളക്ക് തെളിക്കുന്നു. പ്രർത്ഥനകൾ നടത്തുന്നു.എല്ലാ വർഷവും മകരമാസത്തിൽ ഉത്സവം നടത്തുന്നു. ആനയും ചെണ്ടമേളവുമെല്ലാമായി ആഘോഷത്തോടെ തന്നെ..എല്ലാത്തിനും മൂകസാക്ഷിയായി സഹസ്രാബ്ധങ്ങളുടെ ഖനീഭവിച്ച നിശബ്ദതയിൽ ഒരു മഹാമേരു പോലെ ഞാട്ടിക്കല്ലും !..

<

p style=”margin: 0px 0px 10px;color: #585858;font-family: ‘Open Sans’, Helvetica, Arial, sans-serif;font-size: 14px;line-height: 20px”>അഭിലാഷ്- വേങ്ങേരി

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ