Tectonic plate between Europe and America

Share the Knowledge
യൂറോപ്പും അമേരിക്കയും തമ്മിലുള്ള വിടവ് !

Alex Mustard (36)  എന്ന ബ്രിട്ടീഷ് സ്കുബാ ഡ്രൈവർ , സാഹസികതയും അതോടൊപ്പം വ്യത്യസ്ഥതയും ഇഷ്ടപ്പെടുന്ന ആളാണ്‌ . പക്ഷെ അദ്ദേഹം കഴിഞ്ഞ തവണ മുങ്ങി താണത് , മറ്റാരും ഇത് വരെ പരീക്ഷിച്ച് നോക്കാത്ത സ്ഥലത്താണ് . യുറോപ്പിനെയും അമേരിക്കയെയും തമ്മിൽ വേർതിരിക്കുന്ന Tectonic പ്ലേറ്റ്കളുടെ വിടവിൽ ആണ് അലക്സ് ഇപ്രാവിശ്യം മുങ്ങാം കുഴി ഇട്ടത് .

ഐസ് ലാണ്ടിനു സമീപം , സമുദ്രാന്തർ ഭാഗത്തുള്ള , ഭൌമ ഫലകങ്ങൾ തമ്മിലുള്ള ഈ വിടവിൽ എണ്‍പത് അടിയോളം താഴ്ച്ചയിൽ ആണ് അദ്ദേഹം മുങ്ങി താണത് . കടലിനടിയിൽ വൻ ഗർത്തങ്ങളും   താഴ്വരകളും അഗ്നി പർവ്വതങ്ങളും ചൂട് നീരുറവകളും ഉള്ള ഈ വിടവ് , ഒരു ഇഞ്ച്‌ എന്ന കണക്കിൽ വർഷാ വർഷം വലുതായി കൊണ്ടിരിക്കുകയാണ് . 80C ചൂടുള്ള വെള്ളം 4C  തണുപ്പുള്ള കടൽ ജലത്തിലേക്ക് ചീറ്റുന്ന Arnarnes Strytur chimney യും അലക്സ് സന്ദർശിച്ചു ! ഇവിടെ ഇരുന്നൂറ് അടി താഴെ ശുദ്ധ ജലം കെട്ടി കിടപ്പുണ്ട് .

 

Image

ഒരു അഭിപ്രായം പറയൂ