ഇയ താഴ് വാരം- പോരാളികളുടെ ഒളി സങ്കേതം

Share the Knowledge

മനുഷ്യന്‍റെ  കണ്ണുകളില്‍  നിന്നും  ഏതെങ്കിലും  നാടുകള്‍ക്ക്  മറഞ്ഞിരിക്കാനാവുമോ ? എന്താണ്  സംശയം ? ഇന്ന്  പോലും  ആധുനിക മനുഷ്യന്‍ കടന്നു ചെന്നിട്ടില്ലാത്ത കൊടും വനങ്ങളും താഴ് വരകളും  ബ്രസീലിലും  വിയറ്റ്നാമിലും ഹിമാലയ സാനുക്കളിലും  ഇന്നും ഉണ്ട് . ഇതിനുദാഹരണം  സൗലാ  (Saola ,pronounced: sow-la)  എന്ന കന്നുകാലി ആണ് . മാനിനോട്  രൂപ സാദൃശ്യമുള്ള  ഈ ജീവി  1992 വരെയും  വിയറ്റ്നാമിനും ലവോസിനും ഇടയിലുള്ള Annamite മല നിരകളിലെ നിബിഡമായ മഴക്കാടുകളില്‍ പുറംലോകമറിയാതെ ജീവിച്ചു! 1992 ലെ ഒരു വന പര്യവേഷത്തിനിടയില്‍ ഒരു വേട്ടക്കാരന്റെ വീട്ടില്‍ നിന്നും ഇതിന്റെ rതലയോട്ടി കിട്ടിയതോടെയാണ് ഇങ്ങനെയൊരു ജീവി വര്‍ഗ്ഗത്തെ പറ്റി പുറംലോകമറിയുന്നത് !  ഇപ്പോഴും വിയറ്റ്നാം -ലാവോസ് കാടുകളില്‍ ഇത് എത്രയെണ്ണം അവശേഷിച്ചിട്ടുണ്ട് എന്ന് ആര്‍ക്കും അറിയില്ല.

Saola

Saola

ഈ ജീവിയെ കുറിച്ച് കൂടുതല്‍ >> Group details for the group "{{group.name}}" were updated: {{changed_text}} To view the group, visit: {{{group.url}}}

ഇങ്ങനെയുള്ള  ഒറ്റപ്പെട്ട  വന മേഖലകളുടെ  പ്രത്യേകതകള്‍  എന്തെല്ലാമാണ് ?  ഒന്നാമത്  ഇങ്ങനെയുള്ള ഒരു ഭൂവിഭാഗങ്ങള്‍  മിക്കവയും  ഉയര്‍ന്ന മലകളാല്‍ ചുറ്റപ്പെട്ട  , ലാന്‍ഡ് ലോക്ക്  ചെയ്യപ്പെട്ട  താഴ് വരകള്‍ ആയിരിക്കും . ആദ്യം ചെല്ലുന്ന മനുഷ്യര്‍ക്ക്‌  ഇത്  എത്തിപ്പെടാന്‍ പ്രയാസമുള്ള ഭൂവിഭാഗമായി അനുഭവപ്പെടുമെങ്കിലും അവിടെ ചെന്ന് കിട്ടിയാല്‍  ഒരു ചെറു ജനതക്ക്  പുറം ലോകം അറിയാതെ തന്നെ ജീവിക്കാനുള്ള എല്ലാ ചുറ്റുപാടുകളും  ഇത്തരം താഴ് വാരങ്ങളില്‍ ഉണ്ടാവും . ഇപ്പോഴും  എത്തിച്ചേരാന്‍ പ്രയാസമുള്ള  നിബിഡവന മേഖലകളില്‍  ആയിരക്കണക്കിനു  വര്‍ഷങ്ങള്‍ക്ക്‌  മുന്‍പ്  ജനവാസം ഉണ്ടായിരുന്നതായുള്ള തെളിവുകള്‍ ലോകത്തിലെ  ഒട്ടുമിക്ക ഭൂവിഭാഗങ്ങളില്‍  നിന്നും  കണ്ടെത്തിയിട്ടുണ്ട് . എന്ത്കൊണ്ടാണ്  ആ ജന വര്‍ഗ്ഗങ്ങള്‍ ജീവിക്കുവാനായി ഇത്തരം ഗൂഡ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് ?  ഒളിച്ചോട്ടം , പലായനം ഇവയില്‍ ഏതെങ്കിലും ഒന്നാവാം  കാരണം . ഏതെങ്കിലും യുദ്ധത്തില്‍ തോറ്റോടിയ  ജനതയാവാം ഇത്തരം കാടുകയറികളില്‍  പ്രധാനികള്‍ ( വേറെയും കാരണങ്ങള്‍ ഉണ്ടാവാം ) ജപ്പാനിലെ ഇയാ  താഴ് വര  ഇതിന്  നല്ലൊരു ഉദാഹരണമാണ് .

p1030692

പന്ത്രണ്ടാം നൂറ്റാണ്ടിൽ ജപ്പാന്റെ സാംസ്കാരിക ചരിത്രം മാറ്റി മറിച്ച വൻ യുദ്ധമായിരുന്നു Genpei യുദ്ധം . Taira ഗോത്രക്കാരും Minamoto വർഗ്ഗവും തമ്മിലായിരുന്നു അത് . പോരാട്ടത്തിൽ പരാജയപ്പെട്ട Taira സമുറായികൾ ഒട്ടു മിക്കവരും പാരമ്പര്യമനുസരിച്ച് ആത്മഹത്യ ചെയ്തു . പിന്നെയും ബാക്കിയുണ്ടായിരുന്നവർ ( കൂടുതലും സ്ത്രീകളും , കുട്ടികളും പിന്നെ വൃദ്ധരും ) ഇന്നും മനുഷ്യന് പെട്ടന്ന് എത്തിപ്പെടാൻ അപ്രാപ്യമായ തെക്കൻ ജപ്പാനിലെ ഇയാ താഴ്‌വരയിലേക്ക് പലായനം ചെയ്തു . പിന്നീടാരും നൂറ്റാണ്ടുകളോളം അങ്ങോട്ടേക്ക് പോയില്ല . പക്ഷെ അഭയാർഥികളുടെയും കൊള്ളക്കാരുടെയും അവസാന അഭയ കേന്ദ്രമായിരുന്നു ഇയാ താഴ്‌വര! നൂറ്റാണ്ടുകൾക്കു ശേഷം ആധുനിക മനുഷ്യൻ അവിടേക്ക് ചെന്നപ്പോൾ തോറ്റൊടിയവരുടെയും പലായനം ചെയ്തവരുടെയും പിൻ തലമുറക്കാരെ ആണ് അവിടെ പ്രതീക്ഷിച്ചത് . പക്ഷെ അവിടെ ആരും ഉണ്ടായിരുന്നില്ല ! പകരം മറ്റൊരു  വര്‍ഗ്ഗക്കാരാണ്‌  അവിടെ തമ്പടിച്ചിരുന്നത് . ദുർഗടമായ ഭൂപ്രകൃതിയും പ്രതികൂലമായ കാലാവസ്ഥയും അവരെ ഉൻമ്മൂലനം ചെയ്തിരിക്കാം . അല്ലെങ്കില്‍  പിന്നീട് വന്നവര്‍ ആദ്യമേ ഉണ്ടായിരുന്നവരെ  വകവരുതിയിരിക്കാം !

feature-japan-shikoku_43922_600x450

പക്ഷെ ഇന്ന് ഇയാ താഴ്‌വര ജപ്പാന്റെ സൌന്ദര്യത്തിന്റെ പ്രതീകമാണ് . “തോറ്റോടിയ ” Taira കൾ നിർമ്മിചുവെന്നു കരുതുന്ന വേരുകളും, വള്ളികളും കൊണ്ടുള്ള തൂക്കുപാലങ്ങൾ (Vine-made suspension bridge) ആണ് ഇവിടുത്തെ മുഖ്യ ആകർഷണം . നമ്മുടെ മേഘാലയയിൽ ഉള്ളത് പോലെ ഇവിടെയും Iya-gawa നദിയുടെ ഇരുവശങ്ങളിലും ഉള്ള മരങ്ങളുടെ വള്ളികളാണ് തമ്മിൽ യോജിപ്പിച്ച് പാലമായി രൂപപ്പെടുത്തിയെടുത്തത് . ഇതുപോലത്തെ പതിമ്മൂന്നെണ്ണം പണ്ട് സമുറായികൾ നിർമ്മിച്ചിരുന്നുവെങ്കിലും മൂന്നെണ്ണം മാത്രമേ കാലത്തെ അതിജീവിച്ചുള്ളൂ . ഇതിൽ 45 മീറ്റർ നീളവും 14 മീറ്റർ ഉയരവും ഉള്ള Iya Kazurabashi ആണ് ഏറ്റവും വലുത് . നശിക്കാറായ ഇതിനെ ഇപ്പോൾ സ്റ്റീൽ കേബിളുകൾ കൊണ്ട് ബലപ്പെടുതിയിട്ടുണ്ട് . ജപ്പാനിലെ  മറ്റു സ്ഥലങ്ങളില്‍  നിന്നും  അന്യം നിന്നുപോയ  പല ആചാരങ്ങളും രീതികളും  ഇന്നും ഇയാ താഴ് വരയില്‍ ശുദ്ധിയോടെ തന്നെ നിലനില്‍ക്കുന്നുണ്ട് .

Vine-made suspension bridge - Iya

Vine-made suspension bridge – Iya

Image