കോംഗോ

Share the Knowledge

ഒരു നിശ്ചിത  ചുറ്റളവിലുള്ള ആവാസ വ്യവസ്ഥയിൽ എത്ര തരം ജീവ ജാലങ്ങള്‍  കാണപ്പെടുന്നു എന്നതാണ് ജൈവവൈവിധ്യം എന്നതുകൊണ്ട്‌  നാം  പറയുന്ന അര്‍ഥം . ഒരു പ്രത്യേക ഭൌമ-കാലാവസ്ഥാ വ്യവസ്ഥയിലേയോ ഭൂമിയിലെ ആകെയോ ജീവിജാലങ്ങളുടെ വൈവിദ്ധ്യവും ഇതുകൊണ്ട് അർത്ഥമാക്കപ്പെടുന്നുണ്ട്. സർവ്വ ജീവജാലങ്ങളും അടങ്ങിയതാണ് ജൈവവൈവിധ്യം. എല്ലാ ജീവജാലങ്ങളും, അവയുടെ ആവാസ വ്യവസ്ഥയും ഇതിൽ ഉൾപ്പെടുന്നു. ആവാസവ്യവസ്ഥയുടെ ആരോഗ്യക്ഷമതയുടെ അളവുകോലാണ് ജൈവവൈവിധ്യം. കൂടുതൽ ജൈവവൈവിധ്യമുണ്ടങ്കിൽ ആവാസവ്യവസ്ഥ കൂടുതൽ ആരോഗ്യമുള്ളതായി കണക്കാക്കപ്പെടുന്നു. ഇത്തരം  ജൈവവൈവിധ്യമുള്ള  അനേകം  മേഖലകള്‍  ഈ ഭൂമിയില്‍  ഉണ്ട് . നമ്മുടെ നീലഗിരി  മുതല്‍  അങ്ങ്  ആമസോണ്‍ വരെ വിവധ തരം ആവാസവ്യവസ്ഥകള്‍ ഉണ്ട് ! അവയെ  ഓരോരോന്നായി   പരിയപ്പെടുത്തല്‍  ആണ്  ഈ  ഒരു  പരമ്പര കൊണ്ട് ഉദ്യേശിക്കുന്നത് . അടുത്ത  മേയ്  22 നു  ലോക ജൈവ വൈവിധ്യദിനം  ആചരിക്കുമ്പോള്‍  നാം  ഇതില്‍  കൂടുതല്‍  അറിവുള്ളവരായി  തീരണം .

010ec7776da94a2e8def41e1de34a20eDR Congo River Boat African Village1

കോംഗോ നദീതടം

പുറത്തേക്ക് തള്ളി ഒഴുക്കുന്ന ജലത്തിന്‍റെ അളവ് നോക്കിയാല്‍ ആമസോണ്‍ കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നദിയാണ് സയര്‍ (Zaire River) എന്നും വിളിപ്പേരുള്ള കോംഗോ . ഭൂമിയിലെ ഏറ്റവും ആഴമുള്ള നദി (220 m) എന്ന ബഹുമതിക്ക് അര്‍ഹനായ കോംഗോ , നീളത്തില്‍ നൈലിന് പിറകില്‍ ആഫ്രിക്കയില്‍ രണ്ടാമനും (4,700 km ) ലോകത്ത് ഒന്‍പതാമത്തെ നദിയും ആണ് . സാംബിയയുടെ അതിര്‍ത്തികളില്‍ നിന്നും പ്രയാണം ആരംഭിച്ച് ആദ്യം വടക്കോട്ടും പിന്നെ തെക്കോട്ടും ഗതി മാറി ഒഴുകി അവസാനം അറ്റ്‌ലാന്‍റ്റിക്ക് സമുദ്രത്തിന്‍റെ മടിത്തട്ടില്‍ ലയിക്കുന്നതിനു മുന്‍പ് കോംഗോ രണ്ടു പ്രാവിശ്യം ഭൂമധ്യരേഖ മറികടക്കുന്നുണ്ട് . നാല് മില്ല്യന്‍ ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കോംഗോ നദീ തടം (Congo Basin) ആഫ്രിക്കയുടെ മൊത്തം  കരഭൂമിയുടെ  പതിമൂന്നു ശതമാനത്തോളം വരും ! സെക്കണ്ടില്‍ 1.2 മില്ല്യന്‍  കുബിക് അടി ജലം  പമ്പ് ചെയ്യുന്ന  ഈ ഭീമന്‍ നദിക്കു ചിലയിടങ്ങളില്‍  പത്തു മൈല്‍ വരെ വീതിയുണ്ട് .

കോംഗോയുടെ സഞ്ചാര പാത

കോംഗോയുടെ സഞ്ചാര പാത

നദിയുടെ ഏകദേശം 650 മൈല്‍ ദൂരത്തോളം എല്ലാക്കാലവും  ഗതാഗതയോഗ്യമാണ് . അപൂര്‍വ്വവും  വിവിധങ്ങളുമായ മനുഷ്യ വര്‍ഗ്ഗങ്ങളും , വന്യജീവികളും , വൈവിധ്യമാര്‍ന്ന ഭൂവിഭാഗങ്ങളും , ഇരുമ്പും , കോപ്പറും , യുറേനിയവും , ഡയമണ്ടും വിളയുന്ന മണ്ണും അകമ്പടിയായുള്ള കോംഗോ , അനേകം സംസ്കാരങ്ങളെയും  പട്ടണങ്ങളെയും തഴുകിയും , ശിക്ഷിച്ചും ആണ്  തന്‍റെ പ്രയാണത്തിലെ  ഓരോ അളവും പൂര്‍ത്തിയാക്കുന്നത് . 1390 ല്‍ തുടങ്ങി ഒരു നീണ്ട കാലത്തോളം ഈ നദീ തടം ഭരിച്ചിരുന്ന മാണികോംഗോകളുടെ  (Manikongo)   കോംഗോ സാമ്രാജ്യത്തില്‍  നിന്നുമാണ്  ഈ മഹാനദി പേര് കടം കൊണ്ടത്‌ . എന്നാല്‍ ഇപ്പോഴാകട്ടെ  രണ്ടു രാജ്യങ്ങള്‍ ഈ നദിയില്‍ നിന്നും പേര് കടം കൊണ്ടിരിക്കുന്നു , Republic of the Congo യും പിന്നെ Democratic Republic of the Congo യും ! ഭൂമധ്യ രേഖക്ക് മുകളിലും താഴെയും ആയുള്ള നദിയുടെ ഒഴുക്ക് കാരണം , ഇത് കടന്നു പോകുന്ന ഏതെങ്കിലും ഒരു ഭാഗത്ത്‌ എപ്പോഴും മഴക്കാലമായിരിക്കും . അതിനാല്‍ തന്നെ കോംഗോ നദിയിലെ നീരൊഴുക്ക് ഏറെക്കുറെ സ്ഥിരമാണ് .

കോംഗോ നദീതടം

കോംഗോ നദീതടം

കോംഗോ മഴക്കാടുകള്‍

ആമസോണ്‍ കഴിഞ്ഞാല്‍ ഭൂമിയിലെ ഏറ്റവും വലിയ മഴക്കാടുകള്‍ ആണ് കോംഗോ നദീ തീരത്തുള്ളത് .  സാവന്നകളും , പുല്‍മേടുകളും , ഇടതൂര്‍ന്ന നിബിഡ വനങ്ങളും  ചേര്‍ന്ന  ഒരു അത്ഭുത ഭൂമിയാണ്‌  കോംഗോ  നദി നമ്മുക്കായി ഒരുക്കിയിരിക്കുന്നത് . കുറിയ മനുഷ്യരായ പിഗ്മികള്‍ ഉള്‍പ്പടെ  നൂറുകണക്കിന് മനുഷ്യ ഗോത്രങ്ങള്‍ അധിവസിക്കുന്ന കോംഗോ നദീ തടത്തില്‍ ആയിരക്കണക്കിന്  വര്‍ഗ്ഗങ്ങളില്‍ പെട്ട പക്ഷി മൃഗാദികള്‍ അലഞ്ഞു തിരിയുന്നു .

ഒരു ആവാസവ്യവസ്ഥയുടെ നാശം! കാട്ടില്‍ കൊന്നിട്ട മൌണ്ടന്‍ ഗോറില്ലകളെ കണ്ടെടുത്തപ്പോള്‍ !

ഒരു ആവാസവ്യവസ്ഥയുടെ നാശം! കാട്ടില്‍ കൊന്നിട്ട മൌണ്ടന്‍ ഗോറില്ലകളെ കണ്ടെടുത്തപ്പോള്‍ !

ആറു രാജ്യങ്ങളിലായി പടര്‍ന്ന് കിടക്കുന്ന ഈ വന സാമ്രാജ്യം അക്ഷരാര്‍ത്ഥത്തില്‍ പ്രകൃതിയിലെ മൃഗശാലയാണ് . ലോകത്ത്  വന നശീകരണ തോത് ഏറ്റവും കുറവുള്ള മഴക്കാടുകള്‍ ആണ് കോംഗോയിലെത്  എന്ന അറിവ് നമ്മെ ആശ്ചര്യപ്പെടുത്തും ! ഒരേ സമയം സീബ്രയെയും ജിരാഫിനെയും  അനുസ്മരിപ്പിക്കുന്ന ഒകാപി (okapi) , ബോണോബോ ( bonobo) എന്ന കുള്ളന്‍ ചിമ്പാന്‍സി , മ്ബുലു (mbulu) എന്ന ആഫ്രിക്കന്‍ മയില്‍  തുടങ്ങിയ ജീവ വര്‍ഗ്ഗങ്ങള്‍ ഭൂമിയില്‍ ഇവിടെ മാത്രമേ ഉള്ളൂ . ഡെമോക്രാറ്റിക് റിപ്പബ്ലിക്  ഓഫ്കോംഗോയിലെ  ചതുപ്പ് നിറഞ്ഞ കൊടും വനങ്ങങ്ങള്‍  (Central Congolian lowland forests) ഉയരം കുറഞ്ഞ forest elephants ന്‍റെ വിഹാര കേന്ദ്രങ്ങള്‍ ആണ് . ബോണോബയും , ബ്രസാസ്  കുരങ്ങും (De Brazza’s monkey), മാന്ഗബെയും (crested mangabey ), ലോ ലാന്‍ഡ്  ഗോറില്ലയും (lowland gorilla) ഇരുള്‍ മൂടിയ വനങ്ങളുടെ വൃക്ഷത്തലപ്പുകളെ  സജീവവും ശബ്ദമുഖരിതവും ആക്കുന്നു .  മനുഷ്യന്‍ അപൂര്‍വ്വമായി മാത്രം കാണാറുള്ള സലോന്ഗാ കുരങ്ങുകള്‍ (Dryas monkey) ആകെ  ഇരുന്നുറെണ്ണത്തില്‍  കൂടുതല്‍ ഈ നദീ തടത്തില്‍ അവശേഷിച്ചിട്ടില്ല !

 കോംഗോ നദിയിലെ കടത്ത്

കോംഗോ നദിയിലെ കടത്ത്

The heart of darkness
കോംഗോയെ കുറിച്ച് പഠിക്കുവാന്‍ ഏറ്റവുംനല്ല റെഫറന്‍സ് ആണ് Joseph Conrad ന്‍റെ Heart of Darkness എന്ന പുസ്തകം. സ്വന്തം അനുഭവങ്ങള്‍ ആണ് ഈപുസ്തകതിനാധാരം

കോംഗോയെ കുറിച്ച് പഠിക്കുവാന്‍ ഏറ്റവും നല്ല റെഫറന്‍സ് ആണ്  Joseph Conrad ന്‍റെ Heart of Darkness എന്ന പുസ്തകം. സ്വന്തം അനുഭവങ്ങള്‍ ആണ്  ഈ പുസ്തകതിനാധാരം

കോംഗോ നദീ തടത്തെ “ഇരുളിന്‍റെ  കേന്ദ്രം  എന്ന് വിശേഷിപ്പിച്ചത്‌  ഇംഗ്ലീഷ് എഴുത്തുകാരന്‍ Joseph Conrad ആണ് . നദിയെ ചുറ്റിപ്പറ്റിയുള്ള നിഗൂഡതകളും , നട്ടുച്ചക്കും സൂര്യപ്രകാശം ഭൂമിയില്‍  പതിയ്ക്കാത്തത്ര മേല്ക്കാടുകള്‍  നിറഞ്ഞ ഘോര വനങ്ങളും , വിചിത്രാചാരങ്ങളുള്ള അപൂര്‍വ്വ ഗോത്ര മനുഷ്യരും , നദിയെയും കാടിനേയും  ചുറ്റിപ്പറ്റിയുള്ള അവരുടെ മാന്ത്രിക കഥകളും ആവാം ഇങ്ങനെ വിശേഷിപ്പിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് . ഇതേ നദിയിലൂടെയാണ്  ഡേവിഡ് ലിവിംഗ്സ്റ്റണിനെ  തേടി സ്റാന്‍ലി  തന്‍റെ വിഖ്യാതമായ ആഫ്രിക്കന്‍ പര്യടനം നടത്തിയത് . 

കൂറ്റന്‍മഴക്കാടുകള്‍ ! കുഞ്ഞന്‍പിഗ്മികള്‍ !

കൂറ്റന്‍മഴക്കാടുകള്‍ ! കുഞ്ഞന്‍പിഗ്മികള്‍ !

നദിയുടെ ചരിത്രം – തുടക്കവും , ഒഴുക്കും , ഒടുക്കവും 
ആഫ്രിക്കയിലെ ഏറ്റവും പഴയദേശീയോദ്യാനമായ Virunga National Park വെട്ടിവെളുപ്പിക്കുന്ന കാഴ്ച്ച !

ആഫ്രിക്കയിലെ ഏറ്റവും പഴയദേശീയോദ്യാനമായ Virunga National Park വെട്ടിവെളുപ്പിക്കുന്ന കാഴ്ച്ച !

പതിനായിരം വര്‍ഷങ്ങള്‍ക്ക്‌ മുന്നേ തന്നെ കോംഗോ നദീ തീരത്ത് മനുഷ്യവാസം ഉണ്ടായിരുന്നതായി ആണ്  തെളിവുകള്‍ സൂചിപ്പിക്കുന്നത് . ബാന്‍ടു (Bantu ) സംസാരിക്കുന്ന ജനതകള്‍ ഏകദേശം രണ്ടായിരം വര്‍ഷങ്ങളായി കോംഗോ നദീതീരത്ത്  മീന്‍പിടിച്ചും  വേട്ടയാടിയും  ജീവിക്കുന്നുണ്ട് . പിന്നീട്  1300 കളില്‍  കോംഗോ സാമ്രാജ്യം സ്ഥാപിതമായി . 1482 ല്‍ പോര്‍ച്ചുഗീസ് പര്യവേഷകനായ Diogo Cão (Diogo Cam എന്ന് വായിക്കണം ) ആണ് ഈ ഇരുണ്ട സാമ്രാജ്യം വെള്ളക്കാര്‍ക്ക്  കാണിച്ചു കൊടുത്തത് . പക്ഷെ അവസാനത്തെ  220 മൈലുകളില്‍  മുപ്പത്തിരണ്ടോളം  ജലപാതങ്ങള്‍ സൃഷ്ടിച്ചു  മുന്നേറുന്ന കോംഗോ നദി പിന്നീടുള്ള  മുന്നൂറോളം വര്‍ഷങ്ങള്‍ കാര്യമായ പര്യവേഷങ്ങള്‍ക്ക്  വിലങ്ങു തടിയായി നിന്നു . ആയിരത്തിയെണ്ണൂറുകളില്‍  പോര്‍ച്ചുഗീസുകാര്‍ Katanga  മേഖലയില്‍  ചെമ്പു ഖനനത്തിനായി എത്തിയപ്പോള്‍ അറബികള്‍ ആനക്കൊമ്പിനും അടിമകള്‍ക്കുമായി  ഇരുണ്ട ഘോര വനങ്ങള്‍  കയറിയിറങ്ങി . 1871 ല്‍ സ്കോട്ടിഷ്  മിഷനറി ആയിരുന്ന ഡേവിഡ് ലിവിംഗ്സ്റ്റന്‍ (David Livingstone)  കോംഗോയുടെ പ്രാരംഭ പോഷക നദികളായ Luapula aയും Lualaba യും സന്ദര്‍ശിച്ചു . അദ്ദേഹം ഇത് നൈല്‍ നദിയുടെ ഉത്ഭവ കേന്ദ്രമായി തെറ്റിദ്ധരിക്കുകയും ചെയ്തു . പിന്നീട് അദ്ദേഹത്തെ തിരഞ്ഞ് പിറകെ എത്തിയ സ്റാന്‍ലി (Henry Morton Stanley) ഈ തെറ്റിദ്ധാരണ നീക്കം ചെയ്തു . 

David Livingstone

David Livingstone

പ്രത്യേകിച്ചൊരു ഉത്ഭവ സ്ഥാനം കോംഗോക്ക് പറയുവാന്‍ സാധിക്കില്ലെങ്കിലും , ടാങ്കനിക്ക (Lake Tanganyika) തടാകവും , മേരു (Mweru) തടാകവും പിന്നെ സാംബിയായിലെ Chambeshi നദിയും ആണ്  ഇതിന്‍റെ പ്രഭവ സ്ഥാനങ്ങളായി പൊതുവേ കരുതപ്പെടുന്നത് . ടാങ്കനിക്ക തടാകത്തില്‍ നിന്നും ഒരു ആമയെപ്പോലെ സാവധാനം സാവന്നാ മേടുകല്‍ക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന കോംഗോ , പതുക്കെ പതുക്കെ വിസ്താരം വര്‍ദ്ധിപ്പിക്കുന്നതായി നമ്മുക്ക് കാണാം . പിന്നീട് അസാമാന്യ വേഗത കൈവരിക്കുന്ന നദിയെ “നരകത്തിന്‍റെ വാതിലില്‍ ” (“Gates of Hell” or “Portes d’Enfer” വെച്ച്  കൂറ്റന്‍ പാറക്കെട്ടുകള്‍ എതിരിടുന്നു . 75 മൈലോളം നീളത്തില്‍ കോംഗോയെ നേരിടുന്ന ഈ പാറക്കെട്ട് നദിക്കു ഒരു രൗദ്ര ഭാവം കൈവരുത്തുന്നു . പിന്നീട്  Lualaba എന്ന കൂറ്റന്‍ മഴക്കാടുകളിലെക്കാണ്  നദി പ്രവേശിക്കുന്നത് . കൊടും കാട്ടിലേക്ക് പ്രവേശിക്കുന്ന കോംഗോ പിന്നീട് വളരെ ശാന്തനായി കാണപ്പെടുന്നു . അനേകം പക്ഷി മൃഗ ജീവജാലങ്ങള്‍ക്ക്  ജീവ സ്രോതസായി മാറുന്ന കോംഗോ ഇതിനിടയില്‍ രണ്ടു വട്ടം ഭൂമധ്യ രേഖ മറികടക്കുന്നുണ്ട് . 

"Gates of Hell" Congo River

“Gates of Hell” Congo River

പിന്നീട് Stanley Falls ലെ കൂറ്റന്‍ പാറ മടക്കുകളെ നേരിടുമ്പോള്‍ നദി അപ്പര്‍ കോംഗോ എന്ന പേരില്‍ നിന്നും മധ്യ കോംഗോ ആയി മാറുന്നു . പിന്നീട് അങ്ങോട്ട്‌ ആയിരം മൈലോളം നദി ഗതാഗതയോഗ്യമാണ് . ഇവിടെ Democratic Republic of Congo യിലെ Kisangani നഗരത്തിന് ജന്മം കൊടുത്ത ശേഷം കോംഗോ നദി അമ്പതു മൈല്‍ നീളമുള്ള Stanley Pool (Malebo Pool) എന്ന തടാകത്തിലേക്ക് പ്രവേശിക്കുന്നു . ഇവിടെ നദി ഏറെക്കുറെ നിശ്ചലമായി ആണ് നില കൊള്ളുന്നത്‌ .

കോംഗോക്ക് മാത്രം സ്വന്തമായ വിചിത്ര ജീവി Okapi

കോംഗോക്ക് മാത്രം സ്വന്തമായ വിചിത്ര ജീവി Okapi

തടാകത്തിന്റെ  ഒരു വശത്ത് Kinshasa നഗരവും മറു വശത്ത്  Brazzaville പട്ടണവും സ്ഥിതി ചെയ്യുന്നു . അവിടെ നിന്നും പിന്നീട് 220 മൈലുകളോളം നദിയുടെ ഉയരം കുറഞ്ഞു കുറഞ്ഞു വരുന്നു . പല  മടക്കുകളായി , ഘട്ടങ്ങളായി കിടക്കുന്ന Livingstone Falls ആണ് ഇതിന് കാരണം . ഇവിടെ തന്നെ 32 ഓളം ചെറു വെള്ളച്ചാട്ടങ്ങള്‍ ഉണ്ട് . പിന്നീട് Muanda എന്ന ചെറുപട്ടണത്തില്‍ വെച്ച്  അറ്റ് ലാന്ട്ടിക്  സമുദ്രത്തില്‍ ലയിക്കുന്നത് വരെയുള്ള നൂറു മൈലുകള്‍ ജല ഗതാഗതയോഗ്യമാണ് . ഇത്രയും ദൂരം സഞ്ചരിച്ചെത്തിയ  ഈ മഹാ നദി , Central African RepublicCameroonAngolaZambiaDemocratic Republic of the Congo,Republic of the CongoEquatorial Guinea  Gabonഎന്നീ രാജ്യങ്ങളിലെ മില്ല്യന്‍ കണക്കിന് ജനങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും  ജീവിക്കാനുള്ള സര്‍വ്വതും നല്‍കിയിട്ടാണ്  , അവയുടെ അവശിഷ്ടങ്ങളും പേറി സമുദ്രത്തില്‍ തന്‍റെ യാത്ര അവസാനിപ്പിക്കുന്നത് ! 

ലോകത്തില്‍ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരികളില്‍ രണ്ടാം സ്ഥാനത്താണ് Kinshasa യും Brazzaville യും കോംഗോ നദിയിലെ Malebo Pool ന്‍റെഇരു വശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ഈരണ്ടു തലസ്ഥാനങ്ങള്‍ തമ്മില്‍ ദൂരം വെറും 1.6 km ആണ്. ( ഒന്നാം സ്ഥാനം റോമും വത്തികാനും)

ലോകത്തില്‍ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരികളില്‍ രണ്ടാം സ്ഥാനത്താണ് Kinshasa യും Brazzaville യും കോംഗോ നദിയിലെ Malebo Pool ന്‍റെഇരു വശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ഈരണ്ടു തലസ്ഥാനങ്ങള്‍ തമ്മില്‍ ദൂരം വെറും 1.6 km ആണ്. ( ഒന്നാം സ്ഥാനം റോമും വത്തികാനും)

Wagenya tribe – കോംഗോക്ക് കുറുകെ കൂട് കെട്ടിയവര്‍ !

230864_10150239743951834_506396833_8570318_5084888_n

Lualaba നദി Boyoma വെള്ളച്ചാട്ടത്തില്‍ പതിക്കുമ്പോള്‍ പ്രശസ്തമായ കോംഗോ നദി ആയി മാറുന്നു . Democratic Republic of the Congo യിലെ Kisangani നഗരത്തിനടുത്തുള്ള Wagenya എന്ന സ്ഥലത്ത് വെച്ചാണ് നദിക്കു പേരിനും രൂപത്തിനും മാറ്റം സംഭവിക്കുന്നത്‌ . Boyoma വെള്ളച്ചാട്ടം നമ്മുടെ വാഴച്ചാല്‍ ജലപാതം പോലെ ഒന്നാണ് . അഞ്ചു മീറ്ററോളം ഉയരമുള്ള ഏഴു മടക്കുകളായാണ് ജലം അടുക്കുകളായി , ഘട്ടം ഘട്ടം ആയി താഴേക്കു ഒഴുകുന്നത്‌ .ആദ്യത്തെ മടക്കും ഏഴാമത്തേതും തമ്മില്‍ ഏകദേശം നൂറു കിലോമീറ്ററോളം ദൂരം ഉണ്ട് ! ഗതാഗത യോഗ്യമല്ലാത്ത ഇവിടെ , Wagenya വര്‍ഗ്ഗക്കാര്‍ മീന്‍ പിടിക്കുന്നത്‌ വളരെ വിചിത്രമായ ഒരു രീതിയിലാണ്.

SAM_3759

ജലത്തിനടിയിലെ പാറകളിലെ കുഴികളില്‍ വലിയ തടി കാലുകള്‍ നാട്ടി അവ തമ്മില്‍ മുകളില്‍ വെച്ച് ബന്ധിക്കും . ഇതുപോലെ അനേകം കാലുകള്‍ ഇവര്‍ നാട്ടും . ഇവയില്‍ നിന്നും മീനുകളെ പിടിക്കുവാനുള്ള വലിയ കൂടുകള്‍ വെള്ളത്തിനടിയിലേക്ക്‌ കെട്ടിയിടും . ( ഇത് നമ്മുടെ നാട്ടിലെ മീന്‍ കൂടുകളെ പോലെയിരിക്കുമെങ്കിലും വലിപ്പത്തിലും ആകൃതിയിലും വലിയ വ്യത്യാസമുണ്ട് ) തീരെ ചെറുതും വളരെ വലുതുമായ മീനുകള്‍ ഇതില്‍ കുടുങ്ങുവാറുണ്ട് . ഒരു കുടുംബം തലമുറകളായി ഒരേ സ്ഥലത്ത് തന്നെ ആയിരിക്കും കൂട് ഇടുന്നത് ! അതായതു വെള്ളച്ചാട്ടത്തിനു മീതെ നാട്ടിയിരിക്കുന്ന കമ്പുകള്‍ കുടുംബ സ്വത്ത് ആണെന്ന് സാരം !!!

കൂടുതല്‍  കോംഗോ  അറിവുകള്‍ 
കോംഗോയിലെ ഖനിയായ Shinkolobwe Mine ല്‍ നിന്നും ലഭിച്ച യുറേനിയം ആണ് രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്ക (Manhattan Project) ഉപയോഗിച്ചത് എന്ന്പറയപ്പെടുന്നു

കോംഗോയിലെ ഖനിയായ Shinkolobwe Mine ല്‍ നിന്നും ലഭിച്ച യുറേനിയം ആണ് രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്ക (Manhattan Project) ഉപയോഗിച്ചത് എന്ന്പറയപ്പെടുന്നു

കോംഗോയുടെ തീരത്തുള്ള Kinshasa ആണ് ലോകത്തിലെ രണ്ടാമത്തെ അറ്റവും വലിയ ഫ്രഞ്ച് സ്പീക്കിംഗ് സിറ്റി (പാരിസ് കഴിഞ്ഞാല്‍ )

കോംഗോയുടെ തീരത്തുള്ള Kinshasa ആണ് ലോകത്തിലെ രണ്ടാമത്തെ അറ്റവും വലിയ ഫ്രഞ്ച് സ്പീക്കിംഗ് സിറ്റി (പാരിസ് കഴിഞ്ഞാല്‍ )

2005 ലെ Congo River, beyond darkness എന്ന ചിത്രം കോംഗോ യാത്രയെ അടിസ്ഥാനപ്പെടുത്തി ഉള്ളതാണ്

2005 ലെ Congo River, beyond darkness എന്ന ചിത്രം കോംഗോ യാത്രയെ അടിസ്ഥാനപ്പെടുത്തി ഉള്ളതാണ്

കോംഗോ നദീതടം മനുഷ്യനു ജീവിക്കാനുള്ളതെല്ലാം തരുന്നുണ്ട്

കോംഗോ നദീതടം മനുഷ്യനു ജീവിക്കാനുള്ളതെല്ലാം തരുന്നുണ്ട്

കോംഗോയില്‍ ഉണ്ടെന്ന് പിഗ്മികള്‍ വിശ്വസിക്കുന്ന മിസ്റ്റിക് ജീവിയാണ് Mokèlé-mbèmbé. അര്‍ഥം "one who stops the flow of rivers"

കോംഗോയില്‍ ഉണ്ടെന്ന് പിഗ്മികള്‍ വിശ്വസിക്കുന്ന മിസ്റ്റിക് ജീവിയാണ് Mokèlé-mbèmbé. അര്‍ഥം “one who stops the flow of rivers”

കോംഗോയില്‍ ഉണ്ടെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്ന മറ്റൊരു ജീവിയാണ് പറക്കും ആളുപിടിയനായ Kongamato

കോംഗോയില്‍ ഉണ്ടെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്ന മറ്റൊരു ജീവിയാണ് പറക്കും ആളുപിടിയനായ Kongamato

കോംഗോയില്‍ മാത്രം കാണപ്പെടുന്ന വൃക്ഷസ്നേഹി bonobo

കോംഗോയില്‍ മാത്രം കാണപ്പെടുന്ന വൃക്ഷസ്നേഹി bonobo

ആഫ്രിക്കന്‍ ആനകളുടെ ഉപവര്‍ഗ്ഗവും അത്യപൂര്‍വ്വവും, ഉയരക്കുറവുള്ളവനും ആയ ആഫ്രിക്കന്‍ ഫോറസ്റ്റ് എലെഫന്റ്

ആഫ്രിക്കന്‍ ആനകളുടെ ഉപവര്‍ഗ്ഗവും അത്യപൂര്‍വ്വവും, ഉയരക്കുറവുള്ളവനും ആയ ആഫ്രിക്കന്‍ ഫോറസ്റ്റ് എലെഫന്റ്

Cross River gorilla എന്ന ഈവര്‍ഗ്ഗം കോംഗോയിലും ഭൂമിയിലും ആകെ മുന്നൂറില്‍ താഴെമാത്രമേ ഇപ്പോള്‍ഉള്ളൂ

Cross River gorilla എന്ന ഈവര്‍ഗ്ഗം കോംഗോയിലും ഭൂമിയിലും ആകെ മുന്നൂറില്‍ താഴെമാത്രമേ ഇപ്പോള്‍ ഉള്ളൂ

കോംഗോയുടെപോഷക നദിയായ Epulu River , Okapi Wildlife Reserve ല്‍ എത്തുമ്പോള്‍

കോംഗോയുടെപോഷക നദിയായ Epulu River , Okapi Wildlife Reserve ല്‍ എത്തുമ്പോള്‍

Garamba National Park

Garamba National Park

മൌണ്ടന്‍ ഗോറില്ല Kahuzi Biega National Park ല്‍

മൌണ്ടന്‍ ഗോറില്ല Kahuzi Biega National Park ല്‍

Congo peafowl

Congo peafowl

Congo River facts !
1. It is the second longest river in Africa (the Nile is the longest).
2. It is the ninth longest river in the world.
3. The Congo River is the deepest river in the world. It reaches depths of over 750 feet (230 meters).
4. The river gets its name from the ancient Kongo Kingdom which existed near the mouth of the river.
5. The river runs through the Congo rainforest which is the second largest rain forest in the world.
6. It is also called the Zaire River.
7. The Congo River’s sources are in the mountains and highlands of the East African Rift, as well as Lake Tanganyika and Lake Mweru.
8. The Congo River is so powerful that if has the potential to supply all of sub-Saharan Africa’s electricity needs.
9. In 1482 Diego Cao was the first European known to sight and enter the Congo River.
10. The main tributaries are the Ubangi, Sangha, and Kasai.
11. There are more than 4,000 islands in the river; over fifty are at least ten miles long.
12. The river crosses the equator twice.
13. The river discharges a volume of water that is second only to the Amazon River.
14. Numerous cataracts (large or high waterfalls), dangerous rapids, and numerous islands make navigation difficult or impossible in certain areas of the river.
15. Two countries are named after the river, they are The Democratic Republic of the Congo and the Republic of the Congo.
The amount of water flowing out of the river is fairly constant year round due to the fact that some part of the river is always in a rainy season.
16 .Approximately seven hundred fish species have been recorded living in the Congo River. The total is probably much larger.
17. The Congo River formed approximately 1.5 – 2 million years ago during the Pleistocene period.

 

Image