വനം മറച്ച നഗരം !

Share the Knowledge

calakmul (1)

7,231 ചതുരശ്ര കിലോമീറ്റര്‍  വിസ്തീര്‍ന്നമുള്ള  Calakmul Biosphere Reserve മെക്സിക്കോയിലെ  ഏറ്റവും വലിയ  പരിസ്ഥിതി സംരക്ഷണ മേഖലയാണ് . ഇതിന്‍റെ മൂന്നു ഇരട്ടിയോളം  വലിപ്പമുള്ള , ഗ്വാട്ടിമാലയുടെ  Maya Biosphere Reserve (21,602 km²) നോട്‌  ചേര്‍ന്ന്  അതി വിശാലമായ  ഒരു വന സാമ്രാജ്യത്തിന്‍റെ  ഭാഗമായി  ആണ്  ഇത് സ്ഥിതി ചെയ്യുന്നത് . മധ്യ അമേരിക്കയില്‍  അവശേഷിച്ചിരിക്കുന്ന  മഴക്കാടുകള്‍  ഇവിടെയാണ്‌ ഉള്ളത് . ദേവദാരുകളും , മഹോഗണി മരങ്ങളും  ഇടതൂര്‍ന്ന്  നില്‍ക്കുന്ന  ഘോര വനങ്ങളുടെ  ഇരുണ്ട തണലില്‍ ജാഗ്വാറുകളും , മൌണ്ടന്‍  ലയണ്‍ എന്ന്  വിളിക്കുന്ന  പുമകളും യദേഷ്ടം വിഹരിക്കുന്നു .  ഒരിക്കലും  നിലത്തിറങ്ങി വരാത്ത എട്ടുകാലി കുരങ്ങുകളും (Spider monkeys ), മരച്ചില്ലകള്‍ക്കിടയില്‍ ആരും കാണാതെ ജീവിക്കുന്ന Howler വാനരന്മമാരും  വൃക്ഷത്തലപ്പുകളില്‍  അവരുടെതായ  സാമ്രാജ്യം സൃഷ്ടിക്കുന്നു . എന്നാല്‍  ഈ  ഘോര വനങ്ങള്‍ക്കിടയില്‍ ഒരു  പട്ടണം  മറഞ്ഞിരിപ്പുണ്ട്‌ ! 1931 ല്‍ അമേരിക്കന്‍  ബോട്ടാനിസ്റ്റ് ആയിരുന്ന Cyrus Lundell പുറം  ലോകത്തിനു  വെളിപ്പെടുത്തി കൊടുത്ത കലക്മള്‍ (Kalakmul or Calakmul) ആണ് അത് .

ബോളുകള്‍ കൊണ്ടുള്ള കളികള്‍ക്ക് വേണ്ടിയുള്ള ഇത്തരം ചെറു മൈതാനങ്ങള്‍ പഴയ മായന്‍ നിര്‍മ്മിതികളുടെ പ്രത്യേകത ആണ്

ബോളുകള്‍ കൊണ്ടുള്ള കളികള്‍ക്ക് വേണ്ടിയുള്ള ഇത്തരം ചെറു മൈതാനങ്ങള്‍ പഴയ മായന്‍ നിര്‍മ്മിതികളുടെ പ്രത്യേകത ആണ്

ഒരു കാലത്ത്  അര ലക്ഷം പേര്‍ വരെ അധിവസിച്ചിരുന്ന  ഒരു പുരാതന  മായന്‍ പട്ടണമായിരുന്നു Calakmul . “Kaan” എന്ന്  വിളിക്കുന്ന നാഗ രാജാക്കന്മ്മാര്‍  ആയിരുന്നു  ഇതിന്‍റെ അധിപര്‍ . ക്രിസ്തുവിനു ശേഷം ആയിരം വര്‍ഷങ്ങള്‍ വരെയാണ്  ഇവര്‍ ഇവിടം ഭരിച്ചിരുന്നത് .  ഒരു പിരമിഡ്  ഉള്‍പ്പടെ ചെറുതും  വലുതും ആയി ഏകദേശം 6,750 ഓളം നിര്‍മ്മിതികള്‍  കാടിന്റെ പല ഭാഗങ്ങളില്‍ ആയി  ചിതറി  കിടപ്പുണ്ട് . 45 മീറ്ററോളം ഉയരമുള്ള ഈ പിരമിഡ്  ആണ്  ഇതുവരെ  കണ്ടെടുത്തിട്ടുള്ള  മായന്‍  പിരമിഡ് കളില്‍ ഏറ്റവും വലുത് . ഇരുപത്  ചതുരശ്ര കിലോമീറ്ററോളം  വിസ്തൃതിയില്‍  ചിതറി കിടക്കുന്ന  ഈ  അവശിഷ്ടങ്ങളില്‍  ശവക്കല്ലറകളും , ക്ഷേത്രങ്ങളും  , വീടുകളും  ഉള്‍പ്പെടും . ഗ്വാട്ടിമാലയുടെ  ഭാഗത്ത്‌  ഉള്ള Tikal എന്ന മായന്‍  നഗരവുമായി  ഇവര്‍ കടുത്ത ശത്രുതയില്‍  ആയിരുന്നു  എന്നാണ്  ഗവേഷകര്‍ കരുതുന്നത് . സത്യത്തില്‍ Calakmul (“City of the Two Adjacent Pyramids” ) എന്നത്  Cyrus  Lundell കൊടുത്ത  പേര് ആണ് . ഈ പട്ടണത്തിന്‍റെ യഥാര്‍ത്ഥ മായന്‍ പേര്  Ox Te’ Tuun (“Three Stones” ) എന്നായിരുന്നു . ഇതിനു  ചുറ്റുമുള്ള  സ്ഥലങ്ങളെ  വിളിച്ചിരുന്നത്‌  Chiik Naab എന്നും!

440px-Calakmul95

ഈ വനത്തിനുള്ളില്‍  El Laberinto bajo എന്ന് സ്പാനിഷില്‍  വിളിക്കുന്ന  ഒരു കൂറ്റന്‍ ചതുപ്പ് നിലം ഉണ്ട് . ഇതാവാം  വേനല്‍ക്കാലത്ത്  ഈ നഗരത്തില്‍  ഉപയോഗിച്ചിരുന്ന  ജലത്തിന്‍റെ മുഖ്യ സ്രോതസ്സ്  എന്നാണ്  ഇപ്പോള്‍ കരുതുന്നത് . മിക്ക  കാനന നഗരത്തിനരുകിലും ഇത്തരം ഒരു ജല സ്രോതസ്  ഉണ്ടാവും . ഇവിടെ നിന്നും  ചെറു കനാലുകള്‍  വഴി ആണ്  ജലം  നഗരത്തിനുള്ളിലേക്ക് കൊണ്ട് വന്നിരുന്നത് . തൊട്ടടുത്ത  നഗരങ്ങളിലേക്ക്   പോകുവാന്‍  പ്രത്യേകം  പാതകള്‍ തന്നെ നിലവില്‍  ഉണ്ടായിരുന്നു . അവസാന  കാലത്ത്  ഈ പട്ടണത്തിലെ  ജനസംഖ്യ  ഗണ്യമായ തോതില്‍  കുറഞ്ഞിരുന്നു . ജലത്തിന്‍റെ  കുറവാണോ  അതോ പുറത്തു നിന്നുള്ള  ഭീഷണികള്‍ ആണോ ഇതുമല്ലാതെ വേറെ ഏതെങ്കിലും  കാരണമാണോ  ഈ നഗരത്തിന്‍റെ അന്ത്യം  കുറിച്ചത് എന്ന് ഇന്നും അഞ്ജാതമാണ് . എല്ലാമറിയാവുന്ന  കാട്  ഇപ്പോഴും  ഈ നഗരത്തെ  മൂടി പൊതിഞ്ഞ്  സൂക്ഷിക്കുന്നു ! 

Image