മറയൂര്‍ - പലായനത്തിന്റെയും അതി ജീവനതിന്റെയും താഴ് വര !

Share the Knowledge
തൂവാനം ജലപാതം- ചിന്നാര്‍

തൂവാനം ജലപാതം- ചിന്നാര്‍

സ്വാഭാവിക ചന്ദന മരങ്ങള്‍ തീര്‍ക്കുന്ന പ്രകൃതിയുടെ നിഴല്‍ …. അതിനിടയിലൂടെ പട്ടാപകലും റോഡരികില്‍ നമ്മെ മിഴിച്ചു നോക്കുന്ന കാട്ടുപോത്തിന്‍ കൂട്ടങ്ങള്‍ ….. വെളുപ്പിനെ മൂന്ന് മണിക്ക് ഹബീബുള്ളയെന്ന പാവം കച്ചവടക്കാരനെ , സ്വന്തം കടയുടെ മുന്നില്‍ വെച്ച് തന്നെ കാട്ടാന ചവുട്ടി കൊന്ന മറയൂര്‍ ടൌണ്‍ (16.08.2015)….. .. നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന കരിമ്പിന്‍ തോട്ടങ്ങള്‍ ….. കാറ്റത്തു പൂത്തുലഞ്ഞു നില്‍ക്കുന്ന അവയുടെ വെള്ളകാവടിയാട്ടം! …. ആ വെളുപ്പില്‍ നിന്നും പിഴിഞ്ഞുണ്ടാക്കുന്ന കറുത്ത മറയൂര്‍ ശര്‍ക്കര …. ഒരു പൂണൂല്‍ പോലെ മറയൂരിനെ ചുറ്റിയൊഴുകുന്ന , കിഴക്കോട്ടൊഴുകുന്ന , തലതിരിഞ്ഞ പാമ്പാര്‍ …. ഓറഞ്ചും ആപ്പിളും, മള്‍ബറിയും വിളയുന്ന , മലമുകളിലെ കാന്തല്ലൂര്‍ …………. സകല പാറക്കൂട്ടങ്ങളുടെയും മുകളില്‍ നൂറ്റാണ്ടുകളുടെ രഹസ്യങ്ങള്‍ അഞ്ചു ശിലാ ഭിത്തികളില്‍ ഒതുക്കി കഴിയുന്ന മുനിയറകള്‍ ……ചിന്നാറില്‍ മാത്രം കാണപ്പെടുന്ന നക്ഷത്ര ആമകള്‍ , ചാമ്പല്‍ മലയണ്ണാന്‍ ,….ചോലപൊന്തച്ചുറ്റന്‍, മഞ്ഞവരയന്‍, ശരവേഗന്‍ തുടങ്ങി 225 ഓളം ചിത്ര ശലഭങ്ങള്‍ !……

മറയൂരിലെ കാബേജു തോട്ടം

കാന്തല്ലൂരിലെ  കാബേജു തോട്ടം

മറയൂര്‍ കാണാന്‍ ചെല്ലുന്ന നമ്മുക്ക് സുപരിചിതങ്ങളായ വാക്കുകള്‍ ആണ് മുന്‍പ് പറഞ്ഞത് . എന്നാല്‍ ഇതൊരു മുഖം മൂടിയാണ് . ആ മൂടി മാറ്റിയാല്‍ മറ്റൊരു ഇയാ താഴ് വര നമ്മുടെ മുന്നില്‍ തെളിയും . മധുരയില്‍ നിന്നും യുദ്ധത്തെ ഭയന്നും രാജാ കോപത്തിനിരയായും പലായനം ചെയ്ത നാനാ വിഭാഗങ്ങള്‍ അടങ്ങുന്ന ഒരു ജനത , സര്‍വ്വ പടനീക്കങ്ങള്‍ക്കും അപ്രാപ്യമായ ഒരു സ്ഥലം തേടി അലഞ്ഞ് അവസാനം എത്തിച്ചേര്‍ന്നത് ഇന്നത്തെ മറയൂരില്‍ ആണ് . മനുഷ്യ സാമീപ്യം നൂറ്റാണ്ടുകളായി അറിഞ്ഞിട്ടില്ലാത്ത ആനകളും കടുവകളും കാട്ടുപോത്തുകളും അവരെ നേരിട്ടു . പ്രാണരക്ഷാര്‍ത്ഥം മല മുകളിലേക്ക് കയറിയ അവര്‍ തങ്ങള്‍ക്കായി ദൈവം ഉണ്ടാക്കിവെച്ചതുപോലെ അനേകം കല്‍കൂടാരങ്ങള്‍ കണ്ടു . രണ്ടു മൂന്നു പേര്‍ക്ക് സുഖമായി അന്തിയുറങ്ങാന്‍ സാധിക്കുമായിരുന്ന അത്തരം ശിലാഗൃഹങ്ങളുടെ വാതിലില്‍ അഞ്ചാമത്തെ ശില കൊണ്ടടച്ചാല്‍ അവര്‍ രാത്രിയില്‍ തികച്ചും സുരക്ഷിതരായിരുന്നു . പകല്‍ വെളിച്ചത്തിന്‍റെ ധൈര്യത്തില്‍ പുറത്തിറങ്ങിയ അവര്‍ ഒരുമയോടെ ജീവിച്ചാല്‍ ഈ നാട് തങ്ങള്‍ക്കു സുരക്ഷിതമാണെന്ന് തിരിച്ചറിയുകയായിരുന്നു . ആ നാടിനെ അഞ്ചായി ഭാഗിച്ച് ( കാന്തല്ലൂര്‍, കീഴാന്തൂര്‍, കാരയൂര്‍, മറയൂര്‍, കൊട്ടക്കുടി) അവര്‍ തങ്ങളുടേതായ ഒരു ലോകം അവിടെ കെട്ടിപ്പടുത്തു . (കൊട്ടക്കുടി ഇപ്പോള്‍ തമിഴ്നാട്ടില്‍ ആണ് ) . വീണ്ടും ആളുകള്‍ വന്നുകൊണ്ടേ ഇരുന്നു . മുതുകില്‍ ഭാരം ഏന്തി വന്ന മുതുവന്മ്മാര്‍ … കട്ടും മോഷ്ടിച്ചും ജീവിച്ചിരുന്ന കുറുമ്പന്‍ വര്‍ഗ്ഗം അങ്ങിനെ പലരും . ഇവരെല്ലാം മറയൂരില്‍ സ്വന്തമായ ഒരു സംസ്കാരം കെട്ടിപ്പടുത്തു . ഇപ്പോഴും ആധുനിക സൌകര്യങ്ങളോട് തീരെ അടുപ്പം കാണിക്കാതെ ഇവര്‍ മറയൂരില്‍ നാമറിയാതെ അവരുടെതായ ലോകത്ത് ജീവിക്കുന്നു !

Star Tortoise - നക്ഷത്രആമ - ചിന്നാര്‍

Star Tortoise – നക്ഷത്രആമ – ചിന്നാര്‍

മുനിയറകള്‍
മറയൂര്‍- ഉയര്‍ന്ന സ്ഥലങ്ങളില്‍ മാത്രം നിര്‍മ്മിച്ചിരിക്കുന്ന മുനിയറകള്‍ ശവ സംസ്കാരത്തിന് ഉപയോഗിച്ചിരുന്നു എന്ന വാദം പോലെ തന്നെ വന്യ മൃഗങ്ങളില്‍ നിന്നും രക്ഷ നേടുവാന്‍ വേണ്ടി ഉപയോഗിച്ചിരുന്നതാണ് എന്ന വാദവും ഉണ്ട് . ചൂടാക്കിയാല്‍ പൊട്ടി പോകുന്ന ഇത്തരം പാറകളില്‍ ദഹിപ്പിക്കല്‍ നടന്നിട്ടില്ല എന്ന് തോന്നുന്നു .

മറയൂര്‍- ഉയര്‍ന്ന സ്ഥലങ്ങളില്‍ മാത്രം നിര്‍മ്മിച്ചിരിക്കുന്ന മുനിയറകള്‍ ശവ സംസ്കാരത്തിന് ഉപയോഗിച്ചിരുന്നു എന്ന വാദം പോലെ തന്നെ വന്യ മൃഗങ്ങളില്‍ നിന്നും രക്ഷ നേടുവാന്‍ വേണ്ടി ഉപയോഗിച്ചിരുന്നതാണ് എന്ന വാദവും ഉണ്ട് . ചൂടാക്കിയാല്‍ പൊട്ടി പോകുന്ന ഇത്തരം പാറകളില്‍ ദഹിപ്പിക്കല്‍ നടന്നിട്ടില്ല എന്ന് തോന്നുന്നു .

മൂവായിരം വര്‍ഷങ്ങള്‍ക്ക്‌ മേലെ പഴക്കമുള്ള മുനിയറകള്‍ , ശിലായുഗ മനുഷ്യരുടെതാണ് എന്ന് അനുമാനിക്കാം എങ്കിലും ഇവയുടെ ഉത്ഭവത്തെ പറ്റി ഏകാഭിപ്രായം നിലവില്‍ ഇല്ല . ഇതിനു സമാനമായ നിര്‍മ്മിതികള്‍ മറ്റു പല രാജ്യങ്ങളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട് . ഇത്രയും വിദൂര സ്ഥലങ്ങളിലെ നിര്‍മ്മിതികള്‍ നിര്‍മ്മാണത്തില്‍ എങ്ങിനെ അനുരൂപപ്പെട്ടു എന്നത് വിസ്മയകരമാണ് . ഉയര്‍ന്ന സ്ഥലങ്ങളില്‍ മാത്രം നിര്‍മ്മിച്ചിരിക്കുന്ന മുനിയറകള്‍ ശവ സംസ്കാരത്തിന് ഉപയോഗിച്ചിരുന്നു എന്ന വാദം പോലെ തന്നെ വന്യ മൃഗങ്ങളില്‍ നിന്നും രക്ഷ നേടുവാന്‍ വേണ്ടി ഉപയോഗിച്ചിരുന്നതാണ് എന്ന വാദവും ഉണ്ട് . ചൂടാക്കിയാല്‍ പൊട്ടി പോകുന്ന ഇത്തരം പാറകളില്‍ ദഹിപ്പിക്കല്‍ നടന്നിട്ടില്ല എന്ന് തോന്നുന്നു . കുറുമ്പര്‍ വിഭാഗത്തില്‍ പെട്ട സുബ്രമണ്യന്‍ (60) പറയുന്നത് , പണ്ട് ഈ അറകളൊക്കെ മണ്ണിനടിയില്‍ ആയിരുന്നു എന്നും കാലക്രമേണ മണ്ണ് മാറി ഉയര്‍ന്നു വന്നതാണെന്നും ആണ്. മറയൂര്‍ – കാന്തല്ലൂര്‍ റോഡില്‍ ആനക്കോട്ടപ്പാറ പാര്‍ക്കില്‍ ചെന്നാല്‍ ഈ കുറുമ്പന്‍ സുബ്രുവിനെ നിങ്ങള്‍ക്കും കാണാം . അവിടെ വരുന്ന ആളുകള്‍ക്ക് ചരിത്രം വിളമ്പിയാണ് കക്ഷിയുടെ ഇപ്പോഴത്തെ ജീവിതം .

കുറുമ്പര്‍ വിഭാഗത്തില്‍ പെട്ട സുബ്രമണ്യന്‍ (60) പറയുന്നത് , പണ്ട് ഈ അറകളൊക്കെ മണ്ണിനടിയില്‍ ആയിരുന്നു എന്നാണ് . കാലക്രമേണ മണ്ണ് മാറി ഉയര്‍ന്നു വന്നതാണ് .

കുറുമ്പര്‍ വിഭാഗത്തില്‍ പെട്ട സുബ്രമണ്യന്‍ (60) പറയുന്നത് , പണ്ട് ഈ അറകളൊക്കെ മണ്ണിനടിയില്‍ ആയിരുന്നു എന്നാണ് . കാലക്രമേണ മണ്ണ് മാറി ഉയര്‍ന്നു വന്നതാണ് .

കുറുമ്പര്‍
മോഷണം കലയാക്കിയിരുന്ന കുറുമ്പര്‍ ജാതിയെ നാട്ടുകൂട്ടം പണ്ടൊരു നാള്‍ അപ്പാടെ കൊന്നു കളയാന്‍ തീരുമാനിക്കുന്നു . സഭ കൂടുന്ന അഞ്ചുനാട്ടാം പാറയില്‍ പക്ഷെ കീഴാന്തൂര്‍ ദേശക്കാര്‍ കുറുമ്പരുടെ രക്ഷക്കെത്തി . അവര്‍ പട്ടിണി കൊണ്ടാണ് മോഷ്ട്ടിക്കുന്നത് എന്നും തങ്ങളുടെ കൃഷിയിടങ്ങളില്‍ നിന്നും അവര്‍ ആവശ്യത്തിനനുസരിച്ച് ഭക്ഷണത്തിന് വേണ്ടുന്ന വക വെറുതെ എടുത്തോട്ടെ എന്നും കീഴാന്തൂര്‍ ദേശക്കാര്‍ പറഞ്ഞു . അങ്ങിനെ കുറുമ്പര്‍ രക്ഷപെട്ടു . ഇന്നും കുറുമ്പര്‍ക്ക് ചോദിക്കാതെയും പറയാതെയും കീഴാന്തൂര്‍ ദേശക്കാരുടെ പറമ്പില്‍ നിന്നും തേങ്ങയോ നെല്ലോ കരിമ്പോ എടുക്കാം എന്നതാണ് അതിശയം . എടുത്തത്‌ കുറുമ്പര്‍ ആണെന്ന് അറിയാന്‍ നരന്‍ സിനിമയില്‍ കാണിക്കുന്നത് പോലെ എന്തെങ്കിലും കമ്പോ കോലോ അവിടെ നാട്ടിവെച്ചാല്‍ മതി ! (ഇനി പോകുമ്പോള്‍ പരീക്ഷിച്ചു നോക്കാവുന്നതാണ് )

മറയൂരില്‍ നിന്നും നെല്ലിപ്പെട്ടിക്കുടി എന്ന ആദിവാസി കോളനിയിലേക്ക് പോകും വഴിയുള്ള ഗുഹകളില്‍ നമ്മുടെ പൂര്‍വികര്‍ ഏതോ ചായക്കൂട്ടുപയോഗിച്ച് വരച്ച ചിത്രങ്ങള്‍ കാണാം.

മറയൂരില്‍ നിന്നും നെല്ലിപ്പെട്ടിക്കുടി എന്ന ആദിവാസി കോളനിയിലേക്ക് പോകും വഴിയുള്ള ഗുഹകളില്‍ നമ്മുടെ പൂര്‍വികര്‍ ഏതോ ചായക്കൂട്ടുപയോഗിച്ച് വരച്ച ചിത്രങ്ങള്‍ കാണാം.

മറയൂര്‍ ഗുഹാചിത്രങ്ങള്‍
മറയൂരില്‍ നിന്നും നെല്ലിപ്പെട്ടിക്കുടി എന്ന ആദിവാസി കോളനിയിലേക്ക് പോകും വഴിയുള്ള ഗുഹകളില്‍ നമ്മുടെ പൂര്‍വികര്‍ ഏതോ ചായക്കൂട്ടുപയോഗിച്ച് വരച്ച ചിത്രങ്ങള്‍ കാണാം. പക്ഷെ അങ്ങോട്ടുള്ള പ്രവേശനം ഇപ്പോള്‍ അത്രയെളുപ്പം അല്ല എന്ന്കേള്‍ക്കുന്നു. ഫോട്ടോ എടുക്കാനും പരിമിതികള്‍ ഉണ്ട്.

മറയൂരിലെ ആദിവാസികള്‍ (ആണുങ്ങള്‍) അങ്ങോട്ടും ഇങ്ങോട്ടും ജാതി തിരിച്ചറിയുന്നത്‌ തലയിലെ തോര്‍ത്ത്‌ കൊണ്ടുള്ള കെട്ടുകണ്ടാണ്‌ . ചില വര്‍ഗ്ഗക്കാരുടെ കെട്ടിന്റെ അഗ്രംമുകളിലേക്കും ചിലരുടേത് താഴേക്കും മറ്റുചിലരുടേത് വശങ്ങളിലേക്കും ആണ്. (ചിത്രം ഇടമലക്കുടിയിലെ മുതുവാന്‍ )

മറയൂരിലെ ആദിവാസികള്‍ (ആണുങ്ങള്‍) അങ്ങോട്ടും ഇങ്ങോട്ടും ജാതി തിരിച്ചറിയുന്നത്‌ തലയിലെ തോര്‍ത്ത്‌ കൊണ്ടുള്ള കെട്ടുകണ്ടാണ്‌ . ചില വര്‍ഗ്ഗക്കാരുടെ കെട്ടിന്റെ അഗ്രംമുകളിലേക്കും ചിലരുടേത് താഴേക്കും മറ്റുചിലരുടേത് വശങ്ങളിലേക്കും ആണ്. (ചിത്രം ഇടമലക്കുടിയിലെ മുതുവാന്‍ )

കാന്തല്ലൂര്‍ പഞ്ചായത്തിലെ ജസംഖ്യയില്‍ 40 ശതമാം വരുന്ന പട്ടികവര്‍ഗ്ഗവിഭാഗങ്ങളില്‍ ഏറെയും സമൂഹത്തിന്റെ പൊതുധാരയില്‍ നിന്നും അകന്നു കഴിയുവാന്‍ താല്പ്പര്യപ്പെടുന്നു. ആധുനിക നരവംശ ശാസ്‌ത്രജ്ഞരുടെ നിഗമനത്തിൽ ഇവിടുത്തെ ആദിവാസികൾ പ്രോട്ടോ-ആസ്‌ത്രലോയ്‌ഡ്‌ വംശത്തിൽപ്പെടുന്നു. ആചാര  അനുഷ്ടാനങ്ങളും സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥയും സ്വയം കല്പ്പിച്ച് കുറി എടുക്കുന്ന അടിമത്തവും ഏറെ പിന്നിലായി നിലകൊള്ളുന്നതിനും  ഇടയാക്കുന്നു. ജീവിതോപാധിയായി കൃഷിക്ക് പശൂ നോക്കലും ആടുവളര്‍ത്തലും വനവിഭവങ്ങള്‍ ശേഖരിക്കലും ആണ്  നടക്കുന്നതെങ്കിലും  ഇവരുടെ വിദ്യാഭ്യാസം എല്ലാവരിലും പ്രാഥമിക തലത്തില്‍ ഒതുങ്ങുന്നു. പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിലേയ്ക്ക് കാലാകാലങ്ങളില്‍ നടത്തിവരുന്ന വികസ പ്രവര്‍ത്തങ്ങള്‍ തികഞ്ഞ സംതൃപ്തിയോടെ ഉള്‍ക്കൊണ്ടുകൊണ്ട്  അവ സംരക്ഷിക്കുന്നതിനു   പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ വേണ്ടത്ര താല്പര്യം കാണിച്ചിട്ടില്ല. അനുഷ്ഠാനങ്ങളുടെയും ആചാരങ്ങളുടെയും അതിര്‍ത്തികള്‍ ലംഘിച്ച് പൊതുധാരയിലേക്ക് കടന്നുവരുന്നവരോ അപൂര്‍വ്വം. ഇപ്പോള്‍ പഞ്ചായത്തിലെ എല്ലാ എസ്.റ്റി കുടികളിലും കുടുംബശ്രീ പ്രവര്‍ത്തങ്ങളും പുരുഷ അയല്‍ക്കൂട്ട പ്രവര്‍ത്തങ്ങളും സജീവമായി നടക്കുന്നു.   അടുക്കുന്തോറും അകലുന്ന സ്വഭാവം വച്ചു പൂലര്‍ത്തുന്ന ഈ വിഭാവങ്ങളുടെ സമഗ്ര വികസം കൈവരിക്കുന്നതിനു  നാം ഏറെ  ശ്രമിക്കേണ്ടതുണ്ട്.

കേരളത്തിലെ ചിന്നാർ വന്യജീവി സങ്കേതത്തിലും തമിഴ്‌നാട്ടിലെ ശ്രീവല്ലി പുത്തൂർ വനപ്രദേശങ്ങളിലും മാത്രം കാണുന്ന തദ്ദേശീയ ജീവിയാണ് ചാമ്പൽ മലയണ്ണാൻ (Grizzled Giant Squirrel- Ratufa macroura(Pennant))

കേരളത്തിലെ ചിന്നാർ വന്യജീവി സങ്കേതത്തിലും തമിഴ്‌നാട്ടിലെ ശ്രീവല്ലി പുത്തൂർ വനപ്രദേശങ്ങളിലും മാത്രം കാണുന്ന തദ്ദേശീയ ജീവിയാണ് ചാമ്പൽ മലയണ്ണാൻ (Grizzled Giant Squirrel- Ratufa macroura(Pennant))

ഊര് വിലക്ക് 

ഇടുക്കി ജില്ലയിലെ അഞ്ചുനാട് പ്രദേശത്തെ ഭരിക്കുന്നത് പ്രാകൃത നിയമങ്ങളാണ്. ഊരുവിലക്ക് എന്ന അപരിഷ്കൃത ആചാരത്തിനടിപ്പെട്ട് സാമൂഹികബന്ധങ്ങളറ്റുപോയ എത്രയോ ജീവിതങ്ങളാണ് ഇവിടെയുള്ളത്…
ഇടുക്കി കാന്തല്ലൂര്‍ പഞ്ചായത്തില്‍ തീര്‍ഥമല ആദിവാസി കോളനിയിലെ താമസക്കാരനായിരുന്നു അഴകര്‍സ്വാമി. ഭാര്യ കന്നിയമ്മയും നാല് മക്കളും അടങ്ങുന്നതാണ് കുടുംബം. അഴകര്‍സ്വാമിക്ക് പ്രകൃതി കൈനിറയെ നല്‍കി. മക്കളെ ഉന്നത വിദ്യാഭ്യാസത്തിനയച്ചു. മകള്‍ ഷൈല പട്നയിലെ ആയുര്‍വേദ കോളജില്‍ പഠനം പൂര്‍ത്തിയാക്കി. ഇതേ കോളജിലെ ലെക്ചററായ ബിഹാറുകാരന്‍ റാമുമായി അവള്‍ പ്രണയത്തിലായി. മകളുടെ ഇഷ്ടത്തിന് സ്വാമിയും കന്നിയമ്മയും എതിരുനിന്നില്ല. പക്ഷേ, അതിന് അവര്‍ കൊടുക്കേണ്ടിവന്ന വില വലുതായിരുന്നു. മറയൂരില്‍ ഇപ്പോഴുംനിലനില്‍ക്കുന്ന ഊരുവിലക്കിന്റെ കഥ മാധ്യമത്തില്‍ >>>http://www.madhyamam.com/archives/news/361783/150712

വൈകുന്നേരംഅഞ്ചു മണിയോട് കൂടി ചിന്നാര്‍ ചെക്ക്പോസ്റ്റിനു സമീപമുള്ള ഈനിരീക്ഷണ മേടയില്‍ കയറി ഇരുന്നാല്‍ ആ മേഖലയിലുള്ള എല്ലാ മൃഗങ്ങളുടെയും മിനിമം ഓരോസാമ്പിളുകള്‍ നിങ്ങളുടെ കണ്മുന്നില്‍ വരും .

വൈകുന്നേരംഅഞ്ചു മണിയോട് കൂടി ചിന്നാര്‍ ചെക്ക്പോസ്റ്റിനു സമീപമുള്ള ഈനിരീക്ഷണ മേടയില്‍ കയറി ഇരുന്നാല്‍ ആ മേഖലയിലുള്ള എല്ലാ മൃഗങ്ങളുടെയും മിനിമം ഓരോസാമ്പിളുകള്‍ നിങ്ങളുടെ കണ്മുന്നില്‍ വരും .

മറയൂര്‍ ശര്‍ക്കര

ഇപ്പോള്‍ മറയൂരിലെ ഏകദേശം എഴുന്നൂറ് ഹെക്ടര്‍ പ്രദേശത്താണ് കരിമ്പിന്‍ കൃഷി ഉള്ളത് (ഇതൊക്കെ പണ്ട് നെല്‍പ്പാടങ്ങള്‍ ആയിരുന്നു ). കൊട്ടക്കുളം , മാശിവയല്‍, കൂടവയല്‍, ചാനല്‍മെട്, ആനചാല്‍പെട്ടി, കരശനാട് എന്നിവടങ്ങളില്‍ ആണ്ശര്‍ക്കര നിര്‍മ്മാണം പ്രധാനമായും നടക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്നുള്ളഉയരം, മൂന്ന് നൂറ്റാണ്ടുകളായി പിന്തുടരുന്ന ഉല്‍പ്പാദന രീതി, ഇവയൊക്കെയാണ് മറയൂര്‍ ശര്‍ക്കരയെ പ്രശസ്തമാക്കുന്നത്. ഈ ശര്‍ക്കര  ഉണ്ടാക്കുന്ന  രീതി  ഈ വീഡിയോയില്‍  കാണാം .

മറയൂരിന്റെ ഉൾക്കാടുകളിൽ മറഞ്ഞിരിക്കുന്ന ഒരു പാട് കാഴ്ചകൾ ഉണ്ട്. അതി മനോഹരമായ കാഴ്ചകൾ മറയൂരിലെ ചന്ദന കാടുകൾക്ക് ഉള്ളിൽ ഉണ്ട്. ചന്ദന മരങ്ങൾക്ക് പ്രത്രേക പ്രൊട്ടെക്ഷൻ ഉള്ളത് കൊണ്ട് തന്നെ ഈ പ്രദേശങ്ങളിൽ പ്രവേശിക്കുന്നത് പൊതുജനങ്ങൾക്ക് അപ്രാപ്യമാണ്. സാമൂഹിക പ്രവർത്ത പഠനത്തിന്റെ ദശദിന ക്യാമ്പുമായി ബന്ധപ്പെട്ട് പത്ത് ദിവസം ഇവിടത്തെ പെരിയ ഗുഡി ട്രൈബൽ സെറ്റിൽമെന്റിലെ മുതുവാൻ ആദിവാസി വിഭാഗത്തോടൊപ്പം ചെലവഴിക്കാൻ കഴിഞ്ഞത് ജീവിതത്തിൽ മറക്കാനാകാത്തെ കുറെ നാളുകൾ ആണ്.
ആധുനിക ലോകവുമായി അധിക സംസർഗം ഇവർക്കില്ലെങ്കിലും സോളാർ വൈദ്യുതിയുടെ സഹായത്തോടെ ടിവി യും മറ്റും ഇവർ ഉപയോഗിക്കുന്നുണ്ട്. കാട്ടിലെ തേൻ, ഇഞ്ചപുൽ തൈലം, തുടങ്ങിയ വന വിഭവങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തിയാണ് ഇവർ ജീവിക്കുന്നത്. ഓലകൾ മേഞ്ഞ ഇവരുടെ വീട് കാണാൻ പേത്രേക ഭംഗിയാണ്. ഇവരുടെ ആചാരങ്ങളും വ്യത്യസ്തമാണ്. മുതുവാൻ മാർ കുട്ടികളെ തങ്ങളുടെ മുതുകിൽ ഒരു തുണി കെട്ടി അതിൽ കിടത്തി കൊണ്ടാണ് ജോലിക്ക് പോകുന്നത്. പ്രായ പൂർത്തിയായ ആണുങ്ങൾക്കും സ്ത്രീകൾക്കും മാറി താമസിക്കാൻ ഊരിൽ പ്രത്രേക ഇടങ്ങൾ ഉണ്ട്.

മറയൂരിലെ ടൗൺ പ്രദേശത്തി നോട് ചേർന്ന് കഴിയുന്നകഴിയുന്ന അഞ്ച് നാടുകളിൽ പെട്ടവർക്കും ഉണ്ട് ഒരു പാട് വ്യത്യസ്തതകൾ. പൂർവ്വികരെ സംബന്ധിച്ച് വ്യക്തമായ തെളിവുകൾ ഇല്ലാത്തതിനാൽ സ്വന്തം ജാതി ഏതെന്ന് അറിയാതെ ജീവിക്കുന്നവർ ഇവിടെ ഉണ്ട്. ബിരുദവും ബിരുദാനന്തരവും നേടിയ ഇവിടത്തെ യുവതലമുറ നേരിടുന്ന ഒരു പ്രശ്നമാണ് അത്. അവരുടെ സർട്ടിഫിക്കറ്റുകളിൽ പോലും ജാതി രേഖ പ്പെടുത്തിയിട്ടില്ല. അഞ്ച് നാടുകളിൽ പെട്ടവർ വിവാഹം കഴിക്കുന്നതും ഈ അഞ്ച് നാടുകളിൽ നിന്നും മാത്രമാണ്. ആ നിയമം തെറ്റിച്ചാൽ ഊരു വിലക്ക് നേരിടെണ്ടി വരും.
ചന്ദന കളളക്കടത്ത്, കഞ്ചാവ് തോട്ടങ്ങൾ എന്നിവ മറയൂരുമായി ബന്ധപെട്ട് ഗവൺ മെൻറിന് തലവേദനയാകുന്ന ചില പ്രശ്നങ്ങളാണ്. (ഈ ഭാഗം എഴുതിയത്  Sree Raj)

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ മറയൂർ വില്ലേജിലാണ്‌ ആനമുടി ചോല (മന്നവന്‍ചോല) ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 2004-ലാണ്‌ ആനമുടിച്ചോല ദേശീയോദ്യാനമായി തിരഞ്ഞെടുക്കപ്പെട്ടത്. 7.5 ചതുരശ്ര കിലോമീറ്ററാണ്‌ വിസ്തീർണ്ണം

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ മറയൂർ വില്ലേജിലാണ്‌ ആനമുടി ചോല (മന്നവന്‍ചോല) ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 2004-ലാണ്‌ ആനമുടിച്ചോല ദേശീയോദ്യാനമായി തിരഞ്ഞെടുക്കപ്പെട്ടത്. 7.5 ചതുരശ്ര കിലോമീറ്ററാണ്‌ വിസ്തീർണ്ണം.

കാന്തല്ലൂരില്‍ മരത്തക്കാളി (Solanum betaceum) സമൃദ്ധമായി വളരുന്നു. പരമാവധി അഞ്ചുമീറ്റർ വരെ ഉയരത്തിൽ വളരും, വളരുന്ന പ്രദേശത്തിന്റെ സ്വഭാവം അനുസരിച്ച് കായ്കൾക്ക് കടുംചുവപ്പ്, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ വിവിധ നിറങ്ങളാകാം.

കാന്തല്ലൂരില്‍ മരത്തക്കാളി (Solanum betaceum) സമൃദ്ധമായി വളരുന്നു. പരമാവധി അഞ്ചുമീറ്റർ വരെ ഉയരത്തിൽ വളരും, വളരുന്ന പ്രദേശത്തിന്റെ സ്വഭാവം അനുസരിച്ച് കായ്കൾക്ക് കടുംചുവപ്പ്, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ വിവിധ നിറങ്ങളാകാം.

പുനം കൃഷി

ഇവിടുത്തെ ഗോത്രവർഗ്ഗ ജീവിതത്തിന്റെ പ്രഥമദശയിൽ നാടോടി വംശങ്ങളുടെയും പ്രാചീന ശിലായുഗസംസ്‌കൃതിയുടെയും വേരോട്ടങ്ങൾ ദർശിക്കാം. മൃഗങ്ങളെ വേട്ടയാടിയും പഴവർഗ്ഗങ്ങൾ ശേഖരിച്ചും കഴിഞ്ഞിരുന്ന പൂർവ്വകാലം ഇതാണ്‌ സൂചിപ്പിക്കുന്നത്‌. പുനംകൃഷിയും ഒരു കാലത്തെ ഗോത്രസംസ്‌കൃതിയുടെ ഭാഗമായിരുന്നു. ഒരു സ്ഥലത്ത്‌ ഒന്നോ രണ്ടോ തവണ മാത്രം കൃഷിയിറക്കുകയും അതിന്‌ ശേഷം കൃഷിസ്ഥലം തേടി പോവുകയും ചെയ്യുന്ന കൃഷിരീതിയാണ്‌ പുനംകൃഷി (ചേരിക്കൽ കൃഷി). ഇത്തരം കൃഷി സമ്പ്രദായങ്ങൾ നിമിത്തം ഭൂമിയുടെ തനിമയോ വളക്കൂറോ ഒരിക്കലും നഷ്‌ടമായതുമില്ല. നെല്ലിനോടൊപ്പം കടുക്‌, തുവര, കിഴങ്ങുവർഗ്ഗങ്ങൾ, കോറ, തിന, റാഗി, മുത്താറി, പുനവെളളരി തുടങ്ങിയവയൊക്കെ കൃഷി ചെയ്തിരുന്നുവെന്നതും പുനംകൃഷിയുടെ സവിശേഷതയാണ്‌. ഇതിന്റെ ഭാഗമായി നിലനിന്നിരുന്ന പരിമിതമായ നാടോടി ജീവിതം ഇവിടുത്തെ ആദിവാസി സംസ്‌കാരത്തെ കുറച്ചൊന്നുമല്ല സ്വാധീനിച്ചിട്ടുണ്ടാവുക. അവരുടെ ആചാരാനുഷ്‌ഠാനങ്ങളിലും ജീവിതരീതികളിലുമൊക്കെ ഈ മാറ്റം കാണുവാൻ കഴിയുകയും ചെയ്യും. (Refer : മനോജ്‌ മാതിരപ്പളളി). കാടുവെട്ടൽ ധനുമാസത്തിന്റെ അവസാനത്തോടെയും മകരമാസാദ്യവുമായാണ്‌. തീ വക്കുന്നത് കുംഭമാസത്തിലാണ്‌. വിത്തിനങ്ളിലും കാര്യമായ വ്യത്യാസങ്ങൾ ഉണ്ട്. മീനമാസത്തിൽ ആദ്യത്തെ മഴപെയ്യുന്നതോടെ വിത ആരംഭിക്കുന്നു. തിനയാണ്‌ ആദ്യം വിതക്കുക. പിന്നീട് അരിമോടൻ, ആടിമോടൻ എന്നീ നെല്ലിനങ്ങളും റാഗീ, ചോളം, ചാമ എന്നിവയും വിതക്കുന്നു. പെരുവാഴ എന്ന നെല്ലിനം വിഷു കഴിഞ്ഞശേഷമാണ്‌ വിതക്കുന്നത്. കളപറിക്കൽ രണ്ടോ മൂന്നോ തവണയൂണ്ടാകും. കൂടുതലും  മുതുവാന്മ്മാര്‍  ആണ് ഈ  കൃഷി രീതി  അവലംബിക്കുന്നത് .

OgAAADxoK-K1YFtDApio2agSEH9r466FxYgUDQnmi-gm501gTxcbiuw5Y4B1LEQ2K9H175WeC1tGvwPHLzqZwbhiwywAm1T1UFo78hj0aHIYUOHbedp4-MUxujUU

മണ്ണിനേയും പ്രകൃതിയേയും ആദരിക്കുന്ന ഗോത്രവർഗ്ഗക്കാരുടെ തനിമയുള്ള കൃഷിരീതിയാണ്‌ പുനം കൃഷി എന്നു പറയാം. വിത്തിനെ അമൂല്യമായും വളരെ ആദരവോടെയുമാണ്‌ അവർ കണ്ടിരുന്നത്. പട്ടിണി കിടന്ന് മരിക്കേണ്ടി വന്നാലും അവർ വിത്ത് സൂക്ഷിച്ചു വച്ചിരുന്നു. ആദിമഗോത്രങ്ങളുടെ സംസ്കാരം രൂപപ്പെടുത്തുന്നതിൽ കൃഷി വളരെയധികം പങ്ക് വഹിച്ചിട്ടുണ്ട്. പാട്ടുകളിലും നൃത്തങ്ങളിലും കൃഷിയുമായുള്ള ബന്ധം നിഴലിക്കുന്നു. കൃഷിയുമായുള്ള എല്ലാ അനുഷ്ഠാനങ്ങളിൽ സംഗീതവും നൃത്തവും ഇടകലർന്നിരിക്കുന്നു. നെല്ല് വാറ്റിയ മദ്യം ഇത്തരം ആഘോഷങ്ങളിൽ പ്രധാന പാനിയാമാണ്‌. പന്നിയേയും ചടങ്ങിന്റെ ഭാഗമായി കശാപ്പ് ചെയ്യുന്നു. പുനം കൃഷി ആരംഭിക്കുന്നതു മുതൽ അവസാനിക്കുന്നതുവരെ ആഘോഷങ്ങൾ നീണ്ടു നിൽകുന്നു. ഈ ആഘോഷങ്ങളും സൽക്കാരങ്ങളും പാട്ടും നൃത്തവും മറ്റും കർഷകർക്കിടയിലുള്ള കൂട്ടയ്മയും സഹവർത്തിത്തവും ഊട്ടിയുറപ്പിക്കുന്നു. ആഘോഷങ്ങളെല്ലാം തീ, മഴ, സൂര്യൻ എന്നീ പ്രകൃതിശക്തികളെ ആദരിക്കുന്നതിനായാണ്‌ കൊണ്ടാടുന്നത്.

കേരളത്തിലെ പുനം കൃഷിക്കാരായ ആദിമനിവാസികൾ മണ്ണിനോടും പ്രകൃതിയോടും ഗണ്യമായ ആദരവ് പ്രകടിപ്പിച്ചൂകൊണ്ടാണ്‌ കൃഷി ചെയ്യുന്നത്. നല്ല മുഹൂർത്തം നോക്കിയശേഷമേ കൃഷി ചെയ്യുക പതിവുള്ളൂ. മണ്ണിനെ പൂജിച്ചശേഷം മാത്രമാണ്‌ വിതക്കുന്നത്. കുറിച്യരുടെ പൂജ ഉദഹരണമാണ്‌. അവർ കൃഷിയിടത്തിലെ ഏതെങ്കിലും മൂലക്ക് വച്ചാണ് പൂജ ചെയ്യുന്നത്. മുഹൂർത്തം കണ്ടെത്തി ഒരു താലഥ്റ്റിൽ വിത്തും തേങ്ങയും എടുത്ത് കൃഷിയിടത്തിൽ മുൻകൂട്ടി നിശ്ചയിച്ച ഒരു ഭാഗത്തു കൊണ്ടുപോയി വച്ച്, മണ്ണ് നന്നായി കഴികിയശെഷം തേങ്ങയെടുത്തു പൊളിച്ച് അതിലെ വെള്ളം താലത്തിലെ നെല്ലിലും നിലത്തും തെളിക്കുന്നു, അതിനുശേഷം മൊഴി പറയുന്നു. മൊഴി എന്നത് മലദൈവങ്ങളോടുള്ള പ്രാർത്ഥനയാണ്‌. മലദൈവത്തോടും ഭൂമിയോടും തങ്ങളെ കഷ്ടപ്പാടുകളിൽ നിന്നും രക്ഷിക്കുന്നതിനും വിളവ് വർദ്ധിപ്പിച്ച് ഐശ്വര്യം പ്രധാനം ചെയ്യണമെന്നും അകമഴിഞ്ഞ് പ്രാർത്ഥ്ഹിക്കുകയാണ്‌ മൊഴിയിലൂടെ അവർ ചെയ്യുന്നത്. കൊയ്ത്തിനുശേഷം മലദൈവങ്ങളോട് നന്ദി പറയുന്ന ചടങ്ങുണ്ട്. നല്ല വിളവുണ്ടാക്കിയതിനു നന്ദി പറയുന്നതിനും മൊഴിക്കാരൻ ആവശ്യമുണ്ട്. (വിക്കി )

Image