New Articles

Light Year – പ്രകാശ വർഷം പുതിയ രൂപത്തിൽ !

നക്ഷത്രങ്ങളിലേക്കുള്ള ദൂരം കിലോമീറ്ററിൽ പറഞ്ഞാൽ നമ്മുക്ക് ദഹനക്കേട് ഉണ്ടാവും . പൂജ്യം ഇട്ട് പേജ് നിറയും . ഇതിന് പരിഹാരമായി ശാസ്ത്രകാരൻമ്മാർ കണ്ടു പിടിച്ച ഏകകം ആണ് ലൈറ്റ് ഇയർ അഥവാ പ്രകാശ വർഷം . പ്രകാശം ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരം ആണിത് . പ്രപഞ്ചത്തിലെ ഏറ്റവും വേഗത കൂടിയ വസ്തുവായ പ്രകാശം ഒരു സെക്കണ്ടിൽ 300,000 കിലോമീറ്റർ ആണ് പിന്നിടുന്നത്! എന്ന് വെച്ചാൽ ഒരു വർഷം 9.5 ട്രില്ല്യൻ കിലോമീറ്ററുകൾ ! (പന്ത്രണ്ടു പൂജ്യം ) . പ്രകാശ വേഗതയിൽ പോയാൽ ഒരു സെക്കണ്ട് കൊണ്ട് ഏഴു തവണ ഭൂമിയെ ചുറ്റി വരാം . എന്നാൽ ദൂരം , പ്രകാശ വർഷത്തിൽ പറഞ്ഞാൽ നമ്മുക്ക് വീണ്ടും മനസ്സിലാക്കാൻ ബുദ്ധിമുട്ട് തന്നെ ആണ് .

ഇതിന് Robert Burnham Jr എന്ന ശാസ്ത്രകാരൻ മറ്റൊരു വഴി കണ്ടെത്തി . (Burnham’s Celestial Handbook  എന്നാ പ്രശസ്ത പുസ്തകത്തിന്റെ രചയിതാവാണ് ഇദ്ദേഹം )  ഇതിനു അദ്ദേഹം കണ്ടെത്തിയ ഏകകം ആസ്റ്റ്രൊനൊമിക്കൽ യൂണിറ്റ് ആണ് .

 ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം ( 150 million kilometers ) ആണ് ഒരു ആസ്റ്റ്രൊനൊമിക്കൽ യൂണിറ്റ്. വിസ്മയം എന്ന് പറയട്ടെ , ഒരു പ്രകാശ വർഷത്തിൽ അടങ്ങിയിട്ടുള്ള ആസ്റ്റ്രൊനൊമിക്കൽ യൂണിറ്റ്കളുടെ എണ്ണവും , ഒരു മൈലിൽ അടങ്ങിയിട്ടുള്ള ഇഞ്ച് കളുടെ എണ്ണവും ഏകദേശം ഒന്നാണ്  (63,000). അതായത് ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം (ആസ്റ്റ്രൊനൊമിക്കൽ യൂണിറ്റ്) ഒരു ഇഞ്ച്‌ ആയി കണക്കാക്കിയാൽ ഒരു പ്രകാശ വർഷം എന്നത് ഒരു മൈൽ ആയി മാറും ! ഭീമാകാരനായ പ്രകാശ വർഷത്തെ നമ്മുക്ക് മനസ്സിലാകുന്ന രീതിയിൽ ഇഞ്ചോളം ചെറുതാക്കിയ Robert Burnham ന് നന്ദി . ഇനി നോക്കൂ … സൂര്യൻ കഴിഞ്ഞ് ഭൂമിയോടെ ഏറ്റവും അടുത്ത നക്ഷത്രമായ ആൽഫാ സെന്ചോറി യിലേക്കുള്ള ദൂരം വെറും നാല് മൈൽ ! ബാക്കിയുള്ളവയുടെ കഥ നോക്കൂ …
Sirius: 9 miles
Vega: 25 miles
Fomalhaut: 25 miles
Arcturus: 37 miles
Antares: 600 miles
Pleiades open star cluster: 440 miles
Hercules globular star cluster (M13): 24,000 miles
Center of Milky Way galaxy: 27,000 miles
Great Andromeda galaxy (M31): 2,300,000 miles
Sombrero galaxy (M104): 65,000,000 miles
അവലംബം earthsky.org

ഒരു അഭിപ്രായം പറയൂ



Jeril K

6 months ago

Good

Message Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers