Brain-eating amoeba ! തലച്ചോറ് തിന്നുന്ന അമീബ !

Share the Knowledge

യു എസ് ലെ Arkansas സംസ്ഥാനത്തുള്ള , പന്ത്രണ്ട് വയസുള്ള ഒരു മിടുക്കി പെണ്‍കുട്ടി ആയിരുന്നു Kali Hardig. നീന്തലിൽ വളരെ തൽപ്പരയായിരുന്ന അവൾ ഒരു ദിവസം South  Little Rock (Ark) ൽ ഉള്ള Willow Springs Water Park ൽ നീന്തുവാൻ പോയി . അത്യാഹ്ലാദത്തോടെ നീന്തി തുടിച്ച്  സന്തോഷിച്ച് വീട്ടിലെത്തിയ അവൾ പക്ഷെ തന്റെ മൂക്കിൽ കൂടി അകത്തേക്ക് കടന്ന അത്യാപത്തിനെ തിരിച്ചറിഞ്ഞില്ല . കടുത്ത പനിയും ശർധിയും ആയിരുന്നു തുടക്കം . മൂന്നാം ദിവസം രുചിയും ഗന്ധവും തിരിച്ചറിയാൻ കഴിയാതായി .  പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ ബന്ധമില്ലാതായതോടെ July 19 ന് അവളെ  Arkansas Children’s Hospital ൽ പ്രവേശിപ്പിച്ചു . വിശദമായ പരശോധനയിൽ ആണ് അവളുടെ തലച്ചോറിൽ താമസം തുടങ്ങി , നാഡീവ്യൂഹങ്ങളെ ആക്രമിച്ചും ബ്രെയിൻ സിസ്റത്തെ തന്നെ തിന്നും ജീവിക്കുന്ന ആ ചെറിയ ചെകുത്താനെ തിരിച്ചറിഞ്ഞത് !

Naegleria fowleri അഥവാ “brain-eating amoeba”
The feeding structures of the amoeba Naegleria fowleri have a evil face-like appearance

The feeding structures of the amoeba Naegleria fowleri have a evil face-like appearance

 Percolozoa ഗ്രൂപ്പിൽ പെടുന്ന, ശുദ്ധ ജലത്തിൽ മാത്രം ജീവിക്കുന്ന , ഒരു അമീബ ആണ് N. fowleri . ശരിയായി ക്ലോറിനേറ്റ് ചെയ്യാത്ത ജലമുള്ള നീന്തൽ കുളങ്ങളിലും , വാട്ടർ തീം പാർക്കുകളിലും കുളങ്ങളിലും തടാകങ്ങളിലും ഇവന്റെ സാന്നിധ്യമുണ്ട് . വ്യവസായ ശാലകളിൽ നിന്നും പുറം തള്ളുന്ന മലിന ജലത്തിലും ഈ അമീബയെ കണ്ടെത്തിയിട്ടുണ്ട് . മൂക്കിൽ കൂടി നാഡീ വ്യൂഹത്തിൽ പ്രവേശിക്കുന്ന ഇവൻ ആദ്യം ആഹാരമാക്കുന്നത് olfactory bulbs ആണ് . പിന്നീട് nerve fibers ൽ കൂടി സഞ്ചരിച്ച് cranium ഫ്ലോറിൽ എത്തുകയും അതുവഴി തലച്ചോറിൽ താവളം ഉറപ്പിക്കുകയും ചെയ്യും . പിന്നെ , ബ്രെയിൻ സെല്ലുകളെ തിന്നു തുടങ്ങുന്ന ഇവ , രോഗിയെ പൂർണ്ണ അബോധാവസ്ഥയിലേക്ക് തള്ളി വിടുകയും ചെയ്യും! അതോടെ രോഗി , primary amebic meningoencephalitis (PAM) എന്ന മരണാസന്നമായ സ്ഥിതി വിശേഷത്തിൽ എത്തിച്ചേരും . 99% ആണ്  രോഗിയുടെ മരണ സാധ്യത . ഇന്ന് വരെ ലോകത്ത് ഈ രോഗം പിടിപെട്ടവരിൽ മൂന്ന് പേർ മാത്രമാണ് രക്ഷപെട്ടത് ! കൂടിവന്നാൽ പതിനാല് ദിവസം ആണ് രോഗിയുടെ ആയുസ്സ്! 2012 ൽ പാക്കിസ്ഥാനിൽ 22 പേർ ആണ് ഈ അമീബയുടെ ആക്രമണത്തിൽ മരണമടഞ്ഞത് . കറാച്ചിയിലെ പൈപ്പ് വെള്ളമായിരുന്നു അമീബയുടെ സ്രോതസ്സ് .

Kali Hardig ന്റെ കഥ തുടരുന്നു ….

ഈ പെണ്‍കുട്ടിക്കു മുൻപ് രക്ഷപെട്ട രണ്ട് പേരുടെ മെഡിക്കൽ ഹിസ്റ്ററി പഠിച്ച് , കാലി ക്ക്  antifungal drugs ആണ് ആദ്യം കൊടുത്തത് . traumatic brain injury ഒഴിവാക്കാൻ കുട്ടിയുടെ ശരീരം നന്നായി തണുപ്പിച്ചു . Dr. Mark Heulitt ആയിരുന്നു അമരത്ത് .  സ്തനാർബുദതിനായി വികസിപ്പിച്ച കുറച്ചു ഡ്രഗ്സ് , അമീബക്കെതിരെ പ്രവർത്തിക്കും എന്ന് തെളിഞ്ഞതിനാൽ അതും പരീക്ഷിച്ചു . കുറച്ച് ദിവസങ്ങൾക്കുള്ളിൽ കുട്ടി , പ്രവർത്തനശേഷി വീണ്ടെടുക്കുകയും പഴച്ചാറുകൾ കുടിക്കുവാൻ തുടങ്ങുകയും ചെയ്തു . ഈ രോഗത്തിന്റെ ചരിത്രത്തിലെ മൂന്നാമത്തെ രക്ഷപെടൽ ആയിരുന്നു അത് ! എന്നാൽ കൊടുത്ത ഏതൊക്കെ മരുന്നുകൾ ആണ് അമീബയെ കൊല്ലുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ചത് എന്ന് ഡോക്ടർമ്മാർക്കും നിശ്ചയമില്ല . കാലി യെ പരിശോധിച്ച ഡോക്ടർ Cope പറയുന്നത് ഇങ്ങനെയാണ് ….
“We don’t know for sure. A lot of things might have gone right for Kali’s case. One of the factors might have been this drug,”
In this photo provided by the Hardig family Monday, Aug. 12, 2013, at Arkansas Children’s Hospital in Little Rock, Ark., Kali Hardig, 12, poses in an undated family photo. The child suffers from a rare brain infection. (AP Photo/Danny Johnston)

In this photo provided by the Hardig family Monday, Aug. 12, 2013, at Arkansas Children’s Hospital in Little Rock, Ark., Kali Hardig, 12, poses in an undated family photo. The child suffers from a rare brain infection. (AP Photo/Danny Johnston)

അവൾക്കു സംസാരശേഷി ഇതുവരെ കൈവന്നിട്ടില്ല . പക്ഷെ തന്റെ പേര് എഴുതുവാനും കാര്യങ്ങൾ ഓർമ്മിചെടുക്കുവാനും കഴിയും

 

Image

ഒരു അഭിപ്രായം പറയൂ